
04/08/2025
കേരള സ്പോർട്സ് ജേണലിസ്റ്റ് സ് അസോസിയേഷൻ (
കെ എസ് ജെ എ ) കൊച്ചി കടവന്ത്ര റീജണൽ സ്പോർട്സ് സെൻററിൽ നടത്തിയ ശിൽപ്പശാല അതിഗംഭീരമായി.
മികച്ച രീതിയിൽ സംഘടിപ്പിക്കാനായി എന്നു തന്നെയാണ് വിശ്വാസം. മാറിയ കാലത്ത് ഡിജിറ്റൽ മാധ്യമ പ്രവർത്തനം ഏറിയ സാഹചര്യത്തിൽ എങ്ങനെയാവണം കായിക മാധ്യമ പ്രവർത്തനം എന്നതു സംബന്ധിച്ച് Beyond the Byline എന്ന ശില്പശാല വിശദമായി ചർച്ച ചെയ്തു.
വളരെ ക്വാളിറ്റിയുള്ള ഒരു സെഷൻ തന്നെ നമുക്ക് മുന്നിൽ മാർക്കസ് അവതരിപ്പിച്ചു. ക്രിയാത്മകമായ interactions ഉം നടന്നു. പങ്കെടുത്ത എല്ലാ കായിക മാധ്യമ പ്രവർത്തക സുഹൃത്തുക്കൾക്കും ഈ രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും നന്ദി..
ഭാവിയിലും ഇത്തരത്തിലുള്ള ശിൽപ്പശാലകൾ സംഘടിപ്പിക്കാൻ കെ എസ് ജെ എ പ്രതിജ്ഞാബദ്ധമായിരിക്കും.
നമ്മുടെ പരിഗണന ഒന്നാമതും രണ്ടാമതും മൂന്നാമതും സ്പോർട്സ് മാത്രം.
നന്ദി..