28/07/2025
2026ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും ഗ്ലാമർ പോരാട്ടവും ശക്തമായ ത്രികോണ മത്സരവും നടക്കുന്നത് പാലാ നിയമസഭ മണ്ഡലത്തിൽ ആയിരിക്കും.
LDF - ജോസ് കെ മാണി / റോഷി അഗസ്റ്റിൻ
UDF - മാണി സി കാപ്പൻ
BJP - ഷോൺ ജോർജ് / പിസി ജോർജ്
ജോസ് കെ മാണി കടുത്തുരുത്തിയിലും മന്ത്രിയായ റോഷി അഗസ്റ്റിൻ ഇടുക്കിയിൽ നിന്ന് മാറി പാലായിലേക്കും വരുമെന്ന് കേൾക്കുന്നു. യുഡിഎഫ് നിലവിലെ എംഎൽഎയെ മാറ്റി പരീക്ഷിക്കാൻ സാധ്യതയില്ല.
ഏറ്റവും നിർണായകമാവുന്നത് ബിജെപിയുടെ വോട്ടുകൾ ആയിരിക്കും. 2016ൽ 24000+ വോട്ട് പിടിച്ച ബിജെപിക്ക് 2021ൽ വെറും 10000 വോട്ട് മാത്രം കിട്ടിയുള്ളൂ. കഴിഞ്ഞ തവണ അതിൽ ഭൂരിഭാഗവും മാണി സി കാപ്പനാണ് കിട്ടിയത്. ഇത്തവണ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന പിസി ജോർജോ അല്ലെങ്കിൽ ഷോൺ ജോർജോ കൂടുതലായി പിടിക്കുന്ന വോട്ടുകൾ എവിടെ നിന്നായിരിക്കും എന്നതാണ് വിജയിയെ തീരുമാനിക്കുക.