MalayalaCinema Live

MalayalaCinema Live Online Promoter of MalayalaCinema. To Promote Your Movie Contact Us: http://www.malayalacinemalive.com/Contact-us/

ചലച്ചിത്ര രംഗത്ത് നിന്നുള്ള വാര്‍ത്തകളും വിശേഷങ്ങളും പങ്കു വെയ്ക്കുന്നൊരിടം.. മലയാള സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടേയ്ക്ക് ഹൃദയം നിറഞ്ഞ സ്വാഗതം..

Naslen 😊
11/08/2025

Naslen 😊

Fazil and Fahad 😊
11/08/2025

Fazil and Fahad 😊

''ബ്രഹ്മാനന്ദൻ തന്റേടിയായിരുന്നു. വിചാരിച്ചിരുന്നെങ്കിൽ കുറേ സിനിമകൾ കിട്ടുമായിരുന്നു. അങ്ങനെ ചെയ്യാത്തതുകൊണ്ട് മികച്ച ...
11/08/2025

''ബ്രഹ്മാനന്ദൻ തന്റേടിയായിരുന്നു. വിചാരിച്ചിരുന്നെങ്കിൽ കുറേ സിനിമകൾ കിട്ടുമായിരുന്നു. അങ്ങനെ ചെയ്യാത്തതുകൊണ്ട് മികച്ച കുറേ പാട്ടുകൾ കിട്ടി''.

+ കെ രാഘവൻ മാസ്റ്റർ

കെ.പി. ബ്രഹ്മാനന്ദൻ വിട പറഞ്ഞിട്ട് 21 വർഷങ്ങൾ

പ്രണാമം 🙏

Renjini Jose
10/08/2025

Renjini Jose

ദിലീപിൻ്റെ ആദ്യ മെഗാഹിറ്റ് 👍Evergreen Comedy Entertainer 😊പഞ്ചാബി ഹൗസ്😍
10/08/2025

ദിലീപിൻ്റെ ആദ്യ മെഗാഹിറ്റ് 👍
Evergreen Comedy Entertainer 😊
പഞ്ചാബി ഹൗസ്😍

അനുശ്രീ അച്ഛനൊപ്പം😊
10/08/2025

അനുശ്രീ അച്ഛനൊപ്പം😊

എവർഗ്രീൻ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ലാൽ 'സാഹസം' സിനിമയെക്കുറിച്ച്👍
10/08/2025

എവർഗ്രീൻ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ലാൽ 'സാഹസം' സിനിമയെക്കുറിച്ച്👍

സാഹസം" കണ്ടു... ഇഷ്ടപ്പെട്ടു... ഈ ജോണറിൽ ഒരു സിനിമ ഉണ്ടാക്കിയെടുകാൻ വളരെ ബുദ്ധിമുട്ടാണ്.... ഞാനും സിദ്ദിഖും ചേർന്ന ഹരിഹർ നഗർ ഓർമ്മകളിലേക്ക് സാഹസം എന്നെ കൂട്ടിക്കൊണ്ട് പോയി.... ചിത്രത്തിൽ ഏറെ കൗതുകം ഉണ്ടാക്കിയത്, പ്രിയ സുഹൃത്ത് ബാബു ആൻ്റണിയുടെ പെർഫോമൻസ് ആണ്... എന്തായാലും ഇത്തരം ഒരു സിനിമ സമ്മാനിച്ചതിന്, ഇതിൻ്റെ makers ന് എൻ്റെ അഭിനന്ദനങ്ങൾ...

നെടുമുടി | കലാഭവൻ മണി | ഇന്ദ്രൻസ് | രാജൻ P ദേവ് '  മന്ത്രമോതിരം  ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു...
09/08/2025

നെടുമുടി | കലാഭവൻ മണി | ഇന്ദ്രൻസ് | രാജൻ P ദേവ്

' മന്ത്രമോതിരം ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം 💕

വർഷങ്ങളായി നവാസിന്റെ സൗഹൃദ വലയത്തിലുള്ള കലാകാരൻ കെഎസ് പ്രസാദ് നടന്റെ അവസാന ദിവസങ്ങളെ കുറിച്ചും നവാസുമായുള്ള അടുപ്പത്തെ ക...
09/08/2025

വർഷങ്ങളായി നവാസിന്റെ സൗഹൃദ വലയത്തിലുള്ള കലാകാരൻ കെഎസ് പ്രസാദ് നടന്റെ അവസാന ദിവസങ്ങളെ കുറിച്ചും നവാസുമായുള്ള അടുപ്പത്തെ കുറിച്ചും ന്യൂസ് ടുഡെ മലയാളത്തോട് പങ്കുവെച്ചു. കുടുംബാംഗങ്ങള്‍ക്കെല്ലം പല കാര്യങ്ങളിലും നിർദേശം നല്‍കി പുതിയ വസ്ത്രങ്ങളും വാങ്ങി കൊടുത്തശേഷമാണ് നവാസ് അവസാന ഷൂട്ടിങിനായി പോയതെന്ന് പ്രസാദ് പറഞ്ഞു.

