News Today Malayalam

Website

News Today Malayalam News Today Malayalam is a popular Malayalam-language Digital platform in India, We focused on delivering latest news and updates.

the channel gained prominence for its engaging and coverage of current affairs, politics, social issues, and entertainment.

പാസ്പോർട്ടും വിസയും ഇല്ലാതെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനിയെ ഇരിട്ടി പോലീസ് അ...
07/10/2026

പാസ്പോർട്ടും വിസയും ഇല്ലാതെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനിയെ ഇരിട്ടി പോലീസ് അറസ്റ്റ്‌ ചെയ്തു. ഇരിട്ടി മേലെ സ്റ്റാൻഡിലെ ബ്ലാക്ക് ആൻഡ് ബ്യൂട്ടി വെൽനസ് സ്പായിൽ ജോലിചെയ്തിരുന്ന സുമ വാനുവൽ (22) ആണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

പശ്ചിമബംഗാൾ സ്വദേശിനിയാണെന്ന് രേഖപ്പെടുത്തിയ ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. ഒരുവർഷത്തോളമായി യുവതി സ്പായിൽ ജോലിചെയ്തിരുന്നതായാണ് പോലീസ് പറയുന്നത്. ഇരിട്ടിയിലെത്തുന്നതിന് ആറുമാസം മുമ്പ് പശ്ചിമബംഗാളിലെത്തിയ യുവതി അവിടെനിന്നാണ് വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.

ബംഗ്ലാദേശ് സ്വദേശിനിയാണെന്ന് യുവതി സമ്മതിച്ചതായും ബംഗ്ലാദേശിലെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധനയിൽ ലഭിച്ചതായും പോലീസ് പറഞ്ഞു. പാസ്പോർട്ടോ വിസയോ ഇല്ലാതെയാണ് യുവതി ഇന്ത്യയിൽ കഴിഞ്ഞിരുന്നത്.

കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് നടപടികൾ പൂർത്തിയാക്കി ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിൽ കഴിയുന്ന വിദേശികൾക്കായുള്ള ക്യാമ്പിലേക്ക് മാറ്റും. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

07/10/2026

മിട്ടായി ടാസ്റ്റിൽ മൃദുലയും അഞ്ജലിയും കൊമ്പന് മിട്ടായി കൊടുക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അഭിപ്രായം കമന്റ് ചെയ്യൂ

കളമശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം നൽകി മുൻ അധ്യാപികയായ യുവതിയെ ലഹരി നൽകി അതിക്രൂരതയ്ക്ക് വ്ധേയയാക്കിയ സംഭവത്തിൽ രണ്ടു പേർ...
07/10/2026

കളമശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം നൽകി മുൻ അധ്യാപികയായ യുവതിയെ ലഹരി നൽകി അതിക്രൂരതയ്ക്ക് വ്ധേയയാക്കിയ സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിൽ. രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു എന്ന ശരണ്യ, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരാണ് ഇന്നു രാവിലെ പിടിയിലായത്. വയനാട്ടുനിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

കേസിൽ സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവർ തിങ്കളാഴ്ച പിടിയിലായിരുന്നു. ശ്രീരാജും ജിത്തും അമ്മുവുമാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. അമ്മുവാണ് ക്രൂരമായി പീഡിപ്പിച്ചതെന്നാണ് യുവതി മൊഴി നൽകിയിരുന്നത്.

നടി സിൽക് സ്മിതയുടെ ജീവിതവും മരണവും സംബന്ധിച്ച് പല ദുരൂഹതകളും ഇന്നും നിലനിൽക്കുന്നുണ്ട്. എന്തിനാണ് സിൽക് സ്മിത ജീവിതം അവ...
06/10/2026

നടി സിൽക് സ്മിതയുടെ ജീവിതവും മരണവും സംബന്ധിച്ച് പല ദുരൂഹതകളും ഇന്നും നിലനിൽക്കുന്നുണ്ട്. എന്തിനാണ് സിൽക് സ്മിത ജീവിതം അവസാനിപ്പിച്ചതെന്ന് ഇന്നും കൃത്യമായി ആർക്കും അറിയില്ല. പ്രണയ ബന്ധത്തിലുണ്ടായ ചതി, സാമ്പത്തികമായി ചതിച്ചത് തുടങ്ങി പല വാദങ്ങൾ വരാറുണ്ട്.

