MR Crazy Travel Foodies

MR  Crazy Travel Foodies ഈ നാടിന് വേണ്ടി....

*വാരപ്പെട്ടി സ്വദേശിയുടെ മൃതദേഹം കറുകടത്ത് പുഴയിൽ കണ്ടെത്തി*🛑🛑🛑🛑🛑🛑🛑https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode...
22/08/2025

*വാരപ്പെട്ടി സ്വദേശിയുടെ മൃതദേഹം കറുകടത്ത് പുഴയിൽ കണ്ടെത്തി*
🛑🛑🛑🛑🛑🛑🛑
https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

*കോതമംഗലം:* ഒരാഴ്ച മുമ്പ് കാണാതായ വാരപ്പെട്ടി സ്വദേശിയുടെ മൃതദേഹം കറുകടം അമ്പലപ്പടിയിൽ പുഴയിൽ കണ്ടെത്തി. വാരപ്പെട്ടി പൊത്തനക്കാവ് പരേതനായ അറാക്കൽ വീട്ടിൽ രാജന്റെ മകൻ അജേഷ് (ഉണ്ണി-28) ആണ് മരിച്ചത്. ടൈൽ പണിക്കാരൻ ആയിരുന്നു.

കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ മൃതദേഹം കറുകടം അമ്പലപ്പടിയിൽ നടുക്കുടി കടവിന് സമീപമുള്ള പഴയ പാലത്തിൽ തടഞ്ഞു നിന്ന രീതിയിൽ കണ്ടെത്തിയത്. പോലീസെത്തി മേൽ സ്വീകരിച്ചു. സംസ്കാരം പോസ്റ്റുമോർട്ടതിനു ശേഷം ഇന്ന് മൂവാറ്റുപുഴ പൊതു ശ്മശാനത്തിൽ നടക്കും.

🌐 ERNAKULAM ജില്ലയിലെ വാർത്തകളും അറിയിപ്പുകളും അറിയാൻ താഴെ👇കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ ജോയിൻ ചെയ്യുക.

https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

*രാജി വെക്കും! രാഹുൽ മാങ്കൂട്ടത്തിലിനെ കയ്യൊഴിഞ്ഞ് കോൺഗ്രസ്; ഇനി സീറ്റും നൽകില്ല*🛑🛑🛑🛑🛑🛑🛑🛑🛑_രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ...
21/08/2025

*രാജി വെക്കും! രാഹുൽ മാങ്കൂട്ടത്തിലിനെ കയ്യൊഴിഞ്ഞ് കോൺഗ്രസ്; ഇനി സീറ്റും നൽകില്ല*
🛑🛑🛑🛑🛑🛑🛑🛑🛑

_രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ഇടപെടലുമായി കോൺഗ്രസ് ഹൈക്കമാൻഡ്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന് ഹൈക്കമാൻഡ് നിർബന്ധം പിടിച്ചിട്ടില്ല. ഈ കാര്യത്തിൽ രാഹുലിന് സ്വയം തീരുമാനമെടുക്കാം എന്നാണ് ഹൈകമാൻഡ് സൂചിപ്പിക്കുന്നത്. എന്നാൽ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ രാഹുലിന് സീറ്റ് നൽകില്ല എന്നാണ് കോൺഗ്രസിന്റെ തീരുമാനം._
⚠️⚠️,⚠️⚠️⚠️⚠️⚠️⚠️⚠️

https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

*കൊച്ചിയിൽ മദ്യ ലഹരിയിൽ യുവാക്കളുടെ അതിക്രമം; കെ എസ് ആർ ടി സി ബസ് തടഞ്ഞ് നിർത്തി ആക്രമിച്ചു*🛑🛑🛑🛑🛑🛑🛑https://chat.whatsapp...
21/08/2025