കുടുംബസ്ഥനാണെന്നും ആ കുടുംബത്തിന്റെ അവസ്ഥ ആലോചിക്കുമ്ബോള്‍ സങ്കടമാണെന്നും പ്രസാദ് പറഞ്ഞു. ടിവിയില്‍ വരുന്നതിന് മുമ്ബ് വാർത്ത അറിഞ്ഞിരുന്നു. കലാഭവനിലുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ സംഭവിച്ചുവെന്നാണ് അറിഞ്ഞത്. പേര് പറഞ്ഞില്ല. ഗ്രൂപ്പിലൊന്നും വന്നിരുന്നില്ല. ആദ്യം നവാസിനെ തന്നെയാണ് ഞാൻ വിളിച്ചത്. പക്ഷെ ആരും ഫോണെടുത്തില്ല.

പിന്നീട് നിയാസിനെ വിളിച്ചു. അവൻ ഫോണെടുത്തതും പ്രസാദേട്ടാ എന്ന് വിളിച്ചൊരു കരച്ചിലായിരുന്നു. അപ്പോള്‍ തന്നെ എനിക്ക് ഏകദേശം കാര്യം മനസിലായി. ഞാൻ ഉടനെ പുറപ്പെട്ടു. നവാസിനെ കുറിച്ച്‌ നല്ല ഓർമകള്‍ മാത്രമേയുള്ളു. മോശമായ ഒരു സംഭവവും പുള്ളിയെ കുറിച്ച്‌ ഓർക്കാനില്ല. പോസിറ്റീവായിട്ടുള്ള മനുഷ്യനാണ്.‌ കലാഭവൻ സലീമാണ് നവാസിനെ എനിക്ക് പരിചയപ്പെടുത്തിയത്.

പതിനെട്ട് ഇരുപത് വയസില്‍ പോലും ഒരു കൊച്ചുകുട്ടിയുടെ മുഖമായിരുന്നു നവാസിന്. ഇപ്പോഴും അങ്ങനെ തന്നെയാണല്ലോ... അമ്ബത്തൊന്ന് വയസുണ്ടെങ്കിലും ഒരു മുപ്പത്തിയഞ്ച് വയസെ പറയൂ. അന്ന് വളരെ ചെറുതായിരുന്നു. നവാസിനെ ഞാൻ പരിചയപ്പെട്ടതിന്റെ പിറ്റേ ദിവസം ആബേലച്ചൻ എന്നോട് പറഞ്ഞു പ്രോഗ്രാമിന് പോകാൻ ആളുകളുടെ കുറവുണ്ടെന്ന്.

അപ്പോഴാണ് നവാസിന്റെ മുഖം ഓർമ വന്നത്. അങ്ങനെ നവാസിനെ പോയി കണ്ട് ട്രൂപ്പിലേക്ക് ക്ഷണിച്ചു. ആദ്യം അവനൊരു ഭയമായിരുന്നു. പിന്നെ കാര്യങ്ങള്‍ ഞാൻ പറഞ്ഞ് മനസിലാക്കി. പിറ്റേ ദിവസം ലഡുവൊക്കെ ആയിട്ടാണ് നവാസ് കാണാൻ വന്നത്. കലാഭവനിലേക്ക് എടുത്തതിന്റെ സന്തോഷമായിരുന്നു അവന്. കലാഭവനില്‍ ലാസ്റ്റ് വന്നത് ജൂണിലാണ്. മാ സംഘടനയുടെ കമ്മിറ്റിയിലും അവനുണ്ടായിരുന്നു. നല്ലൊരു കുടുംബസ്ഥനായിരുന്നു.

സിനിമയിലുള്ളവരെല്ലാം നല്ല കുടുംബസ്ഥരാകണമെന്നില്ല. ഫാമിലിക്കൊപ്പം കഴിയാനാണ് നവാസിന് ഏറ്റവും താല്‍പര്യം. അതുപോലെ രഹ്നയും വളരെ പോസിറ്റീവാണ്. പാലുകുടിമാറാത്ത പയ്യനാണല്ലോ എന്നാണ് നവാസിനെ ആദ്യം കണ്ടപ്പോള്‍ ആബേലച്ചൻ പറഞ്ഞത്. അത് സത്യമാണ് അവൻ വളരെ കുഞ്ഞായിരുന്നു. സിനിമയില്‍ ചാൻസ് ചോദിച്ച്‌ ഇടിച്ച്‌ കേറാൻ നവാസ് ഇഷ്ടപ്പെട്ടിരുന്നില്ല.

