03/02/2024
https://www.facebook.com/groups/1725045934377816/permalink/3723003461248710/?mibextid=2JQ9oc
#ഓർമയിലൊരുപ്രണയം രചന മത്സരം 2024
പ്രിയമുള്ളവരെ,
എന്റെ തൂലിക സാഹിത്യക്കൂട്ടായ്‌മ പ്രണയദിനത്തിനോടനുബന്ധിച്ച് നിങ്ങൾക്കായി ഒരുക്കുന്നു ഈ വർഷത്തെ ആദ്യത്തെ രചന മത്സരം.
#ഓർമയിലൊരുപ്രണയം.
മനസ്സുകളുടെ നിശബ്ദസഞ്ചാരങ്ങൾക്കിടയിലെപ്പോഴോ പരസ്പരം ബന്ധിപ്പിക്കുന്ന കാണാനൂലിഴകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഇഷ്ടങ്ങൾ. കണ്ണുകൾ കഥപറയുമ്പോൾ ഹൃദയങ്ങളിൽ പനിനീർ പൂക്കൾ വിരിയുന്ന പ്രണയത്തിൻ്റെ ഓർമ്മകൾ, വിരഹങ്ങൾക്കും നഷ്ടപ്പെടലുകൾക്കും നെഞ്ചിൽ പനിനീർമുള്ളു കയറിയ വേദന,
അറിയാതെ, പറയാതെപോയ പ്രണയ നഷ്ടസ്മരണകൾ, പ്രണയ കാലത്തെ ചിരിപടർത്തും നർമ്മമുഹൂർത്തങ്ങൾ. നിങ്ങൾക്കുള്ളിലൂറിക്കിടക്കുന്ന അത്തരം ഓർമകളെ ഇവിടെ കുറിച്ചിടൂ. ഈ വരുന്ന പ്രണയദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 12,13,14 തിയ്യതികളിലായ്
#ഓർമയിലൊരുപ്രണയം
മത്സര സമയം 2024 ഫെബ്രുവരി 12രാവിലെ 9മണി മുതൽ 14ന് രാത്രി 11.55 വരെ. (ഇന്ത്യൻ സമയക്രമം മാത്രമാണ് പരിഗണിക്കുക)
👉നിയമാവലി പൂർണമായും വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം മത്സരത്തിൽ പങ്കെടുക്കുക.
നിബന്ധനകൾ :
➖➖➖➖➖➖
✍️ ഓർമ്മക്കുറിപ്പുകൾ ആയിട്ടാണ് ഇത്തവണ മത്സരം നടത്തുന്നത്.
✍️)ഒരാളുടെ ഒരു രചന മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളു.
✍️കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലുമുള്ളതും,
പൂർണ്ണമായും മലയാളത്തിൽ ടൈപ്പ് ചെയ്തതുമാണ് പോസ്റ്റ് ചെയ്യേണ്ടത്. ഇമോജികൾ,സ്റ്റിക്കറുകൾ എന്നിവ പാടുള്ളതല്ല.
✍️) മത്സരാർത്ഥികൾ തങ്ങളുടെ രചന പറഞ്ഞ സമയപരിധിക്കുള്ളിൽ ഗ്രൂപ്പിൽ പോസ്റ്റു ചെയ്തിരിക്കണം.
✍️) മറ്റിടങ്ങളിൽ പോസ്റ്റ് ചെയ്യാത്ത രചനകൾ മാത്രമേ മത്സരത്തിന് സ്വീകരിക്കുകയുള്ളൂ.
മത്സരഫലം പ്രഖ്യാപിക്കുന്നത് വരെ രചന മറ്റെവിടേയും പോസ്റ്റ് ചെയ്യാതിരിക്കാൻ മത്സരാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കുക.
✍️) ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന ഫോട്ടോ സഹിതം #ഓർമ്മയിലൊരുപ്രണയം എന്ന തലക്കെട്ടോടെയാണ് രചന പോസ്റ്റ് ചെയ്യേണ്ടത്.
✍️) മതം, രാഷ്ട്രീയം, അശ്ലീലം, വ്യക്തിഹത്യ ഇവ ഉള്‍പ്പെടുന്ന രചനകള്‍ സ്വീകരിക്കുന്നതല്ല.
✍️) മത്സരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എന്‍റെ തൂലികയിൽ നിക്ഷിപ്തമായിരിക്കും. ( ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ശേഷം എഴുത്തിൽ ഒരു തരത്തിലുള്ള എഡിറ്റിംഗും അനുവദിക്കില്ല, എഡിറ്റ് ചെയ്തത് ശ്രദ്ധയിൽപെട്ടാൽ ആ രചന മത്സര വിഭാഗത്തിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും )
✍️) പോസ്റ്റ് ചെയ്ത രചനകളിൽ നിന്നും തിരഞ്ഞെടുക്കുന്ന വിജയിക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്.
എന്റെ തൂലിക എന്നും എഴുത്തുകാർക്കും വായനക്കാർക്കും ഒപ്പം. നിങ്ങൾ എഴുതൂ പ്രോത്സാഹനവുമായി വായനക്കാരും ഞങ്ങളും കൂടെയുണ്ട്.
എല്ലാ മത്സരാർത്ഥികൾക്കും എന്റെ തൂലികയുടെ പ്രണയദിനാശംസകൾ.