*കൊച്ചിയിൽ മദ്യ ലഹരിയിൽ യുവാക്കളുടെ അതിക്രമം; കെ എസ് ആർ ടി സി ബസ് തടഞ്ഞ് നിർത്തി ആക്രമിച്ചു*
🛑🛑🛑🛑🛑🛑🛑
https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

എറണാകുളം മുളന്തുരുത്തിയിൽ മദ്യ ലഹരിയിൽ യുവാക്കളുടെ അതിക്രമം. കെഎസ്ആർടിസി ബസിനെ തടഞ്ഞ് നിർത്തി ആക്രമിച്ചു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കുയിറ്റിക്കര സ്വദേശി അഖിൽ, മനു എന്നിവരാണ് പിടിയിലായത്. പറവൂരിൽ നിന്ന് ആറന്മുളയിലേക്ക് പോയ ബസാണ് ആക്രമിക്കപ്പെട്ടത്. അക്രമികളെ പിടികൂടാൻ എത്തിയ പൊലീസിനെയും ആക്രമിച്ചു. പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം ഉണ്ടായത്. കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മിറർ അടിച്ചു തകർക്കുകയായിരുന്നു. ബലം പ്രയോഗിച്ചാണ് അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ മദ്യപിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ തുടർനപടികൾ പൊലീസ് സ്വീകരിച്ച് വരികയാണ്.

🌐 ERNAKULAM ജില്ലയിലെ വാർത്തകളും അറിയിപ്പുകളും അറിയാൻ താഴെ👇കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ ജോയിൻ ചെയ്യുക.

https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

*IBPS ല്‍ 10,277 ഒഴിവുകള്‍, മികച്ച ശമ്പളവും കരിയര്‍ വളര്‍ച്ചയും*⏰⏰⏰ *അവസാന തീയതി:**2025 ആ​ഗസ്റ്റ് 21*🔹🔹🔹🔹🔹🔹🔹https://chat...
20/08/2025

*IBPS ല്‍ 10,277 ഒഴിവുകള്‍, മികച്ച ശമ്പളവും കരിയര്‍ വളര്‍ച്ചയും*

⏰⏰⏰ *അവസാന തീയതി:*
*2025 ആ​ഗസ്റ്റ് 21*

🔹🔹🔹🔹🔹🔹🔹
https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r
🔹🔹🔹🔹🔹🔹🔹

📢 *ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (IBPS) കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ് (CSA) തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.*

*പ്രിലിമിനറി പരീക്ഷ ഒക്ടോബറില്‍ നടക്കും. മെയിന്‍ പരീക്ഷ 2025 നവംബറിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള പൊതുമേഖലാ ബാങ്കുകളിലെ ക്ലെറിക്കല്‍ തസ്തികകള്‍ക്കായുള്ള 15-ാമത് കോമണ്‍ റിക്രൂട്ട്മെന്റ് പ്രോസസ്സിന്റെ (CRP XV) ഭാഗമായാണ് ഈ ഒഴിവുകള്‍.*

*എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഈ ഒഴിവുകള്‍ ലഭ്യമാണ്, . ഉത്തര്‍പ്രദേശ് (1,315 തസ്തികകള്‍), മഹാരാഷ്ട്ര (1,117 തസ്തികകള്‍), കര്‍ണാടക (1,170 തസ്തികകള്‍), തമിഴ്നാട് (894 തസ്തികകള്‍) എന്നിവയാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ചിലത്.*

*ബാങ്കുകളില്‍, കാനറ ബാങ്കാണ് 3,000 ഒഴിവുകളുമായി മുന്നില്‍. തൊട്ടുപിന്നില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (2,000), ബാങ്ക് ഓഫ് ബറോഡ (1,684), പഞ്ചാബ് നാഷണല്‍ ബാങ്ക് (1,150) എന്നിവയുമുണ്ട്. ഇന്ത്യന്‍ ബാങ്ക്, യൂക്കോ ബാങ്ക് തുടങ്ങിയ ചില ബാങ്കുകള്‍ അവരുടെ ഒഴിവുകളുടെ വിശദാംശങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.*

🎓 *യോഗ്യത:* ഇന്ത്യയിലെ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം.

