Fine Arts Media

Fine Arts Media We are a media house from Kerala that is focused on bringing all art performances happening around us to you

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെആദ്യ സിനിമ ''നൂൽ''.""""""""""""""""""""""""""""""" മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര സംരംഭത്ത...
22/08/2026

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ
ആദ്യ സിനിമ ''നൂൽ''.
"""""""""""""""""""""""""""""""

മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കമിട്ട് പ്രശസ്ത നടനും സംവിധായകനുമായ രാജീവ് രംഗൻ,തന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ,മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് "നൂൽ’' എന്ന് പേരിട്ടു. രാജീവ് രംഗൻ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്,പൂജ, സ്വിച്ചോൺ ചടങ്ങുകൾക്ക് കൊച്ചിയിലെ അമ്മ അസോസിയേഷൻ ഹാളിൽ വെച്ച്
പ്രശസ്ത സംവിധായകൻ സിബി മലയിൽ ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ച് തുടക്കം കുറിച്ചു.തുടർന്ന് അഭിനേതാക്കളായ കുഞ്ചൻ,രവീന്ദ്രൻ, കുക്കു പരമേശ്വരൻ, ആശ അരവിന്ദ്, ശാന്തകുമാരി, നവീന വിജയൻ, ബിഗ് ബോസ് ഫെയിം അനീഷ്, രാജേഷ് പുത്തൻപുരയിൽ, ശോഭ കുഞ്ചൻ, രാജീവ് രംഗൻ,സജിനി രാജീവ് എന്നിവരും തിരി തെളിയിച്ചു.
രാജീവ് രംഗന്റെ ഗുരുനാഥൻ കൂടിയായ സിബി മലയിൽ, '‘നൂൽ’'എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
നടനും സംവിധായകനുമായ സോഹൻ സീനുലാൽ,
ക്യാമറാമാൻ കൃഷ് കൈമൾ എന്നിവർ ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ
മുതിർന്ന അഭിനേത്രിമാരായ ഓമന ഔസേപ്പ്, ദീപിക,ബിന്ദു വരാപ്പുഴ, ഗോമതി മഹാദേവൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത നടി ശാന്തകുമാരി ക്ലാപ്പടിച്ചു.

രാജാ സാഹിബ്, ലത ദാസ്, റാണി ശരൺ, അമ്പിളി എസ്. രംഗൻ, വിജു ബാൽ, ചാർലി, ഷഫീഖ് റഹ്മാൻ, ആഷിക്ക്,വേണു ബി. നായർ,അഞ്ജു അഷ്‌റഫ്,ജ്യോതി ശിവരാമൻ,അനില സി തോമസ്, രാജാജി,
രാജേഷ് ജന,പ്രശാന്ത് മുരളി,അശോക് സദൻ,സ്ഫടിക ചിത്രകാരൻ ജാവന്‍ ചാക്കോ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നായികാ പ്രാധാന്യമുള്ള മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ‘നൂൽ’ ഒരുങ്ങുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അന്വേഷണാത്മക കഥയും ശക്തമായ കഥാപാത്രങ്ങളും ത്രില്ലർ മൂഡുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ.
പ്രശസ്ത താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സിനിമയുടെ വിവിധ മേഖലകളിൽ കഴിവുള്ള പുതിയ പ്രതിഭകൾക്കും,തിരക്കഥാകൃത്തുകൾക്കും, സംവിധായകർക്കും മറ്റ് സാങ്കേതിക പ്രവർത്തകർക്കും സിനിമയിൽ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജീവ് രംഗൻ പ്രൊഡക്ഷൻസ് പ്രവർത്തനം ആരംഭിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘ഓലപ്പീപ്പി’യുടെ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമൾ
ഛായാഗ്രഹണം നിർവഹിക്കുന്നു.
വിജയ് മേനോൻ തിരക്കഥ സംഭാഷണം
വിജയ് മേനോൻ എഴുതുന്നു.
എഡിറ്റിംഗ്-അനൂപ് എസ്. കുറുപ്പ്, സംഗീതം-മഹിന്ദ്രൻ പൊതുവാൾ, പശ്ചാത്തല സംഗീതം- അജിത്ത്സുകുമാരൻ,
സെക്കന്റ് യൂണിറ്റ് ക്യാമറമാൻ-സോണി സുകുമാരനാണ് സെ