സിൽക് സ്മിത മരിക്കുന്നതിന് മുമ്പ് രാത്രി തന്നെ വിളിച്ചതിനെക്കുറിച്ച് അനുരാധ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അക്കാലത്ത് ലാന്റ് ലൈൻ ഫോണാണ്. സിൽക് എന്നെ വിളിച്ച് വീട് വരെ വരുമോ എന്ന് ചോദിച്ചു. ഒരിക്കലും രാത്രി സിൽക് അങ്ങനെ വിളിക്കാറില്ലായിരുന്നില്ല. അപൂർവമായി വൈകുന്നേരങ്ങളിൽ വിളിക്കും. എന്താണ് അത്യാവശ്യം എന്ന് ഞാൻ ചോദിച്ചു. നീ വാ, സംസാരിക്കാനുണ്ടെന്ന് സിൽക് പറഞ്ഞു.

ഭർത്താവ് സതീഷ് 9.30 ന് വരും. വന്നേ പറ്റൂയെങ്കിൽ ഞാൻ വരാം, അല്ലെങ്കിൽ രാവിലെ മകനെ സ്കൂളിൽ വിട്ട ശേഷം നിന്നെ കണ്ടാൽ മതിയോ എന്ന് ഞാൻ ചോദിച്ചു. ഒടുവിൽ വരാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ വേണ്ട, നാളെ രാവിലെ വന്നാൽ മതിയെന്ന് സിൽക് സ്മിത. രാവിലെ താനറിഞ്ഞത് സിൽക് സ്മിത ആത്മഹത്യ ചെയ്തെന്ന വാർത്തയാണ്. മൃതദേഹം വിജയ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഞാനങ്ങോട്ട് പോയി.

എനിക്ക് പിന്നാലെ ശ്രീവിദ്യാമ്മയും വന്നു. മൃതദേഹം എവിടെയാണെന്ന് ഞങ്ങൾ തിരിഞ്ഞു. ഒരു മൂലയിൽ സ്ട്രക്ചറിൽ കിടത്തിയിരിക്കുന്നു. അവളുടെ ദേഹത്ത് ഈച്ചകൾ വരുന്നു. ആളുകൾ കാണാൻ എത്രമാത്രം ആഗ്രഹിച്ച നടിയാണ് സിൽക്. ആ നടിയുടെ ഇങ്ങനെ വെച്ചിരിക്കുന്നു. ഞാനും വിദ്യാമ്മയും ഈച്ചകൾ വരാതിരിക്കാൻ വീശിക്കൊണ്ടിരുന്നു.

സിൽക് സ്മിതയെ അങ്ങനെയൊരു സ്ഥിതിയിൽ കണ്ടത് തനിക്ക് സഹിക്കാൻ പറ്റിയില്ല. അന്ന് രാത്രി സിൽക് എന്നെ വിളിച്ചപ്പോൾ പോകേണ്ടിയിരുന്നോ എന്ന് ചിന്തിച്ച് താൻ വിഷമിച്ചു. പക്ഷെ സിൽക് അവളുടെ പ്രശ്നങ്ങൾ ആരോടും പറയില്ല. ഒരുപക്ഷെ ഞാനന്ന് പോയിരുന്നെങ്കിൽ അവളെ സമാധാനിപ്പിക്കാൻ‌ പറ്റിയേനെ എന്ന ചിന്ത ഒരുപാട് വർഷം തന്നെ അല‌ട്ടിയെന്നും അനുരാധ അന്ന് പറഞ്ഞു.

ജനശതാബ്ദി ട്രെയിനുകളിലെ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്ത സീറ്റുകൾക്കു പകരം ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകൾ ലഭ്...
06/10/2026

ജനശതാബ്ദി ട്രെയിനുകളിലെ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്ത സീറ്റുകൾക്കു പകരം ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകൾ ലഭ്യമാക്കും. ഇതിനായി 16 കോച്ചുകൾ തിരുവനന്തപുരം ഡിവിഷനു കൈമാറിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദിയിലെ കോച്ചുകളായിരിക്കും ആദ്യം മാറ്റം കൊണ്ടുവരിക. പിന്നീട് തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിംഗ് കോച്ചുകളും മാറ്റും.

