Kerala Stories

  • Home
  • Kerala Stories

Kerala Stories Media Network Page
For Partnership Ads Send DM Kerala Stories Network India

മറന്നുവോ നിങ്ങൾ മലയാള സിനിമയിലെ ഈ മുൻനിര നായികയെ ......................?ബാലതാരമായി മലയാള സിനിമയിലേക്കെത്തി പതിയെ മുൻനിര ...
09/07/2025

മറന്നുവോ നിങ്ങൾ മലയാള സിനിമയിലെ ഈ മുൻനിര നായികയെ ......................?
ബാലതാരമായി മലയാള സിനിമയിലേക്കെത്തി പതിയെ മുൻനിര നായികയായി മാറിയ നടിയാണ് സുചിത്ര മുരളി. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച നമ്പർ 20 മദ്രാസ് മെയിൽ എന്നഎന്ന സിനിമയിലൂടെയായിരുന്നു സുചിത്ര നായികയായി അരങ്ങേറിയത്. അപ്പോൾ 14 വയസുമാത്രമായിരുന്നു സുചിത്രയുടെ പ്രായം . പിന്നാലെ മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിക്കാൻ അവസരം ലഭിച്ചു .

മലയാള സിനിമയ്ക്കൊപ്പം തന്നെ തമിഴ് ചിത്രങ്ങളിലും സുചിത്ര വേഷമിട്ടിട്ടുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു . ഭർത്താവ് മുരളിയ്ക്കും മകൾ നേഹയ്ക്കുമൊപ്പം യുഎസിൽ സ്ഥിരതാമസമാണ് നർത്തകികൂടിയായ സുചിത്ര.

സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും നൃത്തം ഉപേക്ഷിക്കാത്തതിനാൽ യുഎസിൽ ഇപ്പോൾ 'നാട്യഗ്രഹ ഡാൻസ് അക്കാദമി' എന്ന ഡാൻസ് സ്കൂളും സുചിത്ര നടത്തുന്നുണ്ട്. ഇതിനിടയിൽ ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോകളായ ഐഡിയ സ്റ്റാർ സിംഗർ , വോഡഫോൺ കോമഡി സ്റ്റാർസ് എന്നിവയുടെ എപ്പിസോഡുകളിൽ സെലിബ്രിറ്റി ജഡ്ജിയായും സുചിത്ര പങ്കെടുത്തു.
3suchithra

"പത്ത് വർഷം മുമ്പ് കോഴിക്കോട് ചെലവൂരിൽ M80 മൂസയുടെ ഷൂട്ട് നടക്കുമ്പോൾ അമ്മയുടെ ഒക്കത്തിരുന്ന് ഷൂട്ടിംഗ് നടക്കുന്ന വീട്ടി...
09/07/2025