📌 *അപേക്ഷാ ഫീസ്:*
1. ജനറല്‍ / ഒബിസി / ഇഡബ്ല്യുഎസ്: 850 രൂപ
2. എസ്സി / എസ്ടി / ഭിന്നശേഷിക്കാര്‍ (PwD): 175 രൂപ
ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, മൊബൈല്‍ വാലറ്റ്, അല്ലെങ്കില്‍ ഇ-ചലാന്‍ ഉപയോഗിച്ച് ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

📌 *പ്രായപരിധി:* (2025 ഓഗസ്റ്റ് 1 പ്രകാരം): കുറഞ്ഞത്: 20 വയസ്സ്, കൂടിയത്: 28 വയസ്സ്
സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ ബാധകമാണ്.

📌 *പരീക്ഷാ ഘടന:*

🖋️ *പ്രിലിമിനറി പരീക്ഷ (ഓണ്‍ലൈന്‍):*
1. ഇംഗ്ലീഷ് ഭാഷ: 30 ചോദ്യങ്ങള്‍ (30 മാര്‍ക്ക്) - 20 മിനിറ്റ്
2. ന്യൂമറിക്കല്‍ എബിലിറ്റി: 35 ചോദ്യങ്ങള്‍ (35 മാര്‍ക്ക്) - 20 മിനിറ്റ്
3. റീസണിങ് എബിലിറ്റി: 35 ചോദ്യങ്ങള്‍ (35 മാര്‍ക്ക്) - 20 മിനിറ്റ്

പ്രിലിമിനറി പരീക്ഷയില്‍ ആകെ 100 ചോദ്യങ്ങള്‍ ഉണ്ടാകും, 100 മാര്‍ക്കിനായിരിക്കും പരീക്ഷ. പരീക്ഷയുടെ ദൈര്‍ഘ്യം 60 മിനിറ്റാണ്. മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ഓരോ വിഭാഗത്തിലും യോഗ്യത നേടേണ്ടതുണ്ട്.

🖋️ *മെയിന്‍ പരീക്ഷ:*
1. ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നസ്: 40 ചോദ്യങ്ങള്‍ (50 മാര്‍ക്ക്) - 20 മിനിറ്റ്
2. ജനറല്‍ ഇംഗ്ലീഷ്: 40 ചോദ്യങ്ങള്‍ (40 മാര്‍ക്ക്) - 35 മിനിറ്റ്
3. റീസണിങ് എബിലിറ്റി: 40 ചോദ്യങ്ങള്‍ (60 മാര്‍ക്ക്) - 35 മിനിറ്റ്
4. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്: 35 ചോദ്യങ്ങള്‍ (50 മാര്‍ക്ക്) - 30 മിനിറ്റ്
5. മെയിന്‍ പരീക്ഷയില്‍ 155 ചോദ്യങ്ങള്‍ ഉണ്ടാകും, ആകെ 200 മാര്‍ക്കിനായിരിക്കും പരീക്ഷ. 120 മിനിറ്റായിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം.

*മെയിന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ മാത്രമേ അന്തിമ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് പരിഗണിക്കുകയുള്ളൂ.*

📢 *വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം:* https://www.ibps.in/

🔖🔖🔖🔖🔖
*മാക്സിമം നിങ്ങളുടെ സുഹൃത്തുക്കൾക്കും ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക*

📌📌📌📌📌
https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r
📌📌📌📌📌

WhatsApp Group Invite

*എംഡിഎംഎ വിൽപ്പന നടത്തുന്ന യുവാവ് കൊച്ചിയിൽ എക്സൈസ് പിടിയിൽ*🛑🛑🛑🛑🛑🛑🛑20-08-2025https://chat.whatsapp.com/JRiA8JM8byGFS3ISg...
20/08/2025

