11/08/2025
കേരള പോലീസിന്റെ അഭിമാനമായി മാറിയ അപർണ്ണ ലവകുമാർ.
രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ അത്യാസന്ന നിലയിൽ രോഗിയുമായി വന്ന ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കുന്ന അപർണയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് . ഉത്തരവാദിത്തങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഇപ്പോഴും അപർണ ലവകുമാർ.
2002-ൽ ലാണ് അപർണ ലവകുമാർ കേരള പോലീസിന്റെ ഭാഗമായത്. 2009-ൽ ഒല്ലൂർ പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായിരുന്നപ്പോഴാണ് അവർ ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. ഒരു സ്ത്രീയുടെ മൃതദേഹം
ബില്ലടയ്ക്കാതെ വിട്ടുനൽകാൻ വിസമ്മതിച്ച ആശുപത്രി അധികൃതർക്കു മുന്നിൽ വീട്ടുകാർ ബുദ്ധിമുട്ടുന്നതു കണ്ടാണ് അന്ന് അപർണ ലവകുമാർ തന്റെ മൂന്നുസ്വർണവളകൾ ഊരി കൊടുത്തത്.ഒരാളുടെ ക്രൂരമായ ആക്രമണത്തിനു വിധേയയായി കൊല്ലപ്പെട്ട നിരാലംബയായ സ്ത്രീയുടെ മൃതദേഹം മണിക്കൂറുകളോളം അനാഥമായി കിടക്കേണ്ടിവന്നത് ഒരു സ്ത്രീയായ തന്റെ മനസ്സിനെ വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ് അത്തരമൊരവസ്ഥയിൽ ഇങ്ങനെ ചെയ്തതെന്നുമായിരുന്നു അന്ന് അപർണ ലവകുമാർ പറഞ്ഞത്.
ഈ സംഭവം ആ കാലത്ത് ഏറെ ചർച്ചയായിരുന്നു.പിന്നീട് 2019-ൽ മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയതോടെ അപർണ വീണ്ടും വാർത്തയിലെ താരമായി. ഇരിങ്ങാലക്കുടയിലെ തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു അന്ന് അപർണ ലവകുമാർ.തന്റെ ഉത്തരവാദിത്തങ്ങൾ, തീരുന്നില്ല എന്ന് വീണ്ടും, വീണ്ടും, തെളിയിക്കുകയാണ് ഈ മിടുക്കി ഉദ്യോഗസ്ഥയായ എ.എസ്.ഐ അപർണ്ണ ലവകുമാർ...
❤❤❤❤❤