"പത്ത് വർഷം മുമ്പ് കോഴിക്കോട് ചെലവൂരിൽ M80 മൂസയുടെ ഷൂട്ട് നടക്കുമ്പോൾ അമ്മയുടെ ഒക്കത്തിരുന്ന് ഷൂട്ടിംഗ് നടക്കുന്ന വീട്ടിൽ ഞങ്ങളെ കാണാൻ വന്നിരുന്ന കുഞ്ഞാറ്റ എന്ന കുഞ്ഞുമോൾ. എന്നെ വലിയ ഇഷ്ട്ടമായിരുന്നു കുഞ്ഞാറ്റക്ക് എനിക്ക് ഷൂട്ടില്ലാത്ത സമയം തൊട്ടടുത്തുള്ള കുഞ്ഞാറ്റയുടെ വീട്ടിൽ ചെന്നിരുന്ന് അവൾക്ക് പാട്ട് പാടി കൊടുത്തും കഥ പറഞ്ഞ് കൊടുത്തും സമയം ചിലവഴിച്ചിരുന്നു ഷൂട്ടിന് ചെല്ലുന്ന ദിവസങ്ങളിൽ എല്ലാം അവൾക്ക് ചോക്ലേറ്റും ഐസ്ക്രീമും വാങ്ങി കൊടുത്തിരുന്നു. എന്നോടൊപ്പം M80 വണ്ടിയിൽ കയറാനും ഇഷ്ട്ടമായിരുന്നു അവൾക്ക് . ഒരിക്കൽ ഷൂട്ടിംഗിൽ വീട്ടിൽ പോലീസ് വന്ന് മുസയെ അറസ്റ്റ് ചെയ്ത് പോകുന്ന രംഗം കണ്ട് കുഞ്ഞാറ്റ ഉറക്കെ കരഞ്ഞതും ഓർമ്മയുണ്ട്. പിന്നീട് 2018ൽ പ്രോഗ്രം നിന്നെങ്കിലും കുഞ്ഞാറ്റ യുടെ വിശേഷങ്ങൾ ഫോൺ ചെയ്ത് ചോദിക്കുമായിരുന്നു രണ്ട് തവണ അവളെ കാണാനും പോയിരുന്നു
വലിയ ഒരു ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം കുഞ്ഞാറ്റയേയും ലൊക്കേഷനും കാണാൻ ചെന്നപ്പോൾ ഞാൻ ശെരിക്കും ഞെട്ടി കുഞ്ഞാറ്റ വല്ല്യ കുട്ടിയായിരിക്കുന്നു.
ഇപ്പോൾ അവൾക്ക് ഒരു അനിയനുണ്ടായിട്ടുണ്ട് വർഷങ്ങൾക്ക് മുമ്പ് കുഞ്ഞാറ്റയെ കാണുമ്പോഴുള്ള പ്രായമാണ് ഇപ്പോൾ അനിയന്
കാലം എത്ര പെട്ടെന്നാ പോകുന്നത്
കുട്ടികളൊക്കെ എത്ര പെട്ടെന്നാ വളർന്ന്
വലുതാകുന്നത്. അന്നും ഇന്നും എനിക്ക് കുഞ്ഞാറ്റയോടും കുഞ്ഞാറ്റക്ക് എന്നോടുമുള്ള സ്നേഹത്തിന് മാത്രം ഒരു മാറ്റവും വന്നിട്ടില്ല.
Love you Kunjaataaa".

നായികയിൽ നിന്ന് സഹനടിയിലേക്കും അവിടെനിന്ന്  എക്സ്ട്രാ നടിയിലേക്കും..... ' സൂര്യ'യുടെ  വളർച്ചയും തളർച്ചയും .... മറുനാട്ടി...
09/07/2025

നായികയിൽ നിന്ന് സഹനടിയിലേക്കും അവിടെനിന്ന് എക്സ്ട്രാ നടിയിലേക്കും..... ' സൂര്യ'യുടെ വളർച്ചയും തളർച്ചയും ....
മറുനാട്ടിൽ നാട്ടിൽ നിന്നും അഭിനയിക്കാൻ വന്ന സൂര്യക്ക് കണക്കുകൂട്ടലുകൾ തെറ്റിയത് എവിടെയാവാം . കപട ലോകത്ത് ആത്മാർത്ഥമായ ഒരു ഹൃദയം ഉണ്ടായി എന്നതുകൊണ്ടാവണം മലയാള സിനിമയെ സൂര്യ ഹൃദയം തുറന്നു സ്നേഹിച്ചു. സ്നേഹിച്ചതിലപ്പുറം നിലമറന്ന് വിശ്വസിച്ചു. ആ സ്നേഹവിശ്വാസം സിനിമ സൂര്യയെ നായികയിൽ നിന്ന് സഹനടിയിലേക്കും അവിടെനിന്ന് ഒരു എക്സ്ട്രാ നടി ലെവലിലേക്കുംനീക്കി.

ഭരതന്റെയും പത്മരാജന്റെയും ക്ലാസിക്കുകളിൽ മികച്ച അഭിനയത്താൽ നമ്മെ അമ്പരിപ്പിച്ച സൂര്യ തന്നെ മൂന്നാം കിട സിനിമകളിൽ നാലാം കിട റോളുകളിൽ കോമാളിയെ പോലെ വന്നു നിന്നു എന്നോർത്ത് പിൽക്കാലം ചലച്ചിത്ര ആരാധകർ അതിശയപ്പെട്ടു .

