Cine Online

Cine Online Cine Online::: better way 4 movie promoting solution.........
e-mail: [email protected]

ആക്ഷൻ കോമഡി ചിത്രം 'പെറ്റ് ഡിറ്റക്റ്റീവ്' നവംബർ 28 മുതൽ ZEE5-ൽതിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊ...
21/11/2025

ആക്ഷൻ കോമഡി ചിത്രം 'പെറ്റ് ഡിറ്റക്റ്റീവ്' നവംബർ 28 മുതൽ ZEE5-ൽ

തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ,ജോമോൻ ജ്യോതിർ,നിഷാന്ത് സാഗർ, ശ്യാം മോഹൻ,അൽതാഫ് സലിംഎന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചത്.

ലോജിക്കിന്റെ ഭാരമില്ലാതെ കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ നവംബർ 28 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.

“പെറ്റ് ഡിറ്റക്റ്റീവ്" പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് " ഇൻസ്പെക്ഷൻ ബംഗ്ലാവ് " ട്രെയിലർ പുറത്തിറങ്ങി.ലിങ്ക്:https://www.youtube.com/watc...
04/11/2025

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് " ഇൻസ്പെക്ഷൻ ബംഗ്ലാവ് " ട്രെയിലർ പുറത്തിറങ്ങി.
ലിങ്ക്:https://www.youtube.com/watch?v=xRk9rDOL9ew

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ ബംഗ്ലാവ് "നവംബർ 14 മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ ജനപ്രിയ നായകൻ ദിലീപ് പുറത്തിറക്കി.സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി വെബ് സീരീസ്സിൽ നായകനായി എത്തുന്നത് ശബരീഷ് വർമ്മയാണ്.

വീണ നായർ പ്രൊഡക്ഷൻസ് ബാനറിൽ, വീണ നായർ നിർമ്മിക്കുന്ന സീരീസിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സുനീഷ് വരനാടാണ്.
ഒരു പാരനോർമൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കാറ്റഗറിയിൽ പെടുത്താവുന്ന ചിത്രത്തിൽ ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവരും വേഷമിടുന്നു.കമ്മട്ടം എന്ന സൂപ്പർഹിറ്റ് സീരീസിന് ശേഷം ഭയത്തിന്റെയും ഹാസ്യത്തിന്റെയും പുതിയ കഥയുമായി പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ് ZEE5.

" ഇൻസ്പെക്ഷൻ ബംഗ്ലാവ് " ഒരു ഗ്രാമത്തിൽ നടക്കുന്ന ഒരു കഥയാണ്.ഭയം മനസ്സിൽ ഒളിപ്പിച്ച ഒരു പോലീസുകാരനായ സബ് ഇൻസ്പെക്ടറിനെ നാട്ടുകാർ 'ഇൻസ്പെക്ഷൻ ബംഗ്ലാവ്' എന്ന് വിളിക്കുന്ന ഒരു ഉപേക്ഷിക്കപ്പെട്ട സർക്കാർ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റാൻ ചുമതലപ്പെടുത്തുന്നു. ഒരു സാധാരണ സ്ഥലമാറ്റം എന്ന നിലയിൽ ആരംഭിക്കുന്ന കാര്യങ്ങൾ,കുറച്ച് കഴിയുമ്പോൾ കൂടുതൽ ഭീതിജനകമായ അന്വേഷണത്തിലേക്ക് വഴിമാറുന്നു.

'ഇൻസ്പെക്ഷൻ ബംഗ്ലാവ്' വെറും ഭയത്തെക്കുറിച്ചുള്ളതല്ല, അതിന്റെ ഇടയിൽ ഇത്തിരി ചിരിയും, ചിന്തയും,സസ്‌പെൻസും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കും എന്ന് ചിത്രത്തിന്റെ സംവിധായകൻ സൈജു എസ്.എസ് പറഞ്ഞു.

