
27/07/2025
മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
കാഞ്ഞിരമറ്റം:ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും, കാഞ്ഞിരമറ്റം വെൽ കെയർ വെൽനസ് സെൻ്റെറും സംയുക്തമായി കാഞ്ഞിരമറ്റത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി,
സെൻ്റ് ഇഗ്നേഷ്യസ് പാരീഷ് ഹാളിൽ നടന്ന ക്യാമ്പ് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു എം. തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജയശ്രീ പദ്മാകരൻ അധ്യക്ഷയായി. ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ ജലജാമണിയപ്പൻ, ആരോഗ്യ സമിതി ചെയർമാൻ എം.എം. ബഷീർ, വാർഡ് മെമ്പർ എ.പി. സുഭാഷ്, വെൽ കെയർ വെൽനസ് സെൻ്റെർ പി. ആർ ഒ വിഷ്ണു പ്രകാശ് എന്നിവർ പ്രസംഗിച്ചു..
ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമനോളജി, ഓർത്തോ, ഗൈനക്കോളജി വിഭാഗങ്ങളിൽ വിദഗ്ദരായ ഡോക്ടർമാർ പരിശോധന നടത്തി. ജീവിതശൈലീ രോഗനിർണ്ണയവും,ഇ. സി. ജിയടക്കമുള്ള സേവനവും, മരുന്നുകളും സൗജന്യമായി നൽകി. തുടർ ചികിൽസ ആവശ്യമായി വരുന്നവർക്കുള ഡിസ്കൗണ്ട് കാർഡ് വിതരണവും നടന്നു