23/10/2023
ഒക്ടോബർ 22, കുവൈത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് സാങ്കേതിക വിദഗ്ദ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നിയന്ത്രണം കർശനമാക്കുവാനൊരുങ്ങി മാനവ ശേഷി സമിതി അധികൃതർ. ഇത് പ്രകാരം സാങ്കേതിക വിദഗ്ദരായ തൊഴിലാളികൾക്ക് വിസ അനുവദിക്കണമെങ്കിൽ അവരുടെ അക്കാദമിക് യോഗ്യതകൾ റിക്രൂട്ട് ചെയ്യുന്ന ജോലിയുടെ ആവശ്യകതകളുമായി പൊരുത്തപ്പെടണം. അതെ പോലെ വാണിജ്യ സന്ദർശന വിസയിൽ എത്തുന്ന വിദഗ്ദ തൊഴിലാളികൾക്ക് അതെ സ്ഥാപനത്തിലേക്ക് മാത്രമേ വിസ മാറ്റം അനുവദിക്കുകയുള്ളു. അത്തരത്തിൽ രാജ്യത്തിന് അകത്ത് നിന്നും തൊഴിൽ വിസയിലേക്കു വിസ മാറ്റം നടത്തുമ്പോൾ ഇവ പുതിയ വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യുന്നതായി കണക്കാക്കും. നേരത്തെ ഈ പ്രക്രിയ പ്രാദേശിക വിസ മാറ്റമായാണ് കണക്കാക്കിയിരുന്നത്. വിദേശത്ത് നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന തിനുള്ള അനുമതിക്ക് സ്ഥാപനങ്ങൾ സഹേൽ വഴി അപേക്ഷ സമർപ്പിക്കണമെന്നും മാനവ ശേഷി സമിതി അധികൃതർ അറിയിച്ചു.