*എംഡിഎംഎ വിൽപ്പന നടത്തുന്ന യുവാവ് കൊച്ചിയിൽ എക്സൈസ് പിടിയിൽ*
🛑🛑🛑🛑🛑🛑🛑
20-08-2025

https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

കൊച്ചി: പൂത്തിരി എന്ന പ്രത്യേക പേരിൽ എംഡിഎംഎ വിൽപ്പന നടത്തുന്ന യുവാവ് കൊച്ചിയിൽ എക്സൈസ് പിടിയിൽ. ആലുവ ഈസ്റ്റ്, കൊടികുത്തിമല സ്വദേശി മുറ്റത്ത് ചാലിൽ വീട്ടിൽ മകൻ മുസാഫിർ മുഹമ്മദ് (33) ആണ് എറണാകുളം റേഞ്ച് എക്സൈസിന്റെ കസ്റ്റഡിയിലായത്. ഇയാളിൽ നിന്ന് 9.178 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ 'പൂത്തിരി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു മുസാഫിറിന്റെ ലഹരി വിൽപ്പന. ബെംഗളൂരിൽ നിന്ന് ലഹരിമരുന്ന് നേരിട്ട് എത്തിച്ച ശേഷം സമൂഹമാധ്യമങ്ങളിലെ ഇവരുടെ പ്രത്യേക ഗ്രൂപ്പുകളിലൂടെ പൂത്തിരി ഓണായിട്ടുണ്ട് എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഇയാൾക്ക് ഓർഡർ നൽകി തുടങ്ങും. ഓൺലൈനായി പണം സ്വീകരിച്ച ശേഷം ലഹരിമരുന്ന് പ്രത്യേക രീതിയിൽ വെള്ളം നനയാത്ത രീതിയിൽ പൊതിഞ്ഞു സുരക്ഷിതമായി ഏതെങ്കിലും സ്‌ഥലത്ത് വച്ച ശേഷം അതിന്റെ ഫോട്ടോയും ലൊക്കേഷനും അയച്ചു കൊടുക്കുന്നതായിരുന്നു ചില്ലറ വിൽപ്പനയുടെ രീതി. പെരിങ്ങഴ ക്ഷേത്രം വക ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം ഇടനിലക്കാരനെ കാത്തു നിൽക്കുകയായിരുന്ന മുസാഫിർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി എക്സൈസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലായിരുന്നു മുസാഫിർ പിടിക്കപ്പെട്ടത്.

🌐 ERNAKULAM ജില്ലയിലെ വാർത്തകളും അറിയിപ്പുകളും അറിയാൻ താഴെ👇കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ ജോയിൻ ചെയ്യുക.

https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

*എറണാകുളത്ത് വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു*🛑🛑🛑🛑🛑🛑🛑🛑19-08-2025https://cha...
19/08/2025

*എറണാകുളത്ത് വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു*
🛑🛑🛑🛑🛑🛑🛑🛑
19-08-2025
https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

കൊച്ചി: വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി(42) യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ആശയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നാലെ വീടിനു സമീപത്തെ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ റിട്ടയേര്‍ഡ് പൊലീസുകാരന്‍റെ ഭാര്യയില്‍ നിന്ന് ആശ പലിശയ്ക്ക് പണം വാങ്ങിയിരുന്നു. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ബ്ലേഡ് സംഘത്തിനെതിരെ ഇന്നലെ ആശ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കു പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഇതിനു പിന്നാലെ പലിശക്കാര്‍ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ ആശ എഴുതിയ ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്ന് ലഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

🌐 ERNAKULAM ജില്ലയിലെ വാർത്തകളും അറിയിപ്പുകളും അറിയാൻ താഴെ👇കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ ജോയിൻ ചെയ്യുക.

https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

*കളമശ്ശേരി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കൃഷിക്കൊപ്പം  കളമശ്ശേരിയുടെ ഭാഗമായി സംഘടിപ്പിച്ച ഉ...
19/08/2025

