
27/05/2025
സമയം ഉച്ചക്ക് ഒരു മണി, നല്ല വിശപ്പുമായി കണ്ണൂർ പാനൂർ ഉള്ള ഒരു പ്രമുഖ റെസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കാൻ കയറി ഇരിക്കുവാണ്, തിരക്ക് വളരെ കുറവാണ്, അങ്ങിങ്ങായി കുറച്ചുപേർ, ഓർഡർ എടുക്കാൻ നിക്കുന്ന വ്യക്തിക്ക് വലിയ മടി പോലെ, ഓർഡർ എടുത്ത ടേബിളിൻ്റെ തൊട്ടടുത്ത ടേബിളിൽ ഇരിക്കുന്ന ഞങ്ങളെ കണ്ട ഭാവം ഇല്ല, തിരിച്ചു പോയി വേറെ എന്തോ ലോകത്താണ് പുള്ളി, അവസാനം കൈ കാട്ടി വിളിക്കേണ്ടി വന്നു, എന്തൊക്കെയുണ്ട് കഴിക്കാൻ ? മെനു കൊണ്ടുവന്നു, ആകെ ഉള്ളത് ബിരിയാണി മാത്രം, അതും ചിക്കൻ മാത്രം. രണ്ടു ബിരിയാണി ഓർഡർ ചെയ്തു. കാത്തിരിപ്പാണ്.. 10 മിനിറ്റ് കഴിഞ്ഞുകാണും ഒരു വെയിറ്റർ, അന്യസംസ്ഥാന തൊഴിലാളി ആണ്, പ്ലേറ്റുമായി വരുന്നൂ, പണ്ടുകാലത്ത് പെൺകുട്ടികൾ സ്കൂളിൽ പോകുമ്പോൾ ബുക്ക് നെഞ്ചോട് ചേർത്ത് പിടിക്കില്ലേ അത് പോലെ ആണ് കക്ഷി പ്ലേറ്റ് പിടിച്ചിരിക്കുന്നത്, രണ്ട് പ്ലേറ്റ് ടേബിളിൽ സ്ഥാനം പിടിച്ചു, ഒരു വൃത്തികെട്ട മണം, ചുറ്റും നോക്കി എവിടുന്നാണ് എന്ന് മനസ്സിലാകുന്നില്ല, ഇനി പ്ലേറ്റിനു ആണോ ? പ്ലേറ്റ് കഴുകിയതാണ് അതും ചൂട് വെള്ളത്തിൽ അതിൻ്റെ ഒരു ചൂടൊക്കെ ഉണ്ട്, ഒന്നു മണത്തു നോക്കി മനം പുരട്ടി വന്നു, കഴുകിയ പ്ലേറ്റിൽ തുണി വെച്ച് തുടച്ചിട്ടുണ്ട് ആ തുണിയുടെ മണം ആണ്, തിരിച്ചു കൊടുത്തു വേറെ കൊണ്ട് വരാൻ പറഞ്ഞു, പിന്നെയും ലവൻ മുകളിൽ പറഞ്ഞപോലെ ബുക്ക് പിടിക്കും പോലെ പ്ലേറ്റ് കൊണ്ടുവന്നു, അതും അതുപോലെ തന്നെ വീണ്ടും തിരിച്ച് കൊടുത്തു, വേറെ കൊണ്ടുവന്നു അതും തഥൈവ.. പിന്നെ അവിടുന്ന് കഴിക്കാൻ ഉള്ള മാനസികാവസ്ഥ ഇല്ലാത്തതിനാൽ അവിടുന്നു ഇറങ്ങി..
നിങ്ങൾക്ക് സംഭവിച്ചിട്ടുണ്ടോ ഇതുപോലെ ? കമൻ്റിക്കോ..