17/11/2023
അഭീഷ്ട വരദായകനായ എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ തിരുവുത്സവം 2023 നവംബർ 18 ന് വൈകീട്ട് കൊടിയേറി നവംബർ 27 ന് തൃക്കാർത്തിക ആറാട്ടോടു കൂടി പര്യവസാനിക്കുന്നു...കൊച്ചിൻ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും മറ്റു സംഘടനകളും എല്ലാവരും ചേർന്ന് പൂർവാധികം ഭംഗിയായിട്ടു ആണ് ഉത്സവം നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്... ക്ഷേത്ര ചടങ്ങുകൾ കൊണ്ടും കലാ പരിപാടികൾ, മേളങ്ങൾ, പഞ്ചവാദ്യം, പേര് കേട്ട ഗജവീരന്മാർ അങ്ങനെ എല്ലാ രീതിയിലും ഉത്സവം ഗംഭീരമാണ് ഈ വർഷം..
പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ, പെരുവനം പ്രകാശൻ മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ, ചെറുശ്ശേരി ശ്രീകുമാർ, തിരുമറയൂർ രാജേഷ് മാരാർ, നെറ്റിശ്ശേരി രാജേഷ്, തൃപ്രയാർ അനിയൻ മാരാർ, ചോറ്റാനിക്കര ഹരീഷ് എന്നീ കലാകാരന്മാരുടെ പ്രമാണങ്ങൾ മേളത്തിനു ഭംഗി കൂട്ടുന്നു..ചരിത്ര പ്രസിദ്ധമായ കച്ചേരി പറ എഴുന്നള്ളിപ്പു പഞ്ചവാദ്യത്തിൽ പല്ലാവൂർ ശ്രീധരൻ മാരാർ കൊട്ടി കയറുമ്പോൾ ഉത്സവം കൂടുതൽ ആവേശത്തിലേക്കു മാറുന്നു...
പെരുവനം യദു s മാരാരുടെ അഷ്ടപദിയും തുറവൂർ വിനീഷ് & രാകേഷ് കമ്മത്ത് മാരുടെ സോപാനസംഗീതവും ഉത്സവത്തിന്റെ ഭാഗമാവുന്നു....
ഗജരാജ ഗന്ധർവ്വൻ പാമ്പാടി രാജനും മറ്റു 8 ഗജവീരന്മാർ അണിനിരക്കുന്ന അഞ്ചാം ഉത്സവവും നാരായണ പ്രിയൻ ഗുരുവായൂർ ഇന്ദ്രസൻ നേതൃത്വം കൊടുക്കുന്ന വലിയ വിളക്കും ഒക്കെ ഉത്സവത്തിന് മാറ്റ് കൂട്ടുന്നു....
എ
എല്ലാവർക്കും തേവരുടെ സന്നിധിയിലേക്ക് സ്വാഗതം..
നവംബർ 18 മുതൽ നവംബർ 27 വരെ 🙏🙏🙏
More details
9746826533 vineeth narayanan
9847195444 satheesh narayanan
9995120001 byju മേക്കാട്ട്...