Mallu Media

Mallu Media ɴᴇᴡꜱ | ᴠɪʀᴀʟ ᴠɪᴅᴇᴏꜱ | ᴇɴᴛᴇʀᴛᴀɪɴᴍᴇɴᴛ

04/12/2025
കായംകുളത്ത് അച്ഛനെ വെ.ട്ടി.ക്കൊ.ന്ന് മകൻ🥹അമ്മ ഗു.രു.ത.രാ.വ.സ്ഥ.യിൽ, പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി പൊലീസ്കായം...
01/12/2025

കായംകുളത്ത് അച്ഛനെ വെ.ട്ടി.ക്കൊ.ന്ന് മകൻ🥹
അമ്മ ഗു.രു.ത.രാ.വ.സ്ഥ.യിൽ, പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി പൊലീസ്

കായംകുളം കളരിക്കലിൽ അച്ഛനെ മകൻ വെ.ട്ടി.ക്കൊ.ന്നു. ഗു.രു.ത.ര.മാ.യി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഭിഭാഷകനായ മകൻ നവജിത്താണ് ക്രൂ.ര.കൃ.ത്യം ചെയ്‌തതത്‌. നടരാജനാണ് മ.രി.ച്ച.ത്. ഭാര്യ സിന്ധുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മകനെ പൊലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മകൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

30/11/2025

തൃശൂര്‍ എംപിക്കിട്ട് ഞോണ്ടാന്‍ നില്‍ക്കരുത് ഞാന്‍ മാന്തി പൊളിച്ചു കളയും... സിപിഎം ജില്ലാകമ്മിറ്റി അംഗത്തെ മാക്രിയെന്ന് വിളിച്ച് സുരേഷ് ഗോപി

അടിച്ചു കേറി വാ  1️⃣🔥🔥52 ഏകദിന സെഞ്ച്വറി🏏🥰ഒറ്റപേര്🔥 വിരാട് കൊഹ്ലി❤️T20 ഫോർമ്മാറ്റിൽ നിന്ന് വിരമിച്ചെങ്കിലും വൈറ്റ് ബോൾ ക...
30/11/2025

അടിച്ചു കേറി വാ 1️⃣🔥🔥

52 ഏകദിന സെഞ്ച്വറി🏏
🥰ഒറ്റപേര്🔥 വിരാട് കൊഹ്ലി❤️
T20 ഫോർമ്മാറ്റിൽ നിന്ന് വിരമിച്ചെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിലെ തന്റെ തേരോട്ടം ഏകദിന ഫോർമ്മാറ്റിലൂടെ അദ്ദേഹം തുടരുകയാണ്..🥰
ഇനിയും വിരാട് കൊഹ്ലിയുടെ ബാറ്റിൽ നിന്ന് സെഞ്ച്വറികളും അർദ്ധ സെഞ്ച്വറികളും പിറക്കുന്നത് കാണാൻ സാധിക്കും എന്ന പ്രതീക്ഷയിൽ❤️🥰



Virat Kohli Indian Cricket Team

Two Greatest Star Duos💙💥🔥2027 വേൾഡ് കപ്പ്‌ ടീമിൽ ഇവരെ എടുത്തില്ലെങ്കിൽ അത് ഇന്ത്യൻ ടീമിന് തന്നെയാ നഷ്ട്ടം..102 Innings 5...
30/11/2025

Two Greatest Star Duos💙💥🔥

2027 വേൾഡ് കപ്പ്‌ ടീമിൽ ഇവരെ എടുത്തില്ലെങ്കിൽ അത് ഇന്ത്യൻ ടീമിന് തന്നെയാ നഷ്ട്ടം..

102 Innings 5619 Runs 58.53 Avg🔥

20 - 100 Partnership💥
17 - 50 Partnership 💥

ഏകദിന ക്രിക്കറ്റിലെ 52 ആം സെഞ്ചുറി !! അന്താരാഷ്ട്ര ക്രിക്കറ്റിലെ 83 ആം സെഞ്ചുറി 🔥🇮🇳 ഒരേയൊരു രാജാവ് 👑 കിങ് കോഹ്ലി
30/11/2025

ഏകദിന ക്രിക്കറ്റിലെ 52 ആം സെഞ്ചുറി !!
അന്താരാഷ്ട്ര ക്രിക്കറ്റിലെ 83 ആം സെഞ്ചുറി 🔥🇮🇳
ഒരേയൊരു രാജാവ് 👑 കിങ് കോഹ്ലി

