REAL TIME Kerala

REAL TIME Kerala REAL TIME KERALA News Malayalam is a live news portal offering Malayalam news online.

latest news, politics, business, sport, environment, cinema and arts from India

05/11/2025

വിദ്യാർത്ഥികൾക്ക് മേക്കുമരുന്ന് നൽകാൻ വന്ന സംഘത്തെ അടിച്ചോടിച്ചു ബാംഗ്ലൂരിലാണ് സംഭവം

05/11/2025

പടപ്പാനലിൽ നടന്ന അപകടം

കൊല്ലത്ത് വൻ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍കൊല്ലത്ത് വൻ കഞ്ചാവ് വേട്ട. കൊല്ലം ജില്ലയിലെ അഞ്ചലില്‍ കഞ്ചാവുമായി രണ്ടു...
01/11/2025

കൊല്ലത്ത് വൻ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍

കൊല്ലത്ത് വൻ കഞ്ചാവ് വേട്ട. കൊല്ലം ജില്ലയിലെ അഞ്ചലില്‍ കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയില്‍. മഹാരാഷ്ട്ര സ്വദേശിനി ശശികലയും പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷെഫീറും മാണ് കസ്റ്റഡിയിലായത്.

മൂന്നു കിലോ കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും അഞ്ചല്‍ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

കെഎസ്‌ആർടിസി ബസില്‍ അഞ്ചലില്‍ ഇറങ്ങിയ ഇരുവരെയും സംശയാസ്പദമായി കണ്ട പൊലീസ് സംഘം പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

പ്രാഥമിക വിവരങ്ങള്‍ പ്രകാരം, വില്‍പ്പനയ്ക്കായി കഞ്ചാവ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുവന്നതാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഇരുവരെയും ചോദ്യം ചെയ്ത് കഞ്ചാവ് വില്‍പ്പന ശൃംഖലയിലെ മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

3,000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങിയ വില്ലേജ് ഓഫീസർക്ക് ഏഴുവർഷം തടവ്..പോക്കുവരവിന് കൈക്കൂലി വാങ്ങിയ കേസി...
31/10/2025

3,000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങിയ വില്ലേജ് ഓഫീസർക്ക് ഏഴുവർഷം തടവ്..

പോക്കുവരവിന് കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫിസറും പാലാ ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ഓഫിസിലെ ഡെപ്യൂട്ടി തഹസില്‍ദാറുമായ പി.

കെ. ബിജുമോന് കോട്ടയം വിജിലന്‍സ് കോടതി ഏഴ് വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ചു.

2015-ല്‍ കോട്ടയം പുലിയന്നൂര്‍ സ്വദേശിയായ പരാതിക്കാരന്റെയും ഭാര്യയുടെയും പേരില്‍ കിടങ്ങൂര്‍ വില്ലേജ് പരിധിയില്‍ വാങ്ങിയ 10 സെന്റ് സ്ഥലം പോക്കുവരവ് ചെയ്ത് നല്‍കുന്നതിനായി 3,000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് യൂനിറ്റ് ബിജുമോണിനെ പിടികൂടിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി.

വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷകള്‍ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നുമാണ് കോടതിയുടെ നിര്‍ദേശം. വിധി പുറപ്പെടുവിച്ചത് എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ്) കെ.വി. രജനീഷ് ആണ്.

വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. ശ്രീകാന്ത് ഹാജരായി. ശിക്ഷാനന്തരമായി പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; മകളും സുഹൃത്തുക്കളും അറസ്റ്റില്‍, പിടിയിലായവര്‍ പ്രാ‌യപൂര്‍ത്തിയാവാത്തവര്‍ബെംഗളൂരുവ...
31/10/2025

അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; മകളും സുഹൃത്തുക്കളും അറസ്റ്റില്‍, പിടിയിലായവര്‍ പ്രാ‌യപൂര്‍ത്തിയാവാത്തവര്‍

ബെംഗളൂരുവില്‍ അമ്മയെ കൊലപ്പെടുത്തിയ മകള്‍ പിടിയില്‍. മകളും 4 ആണ്‍സുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്.

പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി (35)ആണ് കൊല്ലപ്പെട്ടത്.

മകളും ആണ്‍സുഹൃത്തുമായുള്ള ബന്ധം അമ്മ വിലക്കിയിരുന്നു. ഈ വിരോധത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം അമ്മയെ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ മകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. തൂങ്ങിമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. നേത്രാവതിയുടെ സഹോദരിക്ക് തോന്നിയ സംശയമാണ് കൊലപാതകം തെളിയിച്ചത്.

പിഎം ശ്രീയില്‍ ഒപ്പിട്ടത് ഞങ്ങളുടെ തന്ത്രപരമായ നീക്കമായിരുന്നു; പിഎം ഉഷയില്‍ ഒപ്പിട്ടതും കാബിനറ്റ് കാണാതെ: എ.എ റഹീം..പിഎ...
30/10/2025

പിഎം ശ്രീയില്‍ ഒപ്പിട്ടത് ഞങ്ങളുടെ തന്ത്രപരമായ നീക്കമായിരുന്നു; പിഎം ഉഷയില്‍ ഒപ്പിട്ടതും കാബിനറ്റ് കാണാതെ: എ.എ റഹീം..

