South Indian Destinations

South Indian Destinations Description about the tourist destinations of South India, Indian Movies and other matters of public interest.

The beauty queen Bhagyashree who left bollywood during the peak of her career to focus on her marriage and children.
01/08/2026

The beauty queen Bhagyashree who left bollywood during the peak of her career to focus on her marriage and children.

നടനും പിന്നണി ഗായകനും ആയ ഈ വ്യക്തി ബാലതാരം ആയി അഭിനയിച്ചു എങ്കിലും 2002 ഇൽ "ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ" എന്ന ചിത്രത്തിലൂട...
01/08/2026

നടനും പിന്നണി ഗായകനും ആയ ഈ വ്യക്തി ബാലതാരം ആയി അഭിനയിച്ചു എങ്കിലും 2002 ഇൽ "ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ" എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തു. എഞ്ചിനീയറിങ് ബിരുദം ഉള്ള ഈ നടൻ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു സിനിമയിൽ സജീവമായി. ഇദ്ദേഹത്തിന്റെ മാതാപിതാക്കളും ഭാര്യയും സഹോദരനും സിനിമാരംഗത്തു പേരെടുത്തവരാണ്. അച്ഛൻ നിർമ്മിച്ച ചിത്രത്തിലും സഹോദരൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. നടൻ ആരാണ് എന്നു മനസ്സിലായോ?

കർണാടകത്തിലെ ഹസ്സനിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു സിനിമാഭിനയ മോഹവുമായി നാടക രംഗത്തും തുടർന്ന് സിനിമയിലും എളിയ നിലയിൽ ത...
01/08/2026

കർണാടകത്തിലെ ഹസ്സനിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു സിനിമാഭിനയ മോഹവുമായി നാടക രംഗത്തും തുടർന്ന് സിനിമയിലും എളിയ നിലയിൽ തുടങ്ങി ഇന്ന് പാൻ ഇന്ത്യൻ സ്റ്റാർ ആയി അംഗീകരിക്കപ്പെട്ട യാഷ്.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന "രാമായണ" എന്ന ബിഗ്‌ ബഡ്ജറ്റ് ചിത്രത്തിൽ രാവണന്റെ റോൾ ചെയ്യുന്നത് യാഷ് ആണ്. അതും ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം (200 കോടി) വാങ്ങുന്ന പ്രതിനായകൻ ആയി ഈ ചിത്രത്തോടെ യാഷ് മാറി.

പ്രമുഖ നടനും നിർമ്മാതാവുമായിരുന്ന മോഹൻ ശർമ ചെന്നൈയിൽ ഉള്ള ഒരു വൃദ്ധസദനത്തിൽ....170 നു മുകളിൽ ചിത്രങ്ങളിൽ അഭിനയിച്ചു 15 ച...
31/07/2026

പ്രമുഖ നടനും നിർമ്മാതാവുമായിരുന്ന മോഹൻ ശർമ ചെന്നൈയിൽ ഉള്ള ഒരു വൃദ്ധസദനത്തിൽ....

170 നു മുകളിൽ ചിത്രങ്ങളിൽ അഭിനയിച്ചു 15 ചിത്രങ്ങൾ നിർമ്മിച്ച മോഹൻ ശർമ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചെന്നൈ അടുത്തുള്ള ഒരു വൃദ്ധ സദനത്തിൽ കഴിയുന്നു എന്നു വാർത്ത. അവിടെ ഭക്ഷണവും താമസവും ഫ്രീ ആണ് എങ്കിലും അദ്ദേഹത്തിന്റെ മരുന്നിനും മാറ്റാവശ്യങ്ങൾക്കും പണം ഇല്ലാത്ത അവസ്ഥയിൽ ആണ്. വാർത്ത കണ്ടു നടൻ രജനികാന്ത് ഒരു ലക്ഷം രൂപ സഹായം നൽകി.

ഒരിക്കൽ മലയാള സിനിമയിലെ സുന്ദരമായ ഹീറോ ആയിരുന്ന മോഹൻ അഭിനയിച്ച ചട്ടക്കാരി, നെല്ല്, ജീവിക്കാൻ മറന്നു പോയ സ്ത്രീ, രാഗം, ശ്രീമത് ഭഗവത് ഗീത, ഞാവല്പഴങ്ങൾ, സർവെക്കല്ല്, കായലും കയറും, പ്രതീക്ഷ, ചുവന്ന സന്ധ്യകൾ, കാന്തവലയം, മായാമോഹിനി തുടങ്ങിയ നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്ടിട്യൂട്ടിൽ നിന്നും ഗ്രേഡ്റുവേഷൻ നേടിയ ആദ്യ സൗത്ത് ഇന്ത്യൻ ആക്ടറും മോഹൻ ആണ്.