ഡയറക്ടർ അസോസിയേറ്റ്- അസിം കോട്ടൂർ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ മേടയിൽ,പ്രൊജക്റ്റ് ഡിസൈനർ-സജ്നി രാജീവ്,പ്രൊഡക്ഷൻ കൺട്രോളർ- രാധേശ്യാം വി,
ആർട്ട് ഡയറക്ടർ- കൈലാസ് തൃപ്പൂണിത്തുറ,
വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ,
മേക്കപ്പ്-സുധീഷ് നാരായണൻ,
ആക്ഷൻ-അഷ്‌റഫ് ഗുരുക്കൾ,പോസ്റ്റർ ഡിസൈൻ-ബിജു ഗോപിനാഥ്,സ്റ്റിൽസ്- ശങ്കർ ആഴിമല,
പി ആർ ഒ-എ എസ് ദിനേശ്.

https://youtu.be/KMoPYdMJy-Q?si=oDeLwQiQYTqGY-04ഞാനില്ല ... ഞാനില്ലിനി നിൻ...  ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി ...
22/08/2026

https://youtu.be/KMoPYdMJy-Q?si=oDeLwQiQYTqGY-04

ഞാനില്ല ... ഞാനില്ലിനി നിൻ...
ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി .......…............................
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു.
ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കു
ന്നത്..
കായാകും മുൻപ് കൊഴിഞ്ഞൊരു
പൂ , മണ്ണിനോടു പറഞ്ഞു
ഞാനില്ല ... ഞാനില്ലിനി നിൻ
സ്വപ്നത്തിന് നേരാ വാൻ
ഞാനില്ല ഞാനില്ലി നിൻ വേരിന്ന് നീരാ വാൻ...
എന്ന ഇദ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കു
ന്നത്.
ലോ ആൻഡ് ഓർഡറിലെ പുറത്തുവിടുന്ന രണ്ടാമത്തെ ഗാനം കൂടിയാണിത്.
ഷിബു ചക്രവർത്തി രചിച്ച് ജോ ദാനിയേൽ ഈണമിട്ട ഈ ഗാനം
ടോജൻ ടോബിയും സംഘവുമാണ് ആലപിച്ചിരിക്കുന്നത്.
സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമേ ചന്ദ്രൻ ഏ.ജി , മഹാ സുബൈർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ നാലിന് പ്രദർശനത്തിനെ
ത്തുന്ന തിൻ്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.
ഈ ഗാനത്തിൻ്റെ റെക്കാർഡിംഗ് വെർഷൻ വ്യക്തമായി ഉൾക്കൊള്ളിച്ച ഊ ഗാനം ഈണം കൊണ്ടും രചനാവൈഭവം. കൊണ്ടും ഇമ്പമാർന്ന ആലാപനം കൊണ്ടും ഏറെ ശ്രദ്ധേയമാണ്.
ഈ ഗാനത്തിൻ്റെ വരികളിലെ അർത്ഥം അരക്കിട്ടുറപ്പിക്കാൻ പോരും വിധത്തിലുള്ള രംഗങ്ങളും ഈ ഗാനത്തിൻ്റെ മാറ്റു വർദ്ധിപിക്കുന്നു . പ്രത്യേകിച്ചും ഇമോഷണൽ രംഗങ്ങൾ ... ഈ ഗാനവുമായി കോർത്തിരിക്കുന്നത് ചിത്രത്തിൻ്റെ കഥാഗതിയിൽ ഏറെ നിർണ്ണായകമായ സ്ഥിതിവിശേഷങ്ങളാണന്ന് വ്യക്തമാക്കപ്പെടുന്നു.. ഈ രംഗങ്ങളിൽ കാണുന്നത് പ്രകാശ് വർമ്മയും, അഭിരാമിയുമാണ് ഈ രണ്ട് അഭിനേതാക്കളും ഇന്നു പ്രേഷകരുടെ ഇടയിൽ വലിയ പ്രതീക്ഷ യാണു യാണ് നേടിയിരിക്കുന്നത്.
മെഗാ ഹിറ്റായ തുടരും സിനിമയിലെ ജോർജ് സാറിനെ അവിസ്‌മരണീയമക്കിയതാണ് പ്രകാശ് വർമ്മക്ക് ലഭിച്ച അംഗീകാരമെങ്കിൽ ബ്ലാസ്സ് എന്ന സിനിമയിലെ കഥാപാത്രമാണ് അഭിരാമിക്ക് വീണ്ടും കൈയ്യടി ഉയരുവാൻ സാഹചര്യമൊരുക്കിയിരിക്കുന്നത്. ഇരുവർക്കും ഏറെ തിളങ്ങുവാനുള്ള രംഗങ്ങൾ ചിത്രത്തിൽ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയിട്ടുണ്ടന്നു വിശ്വസിക്കുന്നു..
മാസ് ആക്ഷൻ ത്രില്ലർ ആയി അവതരിപിക്കുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിലാണെത്തു
ന്നത്.
റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ സിനിമയായ ലോ ആൻ്റ് ഓർഡർ തുടക്കം മുതൽ പ്രേഷകനെ ഉദ്യേഗത്തിൻ്റെ മുൾമുനയിൽനിർത്തിയാണ് അവതരിപ്പിക്കുന്നത്.
ഒരു മെട്രോ നഗരത്തിൻ്റെ നേർക്കാഴ്ച്ച തന്നെയായിരിക്കും ഈ ചിത്രം.
കൊച്ചി പ്രധാന ലൊക്കേഷനായ ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരം, കോട്ടയം വയനാട്, കണ്ണൂർ, ആതിരപ്പള്ളി, എന്നിവിടങ്ങളിലാ
യാണു പൂർത്തിയായിരിക്കുന്നത്.
: പ്രകാശ് വർമ്മയും, അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
: ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു,
മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം കാരിക്കാമുറി ഷണ്മുഖം എന്ന ജനപ്രിയ കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന
തായി വാർത്ത ശക്തമായി പ്രചരിക്കുന്നു..

