Kollam Jilla Varthakal

Kollam Jilla Varthakal Kollam NEWS

ഇങ്ങനൊരു ഡോക്ടറിനെ നിങ്ങൾ വേറെങ്ങും കണ്ടുകാണില്ല ❤️ഇത് ഡോക്ടർ ജോസഫ്, 🙏❤️വർഷങ്ങളായിട്ട് കൊട്ടാരക്കരയിൽ പാവപ്പെട്ടവർക്ക് ച...
03/07/2025

ഇങ്ങനൊരു ഡോക്ടറിനെ നിങ്ങൾ വേറെങ്ങും കണ്ടുകാണില്ല ❤️

ഇത് ഡോക്ടർ ജോസഫ്, 🙏❤️
വർഷങ്ങളായിട്ട് കൊട്ടാരക്കരയിൽ പാവപ്പെട്ടവർക്ക് ചികിത്സ നൽകുന്നു കൊട്ടാരക്കര പുത്തൂർ റോഡിൽ അൽഫോൻസാ ബിൽഡിങ്ങിന് എതിർവശം. കൺസൽട്ടിങ്ങിന് പ്രത്യേകം ഫീസ് ഇല്ല. 👌 ഇന്ന് 250 രൂപ മുതൽ 500 രൂപ വരെ കോൺസൽറ്റേഷൻ ഫീസ് വാങ്ങുന്ന സമയത്ത് അദ്ദേഹം വാങ്ങുന്നത് മരുന്നിന്റെ പൈസയായ 50 മുതൽ 100 രൂപ മാത്രം.

ഇദ്ദേത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏 ഇന്ന് പണം മാത്രം ആശ്രയിച്ച് ചികിത്സ നൽകുന്ന ഡോക്ടർമാർ ഒക്കെ ഇതൊന്നു കാണണം. സത്യത്തിൽ പാവപ്പെട്ട രോഗികൾ ഇദ്ദേഹത്തിനു വേണ്ടി മനസ്സിലെങ്കിലും പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ മരുമകൻ അറിയപ്പെടുന്ന കാർഡിയോളജിസ്റ് ആണ് ഡോ.ചെറിയാൻ ജോർജ് അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിലാണ് വർക്ക്‌ ചെയ്യുന്നത്. ഡോ. ജോസഫിനെ കൊട്ടാരക്കരക്കാർക്കെല്ലാം സുപരിചിതമാണ്. ❤️🙏

കോട്ടയം മെഡിക്കൽ കോളേജിൽ തകർന്ന കെട്ടിടാവശിഷ്ടത്തിന് ഇടയിൽ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു...
03/07/2025

കോട്ടയം മെഡിക്കൽ കോളേജിൽ തകർന്ന കെട്ടിടാവശിഷ്ടത്തിന് ഇടയിൽ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു...

"അമ്മയ്ക്ക് പകരം എന്നെ എടുത്താൽ മതിയായിരുന്നു" പൊട്ടിക്കരഞ്ഞുകൊണ്ട് മകൻ നവനീത് , ചങ്ക് തകർന്ന് കേരളക്കര 😢കോട്ടയം മെഡിക്ക...
03/07/2025

"അമ്മയ്ക്ക് പകരം എന്നെ എടുത്താൽ മതിയായിരുന്നു" പൊട്ടിക്കരഞ്ഞുകൊണ്ട് മകൻ നവനീത് , ചങ്ക് തകർന്ന് കേരളക്കര 😢
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ കെട്ടിടം തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു എന്ന സ്ത്രീ മരിച്ച സംഭവം കേരളക്കരയെ മൊത്തം കണ്ണീരിലാഴ്ത്തുകയാണ് . രാവിലെ കുളിക്കുന്നതിന് വേണ്ടി കോട്ടയം മെഡിക്കൽ കോളേജിന്റെ 14 ആം വാർഡിന്റെ മൂന്നാം നിലയിൽ ബിന്ദു എത്തിയതിന് പിന്നാലെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നു . ചികിത്സയിൽ കഴിയുന്ന മകൾക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു ബിന്ദു . അപകടം നടന്നതറിഞ്ഞ് 'അമ്മ അതിലുണ്ടാവല്ലേ എന്ന പ്രാത്ഥനയായിരുന്നു എനിക്ക് എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട്‌ മകൻ നവനീത് പറയുന്നു

