
15/07/2025
സർവ്വകലാശാലകളുടെ പ്രവർത്തനത്തിനുള്ള ഫണ്ട് നൽകുന്ന സംസ്ഥാന സർക്കാരിൻ്റെ താൽപ്പര്യത്തിന് വിരുദ്ധമായി കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ്ചാൻസലർമാരുടെ കസേരകളിൽ RSS കാരെ പിടിച്ചിരുത്തുവാനുള്ള സർവ്വകലാശാലകളുടെ ചാൻസലറായ ഗവർണറുടെ ഏകാധിപത്യ നടപടികളാണ് ഇതിന് കാരണം. ഗവർണറുടെ ചട്ടവിരുദ്ധ പ്രവൃത്തികളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സതീശൻ സാറെ! നിങ്ങൾ CJPക്കാർക്ക് ഇതൊരു നിസ്സാര കാര്യമായിരിക്കും! പക്ഷെ കോടതിക്ക് മുന്നിൽ ഇത് ചാൻസലറായ ഗവർണർ നടത്തിയത് പക്കാ നിയമലംഘനം തന്നെയാണ്. ഇനിയെങ്കിലും താങ്കൾ SFI യെയും സർവ്വകലാശാലകളിൽ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഉറപ്പുവരുത്താൻ അവർ നടത്തുന്ന സമരത്തെയും ആക്ഷേപിക്കാൻ വരരുതേ! പിന്നെ ഈ വിധിക്ക് എതിരെ ഇനി സുപ്രീം കോടതിയിൽ പോകുന്നെങ്കിൽ ഗവർണർ സാബ് എത്രയും വേഗം തന്നെ പോകണേ! കാരണം ഭരണഘടനാ വിരുദ്ധമായ ഗവർണർരാജിന് എതിരെ തമിഴ്നാട് സർക്കാരിന് ലഭിച്ച വിധി കേരളത്തിനും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളം കൊടുത്ത കേസ് സുപ്രീം കോടതിയിലുണ്ട്.