ഗാനങ്ങൾ - ഷിബു ചക്രവർത്തി,
സംഗീതം - ജോ ഡാനിയേൽ,
പശ്ചാത്തല സംഗീതം ബിജിപാൽ .
ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ .
എഡിറ്റിംഗ് - മനോജ് കണ്ണോത്ത്.
കലാസംവിധാനം - സാബു റാം.
മേക്കപ്പ് - റോഷൻ എൻ. ജി.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി .
സൗണ്ട് ഡിസൈൻ - കിഷൻ സപ്താ .
ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . - വി ബോസ് .
ഡിസൈൻ - ആൻ്റെണി സ്റ്റീഫൻ .
കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി.
ആക് ഷൻ- ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ .
സത്യം സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു..
വാഴൂർ ജോസ്.

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്-  ഡിനോയ് പൗലോസ് ചിത്രം  ഹലോ ഡിയർ  ടൈറ്റിൽ പ്രകാശനവും  ഫസ്റ്റ് ലുക്കും  പുറത്തുവിട്ടു. ...........
22/08/2026

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്-
ഡിനോയ് പൗലോസ്
ചിത്രം

ഹലോ ഡിയർ

ടൈറ്റിൽ പ്രകാശനവും
ഫസ്റ്റ് ലുക്കും
പുറത്തുവിട്ടു. ............................
ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഹലോ ഡിയർ എന്നു നാമകരണം ചെയ്തിരിക്കുന്നു..
യുവതലമുറക്കാരുടെ ഹരമായി മാറിയിരിക്കുന്ന സംഗീത് പ്രതാപും , മമിതാ ബൈജുവും കേന്ദ്ര കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇരുവരുടേയും കൗതുക കരമായ ഫസ്റ്റ്
ലുക്കോടെയാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കു
ന്നത്.
പൂർണ്ണമായും റൊമാൻ്റിക്ക് കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഹലോ ഡിയർ.
ഒരു മെട്രോ നഗരത്തിൻ്റെ പശ്ചാത്തലത്തിലൂടെ
യൂത്തിൻ്റെ വികാര വിചാരങ്ങൾക്കനു സരിച്ചാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.
വൻ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങൾ , മെജോ പത്രോസിൻ്റെ പടവുകൾ എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ച ഡിനോയ് പൗലോസ് ഈ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻ സിൻ്റെ ഇരുപതാമത്യ ചിത്രം കൂടിയാണ് ഹലോ ഡിയർ.
ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി വരുന്നതിനിടയിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കു
ന്നത്.
ഇനി ഏതാനും ദിവസ്സങ്ങളുടെ ചിത്രീകരണം മാത്രമേ ബാക്കിയുള്ളൂ ....
ഓണത്തിനു ശേഷം
അതു പൂർത്തിയാകും..
ഇതോടൊപ്പം
ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷൻസിൻ്റെ തരുൺ മൂർത്തി - മോഹൻലാൽ ചിത്രമായ അതിമനോഹരവും ചിത്രീകരണം സമാപനത്തിൻ്റെ വക്കിലെത്തിയിരി