*കളമശ്ശേരി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി സംഘടിപ്പിച്ച ഉദ്യോഗസ്ഥ സംഗമം വ്യവസായ, നിയമം, കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഈ മേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.*

🌐 ERNAKULAM ജില്ലയിലെ വാർത്തകളും അറിയിപ്പുകളും അറിയാൻ താഴെ👇കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ ജോയിൻ ചെയ്യുക.

https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

*മൊബൈല്‍ കാണിച്ച് കൂട്ടിക്കൊണ്ടുപോയി; കൊച്ചിയില്‍ നാലര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം.*19.08.025🔴🔴🔴🔴🔴🔴🔴കൊച്ചി മരടിൽ ...
19/08/2025

*മൊബൈല്‍ കാണിച്ച് കൂട്ടിക്കൊണ്ടുപോയി; കൊച്ചിയില്‍ നാലര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം.*
19.08.025
🔴🔴🔴🔴🔴🔴🔴

കൊച്ചി മരടിൽ നാലരവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊപ്പാണ്ടുശ്ശേരി റോഡ് സ്വദേശി സെബാസ്റ്റ്യനെ (53) മരട് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മൊബൈൽ ഫോൺ കാണിച്ച് കുട്ടിയെ വിളിച്ചുകൊണ്ടുപോയി സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് പീഡിപ്പിക്കാനായിരുന്നു സെബാസ്റ്റ്യന്‍ ശ്രമിച്ചത്. കുട്ടിയുടെ വസ്ത്രമഴിക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ ഒരു സ്ത്രീ ഇത് കാണുകയും ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു.ഇതോടെ നാട്ടുകാർ കൂടി സെബാസ്റ്റ്യനെ പിടികൂടി തടഞ്ഞുെവച്ചു. തുടർന്ന് മരട് പൊലീസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി മരട് പൊലീസ് അറിയിച്ചു.

🌐 ERNAKULAM ജില്ലയിലെ വാർത്തകളും അറിയിപ്പുകളും അറിയാൻ താഴെ👇കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ ജോയിൻ ചെയ്യുക.

https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

*10 ലക്ഷം രൂപക്ക് 2 കിലോ സ്വർണം വാ​ഗ്ദാനം ചെയ്തു; മുക്കുപണ്ടം നൽകി പണമായി മുങ്ങിയവരെ മൈസൂരിൽ നിന്ന് പിടികൂടി പൊലീസ്*🔴🔴🔴🔴...
18/08/2025

*10 ലക്ഷം രൂപക്ക് 2 കിലോ സ്വർണം വാ​ഗ്ദാനം ചെയ്തു; മുക്കുപണ്ടം നൽകി പണമായി മുങ്ങിയവരെ മൈസൂരിൽ നിന്ന് പിടികൂടി പൊലീസ്*
🔴🔴🔴🔴🔴🔴🔴
18.08.2025

കളമശ്ശേരി: സ്വർണത്തിനു പകരം മുക്കുപണ്ടം നൽകി 10 ലക്ഷം രൂപ കൈക്കലാക്കിയ പ്രതികളെ കളമശ്ശേരി പൊലീസ് പിടികൂടി. കർണാടക, ശ്രീരംഗപട്ടണം സ്വദേശികളായ നന്ദ് ലാൽ (28), ലഖാൻ എം പവർ (25) എന്നിവരാണ് അറസ്റ്റിലായത്. കളമശ്ശേരി ഇൻസ്‌പെക്ടർ ദിലീപിൻ്റെ നേതൃത്വത്തിൽ മൈസൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഈ മാസം 4-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വെച്ച് 10 ലക്ഷം രൂപക്ക് 2 കിലോ സ്വർണം തരാമെന്ന് പറഞ്ഞു ആലുവ സ്വദേശിയിൽ നിന്നും ഇവർ 10 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. സ്വർണത്തിനു പകരം മുക്കുപണ്ടം നൽകിയായിരുന്നു പ്രതികൾ ഇയാളെ ചതിച്ചത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

