30/07/2024
വീട്ടിലേക് വെള്ളം കയറുന്ന സാഹചര്യത്തിൽ ആദ്യം തന്നെ ചെയേണ്ട കാര്യങ്ങൾ ⚠
01. ആദ്യം തന്നെ കറൻറ് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് main switch off ചെയ്ത് kseb ലേക്ക് വിവരം അറിയിക്കുക
02. അതുപോലെ ഇൻവെർട്ടർ ഉള്ളവർ ആണേൽ അത് ആദ്യം തന്നെ disconnect ചെയുക
03. സാധനങ്ങൾ എടുത്ത് മാറ്റാൻ ഉണ്ടെങ്കിൽ വെള്ളത്തിലൂടെ പോകുന്ന സാഹചര്യത്തിൽ ഷൂ തന്നെ ധരിക്കാൻ ശ്രെമിക്കുക
04. കറന്റ് സംബന്ധം ആയി വർക്ക് ചെയുന്ന ഉപകരണങ്ങൾ ആദ്യം മാറ്റാൻ ശ്രെമിക്കുക ഫർണിച്ചർ വസ്തുക്കൾ ഒക്കെ last നോക്കിയാൽ മതി
05. Documents, certificates ഉണ്ടെങ്കിൽ അത് എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക 👍
06. pipe line ൽ ഉള്ള വാൾവ് off off ആകുക
07. എറ്റവും ഉയർന്ന പ്രദേശത്തേക് പോവുക
08. വളർത്തു ജീവികൾ ഉണ്ടെങ്കിൽ അതിനെയും മാറ്റുക അല്ലെങ്കിൽ അഴിച്ചു വിടുക
09. കിണറിന്റെ മുകളിൽ ആയി പ്ലാസ്റ്റിക് കുപ്പി കെട്ടി ഇടുക. കിണറിന്റെ സ്ഥാനം അറിയാൻ ഉപകരിക്കും
10. ക്ലോസെറ്റ് ചാക്ക് കൊണ്ട് മൂടിക്കെട്ടുക
11. വെളളം കയറാൻ ചാൻസ് ഉള്ള ഏരിയാ ആണെങ്കിൽ ഒരു ബാഗ് റെഡി ആക്കി വെക്കുക. അത്യാവശ്യം ഫസ്റ് എയ്ഡ്, ടോർച്ച്, ബാറ്ററി, പവർ ബാങ്ക്, വെളളം, ബിസ്ക്കറ്റ് അങ്ങനെ എന്തെങ്കിലും സ്നാക്ക്സ്, അത്യാവശ്യം ഡ്രസ് etc. YouTube നോക്കിയാൽ എമർജൻസി ബാഗ് സെറ്റ് ചെയ്യുന്ന നല്ല വീഡിയോസ് കിട്ടും.
12. കിണറ്റില് നിന്നും വെള്ളം എടുക്കുന്ന Motor അഴിച്ചു മാറ്റി വക്കുക.. അല്ലെങ്കിൽ അത് പിന്നെ വർക് ആകാതെ വരും
ഇനിയും എന്തെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ കമന്റ് ചെയ്താൽ മറ്റുള്ളവർക്ക് ഉപകാരപ്പെടും 🙏
കടപ്പാട് :-- Koya Subair