ക്കുന്നു.. ചിത്രം കിസ്മസ്സിന് പ്രദർശനത്തി
നെത്തും.

: സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു.
ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം - അഖിൽ ജോർജ്
എഡിറ്റിംഗ് - ചമൻ ചാക്കോ.
കലാ സംവിധാനം - നിമിഷ് എം. താനൂർ..
മേക്കപ്പ് - റോണക്സ് സേവ്യർ .
കോസ്‌റ്റ്യും ഡിസൈൻ-
മഷർ ഹംസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്‌ണു രവി.
സ്റ്റിൽസ്- ബിജിത്ത് ധർമ്മടം.
സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്.
ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട.
എക്സികുട്ടീവ് പ്രൊഡ്യൂസർ - സുധർമ്മൻ വള്ളിക്കുന്ന്.
കോ പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ.
പ്രൊഡക്ഷൻ കൺട്രോളർ - ശ്രീക്കുട്ടൻ.
കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം
സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർജോസ്.

ഉപ്പൻ  സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം ......................................നെജു കല്യാണി കഥയും തിരകഥയും സംവിധാനവും...
22/08/2026

ഉപ്പൻ
സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം ......................................

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ " ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.
കൊച്ചു പെൺകുട്ടികളെ പോലും പീഡിtcപ്പിക്കുന്ന ഈ നാട്ടിൽ. സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ കഥയുമായിട്ടാണ് നെജു കല്യാണി ഇത്തവണ വന്നിരിക്കുന്നത്.
ഒരു ബിഗ് സ്ക്രീനിന്റെ
ഗുണനിലവാരത്തിൽത്തന്നെയാണ് ഈ ഷോർട്ട് ഫിലിമിനേയും അവതരിപിച്ചിരിക്കു
ന്നത്.

തന്റെ മുന്നേ ഉള്ള ഷോർട് ഫിലിം ആയ. വാസുകി, മകൾ എന്റെ മകൾ, പ്രണയ ജാതകം എന്നിവയും വളരെ സാമൂഹ്യ പ്രെസക്തി ഉള്ള വിഷയങ്ങൾ ആയിരുന്നു. ഇപ്പോൾ ഉപ്പൻ എന്ന ഈ ഷോട്ട് ഫിലിമും അത്തരത്തിൽത്തന്നെയാണ് ഒരുക്കിയിരിക്കുന്നത്
ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുള്ള ഈ ഷോർട്ട് ഫിലിം
എല്ലാരും തീർച്ചയായും കണ്ടിരിക്കേണ്ട ഫിലിം ആണ്.
ഇതിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ മനസ്സിൽ കുടികൊള്ളുന്ന സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ മകൻ സാജൻ മാധവ് ആണ്..
വളരെ മനോഹരമായ ബി.ജി.എം. ആണ് സാജൻ, ഉപ്പൻ എന്ന ഷോർട് മൂവിയിൽ തെക്കിയിരിക്കുന്നത്. മനീഷ ബിനിക എന്ന നടിയുടെ മനോഹര പ്രേകടനവും ഏറെ എടുത്തു പറയേണ്ടതാണ്.. എന്ത് കൊണ്ടും മനോഹരമായ ഈ ഷോർട് ഫിലിം എല്ലാവർക്കും കണ്ടിരിക്കാൻ പറ്റിയ ഇതിവൃത്തം ആണ്
വാഴൂർ ജോസ് .

