09/03/2026
വർഷങ്ങൾക്ക് മുൻപ് കാട്ടിൽ അഴിച്ചു വിട്ടിട്ട് പിടിത്തം കിട്ടാതെ നടക്കുന്ന പശുക്കൾ ആണിവ. ഇടുക്കി ഡാം പണിയുന്ന സമയം കുടി ഇറക്കി വിട്ടവരുടെ പശുക്കളുടെ കുഞ്ഞുങ്ങളും ഈ കൂട്ടത്തിൽ ഉണ്ട്. പിന്നെ ഞങ്ങളുടെ അടക്കം ഇപ്പോൾ താമസിക്കുന്ന കുറച്ച് പേരുടെ പശുക്കൾ ഇവയുടെ കൂടെ കൂടി തനി കാട്ട് പശുക്കൾ ആയി മാറി. മനുഷ്യരെ ഇവർക്ക് അറിയില്ല. കണ്ടാൽ ഓടി ഒളിക്കും. ഏകദേശം 100 എണ്ണം ഒക്കെ വരും. വലിയ മൂരികളും ഉണ്ട്. ആകെ ഇവർക്ക് പേടിക്കാൻ ഉള്ളത് കാട്ട് പട്ടിയെ ആണ്. കുഞ്ഞുങ്ങളെ ഒക്കെ കാട്ട് പട്ടികൾ പിടിക്കാറുണ്ട് ചെറിയ തോതിൽ മാത്രം. പണ്ട് ഞങ്ങൾക്ക് അഴിച്ചു വിട്ട പശുക്കളെ അറിയാമായിരുന്നു. അന്ന് അതിനെ കാട്ടിൽ വച്ചു കാണുകയും വിളിച്ചു അടുത്ത് വരെ വന്നതും കൂടെ ഉണ്ടായിരുന്ന കാട്ട് പശുക്കൾ ഓടി .. ആ കൂടെ ഇവരും ഓടി. പിന്നെ ഒരിക്കലും ഞങ്ങളുടെ പശുക്കളെ കാണാൻ പറ്റിയിട്ടില്ല. അവരുടെ കുഞ്ഞുങ്ങൾ ഒക്കെ ഇതിൽ ഉണ്ട്.. മണിക്കുട്ടിയും അമ്പിയും എല്ലാം അങ്ങനെ നഷ്ടമായി. ഈ കൂടത്തിൽ മറ്റേത് പശുക്കൾ കൂടിയാലും അതിനെ പിന്നെ നമുക്ക് കിട്ടില്ല. ഈ പശുക്കൾ ഇപ്പോൾ കാടിന്റെ ഒരു ഭാഗം ആയി മാറി കഴിഞ്ഞു. പെറ്റു പെരുകി നല്ല ഫുഡ് ഒക്കെ കഴിച്ചു ഇവർ സുഖമായി ജീവിക്കുന്നു. കാട്ട് പശുക്കളുടെ കുറെ വിഡിയോസ് ഈ പേജിൽ ഇട്ടിട്ടുണ്ട്.