🌐 ERNAKULAM ജില്ലയിലെ വാർത്തകളും അറിയിപ്പുകളും അറിയാൻ താഴെ👇കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ ജോയിൻ ചെയ്യുക.

https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

*എറണാകുളം ജില്ലയിൽ ഇന്ന്  യെല്ലോ അലർട്ട്*🌐 ERNAKULAM ജില്ലയിലെ വാർത്തകളും അറിയിപ്പുകളും അറിയാൻ താഴെ👇കാണുന്ന വാട്‌സാപ്പ് ...
15/08/2025

*എറണാകുളം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്*

🌐 ERNAKULAM ജില്ലയിലെ വാർത്തകളും അറിയിപ്പുകളും അറിയാൻ താഴെ👇കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ ജോയിൻ ചെയ്യുക.

https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r

*തൃക്കാക്കരയിൽ  വിദ്യാർഥിക്ക് പ്രതികാര നടപടി*🔴🔴🔴🔴🔴🔴14-08-2025*തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വിദ്യാർഥിക്ക് പ്രതികാര ...
14/08/2025

*തൃക്കാക്കരയിൽ വിദ്യാർഥിക്ക് പ്രതികാര നടപടി*
🔴🔴🔴🔴🔴🔴
14-08-2025

*തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വിദ്യാർഥിക്ക് പ്രതികാര നടപടി. സ്കൂളിൽ എത്താൻ വൈകി എന്ന് ആരോപിച്ചു ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തി. പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്*

🌐 ERNAKULAM ജില്ലയിലെ വാർത്തകളും അറിയിപ്പുകളും അറിയാൻ താഴെ👇കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ ജോയിൻ ചെയ്യുക.

WhatsApp Group Invite

*വാഹന ലേലം ഓഗസ്റ്റ് 18 ന്*🔷🔷🔷🔷🔷🔷🔷*എറണാകുളം എക്സൈസ് ഡിവിഷനിലെ എക്സൈസ്/പോലീസ് വകുപ്പുകളുടെ വിവിധ അബ്കാരി/NDPS കേസുകളിലുൾപ്...
14/08/2025

*വാഹന ലേലം ഓഗസ്റ്റ് 18 ന്*
🔷🔷🔷🔷🔷🔷🔷

*എറണാകുളം എക്സൈസ് ഡിവിഷനിലെ എക്സൈസ്/പോലീസ് വകുപ്പുകളുടെ വിവിധ അബ്കാരി/NDPS കേസുകളിലുൾപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയതും, നടപടികൾ പൂർത്തിയായതുമായ 70 വാഹനങ്ങൾ മാമല എക്സൈസ് റേഞ്ച് ഓഫീസിൽ വച്ച് 18.08.2025-ന് പകൽ 11.00 മണിക്ക് പരസ്യമായി ലേലം ചെയ്ത് വില്പന നടത്തുന്നതാണ്.*

https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=

*വാഹനത്തിൻ്റെ വിശദ വിവരങ്ങൾ എക്സൈസിന്റെ https://keralaexcise.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാഹനങ്ങളുടെ വിശദ വിവരങ്ങൾ അറിയുവാനായി https://keralaexcise.gov.in/en/2023/10/19/vehicle-auction/ എന്ന ലിങ്ക് സന്ദർശിക്കുക.*

🌐 ERNAKULAM ജില്ലയിലെ വാർത്തകളും അറിയിപ്പുകളും അറിയാൻ താഴെ👇കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ ജോയിൻ ചെയ്യുക.

https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=

Address

Kochi
Kochi
682024

Telephone

+17012330679

Website

Alerts

Be the first to know and let us send you an email when MR Crazy Travel Foodies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MR Crazy Travel Foodies:

Share