പിഎം ശ്രീയില്‍ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമായിരുന്നുവെന്ന് എ.എ റഹീം എംപി. സാമ്ബത്തികമായ ഒരു സാഹചര്യത്തെ മറികടക്കാനുള്ള നീക്കമായിരുന്നു.

അനിവാര്യമായ സാഹചര്യത്തിലാണ് അത് ചെയ്തത്. ദുർബലരായ മനുഷ്യരാണ് പല തൊഴിലാളികളും. അവരെ സഹായിക്കാൻ കൂടിയുള്ള നീക്കമാണ് നടത്തിയത്. പിഎം ശ്രീയില്‍ ഒപ്പിട്ടതില്‍ തെറ്റില്ല. നേരത്തെ പിഎം ഉഷയില്‍ ഒപ്പിട്ടതും കാബിനറ്റ് കാണാതെയാണെന്നും റഹീം പറഞ്ഞു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും പരാതികളും ഉയർന്ന സാഹചര്യത്തില്‍ പുനഃപരിശോധിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് പറഞ്ഞു. ഇതിനായി ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, റോഷി അഗസ്റ്റിൻ, പി.രാജീവ്, പി.പ്രസാദ്, കെ.കൃഷ്ണൻ കുട്ടി, എ.കെ ശശീന്ദ്രൻ തുടങ്ങിയവരാണ് സമിതിയിലുള്ളത്

ചവറയില്‍ നാലര വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ചവറയില്‍ നാലര വയസുകാരന്‍ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില...
29/10/2025

ചവറയില്‍ നാലര വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

ചവറയില്‍ നാലര വയസുകാരന്‍ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് - ഫിന്‍ല ദിലീപ് ദമ്ബതികളുടെ ഏക മകന്‍ അറ്റ്ലാന്‍ അനീഷ് ആണ് മരിച്ചത്.

അറ്റ്‌ലാന്‍ അമ്മയുടെ കുടുംബവീട്ടില്‍ ആയിരുന്നു താമസം. കുട്ടിയുടെ മാതാപിതാക്കള്‍ യുകെയിലാണ്.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളില്‍ പഠിക്കുന്ന അറ്റ്ലാന്‍, സ്‌കൂളിന്റെ വാഹനത്തില്‍ വന്നിറങ്ങി അപ്പൂപ്പന്‍ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോള്‍ കുട്ടി അപ്പൂപ്പന്റെ കൈ വിട്ട് വെളിയിലേക്ക് ഓടിപ്പോയി. കുട്ടിയുടെ ബാഗ് വീട്ടില്‍ വച്ച ശേഷം ദിലീപ് കുട്ടിയെ അന്വേഷിച്ചപ്പോള്‍ കണ്ടെത്താനായില്ല.

തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കൈത്തോട്ടില്‍ വെള്ളക്കെട്ടില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കരുനാഗപ്പള്ളിയിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ കരുനാഗപ്പള്ളി: മധ്യവയസ്കനെ കുത്തിക്കൊല...
28/10/2025

കരുനാഗപ്പള്ളിയിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

കരുനാഗപ്പള്ളി: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ആദിനാട് സൗത്ത് കൊച്ച് കരിപ്പോലിൽ തെക്കതിൽ രാജു മകൻ അമിരാജ് 21 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .

പ്രതിക്ക് കഞ്ചാവ് കച്ചവടം ഉണ്ടെന്ന് പ്രതിയുടെ അച്ഛനോട് പറഞ്ഞതിന്റെ വൈരാഗത്താൽ പരാതിക്കാരനായ മുരളിയെ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും എന്തോ ആയുധം വെച്ച് മുഖത്തും പുരികത്തും മുറിവേൽപ്പിക്കുകയായിരുന്നു .ഈ സംഭവത്തിന് കേസെടുത്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജുവിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ ആഷിക്
എ എസ് ഐ രഞ്ജിത്ത്
എസ് സി പി ഓ ഹാഷിം, നൗഫൽ ജാൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം വെച്ച് പണയം പ്രതികൾ പിടിയിൽകരുനാഗപ്പള്ളി: മുക്കുപണ്ടം വെച്ച് പണയം വെച്ച പ്രതികൾ പിടിയിൽ. കു...
28/10/2025

കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം വെച്ച് പണയം പ്രതികൾ പിടിയിൽ

കരുനാഗപ്പള്ളി: മുക്കുപണ്ടം വെച്ച് പണയം വെച്ച പ്രതികൾ പിടിയിൽ. കുലശേഖരപുരം ആദിനാട് നോർത്ത് വാഴപ്പള്ളി തറയിൽ ഗംഗാധരൻ മകൻ 28, വർക്കല കാപ്പിൽ കൊച്ചോലി തൊടിയിൽ ഷാഹിദ മകൻ ഷാഹുൽ 28 എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ പത്താം തീയതി തഴവ എ വി എച്ച് എസ് ജംഗ്ഷനിലുള്ള സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലാണ് പ്രതികൾ വ്യാജ സ്വർണം കൊണ്ട് പണയം വെച്ച് ഒരു ലക്ഷം രൂപ കൈപ്പറ്റിയത്. സംഭവത്തിന് ശേഷം സംശയം തോന്നിയ ഫിനാൻസ് സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണം ആണെന്ന് തിരിച്ചറിഞ്ഞത് .

