Times of Kuzhuppilly

  • Home
  • Times of Kuzhuppilly

Times of Kuzhuppilly [email protected] local NeWS

ലഹരി വസ്തുക്കൾ വിൽപ്പനയോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ തികച്ചും...
12/10/2022

ലഹരി വസ്തുക്കൾ വിൽപ്പനയോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ തികച്ചും സ്വകാര്യമായി വിവരം പോലിസിനെ അറിയിക്കാൻ സാധിക്കും എന്നതാണ് യോദ്ധാവ് വാട്സ് ആപ്പ് നമ്പറിന്റെ പ്രത്യേകത.

ലഭിച്ച പരാതികൾ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്. ഒ .ജി ) വിഭാഗത്തിലുള്ള ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കും ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) നും കൈമാറി ആവശ്യമായ നടപടികൾ സ്വീകരിക്കും.

9995966666 എന്നതാണ് യോദ്ധാവ് ആന്റി നാർകോടിക്സ് വാട്സ് ആപ്പ് നമ്പർ. നമ്പറിലേക്ക് വോയ്സ് മെസേജ്, ടെക്സ്റ്റ് മെസേജ്, ചിത്രങ്ങൾ എന്നിങ്ങനെയുള്ള രൂപത്തിൽ വിവരം അറിയിക്കാവുന്നതാണ്.

16/09/2022
ഏവർക്കും ഓണാശംസകൾ...
08/09/2022

ഏവർക്കും ഓണാശംസകൾ...

സൗജന്യ ഓണക്കിറ്റ് വിതരണം>> AAY (മഞ്ഞ) കാർഡുകൾക്ക് ഓഗസ്റ്റ് 23, 24 >> PHH (പിങ്ക് ) കാർഡുകൾക്ക് ഓഗസ്റ്റ് 25, 26, 27 >> NP...
19/08/2022

സൗജന്യ ഓണക്കിറ്റ് വിതരണം

>> AAY (മഞ്ഞ) കാർഡുകൾക്ക് ഓഗസ്റ്റ് 23, 24

>> PHH (പിങ്ക് ) കാർഡുകൾക്ക് ഓഗസ്റ്റ് 25, 26, 27

>> NPS (നീല) കാർഡുകൾക്ക് ഓഗസ്റ്റ് 29, 30, 31

>> NPNS (വെള്ള) കാർഡുകൾക്ക് സെപ്റ്റംബർ 1, 2, 3

നിശ്ചയിക്കപ്പെട്ട തീയതിയിൽ വാങ്ങാൻ കഴിയാത്ത എല്ലാ കാർഡ് ഉടമകൾക്കും
സെപ്റ്റംബർ 4,5,6,7 എന്നീ തീയതികളിൽ
വാങ്ങാവുന്നതാണ്.

ഒരാഴ്ചകൊണ്ട് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായി. ഇതോടെ സംസ്ഥാനത്ത് ജാഗ്രത കടുപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ   ...
08/06/2022

ഒരാഴ്ചകൊണ്ട് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായി. ഇതോടെ സംസ്ഥാനത്ത് ജാഗ്രത കടുപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ

വില്ലനായി നോറോ വൈറസ്, ഉറപ്പാക്കണം ശുദ്ധജലം.
06/06/2022

വില്ലനായി നോറോ വൈറസ്, ഉറപ്പാക്കണം ശുദ്ധജലം.

കടലാക്രമണ സാധ്യത - തീരദേശ ജാഗ്രത നിർദ്ദേശങ്ങൾ2022 മെയ് 14 മുതൽ 16 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത. വരും ദിവസങ്ങളിൽ വേലിയേ...
14/05/2022

കടലാക്രമണ സാധ്യത - തീരദേശ ജാഗ്രത നിർദ്ദേശങ്ങൾ

2022 മെയ് 14 മുതൽ 16 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം.

മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കുക. മത്സ്യത്തൊഴിലാളികൾക്കുള്ള മൽസ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ല.

*IMD-INCOIS-KSEOC-KSDMA*

പുറപ്പെടുവിച്ച സമയം 3 pm, 14/05/2022

സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കി.രാജ്യത്തു മറ്റു പലയിടങ്ങളിലും കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തി...
27/04/2022

സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കി.

രാജ്യത്തു മറ്റു പലയിടങ്ങളിലും കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ അപായകരമായ സ്ഥിതിവിശേഷം കേരളത്തിൽ ഇല്ലെങ്കിലും മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇതുവരെയുള്ള കോവിഡ് തരംഗങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾ മറികടന്നു ജീവിതവും ജീവനോപാധികളും നമ്മൾ തിരികേ പിടിക്കുന്ന ഘട്ടമാണിത്. അതിനാൽ വീണ്ടും ഒരു പ്രതിസന്ധിയുണ്ടാകുന്നത് തടയാൻ അതീവ ജാഗ്രത കാണിക്കണം.

കോവിഡ് പകരുന്നത് തടയാൻ വളരെ ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് മാസ്ക് ധരിക്കുക എന്നത്. അതു കർശനമായി പാലിച്ചു രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യം ഉരുത്തിരിയുന്നത് ഒഴിവാക്കാൻ ഓരോരുത്തരം ശ്രദ്ധിക്കണം. വീണ്ടും ഒരു തരംഗം ഉണ്ടായേക്കാമെന്ന സൂചനകളിൽ തളരാതെ മുൻതരംഗങ്ങളെ അതിജീവിച്ച അതേ ആർജ്ജവത്തോടെയും ഉത്തരവാദത്തിത്വത്തോടെയും നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. കേരളത്തിൻ്റെ സുരക്ഷ ഉറപ്പു വരുത്താം.

ആൻഡമാൻ കടലിൽ ഇന്ന് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. നാളെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദമായി ശക്തി പ്രാപിക്കുമെന്...
06/04/2022

ആൻഡമാൻ കടലിൽ ഇന്ന് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. നാളെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദമായി ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കേരളത്തിൽ ഇടി മിന്നലോട് കൂടിയ മഴയെന്നാണ് മുന്നറിയിപ്പ്.

Address


Alerts

Be the first to know and let us send you an email when Times of Kuzhuppilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Times of Kuzhuppilly:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share