22/08/2025
കിൽ' റീമേക്കിൽ ധ്രുവ് വിക്രമിനൊപ്പം മൂന്ന് നായികമാർ...
ഹിന്ദിയിൽ 2023-ൽ റിലീസായി വമ്പൻ വിജയമായ ആക്ഷൻ ചിത്രമാണ് 'കിൽ'. ഈ ചിത്രം തമിഴിൽ റീമേക്കാകുന്നു എന്നും, അതിൽ നായകനായി 'ചിയാൻ' വിക്രമിന്റെ മകൻ ധ്രുവ് വിക്രമാണ് അഭിനയിക്കുന്നത് എന്നുള്ള വിവരം മുൻപ് നൽകിയിരുന്നു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ രമേശ് വർമ്മയാണ് 'കിൽ' തമിഴിലും, തെലുങ്കിലുമായി സംവിധാനം ചെയ്യുന്നത്. തമിഴിൽ പുറത്തിറങ്ങിയ 'ഉറിയടി' എന്ന ചിത്രം മുഖേന പ്രശസ്തനായ വിജയകുമാരാണ് ഈ ചിത്രത്തിൽ വില്ലനായി എത്തുന്നതെന്നുള്ള വാർത്തയും മുൻപ് നൽകിയിരുന്നു.
ഇപ്പോൾ ഈ ചിത്രം കുറിച്ച് ലഭിച്ചിരിക്കുന്ന പുതിയ വാർത്ത, ഈ ചിത്രത്തിൽ ധ്രുവ് വിക്രമിനൊപ്പം മൂന്ന് നായികമാർ അഭിനയിക്കുന്നെണ്ടെന്നുള്ളതാണ്. കയാദു ലോഹർ, അനുപമ പരമേശ്വരൻ, കേതിക ശർമ്മ എന്നിവരെയാണത്രെ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ ഒറിജിനൽ 'കിൽ' ഹിന്ദി ചിത്രത്തിൽ ഒരു നായികയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതിന്റെ റീമേക്കിൽ മൂന്ന് നായികമാർ അഭിനയിക്കാൻ പോകുന്നതിനാൽ, ചിത്രത്തിന്റെ കഥയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.