22/06/2026
ഇന്ത്യ നല്‍കും യുഎഇക്ക് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ 'ബ്രഹ്മോസ്' ഇനി യുഎഇക്കും സ്വന്തമാകും. ബ്രഹ്മോസ് യുഎഇക്ക് വില്‍ക്കുന്നതിനായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ രംഗത്തെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ഗള്‍ഫ് മേഖലയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. നേരത്തെ ഫിലിപ്പീന്‍സിന് ബ്രഹ്മോസ് മിസൈലുകള്‍ വിജയകരമായി കൈമാറിയതിന് പിന്നാലെയാണ് കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് മിസൈല്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ ഇന്ത്യ സജീവമാക്കിയിരിക്കുന്നത്. ചര്‍ച്ചകള്‍ വിജയകരമാവുകയാണെങ്കില്‍ പ്രതിരോധ കയറ്റുമതി രംഗത്ത് ഇന്ത്യ കൈവരിക്കുന്ന മറ്റൊരു വലിയ നേട്ടമായിരിക്കും ഇത്.