പുതിയതായി അനുവദിച്ച കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്നു വ്യാപക പരാതി ഉയർന്നിരുന്നു.ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനശതാബ്ദി സിറ്റിംഗ് കോച്ചുകൾ നിർമിക്കുന്നത് നിർത്തിയതാണു പ്രശ്നങ്ങൾക്കു കാരണം. സാധാരണ മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ ജനറൽ കോച്ചിൽ നൽകുന്ന ചരിവില്ലാത്ത സീറ്റുകളാണ് ഇതുമൂലം ജനശതാബ്ദിയിലും നൽകുന്നത്. പരാതികളെ തുടർന്നു ഉത്തരേന്ത്യയിൽ നിന്നാണു പുതിയ കോച്ചുകൾ എത്തിച്ചത്.

06/10/2026

കാട്ടാനയുടെ ഇരയായ രാജമ്മയുടെ അവസാന ചടങ്ങുകൾ

പതിമൂന്നാം വയസ് മുതൽ ബന്ധുവിന്റെ ലൈംഗിക അതിക്രമം നേരിട്ട് പെൺകുട്ടി. ബാല്യകാലം മുതലുള്ള ചൂഷണം മനസ്സിൽ പേറി ഇപ്പോൾ നിയമനട...
06/10/2026

പതിമൂന്നാം വയസ് മുതൽ ബന്ധുവിന്റെ ലൈംഗിക അതിക്രമം നേരിട്ട് പെൺകുട്ടി. ബാല്യകാലം മുതലുള്ള ചൂഷണം മനസ്സിൽ പേറി ഇപ്പോൾ നിയമനടപടിയുമായി നീങ്ങുകയാണ്.

13 വയസുമുതൽ 18 വയസ് വരെ ബന്ധു ഉപദ്രവിച്ചു. മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബന്ധുവിനെ ഭയമായിരുന്നുവെന്നും യുവതി പറയുന്നു. രാത്രി ഉപദ്രവിച്ചിട്ട് ആരും നിന്നെ വിശ്വസിക്കാൻ പോകുന്നില്ലെന്ന് അയാൾ പറയുമായിരുന്നുവെന്ന് യുവതി പറയുന്നു. അച്ഛന്റെ സ്ഥാനമാണെന്നായിരുന്നു അയാൾ പറഞ്ഞുകൊണ്ടിരുന്നത്. പുറത്തുപറഞ്ഞാൽ അനിയത്തിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

കടുത്ത മാനസിക സംഘർഷത്തിലൂടെ ആയിരുന്നു ഈ കാലഘട്ടങ്ങളിൽ അത്രയും കടന്നുപോയത്. 18 വയസ്സിലാണ് പെൺകുട്ടിയുടെ അമ്മാവൻ കുട്ടിയിലെ വ്യത്യാസങ്ങൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഒപ്പം ഇരുത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് താൻ കടന്നുപോയ അവസ്ഥയെക്കുറിച്ച് അവൾ മനസ്സുതുറന്നത്. പിന്നാലെ ഇക്കാര്യങ്ങൾ മാതാപിതാക്കളും അറിഞ്ഞു.

നടന്നതൊക്കെയും തൻ്റെ വീട്ടുകാരോട് എങ്കിലും ഏറ്റു പറയണം എന്ന് ഒരിക്കൽ അവൾ അയാളോട് ആവശ്യപ്പെട്ടു. ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ ഇന്നുണ്ട്.

ഇനി മറ്റൊരാൾക്കും ഇത് സംഭവിക്കരുതെന്നും മറ്റാരും അനുഭവിക്കാൻ പാടില്ലെന്നും പെൺകുട്ടി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത്. എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം പുരോഗമിക്കുകയാണ്.

06/10/2026

തിരുവനന്തപുരം ബസ്റ്റാന്റ് ടെർമിനലിൽ സാനിറ്ററി പാഡ് മെഷീൻ ഉദ്ഘാടനം ചെയ്ത് മന്ത്രി ബിന്ദു കൃഷ്ണ

06/10/2026

14 കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്‌കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും ചെയ്ത് ബിന്ദു കൃഷ്ണ

Address

Kochi

Alerts

Be the first to know and let us send you an email when News Today Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share