ആന്ധ്രയിൽ നിന്ന് മദ്രാസിൽ എത്തി അവിടെ നാടകങ്ങളുമായി തിരക്കിൽ നിൽക്കുമ്പോഴാണ് സൂര്യാദേവിയിൽ ഭരതന്റെ നോട്ടം വീഴുന്നത്. പറങ്കിമലയിലെ പ്രണയബിംബം തങ്കയാവാൻ രൂപഭാവങ്ങൾ കൊണ്ട് അന്നത്തെ നായികമാരിൽ നിന്ന് എക്സ്ട്രീം ഡിഫറെൻറ് ആയ ഈ പെൺകുട്ടിക്ക് കഴിയുമെന്ന് ഭരതൻ തിരിച്ചറിഞ്ഞു.

അമ്മയ്ക്കൊപ്പം പറങ്കിമലയുടെ ലൊക്കേഷനിൽ എത്തുമ്പോൾ തങ്ക താരപദവിയിലേക്കുള്ള ഒന്നാം പടിയാണെന്നും തുടർന്ന് അങ്ങോട്ട് ശ്രദ്ധിച്ചു വേണം ചുവടുകൾ വെക്കേണ്ടതെന്നും നടി തിരിച്ചറിഞ്ഞില്ല . കാക്കനാടൻ ഹൃദയം കൊണ്ട് എഴുതിയ നോവലിലെ കലയും കയ്യൊതുക്കവും സിനിമയിൽ കൊണ്ടുവരാൻ പക്ഷേ ഭരതനും കഴിഞ്ഞില്ല. തങ്കയുടെ ശരീരസൗന്ദര്യത്തിന്റെ വിഭ്രാത്മക പ്രദർശനത്തിൽ പരിധിയിലധികം ശ്രദ്ധ കേന്ദ്രീകരിച്ച ഭരതൻ ചിത്രത്തിൽ നോവലിലേതുപോലെ മണ്ണും പെണ്ണും തമ്മിലുള്ള ജൈവബന്ധം നൈസർഗികമായി ആവിഷ്കരിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തു .

1981ലെ വൻ പരാജയങ്ങളിൽ ഒന്നായി പറങ്കിമല. അപ്പോഴും കീഴാള യുവതി തങ്കയായി എത്തിയ സൂര്യയുടെ സൗന്ദര്യത്തിനും അഭിനയത്തിനും പ്രേക്ഷകർ ഫുൾ മാർക്ക് നൽകി. ജലലീല രാധാമാധവ ലീല എന്ന ഗാനത്തിൽ പെൺ ലൈംഗികത നിറച്ചുവെച്ച കൊതിപ്പിക്കുന്ന പാനപാത്രമായി സൂര്യ വന്നു നിന്നപ്പോൾ ക്രഷടിക്കാത്തവരായി അക്കാലം ആരും ഉണ്ടായിരുന്നില്ല.

നായികയായി തുടങ്ങിയ , തിളങ്ങിയ സൂര്യ 82ൽ അതൊക്കെയും മറന്ന് ഒടുക്കം തുടക്കം എന്ന ഫ്ലോപ്പ് ചിത്രത്തിൽ ഉണ്ണിമേരിക്കും കലാരഞ്ജിനിക്കും നന്ദിത ബോസിനും താഴെ ഐഡന്റിറ്റി ഇല്ലാത്ത ഒരു വേഷത്തിലെത്തി. 83ൽ രതിലയത്തിലും നടി ഈ തെറ്റ് ആവർത്തിച്ചു. പക്ഷേ സൂര്യയുടെ കരിയറിൽ ആദ്യ ഹിറ്റായി ഇതേ വർഷം പക്ഷേ കൾട്ട് ക്ലാസിക് ചിത്രം ആദാമിന്റെ വാരിയെല്ലിലെ അമ്മിണി എന്ന ദാസിപ്പെണ്ണ് എത്തി.

പിന്നെ, പൂച്ചക്കൊരു മൂക്കുത്തിയിലെ മേനകയുടെ കൂട്ടുകാരി, വനിതാ പോലീസിലെ അന്ധയുവതി കൗസു, തങ്ക നൽകിയ ഇമേജ് മുദ്രണം ചെയ്യപ്പെട്ടു. 85 ലെ സൂര്യചിത്രങ്ങളിൽ ഒക്കെയും ശരീരഭംഗി കലവറയില്ലാത്ത അനാവൃതമാക്കപ്പെടൽ കൂടിയായപ്പോൾ 85 നടിയുടെ കരിയറിലെ അഭിശക്ത വർഷം കൂടിയായി, ഉയരും ഞാൻ നാടാകയിലെ വെക്കമ്മ വേലക്കാരി.... കീഴാള വേഷങ്ങൾ ഉണ്ടോ സൂര്യയെ വിളിക്കൂ എന്നൊരു സമവാക്യം തന്നെ ഇൻഡസ്ട്രിയിൽ സൃഷ്ടിച്ചു.