30/11/2025

ശങ്കരൻ്റെ പേരിൽ ഒരൊറ്റ പോസ്റ്ററും ബാനറും ഇല്ല, കോട്ടയത്തെ വ്യത്യസ്തനായ സ്ഥാനാർഥി

ഹൃദയം തൊട്ട മനുഷ്യത്വം: ജോലി പോയാലും വേണ്ടില്ല, ആ കുഞ്ഞിനെ വേദനിപ്പിക്കില്ല!Vishnu kanicheril എന്ന സ്കൂൾ ബസ് ഡ്രൈവറുടെ അ...
30/11/2025

ഹൃദയം തൊട്ട മനുഷ്യത്വം: ജോലി പോയാലും വേണ്ടില്ല, ആ കുഞ്ഞിനെ വേദനിപ്പിക്കില്ല!
Vishnu kanicheril എന്ന സ്കൂൾ ബസ് ഡ്രൈവറുടെ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാനേജ്‌മെന്റിന്റെ കർശന നിർദ്ദേശങ്ങളെ അവഗണിച്ച്, ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ ദുരിതത്തിലായ ഒരു 8 വയസ്സുകാരിയെ ബസിൽ കയറ്റിയ അദ്ദേഹത്തിന്റെ പ്രവൃത്തി ഇപ്പോൾ ചർച്ചാവിഷയമാണ്.
ഫീസ് കുടിശ്ശികയുടെ പേരിൽ ഒരു കുട്ടിയെ റൂട്ടിൽ പിക്ക് ചെയ്യരുതെന്ന് മാനേജ്‌മെന്റ് ഡ്രൈവർക്ക് നിർദ്ദേശം നൽകി.
പതിവുപോലെ സ്റ്റോപ്പിലെത്തിയപ്പോൾ, വണ്ടി വന്ന സന്തോഷത്തിൽ കൈ കാണിച്ചു ഓടിവന്ന കുട്ടിയെ കണ്ടപ്പോൾ, വിഷണുവിന് വണ്ടി നിർത്താതെ പോകാൻ കഴിഞ്ഞില്ല.
"ആ കുഞ്ഞു മനസ്സ് വേദനിക്കരുതേ" എന്ന ചിന്തയിൽ അദ്ദേഹം കുട്ടിയെ ബസിൽ കയറ്റി സ്കൂളിൽ എത്തിച്ചു.
ഇതിനെ തുടർന്ന് മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ശമ്പളം കട്ട് ചെയ്തു.
വൈകുന്നേരം കുട്ടിയെ ബസിൽ കയറ്റിവിട്ടില്ല. എന്നാൽ അന്ന് തന്നെ കുട്ടിയുടെ രക്ഷിതാക്കൾ ഫീസ് അടച്ചു തീർക്കുകയും ചെയ്തു.
"കാശുള്ളവർക്കും ഇല്ലാത്തവർക്കും കുഞ്ഞുങ്ങൾ ഒരുപോലെയാണ്. ഫീസിന്റെ പേരിൽ ആ കുഞ്ഞിനോട് വേർതിരിവ് കാണിക്കാൻ എനിക്ക് കഴിഞ്ഞില്ല," വിഷണു കുറിച്ചു.
നഷ്ടം വ്യക്തിപരമായി സഹിക്കേണ്ടി വന്നെങ്കിലും, ഒരു കുഞ്ഞു മനസ്സ് വിഷമിക്കാതെ നോക്കാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം കണ്ടെത്തുന്നു.
"നിങ്ങൾക്കും ജോലി യുടെ പേരിലോ എന്തിന്റെ പേരിലോ മറ്റൊരു മനസ്സ് വേദനിപ്പിക്കേണ്ട സാഹചര്യം വന്നാൽ സ്വന്തം മനസ്സാക്ഷി എന്ത് പറയുന്നോ അത് മാത്രം കേൾക്കുക."
ഈ കഥ നമുക്ക് നൽകുന്ന സന്ദേശം വ്യക്തമാണ്: ജോലി സംബന്ധമായ നിയമങ്ങൾക്കും മുകളിൽ മനുഷ്യത്വത്തിന് വിലയുണ്ട്.
നിങ്ങളുടെ അഭിപ്രായം എന്താണ്?
ഒരു കുട്ടിയെ ഈ സാഹചര്യത്തിൽ ബസിൽ കയറ്റിയ ഡ്രൈവറുടെ പ്രവൃത്തി ശരിയാണോ?
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

