01/07/2025
ചെല്ലാനം പഞ്ചായത്തിൽ കണ്ണമാലി മുതൽ വടക്കോട്ട് ടെട്രാപോഡ് കടൽ ഭിത്തിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കാൻ ചേരുന്ന മന്ത്രി തലയോഗം നാളെ ജൂലൈ രണ്ടിന് തിരുവനന്തപുറത്തു വച്ച് ചേരും. വ്യവസായ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം അറിയിച്ചതാണ് ഇത്. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ, ഫിഷറിസ് മന്ത്രി ശ്രീ സജി ചെറിയാൻ, കൊച്ചി എംഎൽഎ ശ്രീ കെ ജെ മാക്സി, കിഫ്‌ബി CEO ശ്രീ കെ എം എബ്രഹാം എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. രണ്ടാം തീയതിയിൽ യോഗത്തിനു ശേഷമുള്ള പ്രഖ്യാപനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തീരദേശ ജനത. ചെല്ലാനം മുതൽ പുത്തൻതോട് ബീച്ച് വരെ ഒന്നാം ഘട്ടം പൂർത്തിയായി മൂന്ന് വർഷങ്ങൾ ആയിട്ടും രണ്ടാം ഘട്ടം ചർച്ചകളിൽ പോലും ഉണ്ടായിരുന്നില്ല. പല പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും അതൊന്നും പ്രവർത്തിയിലേക്ക് എത്തിയിരുന്നില്ല. അതിനിടയിൽ ഓരോ വർഷവും കടലാക്രമണം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യവും ഉണ്ട്. കണ്ണമാലി മുതൽ വടക്കോട്ട് നിലവിൽ ഉണ്ടായിരുന്ന കരിങ്കൽ കടൽ ഭിത്തി പൂർണ്ണമായും നഷ്ട്ടപ്പെട്ടിരിക്കുകയാണ്. താൽക്കാലിക ജിയോ ബാഗ് തടയിണകൾക്ക് പോലും രൂകഷമായ കടലാക്രമണം തടയാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ശാശ്വതമായ ഒരു പരിഹാരം മാത്രമാണ് ഇതിനുള്ളത് . ചെല്ലാനം ഭാഗത്തു ചെയ്തപോലെ ടെട്രാപോഡ് കൊണ്ട് തീരം സംരക്ഷിച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ കൂടുതൽ വീടുകൾ നാശത്തിലേക്ക് വഴുതി വീഴും. കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദീകരുടെ നേതൃത്വത്തിൽ നടന്ന ശക്തമായ ജനകീയ സമരത്തിൽ തീരജനതയുടെ പ്രതിഷേധം അലയടിച്ചിരുന്നു . ജൂലൈ രണ്ടിന് ചേരുന്ന മന്ത്രിതല യോഗത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ജനങ്ങൾ. പദ്ധതി ഇനിയും വൈകിയാൽ വീണ്ടും ശക്തമായ സമരത്തിലേക്ക് ഇറങ്ങാൻ തന്നെയാണ് ഇവരുടെ തീരുമാനം . fans
The Chellanam Media