"ഞാൻ ആരെയൊക്കെ വിളിച്ചു പ്രാർത്ഥിച്ചു , അമ്മയ്ക്ക് ഒന്നും വരുത്തല്ലേ , ആരെയും എന്റെ 'അമ്മ ദ്രോഹിച്ചിട്ടില്ല , അമ്മയ്ക്ക് പകരം എന്നെ എടുത്താൽ മതിയായിരുന്നു" എന്ന് ആ മകൻ പൊട്ടിക്കരഞ്ഞപ്പോൾ ഉള്ളുലഞ്ഞത് നമ്മൾ മലയാളികളുടേതാണ്

ആളൊഴിഞ്ഞ കെട്ടിടമാണ് എന്നാണ് മന്ത്രിമാർ ആദ്യം പ്രതികരിച്ചത് . ആളൊഴിഞ്ഞ കെട്ടിടമാണ് എന്ന മന്ത്രിമാരുടെ വാദമാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് എന്നും ആരോപണം ഉയരുന്നുണ്ട്. കെട്ടിടം തകർന്നു വീണ് രണ്ടര മണിക്കൂറിനു ശേഷമാണു ബിന്ദുവിനെ പുറത്തെടുത്തത് . ബിന്ദുവിനെ കാണാനില്ല എന്ന ഭർത്താവിന്റെ പരാതിയെത്തുടർന്നാണ് അന്വഷണം ആരംഭിച്ചത് .

ബിന്ദു കുളിക്കാൻ പോയ സമയത്തായിരുന്നു അപകടം സംഭവിച്ചത് . മകളുടെ ചികിത്സയ്ക്ക് വേണ്ടിയാ എത്തിയ ബിന്ദുവിനെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മകൾ നവമി പറഞ്ഞതോടെയാണ് ബിന്ദുവിന് വേണ്ടി തിരച്ചിൽ ആരംഭിച്ചത് . മണിക്കൂറുകൾ നീണ്ട തിരച്ചിലിനോടുവിൽ ബിന്ദുവിനെ കണ്ടെത്തിയെങ്കിലും ബോധമില്ലായിരുന്നു , അത്യാഹിത വിഭാഗത്തിലേക്ക് ഉടൻ മാറ്റിയെങ്കിലും ബിന്ദുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

നാളെ (4-7-2025) സംസ്ഥാന വ്യാപകമയി KSU വിന്റെ വിദ്യാഭ്യാസ ബന്ദ്.KSU വിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാ...
03/07/2025

നാളെ (4-7-2025) സംസ്ഥാന വ്യാപകമയി KSU വിന്റെ വിദ്യാഭ്യാസ ബന്ദ്.
KSU വിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാർച്ച് അടിച്ചമർത്താൻ നോക്കിയ പോലീസ് നടപടിയിൽ പ്രതീഷേധിച്ചു നാളെ KSU വിദ്യാഭ്യാസ ബന്ദ്‌ പ്രഖ്യാപിച്ചു.

ചില മാധ്യമ പ്രവർത്തകരുടെ ഇമ്മാതിരി തോന്ന്യവാസങ്ങൾ കണ്ടിട്ട് ഒന്നും പറയാതിരിക്കാൻ വയ്യ. മര്യാദയായി മാധ്യമ പ്രവർത്തനം ചെയ്...
01/07/2025

ചില മാധ്യമ പ്രവർത്തകരുടെ ഇമ്മാതിരി തോന്ന്യവാസങ്ങൾ കണ്ടിട്ട് ഒന്നും പറയാതിരിക്കാൻ വയ്യ. മര്യാദയായി മാധ്യമ പ്രവർത്തനം ചെയ്യുന്നവരുടെ കൂടി വില കളയിക്കാനായി ഓരോ അവന്മാർ ഇരിങ്ങതിരിച്ചോളും. 😡

മാധ്യമ പ്രവർത്തകർ എന്നാൽ #നിയമപാലകർ എന്നോ #കോടതി എന്നോ അല്ല അർത്ഥം.. അവരുടെ ജോലി അവർ ചെയ്തോളും, മാധ്യമ പ്രവർത്തകരുടെ ജോലി മാത്രം നിങ്ങൾ ചെയ്യുക.