"പാതിരക്കുറുക്കൻ"ഫസ്റ്റ് ലുക്ക് പോസ്റ്റർ."""""""''""""""""""കോമഡി ഫാമിലി എന്റർടെയ്‌നറുമായി പതിനാറ് വർഷങ്ങൾക്ക് ശേഷം എവെർ...
22/08/2026

"പാതിരക്കുറുക്കൻ"
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
"""""""''""""""""""

കോമഡി ഫാമിലി എന്റർടെയ്‌നറുമായി പതിനാറ് വർഷങ്ങൾക്ക് ശേഷം എവെർഗ്രീൻ ഗ്യാങ്ന്റെ 'പാതിരാക്കുറുക്കൻ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹൻലാൽ,മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്.
അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിച്ച്, ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പാതിരാക്കുറുക്കൻ' സെപ്തംബറിൽ പ്രദർശനത്തിനെത്തും.
​തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന നാലുപേർ അപ്രതീക്ഷിതമായി ഒരു വലിയ പ്രതിസന്ധിയിൽ ചെന്നുപെടുന്നതും, തുടർന്നുള്ള അവരുടെ അതിജീവനവും നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് പാതിരാകുറുക്കൻ. ഇവരെക്കൂടാതെ ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സ് ആയ അശ്വിത-അശ്വിജ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. രചന : സുനിൽ കർമ്മ, നിഖിൽ ജിനൻ,
​സെൽവകുമാർ എസ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദർ. എഡിറ്റർ- അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ- മൻസൂർ വെട്ടത്തൂർ, പ്രോജക്റ്റ് ഡിസൈനർ- ഷിംന ബി, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, ​പി. ആർ. ഓ-എ എസ് ദിനേശ്,മനു ശിവൻ.

മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും;4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്..................................മല...
22/08/2026

മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും;

4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്..................................

മലയാളത്തിന്റെ വിസ്മയം മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ 4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

2005 ഏപ്രിൽ 14ന് വിഷു റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘ചന്ദ്രോത്സവം’. മീന, രഞ്ജിത്ത്, ജഗദീഷ്, കൊച്ചിൻ ഹനീഫ, സംവൃത സുനിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓർമ്മകളാണ്. ആ പ്രിയപ്പെട്ട കഥാപാത്രങ്ങളെയും നിമിഷങ്ങളെയും പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് റീ റിലീസിലൂടെ ഒരുങ്ങുന്നത്.

ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് ‘ചന്ദ്രോത്സവം’ വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച ഹൈ സ്റ്റുഡിയോസാണ് ‘ചന്ദ്രോത്സവം’ 4K ദൃശ്യ മികവിലും Dolby Atmos ശബ്ദ സാങ്കേതിക മികവിലും റീമാസ്റ്റർ ചെയ്തിരിക്കുന്നത്.
"ചന്ദ്രോത്സവ"ത്തിലെ മനോഹരമായ ഗാനങ്ങൾ വിദ്യാസാഗറാണ് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാജശ്രീ സന്തോഷ്; ഛായാഗ്രഹണം – അളഗപ്പൻ എൻ; എഡിറ്റർ – എൽ. ഭൂമിനാഥൻ; സംഗീതം – വിദ്യാസാഗർ; ഗാനരചന – ഗിരീഷ് പുത്തഞ്ചേരി; കലാസംവിധാനം – സുരേഷ് കൊല്ലം; പ്രൊഡക്ഷൻ കൺട്രോളർ – ആന്റോ ജോസഫ്; മേക്കപ്പ് – പി.വി. ശങ്കർ; വസ്ത്രാലങ്കാരം – വേലായുധൻ കീഴില്ലം; കൊറിയോഗ്രഫി – ത്യാഗരാജൻ; അസോസിയേറ്റ് ഡയറക്ടർ – എം. പത്മകുമാർ; പ്രോജക്ട് മാനേജ്മെന്റ് – അഭിമന്യു കൃഷ്ണൻ; കളറിസ്റ്റ് – ഷാൻ ആഷിഫ്; അസോസിയേറ്റ് കളറിസ്റ്റ് – അരുൺ സി.എസ്; അറ്റ്മോസ് മിക്സിംഗ് – ഹരി നാരായണൻ; മാർക്കറ്റിംഗ് ഹെഡ് – കാർത്തിക് ഇസഡ്.ആർ, ജിബിൻ ജോയ്; 4K റീമാസ്റ്ററിംഗ് – ഹൈ സ്റ്റുഡിയോസ്, ടൈറ്റിൽസ് – ശബരി ശങ്കർ; പി ആർ ഓ – പി. ശിവപ്രസാദ്, മനു ശിവൻ.

കുന്നിൽ വിജയൻ  കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന നെയിൽ കട്ടർ*എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തി...
19/08/2026

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന നെയിൽ കട്ടർ*എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

സിനി ഷൈൻ മൂവിസിന്റെ ബാനറിൽ സിനി വിജയൻ നിർമ്മിക്കുന്ന ചിത്രമാണിത്.
ഡി ഓ പി അദ്വൈത് ഊരുരു ട്ടമ്പലം.എഡിറ്റിംഗ്&അസോസിയേറ്റ് ഡയറക്ടർ രതീഷ് കക്കോട്ട്. പി കെ ഗോപി,കുന്നിൽ വിജയൻ എന്നിവരുടെ ഗാനങ്ങൾക്ക് റിജോ ചക്കാലക്കൽ സംഗീതം പകർന്നിരിക്കുന്നു.

സാജിത്ത് റഹ്മാൻ, എം കെ ഷെജിൻ, ഞക്കാട് രാജ , മുരളി മങ്കര,സുധിഷ് നല്ലേ പ്പിള്ളി, സത്യൻ വല്ലപ്പുഴ, ശശികുമാർ ചിറ്റഴി,നഞ്ജിയമ്മ, കുടശ്ശനാട് കനകം, ജീജ സുരേന്ദ്രൻ, ശൈലജ, യമുന ശങ്കർ,നിതാ രാധ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

കലാധരൻ, കുത്തൂസ്,സജിമോൻ പാലാണി, നസീർ അലി, ശങ്കർ ദേവ്, വിഷ്ണു കാവശ്ശേരി,പപ്പൻ ചിറ്റൂർ, രമേഷ് കുന്നംപുള്ളി,എആർ രാജ, എ ആർ അരവിന്ദ്, സഹദേവൻ അരനല്ലൂർ, സലിം മണ്ണാർക്കാട്,വിനു കല്ലേരി, രാധാകൃഷ്ണൻ പുല്ലോട്,സുനിൽ കുമാർ അടിച്ചിറ,ശശി ജോജോ, ശൈലേഷ്, ബാലകൃഷ്ണൻ , അനിൽ ദാസ്,സുരേഷ് ചേലാട്ട് വളപ്പിൽ,ലത്തീഫ്.അഭിരാമി,സ്വേദാ കണ്ണൻ, സുജാത മധു, സുമതി കൃഷ്ണ, ഷീന പെരുമാട്ടി, സലീന,ലത പന്തക്കൽ,അനിതപന്തക്കൽ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിൽ കരിനിഴൽ വീഴുന്ന ചില നിഗൂഢ സത്യങ്ങൾ പ്രതിഫലിക്കുന്ന ചിത്രമാണ് നെയിൽ കട്ടർ. മാതൃപുത്രഭാര്യ വാത്സല്യത്തിന്റെ കളങ്കരഹിതമായ സ്നേഹം ചിത്രത്തിൽ കാണാം.പാലക്കാടിന്റെ ഹരിതാഭ യാർന്ന ദൃശ്യഭംഗി ചിത്രത്തിൽ ഉടനീളമുണ്ട്.