ബാബു നമ്പൂതിരിയുടെ നായികയായി സമാന്തരം എന്നൊരു ചിത്രത്തിൽ കൂടി ഇതേ വർഷം സൂര്യ അഭിനയിച്ചു. അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ മാളുവമ്മയുടെ ബംഗ്ലാവും അവിടുത്തെ അപ്സരസുന്ദരികളും ഇന്നും ആരാധകരുടെ ബക്കറ്റ് ലിസ്റ്റ് ഡ്രീം ഡെസ്റ്റിനേഷൻ ആണ്.

1986 അരവിന്ദന്റെ ഒരിടത്തിലെ കുഞ്ഞുലക്ഷ്മി ,മീനമാസത്തിലെ സൂര്യനിലെ കാർത്തു, പാപഭാരത്താൽ സ്വയം മരണത്തെ പുൽകുന്ന ഇലഞ്ഞിപ്പൂക്കളിലെ വില്ലത്തി ശശികല , ചെയ്ത ജോലിക്ക് കണക്കുപറഞ്ഞ് കാശുവാങ്ങുന്ന ദിം തരികട ദോമിലെ കമലം വേലിപ്പരുത്തി, പൂവേ കണ്ണ് വാലിട്ടെഴുതിയ പൂവേ എന്ന് പാടി ശങ്കറിനൊപ്പം പ്രണയം പങ്കിട്ട ഒരു യുഗസന്ധ്യയിലെ നിഷ്കളങ്ക യുവതി അമ്മു, ബി ഗ്രേഡ് സ്വഭാവമുള്ള നിറമുള്ള രാവുകളിലെ കുടുംബത്തിനുവേണ്ടി അഭിസാരികയാവേണ്ടി വന്ന ശാരദ, അഭിനയിച്ച ആറു ചിത്രങ്ങളിലും നടി അഭിനയ സമ്പന്നതയുടെ കയ്യൊപ്പിട്ടു..Copyright ©️

ഒരേസമയം പത്മരാജനും ലെനിൻ രാജേന്ദ്രനും അരവിന്ദനും ശങ്കരൻ നായർക്കും എല്ലാം അഭിമതയായി. സൂര്യയുടെ സ്കിൻ ടോണിനോടും മനം മയക്കുന്ന ചിരിയോടുമുള്ള ഭ്രമം സിനിമയ്ക്ക് കുറഞ്ഞു. 88 ൽ മൂന്നും 89 ൽ നാലും 90 ൽ രണ്ടും ചിത്രങ്ങളിൽ അഭിനയിച്ച് താൻ ഇവിടെ തന്നെ ഉണ്ടെന്ന് നടി തെളിയിച്ച കാലം വരെയുണ്ടായി. 83ൽ കൊക്കരക്കോയിലൂടെ തമിഴിൽ തുടങ്ങിയ കരിയർ 90 ൽ ഒരു വീട് ഇരുവാസലിലെ കിടിലൻ വേഷം ചമ്പകത്തിലൂടെ പൂർണതയിൽ എത്തിക്കാൻ കഴിഞ്ഞത് മാത്രമാണ് ഇക്കാലയളവിലെ സൂര്യയുടെ നേട്ടം .