ഞങ്ങളും ചെയ്യുന്ന ജോലി തന്നെയാണ് ഇതും. എന്നാലും ഒരാളോട് പ്രതികരണം തേടുമ്പോൾ ആ വ്യക്തിക്ക് സംസാരിക്കാൻ താല്പര്യമില്ലെങ്കിലോ അല്ലെങ്കിൽ ചോദിക്കുന്ന വിഷയത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞാലോ, പിന്നെയും പുറകെ പോയി മൈക്ക് കുത്തിതിരുകി അവരുടെ അണ്ണാക്കിലോട്ട് കേറ്റുന്നത് ഏതു മാധ്യമത്തിലെ പ്രവർത്തകർ ആണെങ്കിലും ഒരു നല്ല സ്വഭാവമല്ല. ഇനിയെങ്കിലും മാധ്യമ പ്രവർത്തകർക്ക് ഇത്തരം സാഹചര്യങ്ങളിൽ നിയന്ത്രണം അത്യാവശ്യമാണ്.

സുരേഷ് ഗോപിയൊക്കെ മാധ്യമ പ്രവർത്തകരോട് തട്ടിക്കേറുന്നത് ഇതുപോലുള്ള മര്യാദയില്ലാത്ത മാധ്യമ പ്രവർത്തകരുടെ കയ്യിലിരിപ്പുകൊണ്ടാണ്.

ഇങ്ങനൊരു സംഭവം നടന്നിട്ട് ആ മനുഷ്യന്റെ തിരിച്ചുള്ള പ്രതികരണമാണ് അത്ഭുതപ്പെടുത്തിയത്.... ഈ അവസരത്തിലും മോഹൻലാൽ എന്ന നടന്റെ ക്ഷമയോടെയുള്ള പ്രതികരണം.. 👌❤️

അവസാനം കാറിൽ കേറിയിട്ട് ഒരു ഡയലോഗ്...
"അവനെ ഞാൻ നോക്കി വച്ചിട്ടുണ്ട് " 😂😂😂
മോഹൻലാൽ ഇഷ്ടം 🤗💖😘

Mohanlal Antony Perumbavoor

അനാസ്‌ഥയോടെ അധികൃതർ പുനലൂർ : കെ എസ് ആർ റ്റി ബസ് തട്ടി വയോധികക്ക് പരിക്ക് ' മാസത്തിൽ ഇത് രണ്ടാമത്തെ സംഭവം ' പരിക്കേറ്റ സ്...
01/07/2025

അനാസ്‌ഥയോടെ അധികൃതർ
പുനലൂർ : കെ എസ് ആർ റ്റി ബസ് തട്ടി വയോധികക്ക് പരിക്ക് ' മാസത്തിൽ ഇത് രണ്ടാമത്തെ സംഭവം ' പരിക്കേറ്റ സ്ത്രീയെ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു . ആക്രി സാധനങ്ങൾ ശേഖരിച്ചു ഉപജീവനം നടത്തുന്ന സ്ത്രീയാണ്. സമാനമായ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇക്കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

Clicks : Nandhan Punalur

നെടുമങ്ങാട് നിന്നും അമ്മയെയും കുഞ്ഞിനെയും കാണ്മാനില്ലഈ ഫോട്ടോയിൽ കാണുന്ന അമ്മയെയും കുഞ്ഞിനെയും (30.6.2025) ഉച്ചമുതൽ നെടു...
01/07/2025

നെടുമങ്ങാട് നിന്നും അമ്മയെയും കുഞ്ഞിനെയും കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന അമ്മയെയും കുഞ്ഞിനെയും (30.6.2025) ഉച്ചമുതൽ നെടുമങ്ങാട് നിന്നും കാണ്മാനില്ല ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

ഫോൺ :
9562881708, 7012658865

അഭിനന്ദനങ്ങൾ  👍🙏പുതിയ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ് റവാഡ എ ചന്ദ്രശേഖരൻ IPS
01/07/2025

അഭിനന്ദനങ്ങൾ 👍🙏
പുതിയ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ് റവാഡ എ ചന്ദ്രശേഖരൻ IPS

35 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം, സർവീസിൽ നിന്നും വിരമിച്ച് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദെർവേഷ് സഹേബിനു അഭിനന്ദനങ്ങ...
01/07/2025

35 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം, സർവീസിൽ നിന്നും വിരമിച്ച് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദെർവേഷ് സഹേബിനു അഭിനന്ദനങ്ങൾ