പാടിയവർ ചിറ്റൂർ മോഹനൻ, ജീവൻ ജോജി,
അസിസ്റ്റന്റ് ഡയറക്ടേഴ്സ് ശിവ രഘുരാജ്, കൃഷ്ണൻകുട്ടി, കോസ്റ്റ്യൂംസ് രജനി, നിഖില മാരത്ത്.മേക്കപ്പ് ജിഷ്ണു വിജയൻ.ആർട്ട്‌ രാജേഷ് മേപ്പാട്. യൂണിറ്റ് ശ്രീരാഗ് കണ്ണൂർ.പ്രീ പ്രൊഡക്ഷൻ ജലജ വാസുദേവ്, സൗണ്ട് ഡിസൈനർ സാംസ് സ്റ്റുഡിയോ പാലക്കാട്, ആനിമേഷൻ& കളറിംഗ് അഖിൽ ബോസ്സ്. ടൈറ്റിൽസ് വിനീത് കോച്ചാങ്കുളം. സബ്ടൈറ്റിൽസ് നന്ദ കുമാർ ഗോപാലൻ. പ്രൊഡക്ഷൻ കോഡിനേറ്റേഴ്സ് സുധീർ ബാബു കുന്നിൽ. ശ്രീലക്ഷ്മി മേലാറ്റൂർ. പ്രൊജക്റ്റ്‌ ഡിസൈനർ മുരളിമങ്കര.സ്റ്റിൽസ് ഷാഹുൽ കൊടുവായൂർ. പോസ്റ്റർ ഡിസൈൻസ് സുജിബാൽ കണ്ണൂർ.പി ആർ ഓ എം കെ ഷെജിൻ.

കാത്തിരിപ്പിന് വിരാമം!റോക്കിങ് സ്റ്റാർ യഷ് നായകനാകുന്ന ‘ടോക്സിക്’ റിലീസിന് ഇനി ഒരാഴ്ച; ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓ...
19/08/2026

കാത്തിരിപ്പിന് വിരാമം!റോക്കിങ് സ്റ്റാർ യഷ് നായകനാകുന്ന ‘ടോക്സിക്’ റിലീസിന് ഇനി ഒരാഴ്ച; ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കും

റിലീസിന് ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, യഷ് നായകനായ *‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’*ന്റെ ആഗോള റിലീസിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് അറിയിച്ചു.

ചുവപ്പ് പശ്ചാത്തലത്തിൽ തീവ്രമായ ഭാവത്തിൽ യഷിനെ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ. ചിത്രത്തിന്റെ പ്രമോഷൻ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പുതിയ പോസ്റ്റർ പ്രേക്ഷകരിലെ പ്രതീക്ഷയും ആവേശവും വർധിപ്പിക്കുകയാണ്.

പോസ്റ്റർ ലിങ്ക്: https://www.instagram.com/p/DcLpRnGzXaf/?hl=en

അടുത്തിടെ പുറത്തിറങ്ങിയ ‘ടോക്സിക്’ ട്രെയിലറിന് പിന്നാലെയാണ് അഡ്വാൻസ് ബുക്കിങ് സംബന്ധിച്ച പ്രഖ്യാപനം. യഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ലോകത്തിലേക്കുള്ള കൂടുതൽ കാഴ്ചകൾ ട്രെയിലർ സമ്മാനിച്ചിരുന്നു. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും ട്രെയിലർ പരിചയപ്പെടുത്തുന്നു.

