ASM MEDIA

ASM MEDIA ASM Media Creations is digital content creator and online media promotor.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 4500 ഒഴിവുകള്‍.സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്...
09/06/2025

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 4500 ഒഴിവുകള്‍.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 4500 ഒഴിവുകളാണുള്ളത്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ
https://centralbankofindia.co.in/en സന്ദര്‍ശിച്ച് അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂണ്‍ 23 ആണ്.

പൊള്ളുന്ന വെയിലായാലും കോരിച്ചൊരിയുന്ന മഴയാണെങ്കിലും പ്ലാസ്റ്റിക് ചാക്കുകെട്ടും താങ്ങി അവർ വീട്ടുമുറ്റത്തെത്തും. പ്ലാസ്റ്...
09/06/2025

പൊള്ളുന്ന വെയിലായാലും കോരിച്ചൊരിയുന്ന മഴയാണെങ്കിലും പ്ലാസ്റ്റിക് ചാക്കുകെട്ടും താങ്ങി അവർ
വീട്ടുമുറ്റത്തെത്തും. പ്ലാസ്റ്റിക് മാലിന്യം കൊണ്ടു പൊറുതിമുട്ടിയിരുന്ന നമ്മുടെയൊക്കെ വീടും പരിസരവും ഇത്രയും വൃത്തിയാക്കുന്ന ഇവർക്ക് ആണ് ഒരു ലൈക്ക് കൊടുക്കേണ്ടത്.
പകർച്ചവ്യാധി മുതൽ തെരുവുനായയുടെ കടി വരെ പേടിച്ചാണ് പലരും ജോലി ചെയ്യുന്നതെങ്കിൽ പ്രതിഫലമായി കയ്യിൽകിട്ടുന്നതോ തുച്ഛമായ സംഖ്യയും.
സർക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി 2017ൽ ആണ് മാലിന്യശേഖരണത്തിനായി ഹരിതകർമസേന രൂപീകരിച്ചത്. സംസ്ഥാനത്ത് 38,000 സേനാംഗങ്ങളാണുള്ളത്. വീടൊന്നിന് മാസത്തിൽ 50 രൂപയാണു യൂസർഫീ.

നാല് ഫുട്ബോൾ ​ഗ്രൗണ്ടിൻ്റെ വലിപ്പം, 22 നില കെട്ടിടത്തിൻ്റെ ഉയരം, മലയാളി കപ്പിത്താൻ. ഒട്ടനവധി പ്രത്യേകതകളോടെയാണ് എം.എസ്.സ...
09/06/2025

നാല് ഫുട്ബോൾ ​ഗ്രൗണ്ടിൻ്റെ വലിപ്പം, 22 നില കെട്ടിടത്തിൻ്റെ ഉയരം, മലയാളി കപ്പിത്താൻ. ഒട്ടനവധി പ്രത്യേകതകളോടെയാണ് എം.എസ്.സി. ഐറിന എന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലികളിലൊന്ന് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ വിഴിഞ്ഞത്ത് സ്വീകരിച്ചത്.
തിങ്കളാഴ്ച ഒൻപത് മണിയോടെയാണ് കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. കഴിഞ്ഞ ചൊവ്വാഴ്‌ചയോടെ കപ്പൽ പുറംകടലിൽ എത്തിയിരുന്നു. എന്നാൽ മറ്റ് കപ്പലുകൾ തുറമുഖത്ത്‌ വരാനുണ്ടായിരുന്നതിനാൽ അവയിലെ ചരക്കുകൾ കൈകാര്യം ചെയ്‌തശേഷമാണ്‌ ഐറിന വിഴിഞ്ഞത്ത് ബർത്ത് ചെയ്തത്.
16,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. 3,000-5000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കും. എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതിൽ ഏറ്റവും ശേഷിയുള്ള കപ്പൽ. ദക്ഷിണേഷ്യൻ തുറമുഖത്ത് ആദ്യമായാണ് എം.എസ്.സി ഐറിന എത്തുന്നത്. വിഴിഞ്ഞത്തിലൂടെ കേരളത്തിനും രാജ്യത്തിനും അഭിമാനമാവുകയാണ് ഈ നേട്ടം.
399.9 മീറ്ററാണ് നീളം. 61.3 മീറ്റർ വീതിയുമുണ്ട് ഈ കൂറ്റൻ ചരക്ക് കപ്പലിന്. 24,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷി ഈ ചരക്ക് കപ്പലിനുണ്ട്. 2023ലാണ് കപ്പലിന്റെ നിർമാണം. ലെെബീരിയൻ പതാകയേന്തി എത്തിയ കപ്പലിൻ്റെ അമരക്കാരൻ തൃശൂർ സ്വദേശി വില്ലി ആന്റണിയാണ്‌. സിങ്കപ്പൂരിൽനിന്ന് കഴിഞ്ഞമാസം 29ന്‌ വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കപ്പലിൽ 35 ജീവനക്കാരുണ്ട്‌.

കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചു. 50 കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കേരള തീര...
09/06/2025

കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചു. 50 കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്. ബേപ്പൂരിൽനിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം.
കോസ്റ്റ് ഗാർഡിന്റെ 3 കപ്പൽ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. കടലിൽ പട്രോളിങിലുണ്ടായിരുന്ന രണ്ടു കപ്പലും കൊച്ചിയിൽനിന്ന് ഒരു കപ്പലുമാണ്അപകട സ്ഥലത്തേക്ക് പോയത്. സിംഗപ്പൂരിൽ നിന്നുള്ള കപ്പലിൽ 40 ജീവനക്കാർ ഉണ്ടായിരുന്നതാണ് പ്രാഥമിക വിവരം. ചില ജീവനക്കാർക്ക് പൊള്ളലേറ്റു. ഡോണിയർ വിമാനവും നീരീക്ഷണം നടത്തുന്നുണ്ട്....

വിശ്വസിച്ചു കൂടെ നിന്നവർ തന്നെ ചതിച്ചതിന്റെ ഞെട്ടലും വിഷമവും പങ്കുവച്ച് ദിയ കൃഷ്ണയും ഭർത്താവ്  അശ്വിനും.സഹോദരിമാരെ പോലെ ...
09/06/2025

വിശ്വസിച്ചു കൂടെ നിന്നവർ തന്നെ ചതിച്ചതിന്റെ ഞെട്ടലും വിഷമവും പങ്കുവച്ച് ദിയ കൃഷ്ണയും ഭർത്താവ് അശ്വിനും.സഹോദരിമാരെ പോലെ കണ്ട മൂന്ന് ജീവനക്കാരികളിൽ നിന്നും ഇത്രയും വലിയ വഞ്ചന പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിയ പറയുന്നു. സാമ്പത്തികത്തട്ടിപ്പു നടത്തിയ ദിവ്യയുടെ ഫോണിൽ വിളിച്ച് ചീത്ത വിളിച്ച സംഭവത്തിലും ദിയ മറുപടി പറയുന്നുണ്ട്. മാനസികമായ തകർന്ന അവസ്ഥയിലായിരുന്നുവെന്നും മോശം വാക്കുകൾ ഉപയോഗിച്ചതിൽ പ്രേക്ഷകർ തന്നോട് ക്ഷമിക്കണമെന്നും ദിയ പറയുന്നു.നമുക്ക് വേണ്ടത് സത്യം അറിയുക എന്നതാണ്, എത്ര പണം നഷ്ടപ്പെട്ടു. അത് അറിയണമായിരുന്നു. ആരോട് വേണമെങ്കിലും നമുക്ക് ക്ഷമ ചോദിക്കാം. പക്ഷേ കൂടെ നിന്നു കുഴിതോണ്ടുന്നവന് മാപ്പില്ല.

ലൊസാഞ്ചലസ്∙  പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ.ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ...
09/06/2025

ലൊസാഞ്ചലസ്∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ.ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രകടനങ്ങളുടെ മൂന്നാം ദിനമാണ് സംഘർഷമുണ്ടായത്.

Address

SN. PURAM
Kodungallur

Website

Alerts

Be the first to know and let us send you an email when ASM MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share