അഭിമാനിയായിരുന്നു. ശ്രമിച്ചിരുന്നവെങ്കില്‍ കുറേ അധികം സിനിമകളില്‍ നവാസിന് അവസരം കിട്ടുമായിരുന്നു. കഴിവുണ്ടായിരുന്നു. ഒരു കുഴപ്പവും നവാസിനെ കുറിച്ച്‌ പറയാനില്ല. പോകുന്നതിന് മുമ്ബ് ഭാര്യയ്ക്കും മക്കള്‍ക്കും എല്ലാം നവാസ് കുറേ ഡ്രസ്സ് വാങ്ങി കൊടുത്തിരുന്നു. പഴയതൊന്നും ഇടേണ്ട ഇനി. എല്ലാം ഫ്രഷ് ഇട്ടാല്‍ മതിയെന്ന് പറഞ്ഞുവത്രെ.

അതൊക്കെ കേട്ടപ്പോള്‍ നവാസിന് എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാനും പറയാനും തോന്നിയതെന്ന് തോന്നി. നവാസിന് ഇങ്ങനെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. അതുകൊണ്ട് തന്നെ ഒരു ഞെട്ടലായിരുന്നു. ശരീരം നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു എന്നും കെഎസ് പ്രസാദ് ഓർമകള്‍ പങ്കിട്ട് പറഞ്ഞു

09/08/2025

സോഷ്യൽ മീഡിയാ കാലഘട്ടത്തിൽ, മുഖ്യധാരാ മാധ്യമങ്ങൾ വഴി ഉൾപ്പെടെ വൈറൽ ആകുന്ന പല വാർത്തകളുടേയും കുറിപ്പുകളുടേയും യഥാർത്ഥ ഉറവിടം / ആദ്യമായി പുറത്തറിയിച്ച വ്യക്തി പലപ്പോഴും അധികം അറിയപ്പെടാറില്ല.
മലയാളികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രം അപ്പിഹിപ്പിയെ സൃഷ്ടിക്കാൻ വിഖ്യാത കാർട്ടൂണിസ്റ്റ് ടോംസിന് പ്രചോദനമായ കലാകാരനെ ആദ്യമായി ആസ്വാദകർക്ക് പരിചയപ്പെടുത്തിയത് ആരെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു. കുമരകം ചാപ്റ്റേഴ്സിലൂടെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഗായകനും അഭിനേതാവും എഴുത്തുകാരനുമായ ഉണ്ണി കാർത്തികേയനാണ് അപ്പിഹിപ്പിയ്ക്ക് പ്രചോദനമായ ഗിറ്റാർ കലാകാരനെ ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തിയത് 👍

1993 ലെമോഹന്‍ലാല്‍♥ഒന്നിനൊന്നോട് സാദൃശ്യം തോന്നാന്ന 8 സിനിമകള്‍,  9 കഥാപാത്രങ്ങള്‍👍സേതു -  (മിഥുനം) ❣️നീലകണ്ഠന്‍ -(ദേവാസ...
08/08/2025

1993 ലെമോഹന്‍ലാല്‍♥
ഒന്നിനൊന്നോട് സാദൃശ്യം തോന്നാന്ന 8 സിനിമകള്‍, 9 കഥാപാത്രങ്ങള്‍👍
സേതു - (മിഥുനം) ❣️
നീലകണ്ഠന്‍ -(ദേവാസുരം )🔥💥
പ്രിന്‍സ് - (ബട്ടര്‍ഫ്ലൈസ്)♥️
നരേന്ദ്രന്‍, കൃഷ്ണനുണ്ണി - (മായ മയൂരം)♥️
സാമുവല്‍ അലക്സാണ്ടര്‍ - (ഗാന്ധര്‍വ്വം)💥✨
സേതുമാധവന്‍ - (ചെങ്കോല്‍)🥲💔
വേണു - (കളിപ്പാട്ടം)💔
സണ്ണി ജോസഫ് - (മണിച്ചിത്രത്താഴ്)💥✨

#ᴍᴏʜᴀɴʟᴀʟ

Shamna ❤️
07/08/2025

Shamna ❤️

Address

Kochi
682030

Alerts

Be the first to know and let us send you an email when MalayalaCinema Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MalayalaCinema Live:

Share