വിഷ്ണു എന്ന കഥാപാത്രം ഞാൻ ഇതിനുമുമ്പ് ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണെന്നും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശബരീഷ് വർമ്മ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ഹൊറർ-കോമഡി വെബ് സീരീസിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ശബരീഷ് കൂട്ടിച്ചേർത്തു.

കമ്മട്ടത്തിന് ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഓ ടി ടി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5 മലയാളി പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ ഉണ്ടാകും എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

'ഇൻസ്പെക്ഷൻ ബംഗ്ലാവ്' മികച്ച ഒരു ദൃശ്യനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്. ചിത്രം
നവംബർ 14 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.

ദീപാവലിക്ക് "ഭാരത് ബിഞ്ച് ഫെസ്റ്റിവൽ" പ്രഖ്യാപിച്ച് ZEE5.ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ ...
14/10/2025

ദീപാവലിക്ക് "ഭാരത് ബിഞ്ച് ഫെസ്റ്റിവൽ" പ്രഖ്യാപിച്ച് ZEE5.

ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ ഓ ടി ടി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5,പുതിയ ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു. ഏഴ് ഭാഷകളിലെ പ്രീമിയറുകൾ, ആകർഷകമായ ഉത്സവ ഓഫറുകൾ എന്നിവയുമായാണ് ZEE5 ഇത്തവണ വന്നിരിക്കുന്നത്.ഇതിലൂടെ ഭാരത് ബിഞ്ച് ഫെസ്റ്റിവലിന് തുടക്കമിടുകയാണ് ZEE5.

പരമ്പരാഗത "ഫീൽ-ഗുഡ്" ചിത്രങ്ങൾ, വെബ് സീരീസുകൾ എന്നിവ മാറ്റിനിർത്തി, ത്രില്ലറുകൾ, മിസ്റ്ററികൾ, ക്രൈം ഡ്രാമകൾ തുടങ്ങിയ ആവേശം നിറഞ്ഞ ജോണറുകളോടുള്ള പ്രേക്ഷകരുടെ വർദ്ധിച്ചുവരുന്ന ഇഷ്ടം തിരിച്ചറിഞ്ഞാണ് ഈ കാമ്പയിൻ ZEE5 രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഭാരത് ബിഞ്ച് ഫെസ്റ്റിവലിനെ കൂടുതൽ ആകർഷകമാക്കുന്നതിനായി, ZEE5 ഒക്ടോബർ 13 മുതൽ 20 വരെ പ്രത്യേക ഒരു ആഴ്ചത്തെ ഗംഭീര ഓഫറുകളും പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

ഇതിന്റെ ഭാഗമായ്, ഹിന്ദി കണ്ടന്റ് പാക്ക് ₹199 ന്റെ പകരം ₹149 ക്ക് ലഭ്യമാണ്. റീജിയണൽ പാക്കുകൾ ₹99 ന്റെ പകരം ₹59 രൂപയ്ക്ക് ലഭ്യമാണ്. അത് പോലെ തന്നെ, ഓൾ ആക്സസ് പാക്ക് ₹299 ന്റെ പകരം പ്രത്യേക ഡിസ്‌ക്കൗണ്ട് വിലയായ ₹249 ക്ക് ലഭ്യമാണ്.ZEE5 പ്രമുഖ ഉപഭോക്തൃ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രേക്ഷകർക്ക് കൂടുതൽ ഉത്സവ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു. ക്യാംപെയിൻ കാലയളവിൽ, സബ്സ്ക്രൈബർമാർക്ക് Paytm UPI, AutoPay, Cred UPI,AutoPay എന്നിവ വഴി ഉറപ്പായ ക്യാഷ്‌ബാക്ക് ലഭിക്കും. കൂടാതെ, ZEE5 പ്ലാനുകളോടൊപ്പം മൂന്ന് മാസത്തെ JioSaavn Pro ട്രയൽ സൗജന്യമായി ലഭിക്കും.