തുടർ വർഷങ്ങളിൽ മലയാളം തമിഴ് ദൂരദർശൻ സീരിയലുകളിലും സൂര്യയെ കണ്ടു. കൾട്ട് ക്ലാസിക്കുകളിൽ അഭിനയിച്ച അതേ മനോഭാവത്തോടെ ബി ഗ്രേഡ് മൂവികളിൽ തലവെച്ചു കൊടുത്ത നടിക്ക് ബിഗ് സ്ക്രീനും മിനി സ്ക്രീനും തമ്മിൽ എന്ത് വിവേചനം. 94 ൽ വിവാഹിതയായതിനുശേഷം രംഗം വിട്ട സൂര്യയെ പക്ഷേ 2005 ലും ആരാധകർക്ക് കാണാൻ അവസരമുണ്ടായി. മെയ്ഡ് ഇൻ യുഎസ് എയിലെ പുന്നല്ലിൻ കതിരോല തുമ്പത്ത് എന്ന എവർഗ്രീൻ സോങ്ങിന് പണ്ടെന്നോ നടി അഭിനയിച്ചു റിലീസ് ആകാതെ പോയ അമ്മാനംകിളിയിലെ ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തിയപ്പോൾ ആരാധകരുടെ ഗൃഹാതുര സ്മൃതികളിൽ ഒരിക്കൽ കൂടി അന്ന് അഭിനയ സൂര്യൻ ഉദിച്ചു.Copyright ©️

Srinda 🥰
09/07/2025

Srinda 🥰

മലയാളികളുടെ 3 പ്രിയ പെട്ട മനുഷ്യർ
09/07/2025

മലയാളികളുടെ 3 പ്രിയ പെട്ട മനുഷ്യർ

നടി  സോണിയ ജോസും മകളും 🥰
09/07/2025

നടി സോണിയ ജോസും മകളും 🥰

സാറാ അർജുൻ ....വളരെ ചെറുപ്പത്തിൽ തന്നെ തുടങ്ങിയ അവിശ്വസനീയമായ കരിയർ ...........................ബോളിവുഡിലെ ഒരു പ്രശസ്ത കു...
09/07/2025

സാറാ അർജുൻ ....വളരെ ചെറുപ്പത്തിൽ തന്നെ തുടങ്ങിയ അവിശ്വസനീയമായ കരിയർ ...........................
ബോളിവുഡിലെ ഒരു പ്രശസ്ത കുടുംബത്തിലാണ് സാറ അർജുൻ ജനിച്ചത്, മാതാപിതാക്കൾക്കും സഹോദരനുമൊപ്പം മുംബൈയിലാണ് ഇപ്പോൾ താമസിക്കുന്നത്. സായുടെ അച്ഛൻ രാജ് അർജുൻ ഒരു പ്രശസ്ത നടനാണ്, അമ്മയുടെ പേര് സന്യ അർജുൻ. അവർ ഒരു നൃത്ത അധ്യാപികയാണ്.

വളരെ ചെറുപ്പത്തിൽ തന്നെ തുടങ്ങിയ അവിശ്വസനീയമായ ഒരു യാത്രയായിരുന്നു സാറ അർജുന്റെ കരിയർ. ടെലിവിഷൻ പരസ്യങ്ങളിലൂടെയാണ് സാറ അഭിനയ ലോകത്തേക്ക് പ്രവേശിച്ചത്. 2011 ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സാറ ആദ്യമായി അംഗീകാരം നേടിയത്. വിക്രം അവതരിപ്പിച്ച മാനസിക വെല്ലുവിളി നേരിടുന്ന പിതാവിന്റെ മകളായി സാറ അഭിനയിച്ചു. അതിനുശേഷം ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളിൽ സാറ അഭിനയിച്ചിട്ടുണ്ട്.

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായ് ബച്ചന്റെ ബാല്യകാല വേഷത്തിലൂടെയാണ് സാറ കൂടുതൽ അറിയപ്പെടുന്നത്, ഇത് പ്രതിഭാധനയായ ഒരു യുവ നടിയെന്ന നിലയിൽ അവരെ കൂടുതൽ പ്രശസ്തയാക്കി. ഈ വർഷം ൽ സാറ മുതിർന്ന വ്യക്തിയുടെ വേഷത്തിലേക്ക് മാറുകയാണ് . ആദിത്യ ധർ സംവിധാനം ചെയ്യുന്ന ' ധുരാന്തർ' എന്ന ചിത്രത്തിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനൊപ്പം അഭിനയിക്കുകയാണ് . ഈ ചിത്രം അവരെ ഒരു ബാലതാരത്തിൽ നിന്ന് മുൻനിര നടിയായി ഉയർത്തി. ഇപ്പോൾ മുഖ്യധാരാ ബോളിവുഡിലെ ഒരു യുവ പ്രതിഭയായാണ് സാറയെ കാണുന്നത്.