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ
01/07/2025

വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ

KSRTC ട്രാവൽ കാർഡ് കിട്ടിയോ..? കെഎസ്ആർടിസി ബസ്സിലെ യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന ട്രാവൽ കാർഡ്..ഇല്ലങ്കിൽ ഇന്ന് ബസ്സിൽ ക...
01/07/2025

KSRTC ട്രാവൽ കാർഡ് കിട്ടിയോ..?
കെഎസ്ആർടിസി ബസ്സിലെ യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന ട്രാവൽ കാർഡ്..
ഇല്ലങ്കിൽ ഇന്ന് ബസ്സിൽ കയറി യാത്ര ചെയ്യുമ്പോൾ കണ്ടക്ടറോട് ഒന്ന് ചോദിക്കൂ കാർഡ് ഉണ്ടോ എന്ന്, അല്ലങ്കിൽ ബസ് സ്റ്റാൻ്റിലെ എസ് എം ( SM office) ഓഫീസിൽ ചോദിച്ച് നോക്കൂ. മിക്കവാറും എല്ലാ ഡിപ്പോയിലും വന്നിട്ടുണ്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.

1. കാർഡിൻ്റെ ചാര്ജ്ജ് 100 രൂപയാണ് . ഈ കാർഡ് '0' ബാലൻസിൽ ആണ് ലഭിക്കുന്നത്. ഒരു വർഷമാണ് കാലാവധി.

2. കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വാങ്ങുക.

3. കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. ഏന്നാൽ നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി.

4. കാർഡ് പ്രവർത്തിക്കാതെ വന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും, അഡ്രസ്സും, ഫോൺ നമ്പരും സഹിതം അപേക്ഷ കൊടുക്കുക, 5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടുകയും ചെയ്യും.

5. കേടുപാടുകൾ (ടിയുക, പോറൽ, ചുളുങ്ങി, പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റി നൽകുന്നതല്ല.

6. മിനിമം റീചാർജ്ജ് തുക 50 രൂപയാണ്. 3000 രുപ വരെ റീ ചാര്ജ്ജ് ചെയ്യാം. ഓഫർ ഉണ്ട് ഒരു നിശ്ചിത കാലത്തേക്ക് മാത്രം. 1000 രൂപ് ചാര്ജ്ജ് ചെയ്താൽ 40 രൂപ കൂടുതലും. 2000 രുപ ചാര്ജ്ജ് ചെയ്താൽ 100 രൂപ കൂടുതലും ക്രെഡിറ്റാകും.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നടപ്പിലാക്കിയ ട്രാവൽ കാർഡ്‌ പദ്ധതിയാണ് മൂന്ന് ജില്ലകളിലേക്ക് കൂടി വരുന്നത്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വെള്ളിയാഴ്ച മുതൽ കാർഡ് വിതരണം ആരംഭിക്കും. എല്ലാത്തരം ബസുകളിലും ഇതുപയോഗിച്ച്‌ യാത്ര ചെയ്യാം

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനായും നടപ്പാക്കിയ സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതിയാണ് കെഎസ്‌ആർടിസി ട്രാവൽ കാർഡ്‌ . ആർഎഫ്ഐഡി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവൽ കാർഡാണ് കെഎസ്ആർടിസി പുറത്തിറക്കിയിരുന്നത്. കാര്‍ഡ്‌ ഉപയോഗിച്ചു മുൻകൂറായി പണം റീ ചാർജ് ചെയ്ത് യാത്ര ചെയ്യാനാകും. ഇടിഎം/ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് കാർഡുകളിലെ ബാലൻസ് പരിശോധിക്കാനും ഇതുവഴി സാധ്യമാകും.

യാത്ര ചെയ്യുമ്പോൾ ടിക്കറ്റ്‌ മെഷീനിൽ ട്രാവൽ കാർഡ് സ്വൈപ്പ് ചെയ്ത് തുക ഈടാക്കും. കുറഞ്ഞത്‌ 50 രൂപ ബാലൻസായി കാർഡിൽ ഉണ്ടാകണം. ആൻഡ്രോയ്‌ഡ്‌ ഇലക്‌ട്രോണിക്‌ ടിക്കറ്റ്‌ മെഷീനിൽ മാത്രമാണ്‌ ട്രാവൽ കാർഡ്‌ ഉപയോഗിക്കാനാകുക.

Address

Kollam

Website

Alerts

Be the first to know and let us send you an email when Kollam Jilla Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share