ഭാരത് ബിഞ്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ഏഴ് ഭാഷകളിലായി പുതിയ പ്രീമിയറുകളും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഹിറ്റുകളും ഉൾപ്പെടുത്തി ഒരുങ്ങുന്ന പ്രത്യേകമായ ആഘോഷമാണ് ZEE5 ഇത്തവണ ഒരുക്കിയിരിക്കുന്നത്.ഹിന്ദിയിൽ:Bhagwat Chapter One - Raakshas, Saali Mohabbat, Honeymoon Se Hathya,തമിഴിൽ:Veduvan, Housemates, Maaman,തെലുങ്ക്ൽ: Kishkindapuri¸D/O Prasadrao Kanabadutaledu, Jayummu Nischayamu Ra,മറാത്തിയിൽ: Sthal, Ata Thambaych Naay, Jarann,​ബംഗാളിയിൽ: Mrs Dasgupta, Mrigaya: The Hunt, Abar Proloy,കന്നഡയിൽ: Elumale, Ayyana Mane,Marigallu,എന്നി ചിത്രങ്ങൾ ZEE5 ഇൽ കാണാം.ZEE5 ഇൽ വമ്പൻ ഹിറ്റായ സുമതി വളവിന് ശേഷം ദീപാവലിക്ക് മലയാളി പ്രേക്ഷകർക്ക് നൽകുന്ന ചിത്രം ആണ് ആഭ്യന്തര കുറ്റവാളി. ചിത്രം ഒക്ടോബർ 17 ന് റിലീസ് ചെയ്യും.ZEE5 ഇന്റെ ആദ്യ വെബ് സീരീസ് ആയ കമ്മട്ടം റെക്കോർഡ് സ്ട്രീമിങ് മിനിറ്റ്സ്ഓടെ ഇപ്പോഴും പ്രദർശനം തുടരുകയാണ്.

ഓരോ ദീപാവലിയും പാരമ്പര്യങ്ങളുടെയും ആഘോഷങ്ങളുടെയും കഥയാണ്.ഭാരത് ബിഞ്ച് ഫെസ്റ്റിവലിലൂടെ, പ്രേക്ഷകർക്ക് പുതിയ കഥകൾ കണ്ടെത്താനും, പ്രിയപ്പെട്ടവ ആസ്വദിക്കാനും കഴിയുമെന്ന് ZEE5-ന്റെ ചീഫ് ബിസിനസ് ഓഫീസർ, സിജു പ്രഭാകരൻ പറഞ്ഞു.ഉത്സവകാലത്തെ പുതിയ ആകർഷകമായ ഓഫറുകളും, പ്രേക്ഷകരിൽ ആകാംഷയുണർത്തുന്ന കാമ്പയിൻ ആശയവും, ZEE5 എന്ന ഓ ടി ടി യെ മികവുറ്റതാകുന്നു എന്ന് ​സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ, കാർത്തിക് മഹാദേവ് അഭിപ്രായപ്പെട്ടു.

ഒക്ടോബർ 13 മുതൽ 20 വരെ ZEE5-ൽ ഭാരത് ബിഞ്ച് ഫെസ്റ്റിവലിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരുപാട് ഓഫറുകളും സമ്മാനങ്ങളും, അപ്പോൾ ഈ ദീപാവലി ആഘോഷം ZEE5 നോടൊപ്പം.

ഗംഭീര പ്രിവ്യു റിപ്പോർട്ടുകളുമായി "ഫെമിനിച്ചി ഫാത്തിമ"; ചിത്രം ഒക്ടോബർ 10 ന് തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ ...
09/10/2025

