
09/08/2025
ഛത്തീസ്ഗഡിലെ ദേവ്ഭോഗ് ഗ്രാമത്തിലെ മനീഷ് ബിസി, ഖേംരാജ് എന്നീ സുഹൃത്തുക്കൾക്കാണ് ഈ വിചിത്രമായ അനുഭവമുണ്ടായത്. ജൂൺ 28-ന് ഇരുവരും ഒരു പുതിയ ജിയോ സിം എടുത്തു. വാട്സ്ആപ്പിൽ രജിസ്റ്റർ ചെയ്തപ്പോൾ, പ്രൊഫൈൽ ചിത്രമായി കണ്ടത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പടിദാറിനെയാണ്. എങ്കിലും അവരത് കാര്യമാക്കിയില്ല.
എന്നാൽ വൈകാതെ ഫോണിലേക്ക് കോളുകളുടെ പ്രവാഹമായി. വിളിച്ചവരിൽ ഒരാൾ താൻ വിരാട് കോലിയാണെന്നും മറ്റൊരാൾ എ.ബി. ഡിവില്ലിയേഴ്സ് ആണെന്നും പരിചയപ്പെടുത്തി. ഇത് പ്രാങ്ക് കോൾ ആണെന്ന് കരുതിയ യുവാക്കൾ, "ഇങ്ങേത്തലയ്ക്കൽ മഹേന്ദ്ര സിങ് ധോനിയാണ്" എന്ന് തമാശയായി മറുപടി നൽകി.
പുതിയ സിം കാർഡ് എടുത്തപ്പോൾ വിരാട് കോലിയുടെയും എ.ബി. ഡിവില്ലിയേഴ്സിന്റെയും കോളുകൾ വന്നാൽ എന്തുചെയ്യും? ഛത്തീസ....