സാറാ അർജുൻ വലിയ വിവാദങ്ങളിൽ പെട്ടിട്ടില്ല, എന്നാലും , സമീപകാല കാസ്റ്റിംഗ് തീരുമാനങ്ങൾ ഓൺലൈനിൽ ചർച്ചകൾക്ക് വഴിയൊരുക്കി. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം 19 കാരിയായ സാറ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. അഭിനേതാക്കൾ തമ്മിലുള്ള 20 വർഷത്തെ പ്രായവ്യത്യാസം വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. .

'അമ്മ പകർത്തിയ ഫോട്ടോയുമായി കവിത നായർ
09/07/2025

'അമ്മ പകർത്തിയ ഫോട്ടോയുമായി കവിത നായർ

വിദേശ  യാത്രയിൽ  മലയാള സിനിമതാരങ്ങൾ  ❤️❤️
09/07/2025

വിദേശ യാത്രയിൽ മലയാള സിനിമതാരങ്ങൾ ❤️❤️

മനസ്സിലുള്ള റൊമാന്റിക് സങ്കല്പം അനിമലിലെ നായകനെ പോലെ ഉള്ളതാണോ എന്ന് ചോദിച്ചപ്പോ  രശ്‌മികയുടെ മറുപടി.അനിമലിലെ കഥാപാത്രത്ത...
09/07/2025

മനസ്സിലുള്ള റൊമാന്റിക് സങ്കല്പം അനിമലിലെ നായകനെ പോലെ ഉള്ളതാണോ എന്ന് ചോദിച്ചപ്പോ രശ്‌മികയുടെ മറുപടി.

അനിമലിലെ കഥാപാത്രത്തെ പോലെ ഒരാളെ ജീവിതത്തിലും അംഗീകരിക്കുമെന്നും ഒരു പാർട്ണറുമായി ഒരുമിച്ചു വളരുമ്പോൾ നിങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ സാധിക്കുകയും മാറാൻ പറ്റുകയും ചെയ്യുമെന്ന് രശ്മിക മന്ദാന.

നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുകയോ അല്ലെങ്കിൽ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുകയോ ചെയ്യുമ്പോൾ നമ്മളിൽ ഒരുപാട് മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ പാർട്ണറുമൊത്തുള്ള ഒരുമിച്ചുള്ള യാത്രയിൽ നിങ്ങളും വളരുകയാണ്.

നിങ്ങൾക്ക് എന്ത് വേണം എന്ത് വേണ്ട എന്നുള്ളതടക്കം, സ്വഭാവ രൂപീകരണം വരെ അവിടെ നിന്നാണ് തുടങ്ങുന്നത്. നിങ്ങളെ തന്നെ ഒരുക്കുന്ന സമയം അതാണ്', രശ്‌മിക പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് അപകടത്തിൽ മരണപ്പെട്ട ശ്രീമതി. ബിന്ദു ജോലി ചെയ്തു വന്നിരുന്ന തലയോലപ്പറമ്പ് ശിവാസ് സിൽക്സ് ...
09/07/2025

കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് അപകടത്തിൽ മരണപ്പെട്ട ശ്രീമതി. ബിന്ദു ജോലി ചെയ്തു വന്നിരുന്ന തലയോലപ്പറമ്പ് ശിവാസ് സിൽക്സ് എന്ന വസ്ത്ര
വ്യാപാര സ്ഥാപനത്തിൻ്റെ ഉടമയായ ശ്രീ. ആനന്ദാക്ഷനും ഭാര്യ ജിജിയും ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ബുദ്ധിമുട്ടുകൾ കണ്ട് ഒരു ലക്ഷം രൂപ ആ കുടുംബത്തിന് നൽകി.

കൂടാതെ നേരത്തെ പറഞ്ഞത് പോലെ, ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്മിക്ക് ശിഷ്ടകാലം മുഴുവൻ പ്രതിമാസം 5000 രൂപ വീതം നൽകുവാനും തീരുമാനിച്ചു.

ബിന്ദുവിന്റെ വീട്ടിലെ ചിലവുകൾക്ക് 5000 രൂപ വീതം മാസം നൽകുമെന്ന് നേരത്തെ കടയുടമ അറിയിച്ചിരുന്നു.