ഗംഭീര പ്രിവ്യു റിപ്പോർട്ടുകളുമായി "ഫെമിനിച്ചി ഫാത്തിമ"; ചിത്രം ഒക്ടോബർ 10 ന് തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച "ഫെമിനിച്ചി ഫാത്തിമ" എന്ന ചിത്രത്തിന്റെ പ്രിവ്യു റിപ്പോർട്ട് പുറത്ത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് പ്രിവ്യു ഷോക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത്. ഒക്ടോബർ 10 ന് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങളും ചിരിയും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ അതിമനോഹരമായ ഒരു ചിത്രമാണിതെന്ന അഭിപ്രായങ്ങളാണ് പ്രിവ്യു ഷോ കഴിഞ്ഞപ്പോൾ മുതൽ പുറത്തു വരുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. എറണാകുളം ഷേണായീസ് തീയേറ്ററിൽ ആണ് ചിത്രത്തിന്റെ പ്രിവ്യു ഷോ നടന്നത്. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പെടെ വലിയൊരു പ്രേക്ഷക സമൂഹം തന്നെ ഈ പ്രിവ്യു ഷോയുടെ ഭാഗമായിരുന്നു.

വളരെ റിയലിസ്റ്റിക് ആയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രിവ്യു ഷോക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയും ഒരു പഴയ "കിടക്ക" അവരുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് ഏതാനും ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ സൂചന നൽകിയിരുന്നു. "സു ഫ്രം സോ", "ലോക" എന്നീ ചിത്രങ്ങൾക്ക് ശേഷം, ഫെമിനിച്ചി ഫാത്തിമയുടെ വീണ്ടുമൊരു മനോഹര സിനിമാനുഭവം മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തിൽ കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രം കൂടിയാണ് "ഫെമിനിച്ചി ഫാത്തിമ". IFFK FIPRESCI - മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് - IFFK, FFSI കെ ആർ മോഹനൻ അവാർഡ്, BIFF-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ-ജർമ്മൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്.

ഛായാഗ്രഹണം - പ്രിൻസ് ഫ്രാൻസിസ്, എഡിറ്റിംഗ്- ഫാസിൽ മുഹമ്മദ്, പശ്ചാത്തല സംഗീതം - ഷിയാദ് കബീർ, സൗണ്ട് ഡിസൈൻ - ലോ എൻഡ് സ്റ്റുഡിയോ, റീ റെക്കോർഡിങ് - സച്ചിൻ ജോസ്, ഡിഐ, കളറിസ്റ്റ് - ജോജിൽ ഡി. പാറക്കൽ, അസോസിയേറ്റ് ഡയറക്ടർ - പ്രശോഭ് കുന്നംകുളം, മുസ്തഫ സർഗം, വിഷ്വൽ ഇഫക്റ്റ്സ് - വിനു വിശ്വൻ, അസിസ്റ്റന്റ് ഡയറക്ടർ- ആഗ്നി, അഭിലാഷ് സി, ഡിഐ എഡിറ്റിംഗ് - ഹിഷാം യൂസഫ് പിവി, സബ്ടൈറ്റിൽ - ഫിൽ ഇൻ ദി ബ്ലാങ്ക്സ്, ടൈറ്റിൽ ഡിസൈൻ - നജീഷ് പി എൻ, പിആർഒ- ശബരി

" ആഭ്യന്തര കുറ്റവാളി " ഒക്ടോബർ 17 മുതൽ ZEE5 ഇൽ പ്രീമിയർ ചെയ്യും.ആസിഫ് അലി, തുളസി ഹരിദാസ്, ശ്രേയ രുക്മിണി എന്നിവർ പ്രധാന ...
09/10/2025

" ആഭ്യന്തര കുറ്റവാളി " ഒക്ടോബർ 17 മുതൽ ZEE5 ഇൽ പ്രീമിയർ ചെയ്യും.

ആസിഫ് അലി, തുളസി ഹരിദാസ്, ശ്രേയ രുക്മിണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി, സേതുനാഥ് പത്മകുമാർ ആദ്യമായി സംവിധാനം ചെയ്ത ‘ആഭ്യന്തര കുറ്റവാളി’ ഒക്ടോബർ 17-ന് ZEE5 ഇൽ പ്രീമിയർ ചെയ്യും.