കേരളത്തിലെ തത്തമംഗലം സ്വദേശി ആയ മോഹന് പൊയ്‌സ് ഗാർഡൻസിൽ സ്വന്തമായി ഒരു ബംഗ്ളാവ് ഉണ്ടായിരുന്നു. സൗത്ത് ഇന്ത്യയിലെ പ്രമുഖ നടി ആയ ലക്ഷ്മിയെ വിവാഹം ചെയ്തു എങ്കിലും അഞ്ചു വർഷമേ ആ വിവാഹ ബന്ധം നീണ്ടു നിന്നുള്ളൂ. മൂന്നു തവണ നാഷണൽ ഫിലിം ജൂറി മെമ്പർ, ഒരു തവണ ഇന്ത്യൻ പനോരമ ജൂറി മെമ്പർ എന്ന നിലയിൽ എല്ലാം മോഹൻ പ്രവർത്തിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഇത്രയും ഉന്നതിയിൽ കഴിഞ്ഞിരുന്ന മോഹന്റെ ഇന്നത്തെ അവസ്ഥയിൽ വളരെ വിഷമം തോന്നുന്നു.

പ്രശസ്ത ഗായിക യമുന റാണി അന്തരിച്ചു 🌹🌹തെലുഗ്, തമിഴ്, കന്നഡ, മലയാളം, സിൻഹലീസ് ഭാഷകളിലായി 6000 ലധികം സിനിമ ഗാനങ്ങൾ ആലപിച്ചി...
31/07/2026

പ്രശസ്ത ഗായിക യമുന റാണി അന്തരിച്ചു 🌹🌹

തെലുഗ്, തമിഴ്, കന്നഡ, മലയാളം, സിൻഹലീസ് ഭാഷകളിലായി 6000 ലധികം സിനിമ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 7 ആം വയസ്സിൽ "ത്യാഗയ്യ" എന്ന തെലുഗ് ചിത്രത്തിന് വേണ്ടിയാണ് ആദ്യ ഗാനം പാടിയത്. സൗത്ത് ഇന്ത്യയിലെ എല്ലാ സംഗീത സംവിധായകർക്കു വേണ്ടിയും യമുന റാണി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

മലയാള ചിത്രങ്ങളായ ജനോവ, തസ്കരവീരൻ, ആന വളർത്തിയ വാനമ്പാടി, ഭാഗ്യജാതകം, പുതിയ ആകാശം പുതിയ ഭൂമി, സ്നേഹദീപം, തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി യമുനാറാണി ഗാനങ്ങൾ ആലപിച്ചു.

തമിഴ്നാട് സർക്കാർ കലായ്മമണി പുരസ്കാരം, അണ്ണാദുരൈ അവാർഡ്, പുരഡ്ച്ചി തലൈവി ജയലളിത സ്പെഷ്യൽ കലായ്മമണി അവാർഡ് തുടങ്ങിയവ നൽകി യമുനറാണിയെ ആദരിച്ചിട്ടുണ്ട്.
ആദരാഞ്ജലികൾ 🌹🌹🙏🙏

പ്രാഞ്ജിയേട്ടൻ ആൻഡ് ദി സൈന്റ്റ്, ആവനാഴി, യാത്ര, ബ്ലാക്ക് എന്നീ വിവിധ കാലഘട്ടങ്ങളിൽ മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളിൽ മമ്മൂ...
31/07/2026

പ്രാഞ്ജിയേട്ടൻ ആൻഡ് ദി സൈന്റ്റ്, ആവനാഴി, യാത്ര, ബ്ലാക്ക് എന്നീ വിവിധ കാലഘട്ടങ്ങളിൽ മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളിൽ മമ്മൂട്ടിക്ക് പകരം അഭിനയിക്കാൻ പറ്റിയ നടന്മാർ ആരായിരുന്നു എന്നു പറയാമോ?

ബ്ലാക്ക് എന്ന 2004 ഇൽ റിലീസ് ചെയ്ത കൾട്ട് ക്ലാസ്സിക്‌ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച "കാരിക്കാമുറി ഷണ്മുഖൻ" വീണ്ടും എ...
31/07/2026

ബ്ലാക്ക് എന്ന 2004 ഇൽ റിലീസ് ചെയ്ത കൾട്ട് ക്ലാസ്സിക്‌ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച "കാരിക്കാമുറി ഷണ്മുഖൻ" വീണ്ടും എത്തുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് വർമ്മ, അഭിരാമി, സിദ്ദിഖ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. കൊച്ചിയിലെ പോലീസുകാരുടെ ജീവിതത്തെ പറ്റിയുള്ള കഥ ഉദയ് കൃഷ്ണയുടേതാണ്.