കുറ്റകൃത്യങ്ങളുടെയും അധികാരത്തിന്റെയും സങ്കീർണമായ ബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ലോകവും കഥാപരിസരവും ട്രെയിലർ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ അവതരണശൈലിയിലൂടെ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന *‘ടോക്സിക്’*ൽ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

പ്രിയ സുഹൃത്തേ,ചലച്ചിത്ര സ്വപ്നങ്ങൾക്ക് പുതുചിറകുകൾ വിരിയിച്ചുകൊണ്ട് ഞങ്ങളുടെ പുതിയ ചലച്ചിത്ര നിർമ്മാണക്കമ്പനിയുടെ ഔദ്യോ...
19/08/2026

പ്രിയ സുഹൃത്തേ,

ചലച്ചിത്ര സ്വപ്നങ്ങൾക്ക് പുതുചിറകുകൾ വിരിയിച്ചുകൊണ്ട് ഞങ്ങളുടെ പുതിയ ചലച്ചിത്ര നിർമ്മാണക്കമ്പനിയുടെ ഔദ്യോഗിക തുടക്കവും, അതോടൊപ്പം ഞങ്ങൾ നിർമ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ പൂജാ ചടങ്ങും ടൈറ്റിൽ പ്രകാശനവും 2026 ആഗസ്റ്റ് 20-ാം തീയതി (വ്യാഴാഴ്ച) രാവിലെ 10.30 മണിക്ക്, കലൂർ അമ്മ അസോസിയേഷൻ ഹാളിൽ വെച്ച് നടത്തുന്നു.

ചടങ്ങിൽ പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയും സാദരം ക്ഷണിക്കുകയും ചെയ്യുന്നു.

സസ്നേഹം,
രാജീവ് രംഗൻ

സി രാധാകൃഷ്ണന്'മാക്ട'യുടെ വിശിഷ്ടാംഗത്വം."""""""""""""""""""""""""" പ്രമുഖ സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന...
19/08/2026

സി രാധാകൃഷ്ണന്
'മാക്ട'യുടെ വിശിഷ്ടാംഗത്വം.
""""""""""""""""""""""""""

പ്രമുഖ സാഹിത്യകാരനും ചലച്ചിത്രകാരനുമായ
സി രാധാകൃഷ്ണന് മലയാളം സിനി ടെക്നീഷ്യൻസ്
അസോസിയേഷൻ (മാക്ട)വിശിഷ്ടാംഗത്വം നൽകി ആദരിക്കുന്നു.

അഗ്നി, ഒറ്റയടിപ്പാതകൾ, പുഷ്യരാഗം , കനലാട്ടം തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവും സംവിധായകനുമായ
സി രാധാകൃഷ്ണൻ
പ്രിയ, തുലാവർഷം, പിൻനിലാവ്, പാൽക്കടൽ, ,തുടങ്ങി ഒട്ടേറെ മികച്ച സിനിമകളുടെ കഥാകൃത്തും തിരക്കഥാകൃത്തുമെന്ന നിലയിലും ചലച്ചിത്ര മേഖലയിൽ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള പ്രതിഭയാണ്.
ആഗസ്റ്റ് ഇരുപതാം തിയതി രാവിലെ പതിനൊന്ന് മണിക്ക്
സി രാധാകൃഷ്ണന്റെ വസതിയിൽ വച്ച് പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിധ്യത്തിൽ 'മാക്ട' ഭാരവാഹികളും പ്രവർത്തകരും ചേർന്ന്
സി രാധാകൃഷ്ണന് സംഘടനയുടെ വിശിഷ്ടാംഗത്വം നൽകി ആദരിക്കും.

എറണാകുളം കലൂർ ആസാദ് റോഡിലെ ആശ്രമം ലൈനിൽ ഉള്ള ശ്രീ സി രാധാകൃഷ്ണന്റെ വസതിയിൽ വച്ചായിരിക്കും ആദരിക്കൽ ചടങ്ങ്.

Address

Kochi

Website

Alerts

Be the first to know and let us send you an email when Fine Arts Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share