ആസിഫ് അലിയെ കൂടാതെ, ജഗദീഷ്, വിജയകുമാർ,അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ, സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു.നൈസാം സലാം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കുടുംബജീവിതത്തിൽ തോറ്റു പോകുന്ന ചില പുരുഷന്മാരുടെ നേർക്കാഴ്ചയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ആസിഫ് അലിയുടെ ശക്തമായ പ്രകടനവും റിയലിസ്റ്റിക് സമീപനവും കൊണ്ട് ശ്രദ്ധേയമാണ് ആഭ്യന്തര കുറ്റവാളി.

ഗാർഹിക പീഡന നിയമത്തിന്റെ മറുവശം, അല്ലെങ്കിൽ അതിന്റെ ദുരുപയോഗം എന്ന വിഷയം ഇന്ന് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുന്ന ഒന്നാണ്. ഈ വിഷയത്തെ റിയലിസ്റ്റിക് ആയി കോമഡിയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് സേതുനാഥ് പത്മകുമാർ.തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെടുന്ന ചില മനുഷ്യരുടെ കഥയാണ് ആഭ്യന്തര കുറ്റവാളി പറയുന്നത്.

ചിത്രത്തിലെ പശ്ചാത്തല സംഗീതം രാഹുൽ രാജിന്റേതാണ്. ഗാനങ്ങൾക്ക് ഈണം പകർന്നത് ബിജിബാലും ക്രിസ്റ്റി ജോബിയുമാണ്. അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണവും സോബിൻ കെ സോമൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ OTT പ്ലാറ്റ്ഫോമായ ZEE5, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി.

സ്ത്രീകളെ സംരക്ഷിക്കുന്നതിൽ 498A വകുപ്പ് നിർണായകമാണെങ്കിലും, ഒരാളെ തെറ്റായി കുറ്റപ്പെടുത്തുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യവും ചിത്രം മുന്നോട്ടു വെക്കുന്നു.
ആഭ്യന്തര കുറ്റവാളി ഇന്നത്തെ സമൂഹം ചർച്ച ചെയ്യപ്പെടേണ്ട ഒരു പ്രമേയം ആണെന്ന് ചിത്രം ZEE5 ഇൽ പ്രീമിയർ ചെയ്യുന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ സേതുനാഥ് പത്മകുമാർ പറഞ്ഞു.

ഈ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തിക്കാൻ ZEE5 മുന്നോട്ടു വന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് അസിഫ് അലി കൂട്ടിച്ചേർത്തു.
പ്രേക്ഷകർ കാത്തിരുന്ന വേൾഡ് പ്രീമിയർ “ആഭ്യന്തര കുറ്റവാളി” ഒക്ടോബർ 17 ന് ZEE5-ൽ മാത്രം.

മികച്ച അഭിപ്രായം നേടി "ചെക്ക് മേറ്റ് " ZEE5 ഇൽ സ്ട്രീമിങ് തുടരുന്നുനവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത...
05/10/2025

മികച്ച അഭിപ്രായം നേടി "ചെക്ക് മേറ്റ് " ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു

നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തിയ "ചെക്ക് മേറ്റ്" ZEE5 ഇൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സ്ട്രീമിംഗ് ചെയ്യുന്നു.

ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് ഓ ടി ടി ഇൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
"ചെക്ക് മേറ്റ് " ഒരു മലയാള സിനിമയാണെങ്കിലും കേരളത്തിൽ ഒരു സീൻ പോലും ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ ആണ്. ചിത്രം പൂർണ്ണമായും ന്യൂയോർക്കിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.ചിത്രത്തിന്‍റെ തിരക്കഥയും സം​ഗീതവും ഛായാ​ഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ രതീഷ് ശേഖർ തന്നെയാണ്.

അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് വരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ആകാംക്ഷ നിറയ്ക്കുന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മികച്ച പെർഫോമൻസ് പ്രേക്ഷകർക്ക് കാണാം.ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്.

അനൂപ് മേനോനും,ലാലും ഒന്നിച്ചെത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകർ വളരെയേറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന ചിത്രമാണ് ചെക്ക് മേറ്റ് എന്നും,ZEE5 ഇൽ റിലീസ് ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ രതീഷ് ശേഖർ കൂട്ടിച്ചേർത്തു.

