04/05/2025
മാർ പാംപ്ലാനി കുറ്റക്കാരായ
വൈദീകരുടെ സംരക്ഷകനായി മാറുന്നു
_സംയുക്ത സഭാ സംരക്ഷണ സമിതി_
കൊച്ചി: സഭാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അതിരൂപതയിൽ നിന്നും കുർബാന വിലക്ക്, ട്രാൻസ്ഫർ, സസ്പെൻഷൻ തുടങ്ങിയ അതീവ ഗൗരവമുള്ള നിരവധി ശിക്ഷാനടപടികൾ സ്വീകരിച്ചീട്ടുള്ള വൈദീകനെ സംരക്ഷിക്കും വിധത്തിൽ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതിലൂടെ മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി അതിരൂപതയിലെ കുറ്റക്കാരായ വൈദികരുടെ സംരക്ഷകനാണെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നതായി സംയുക്ത സഭാ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.
തൃപ്പൂണിത്തുറ മുൻ ഫൊറോന വികാരി ഫാ. ജോഷി
വേഴപ്പറമ്പിലിനെതിരെ അതിരൂപത കാര്യാലയത്തിൽ നിന്നും വിവിധ നടപടി ഉത്തരവുകൾ പുറപ്പെടുവിക്കുകയും അതേ ഓഫീസിൽ നിന്നും ഇതേ വൈദീകനെ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രസ്താവന ഇപ്പോഴും പ്രസിദ്ധീകരിക്കുന്നത് മാർ പാംപ്ലാനിയുടെ ഇരുട്ടത്താപ്പിനെയാണ് സൂചിപ്പിക്കുന്നത്. അതിരൂപതയിൽ സഭയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി നിയമിതനായ മെത്രാപ്പോലീത്തൻ വികാരി മുൻകാലങ്ങളിലും ഇവിടെ ചുമതലയേറ്റതിനുശേഷവും ഏകീകൃത കുർബാനയ്ക്കും സഭാ പിതാക്കന്മാർക്കുമെതിരെ പ്രവർത്തിക്കുന്നവരുടെ പക്ഷം ചേർന്നാണ് പ്രവർത്തിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും. സഭാവിരുദ്ധ പ്രവർത്തകർക്ക് പ്രോത്സാഹനവും സംരക്ഷണവും നൽകുന്ന ഇദ്ദേഹത്തെ എറണാകുളം - അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനത്തുനിന്നും എത്രയും വേഗം പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാർ സഭ നേതൃത്വത്തിനും സിനസ് അംഗങ്ങൾക്കും കത്തുകൾ അയക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയർമാൻ മത്തായി മുതിരേന്തി അധ്യക്ഷനായിരുന്നു. വിത്സൻ വടക്കുഞ്ചേരി, ജോസഫ് അമ്പലത്തിങ്കൽ, ജിമ്മി പുത്തരിക്കൽ കുര്യാക്കോസ് പഴയമഠം, ജോസ് മാളിയേക്കൽ, ജോൺസൺ കോനിക്കര എന്നിവർ പ്രസംഗിച്ചു.