17/07/2025
ഈ കൈവിരലുകളിലേക്ക് സൂക്ഷിച്ചു
നോക്കിയാൽ മനസിലാകും അദ്ദേഹം കടലിനോട് ജീവനുവേണ്ടി എത്രമാത്രം
മല്ലടിച്ചെന്ന്....
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ താമസിക്കുന്ന രബീന്ദ്രനാഥ്, തന്റെ 15 സഹപ്രവർത്തകരോടൊപ്പം ബംഗാൾ ഉൾക്കടലിലെ ഹാൽദിയയ്ക്ക് സമീപം മീൻ പിടിക്കാൻ പോയി. പെട്ടെന്ന് കടലിന്റെ സ്വഭാവം മാറി, ശക്തമായ കൊടുങ്കാറ്റ് ഉയർന്നു, തിരമാലകൾ ഒന്നിന് പിറകെ ഒന്നായി വന്നു, അവരുടെ ട്രോളർ മറിഞ്ഞു.
കടലിലെ കൂറ്റൻ തിരമാലകളിൽ എല്ലാവരും ഒഴുകിപ്പോയി... രബീന്ദ്രനാഥ് ഉൾപ്പെടെ!
പക്ഷേ അയാൾക്ക് ഭയം തോന്നിയില്ല. അയാൾ ഒരു മത്സ്യത്തൊഴിലാളിയായിരുന്നതിനാൽ വെള്ളം അയാളുടെ ശത്രുവല്ല, മറിച്ച് അയാളുടെ കൂട്ടുകാരനായിരുന്നു . അയാൾ തളർന്നില്ല. അയാൾ നീന്തിക്കൊണ്ടേയിരുന്നു... നീന്തിക്കൊണ്ടേയിരുന്നു... മുകളിൽ ആകാശം മാത്രം, താഴെ അനന്തമായ വെള്ളം. മണിക്കൂറുകൾ കടന്നുപോയി, ദിവസങ്ങൾ കടന്നുപോയി.
അഞ്ച് ദിവസം രവീന്ദ്രനാഥ് കടലിൽ ഒറ്റയ്ക്ക് നീന്തിക്കൊണ്ടിരുന്നു, ഭക്ഷണമോ കുടിവെള്ളമോ ഇല്ല, അതിജീവിക്കാനുള്ള അദമ്യമായ ആഗ്രഹം മാത്രം. മഴ പെയ്യുമ്പോൾ, ആ മഴവെള്ളം കുടിച്ച് ജീവൻ നിലനിർത്തി. മരണം ഓരോ നിമിഷവും അടുത്തു വരുന്നതായി തോന്നി, പക്ഷേ അദ്ദേഹത്തിന്റെ ധൈര്യം അതിനു മുകളിലായിരുന്നു.
അഞ്ചാം ദിവസം... ബംഗ്ലാദേശിലെ കുതുബാദിയ ദ്വീപിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെ 'എംവി ജാവേദ്' എന്ന കപ്പൽ കടന്നുപോകുകയായിരുന്നു. കപ്പലിന്റെ ക്യാപ്റ്റൻ അകലെ കടലിൽ എന്തോ നീങ്ങുന്നത് കണ്ടു. അത് കൃത്യമായി നിരീക്ഷിച്ചു... ആരോ ഒരു മനുഷ്യൻ നീന്തുന്നു! ക്യാപ്റ്റൻ ഉടൻ തന്നെ ഒരു ലൈഫ് ജാക്കറ്റ് എറിഞ്ഞു കൊടുത്തു, പക്ഷേ അത് രവീന്ദ്രനാഥിന്റെ അടുത്തെത്തിയില്ല. തിരമാലകളിൽ ആ മനുഷ്യൻ കാണാതായി. എന്നിട്ടും ക്യാപ്റ്റൻ തന്റെ ശ്രമം നിർത്തിയില്ല... അതിർത്തികൾ, മതം, ജാതി വേർതിരിവുകൾ അവർ മറന്നു, ഒരു കാര്യം മാത്രമേ കണ്ടുള്ളൂ -- മനുഷ്യൻ.
കുറച്ചു ദൂരെ വെച്ച് രവീന്ദ്രനാഥിനെ വീണ്ടും കണ്ടു, ഇത്തവണ ക്യാപ്റ്റൻ കപ്പൽ തിരിച്ചു. വീണ്ടും ലൈഫ് ജാക്കറ്റ് എറിഞ്ഞു കൊടുത്തു, ഇത്തവണ രവീന്ദ്രനാഥ് അത് പിടിച്ചു. ക്രെയിൻ അത് വലിച്ചു കപ്പലിൽ കയറ്റി, ക്ഷീണിതനായി, ആകെ വൃത്തികേടായി, എന്നാൽ ജീവനോടെ അയാൾ കപ്പലിൽ കയറിയപ്പോൾ, കപ്പലിലുള്ള നാവികർ സന്തോഷം കൊണ്ട് ആർത്തു വിളിച്ചു . അവർ ഒരു മനുഷ്യനെ മാത്രമല്ല, മനുഷ്യത്വത്തെ ആകെ തന്നെയാണ് അവിടെ കണ്ടത്.
ആ നിമിഷത്തിന്റെ വീഡിയോ കപ്പലിലെ ഒരു നാവികൻ പകർത്തി, ആ രംഗം ഇപ്പോഴും കാണുന്നവരുടെ മനസ്സിനെ ഞെട്ടിക്കുന്നു. ആ കപ്പലിലെ ഓരോ നാവികനും നന്ദി.
നിങ്ങൾ ഒരു ജീവൻ രക്ഷിക്കുക മാത്രമല്ല ചെയ്തത്, മനുഷ്യത്വം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നു....❤️💕
✍️കടപ്പാട്