ZEE5 ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ്, ലോകമെമ്പാടും 190-ത്തിലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ദക്ഷിണേഷ്യൻ ഉള്ളടക്കം എത്തിക്കുന്നതിലൂടെ ജനപ്രീതി നേടിയ പ്ലാറ്റ്‌ഫോമിലൂടെ ഇനി മുതൽ " ചെക്ക് മേറ്റ് " കാണാം.


ZEE5 മലയാളത്തിൽ ഏറ്റവും വലിയ റെക്കോർഡ് ഓപ്പണിംഗ് നേടി "സുമതി വളവ് "ZEE5-ൽ വേൾഡ് ഡിജിറ്റൽ പ്രീമിയറായി എത്തിയ സുമതി വളവ് മ...
28/09/2025

ZEE5 മലയാളത്തിൽ ഏറ്റവും വലിയ റെക്കോർഡ് ഓപ്പണിംഗ് നേടി "സുമതി വളവ് "

ZEE5-ൽ വേൾഡ് ഡിജിറ്റൽ പ്രീമിയറായി എത്തിയ സുമതി വളവ് മലയാള സിനിമയ്ക്കു ഒരു പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.ZEE5 മലയാളത്തിൽ ഓ ടി ടി ചരിത്രത്തിൽ ഏറ്റവും വലിയ റെക്കോർഡ് ഓപ്പണിംഗ് ആണ് ചിത്രം നേടിയിരിക്കുന്നത്.

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രം " സുമതി വളവ് " ZEE5 ഇൽ മികച്ച അഭിപ്രായത്തോടെ സ്ട്രമിങ് തുടരുന്നു.ദേശീയ തലത്തിൽ, മികച്ച റിവ്യൂസ് വന്ന " സുമതി വളവ് " കേരളത്തിലും മികച്ച പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്..മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ZEE5-ൽ പ്രേക്ഷകർക്ക് കാണാം.

പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന ചിത്രം തീയേറ്ററിലെത്തി അൻപതു ദിവസങ്ങൾ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തിയിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം.

ചിത്രത്തിൽ അർജുൻ അശോകൻ, ഗോകുൽ സുരേഷ്,സിദ്ധാർഥ് ഭരതൻ,ഗോപിക അനിൽ,ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആഗോള തലത്തിൽ മികച്ച ഓ ടി ടി പ്ലേറ്റ്ഫോമായ ZEE5-ൽ ചിത്രം റിലീസ് ആയതിൽ അതിയായ സന്തോഷമുമുണ്ടെന്ന് സംവിധായകൻ വിഷ്ണു ശശി ശങ്കർ കൂട്ടിച്ചേർത്തു.ZEE5 വഴി സുമതി വളവ് പല ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തി മികച്ച അഭിപ്രായം വന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് അർജുൻ അശോകൻ പറഞ്ഞു.

“സുമതി വളവ്” – ഒരിക്കൽ കടന്നാൽ തിരിച്ചു പോരാനാവാത്ത വളവ്...ZEE5 ഇൽ പ്രദർശനം തുടരുന്നു.

ന്യൂയോർക്കിൽ " DOIN’ IT" ഹോളിവുഡ് ചിത്രത്തിന്റെ FDFS യിൽ സെലിൻ ജോസഫ്,ലില്ലി സിങ്ങിനൊപ്പം…ചിത്രം ഇന്ത്യയിൽ ഉടൻ റിലീസ് ചെയ...
23/09/2025

ന്യൂയോർക്കിൽ " DOIN’ IT" ഹോളിവുഡ് ചിത്രത്തിന്റെ FDFS യിൽ സെലിൻ ജോസഫ്,ലില്ലി സിങ്ങിനൊപ്പം…ചിത്രം ഇന്ത്യയിൽ ഉടൻ റിലീസ് ചെയ്യും.

Address

Kochi

Website

Alerts

Be the first to know and let us send you an email when Cine Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cine Online:

Share