ബിന്ദുവിന്റെ വീട് കഴിഞ്ഞിരുന്നത് ബിന്ദുവിന്റെ വരുമാനം കൊണ്ട് ആയിരുന്നുവെന്ന് അറിഞ്ഞതോടെയാണ് ബിന്ദുവിന്റെ കുടുംബത്തിന് കട ഉടമ സഹായം നൽകുമെന്ന് അറിയിച്ചത്.

13 മില്യൺ ഡോളർ ആസ്തിയുള്ള സാമന്ത റൂത്ത് പ്രഭു.......................................നടി  സാമന്ത റൂത്ത് പ്രഭു കുടുംബത്തോട...
09/07/2025

13 മില്യൺ ഡോളർ ആസ്തിയുള്ള സാമന്ത റൂത്ത് പ്രഭു.......................................
നടി സാമന്ത റൂത്ത് പ്രഭു കുടുംബത്തോടൊപ്പം ചെന്നൈയിലാണ് ഇപ്പോൾ താമസിക്കുന്നത്. അച്ഛൻ ജോസഫ് പ്രഭു ഒരു തെലുങ്ക് ആംഗ്ലോ-ഇന്ത്യൻ ആണ്, അമ്മ നിനെറ്റ് പ്രഭു ഒരു സിറിയൻ മലയാളിയാണ്. കുടുംബത്തിലെ ഏറ്റവും ഇളയ ആളായിരുന്നു സാമന്ത, ജോനാഥൻ, ഡേവിഡ് എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട് . ചെന്നൈയിലെ പലവാരം പ്രദേശത്താണ് അവർ വളർന്നത്, അവിടെ വെച്ചാണ് തമിഴിലും തെലുങ്കിലും പ്രാവീണ്യം നേടിയത്.

2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത "യേ മായ ചെസാവേ" എന്ന തെലുങ്ക് റൊമാന്റിക് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്, ഈ സിനിമയ്ക്ക് മികച്ച ദക്ഷിണേന്ത്യൻ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അരങ്ങേറ്റത്തിനുശേഷം, ഈഗ (2012) പോലുള്ള വിജയകരമായ ചിത്രങ്ങളിലൂടെ സാമന്ത പ്രശസ്തിയിലേക്ക് ഉയർന്നു.

നീതാനെ എൻ പൊൻവസന്തം (2012), അട്ടാരിന്തികി ദാരേദി (2013), തെരി (2016) തുടങ്ങിയ ചിത്രങ്ങളിലെ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ അവർ തന്റെ പ്രശസ്തി വർദ്ധിപ്പിച്ചു . സിനിമകൾക്ക് പുറമേ, ആമസോൺ പ്രൈം വെബ് സീരീസായ ദി ഫാമിലി മാൻ 2 (2021) വഴി സാമന്ത ഡിജിറ്റൽ മീഡിയയിലേക്കും വിജയകരമായി കടന്നുവന്നു. അവിടെ തമിഴ് തീവ്രവാദിയായ രാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വ്യാപകമായ പ്രശംസ നേടിക്കൊടുക്കുകയും ആരാധകവൃന്ദം വർദ്ധിപ്പിക്കുകയും ചെയ്തു. നടൻ നാഗ ചൈതന്യയുമായുള്ള വിവാഹം, വിവാഹമോചനം, ഓട്ടോഇമ്മ്യൂൺ രോഗവുമായി പോരാടൽ തുടങ്ങിയ വ്യക്തിപരമായ വെല്ലുവിളികൾക്കിടയിലും, സാമന്ത ഇപ്പോഴും ഒരു മുൻനിര നടിയായി തിളങ്ങുന്നു.

സാമന്തയുടെ ആസ്തി ഏകദേശം 10 മില്യൺ മുതൽ 13 മില്യൺ ഡോളർ വരെയാണ്. പ്രതിമാസ വരുമാനം ഏകദേശം 30 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയാണ്. അഭിനയം , ബ്രാൻഡ് അംഗീകാരങ്ങൾ, ബിസിനസ് കോർപ്പറേഷനുകൾ എന്നിവയിൽ നിന്നാണ് ഈ സമ്പത്ത് സമ്പാദിച്ചത്...........................

Address


Telephone

Phone

Website

Alerts

Be the first to know and let us send you an email when Kerala Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share