തുടർന്ന് സ്ഥാപന ഉടമ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. സ്ഥാപനത്തിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവിയും മറ്റും പരിശോധിച്ചതിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു .തുടർന്ന് പ്രതികൾ വള്ളിക്കാവ് ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തിയ പോലീസ് സംഘം പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജുവിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിക് ,അമൽ
എഎസ് ഐ സനീഷ് കുമാരി എസ് സി പി ഹാഷിം, നൗഫൽ ജാൻ, മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടി

കരുനാഗപ്പള്ളിയിൽ ബൈക്ക് കൊണ്ടിടിച്ചത് ചോദിച്ചതിന് മർദ്ദനം പ്രതികൾ പിടിയിൽ കരുനാഗപ്പള്ളി: ബൈക്ക് കൊണ്ടിടിച്ചത് ചോദിച്ചതിന...
28/10/2025

കരുനാഗപ്പള്ളിയിൽ ബൈക്ക് കൊണ്ടിടിച്ചത് ചോദിച്ചതിന് മർദ്ദനം പ്രതികൾ പിടിയിൽ

കരുനാഗപ്പള്ളി: ബൈക്ക് കൊണ്ടിടിച്ചത് ചോദിച്ചതിന് മർദ്ദനം പ്രതികൾ പിടിയിൽ. കുലശേഖരപുരം ആദിനാട് നോർത്ത് വൃന്ദാവനത്ത് പടീറ്റതിൽ സുലൈമാൻ മകൻ സജീവ് 35, കുലശേഖരപുരം ആദിനാട് നോർത്ത് പുത്തൻവീട്ടിൽ ഭരതൻ മകൻ ഗുരുലാൽ 32 എന്നിവർ ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്..

കഴിഞ്ഞദിവസം പുത്തൻ തെരുവിന് വടക്കുവശം വെച്ച് പ്രതികൾ ലോട്ടറി കച്ചവടക്കാരനെ ബൈക്ക് കൊണ്ടിടിച്ചത് എന്തിനാണെന്ന് ചോദിച്ചതിനുള്ള വിരോധം നിമിത്തം പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് കമ്പി വടി കൊണ്ട് അടിച്ചു മർദ്ദിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പരാതിക്കാരൻ കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടുകയായിരുന്നു.

ഗുരു ലാൽ മുക്കുപണ്ടം പണയം തട്ടിപ്പ്, ബലാൽസംഗം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജുവിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിക്
എ എസ് ഐ ശ്രീജിത്ത്
എസ് സി പി ഓ ഹാഷിം ,നൗഫൽ ജാൻ ,മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്ത് OCT 29ന് പഠിപ്പ്മുടക്ക്; UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചുപി ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് O...
28/10/2025

സംസ്ഥാനത്ത് OCT 29ന് പഠിപ്പ്മുടക്ക്; UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

പി ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് OCT 29ന് പഠിപ്പ്മുടക്ക്.UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

29 ബുധൻ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ ദിവസം ജില്ല ആസ്ഥാനങ്ങളില്‍ UDSF പ്രതിഷേധവും നടക്കും. നാളെ ജില്ലകളില്‍ അടിയന്തര UDSF യോഗം നടന്നു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന UDSF യോഗത്തിലാണ് തീരുമാനം.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിന് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ സിപിഐയും ഇടഞ്ഞ് തന്നെ നില്‍ക്കുകയാണ്. അതിനിടെ സിപിഐയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയിരുന്നു, എന്നാല്‍ ഇതും വിഫലമായി.

സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.

സ്പിരിറ്റ് കടത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും പ്രതി; ഒളിവിലെന്ന് പൊലീസ്, പാലക്കാട്ടെ സ്പിരിറ്റ് വേട്ടയില്‍ ഒരാള്‍ പ...
28/10/2025

സ്പിരിറ്റ് കടത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും പ്രതി; ഒളിവിലെന്ന് പൊലീസ്, പാലക്കാട്ടെ സ്പിരിറ്റ് വേട്ടയില്‍ ഒരാള്‍ പിടിയില്‍

പാലക്കാട്ട് നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയായ ഹരിദാസനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.

പ്രതിയായ ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരില്‍ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയില്‍ കണ്ണയ്യന്‍റെ വീട്ടില്‍വെച്ചാണ് പൊലീസ് വൻതാതില്‍ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തില്‍ കണ്ണയ്യൻ പൊലീസിന്‍റെ പിടിയിലായിരുന്നു. കണ്ണയ്യനെ ചോദ്യം ചെയ്തതിലാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ലോക്കല്‍ സെക്രട്ടറി ഹരിദാസനും ഉദയനും ചേര്‍ന്നാണ സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയന്‍റെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിചേര്‍ത്തത്.

Address

Kollam
Kollam

Alerts

Be the first to know and let us send you an email when REAL TIME Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share