2004 ഇൽ റിലീസ് ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിൽ അവസാന രംഗം ലാൽ അവതരിപ്പിച്ച "ഡെവിൻ കാർലോസ് പടവീടൻ" എന്ന കഥാപാത്രത്തെയും കൂട്ടാളികളെയും എല്ലാം കൊലപ്പെടുത്തിയ ശേഷം മമ്മൂട്ടിയുടെ കഥാപാത്രമായ കാരിക്കമുറി ഷണ്മുഖൻ തന്റെ കുട്ടിയേയും, ആനന്ദത്തെയും, കൂട്ടാളിയായ ആയ മമ്മാലിയേയും കൂട്ടി മറ്റേതോ നഗരത്തിൽ ഓട്ടോയിൽ യാത്ര ചെയ്യുന്നതാണ്. ഇനി പുതിയ ചിത്രത്തിൽ ഷണ്മുഖൻ എങ്ങിനെ അവതരിക്കും എന്നു കാണാൻ പ്രേക്ഷകർക്കു ഏറെ ആകാംഷയുണ്ട്.

പി പദ്മരാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ DYSP അച്യുതൻകുട്ടി ആയും മമ്മൂട്ടി സിനിമാ സംവിധായകൻ ഹരികൃഷ്ണൻ ആയും അഭിനയി...
31/07/2026

പി പദ്മരാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ DYSP അച്യുതൻകുട്ടി ആയും മമ്മൂട്ടി സിനിമാ സംവിധായകൻ ഹരികൃഷ്ണൻ ആയും അഭിനയിച്ചു. ഹരികൃഷ്ണന്റെ കൊലപാതകത്തെ പറ്റി അന്വേഷിക്കാൻ വരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആണ് അച്യുതൻകുട്ടി. റഹ്മാൻ, കാർത്തിക, ശ്രീപ്രിയ, ഉണ്ണിമേരി, ജലജ തുങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗറ്റീവ് ത്രില്ലറിൽ ഒന്നായി ഈ ചിത്രം കണക്കാക്കപ്പെടുന്നു. ചിത്രം ഏതാണ് എന്നു മനസ്സിലായോ.

Officer on Duty - ക്കു ശേഷം കുഞ്ചാക്കോ ബോബന്റെ ശക്തമായ പോലീസ് വേഷം " ഉന്മാദം" ജൂലൈ 31 നു തീയേറ്ററുകളിൽ. ലിജോമോൾ, സിദ്ദിഖ...
30/07/2026

Officer on Duty - ക്കു ശേഷം കുഞ്ചാക്കോ ബോബന്റെ ശക്തമായ പോലീസ് വേഷം " ഉന്മാദം" ജൂലൈ 31 നു തീയേറ്ററുകളിൽ. ലിജോമോൾ, സിദ്ദിഖ്, സാബുമോൻ തുടങ്ങിയവർ മറ്റു വേഷങ്ങൾ ചെയ്യുന്നു. സംവിധാനം കിരൺ ദാസ്.

ഒരേ കഥാപാത്രത്തെ പല താരങ്ങൾ അവതരിപ്പിക്കുമ്പോൾ അവരുടേതായ ഒരു വ്യത്യസ്ഥമായ ശൈലി ഉണ്ടാകും. കമ്മിഷണറിൽ സുരേഷ് ഗോപിയും, ആവനാ...
30/07/2026

ഒരേ കഥാപാത്രത്തെ പല താരങ്ങൾ അവതരിപ്പിക്കുമ്പോൾ അവരുടേതായ ഒരു വ്യത്യസ്ഥമായ ശൈലി ഉണ്ടാകും. കമ്മിഷണറിൽ സുരേഷ് ഗോപിയും, ആവനാഴിയിൽ മമ്മൂട്ടിയും, മുഖം എന്ന ചിത്രത്തിൽ മോഹൻലാലും ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയും പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇവരിൽ ആരുടെ ശൈലി ആണ് നിങ്ങൾക്കു ഇഷ്ടപ്പെട്ടത്.

Address

Kochi

Telephone

04846492110

Website

Alerts

Be the first to know and let us send you an email when South Indian Destinations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share