ജെൻസനെ ഓർത്ത് ജീവിക്കുന്നില്ല , നന്ദിയില്ലാത്തവളാണ്, മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്‌ടമായ ശ്രുതി എന്ന പെൺകുട്ടി...
30/11/2025

ജെൻസനെ ഓർത്ത് ജീവിക്കുന്നില്ല , നന്ദിയില്ലാത്തവളാണ്, മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്‌ടമായ ശ്രുതി എന്ന പെൺകുട്ടിയെ വിമർശിച്ച് മെസ്സേജുകൾ 🤨, മറുപടിയുയായി താഹിറ എന്ന യുവതി
മുണ്ടക്കൈ ചൂരൽമല ഉരുൾ പൊട്ടലിൽ ജീവന്റെ ജീവനായ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടമായി , ജീവിതത്തിൽ തനിച്ചാക്കില്ല എന്ന് ഉറപ്പ് നൽകിയ പ്രിയതമൻ ജെൻസണും ഒറ്റക്കാക്കി യാത്രയായി , എന്നിട്ടും ആരോടും പരാതിയും പരിഭവവും കുറ്റപ്പെടുത്തലുമില്ലാതെ വിധിയാണെന്ന് വിശ്വസിച്ചുകഴിയുകയാണ് ശ്രുതി എന്ന പെൺകുട്ടി .
എന്നാൽ അവൾ ഒരു നിമിഷം പോലും സന്തോഷിക്കരുത് ആ മുഖത്ത് ഒരു ചിരി വിടരരുത് എന്ന് ചിന്തിക്കുന്നവരും ഉണ്ട് .സമൂഹമാധ്യമങ്ങളിലൂടെ പലരിൽ നിന്നും ശ്രുതി നേരിടുന്ന ദുരനുഭവങ്ങൾ അത്രയ്ക്ക് ചങ്കിൽ തറയ്ക്കുന്നതാണ് . ശ്രുതി മരിച്ചുപോയ ജെൻസനെ ഓർത്ത് ജീവിക്കുന്നില്ല എന്നും ചിരിച്ചാഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നു എന്നടക്കം കുറ്റപ്പെടുത്തുന്ന നിരവധി മെസ്സേജുകൾ ശ്രുതിക്ക് ലഭിക്കുന്നുണ്ട് .

പ്രിയതമൻ ജെൻസന്റെ വീട് ജപ്തിയാകുന്നതറിഞ്ഞ് നല്ലൊരു തുക ശ്രുതി നൽകിയിട്ടുണ്ട് , മാത്രമല്ല സ്ഥാപനം തുടങ്ങാൻ ശ്രുതി നൽകിയ സ്വർണമൊന്നും ഇന്നും തിരികെ വാങ്ങിയിട്ടുമില്ല , പിന്നയെന്തിനാണ് ഒന്നും അറിയാത്തവർ ആ പെൺകുട്ടിയെ ദ്രോഹിക്കുന്നത് ? താഹിറ എന്ന യുവതിയുടെ പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ് , പോസ്റ്റ് ഇങ്ങനെ
ഒരു സമയത്ത് മലയാളികൾ ഒന്നടങ്കം സങ്കടപ്പെട്ടതും പ്രാർത്ഥിച്ചതും ഈ കുട്ടിയുടെ ദുർ വിധിയെ ഓർത്തായിരുന്നു, അച്ഛനും അമ്മയും ആകെയുള്ള കൂടപ്പിറപ്പും, ഉറ്റ ബന്ധുക്കളുമെല്ലാം ഒറ്റ രാത്രി കൊണ്ട് ഇല്ലാതായവൾ, വെറും 23 വയസു കാരി.പ്രിയപ്പെട്ടവനും പോയി, പിന്നെയവൾ മരണത്തെ മാത്രം സ്നേഹിച്ചു..

ഞാൻ പരിചയപ്പെടുന്നത് അവന്റെ വിയോഗത്തിന് മുൻപായിരുന്നു, അവൾ ക്കൊപ്പം ഞങ്ങൾ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യമേ പറഞ്ഞത്, ഇത്ത അവളെ കൗൺസിലിംഗ് ചെയ്യാത്ത രീതിയിൽ ഒന്ന് നോർമലായി സംസാരിക്കുമോ എന്നായിരുന്നു, അന്ന് തുടങ്ങിയതാണ് ബന്ധം, അവന്റെ മരണ ശേഷം അവളെ മുഖ മുഖം കണ്ടപ്പോൾ പറഞ്ഞത് ഇത്ത, ഞാൻ ഇനി കരയില്ല, കാരണം കരയാൻ പോലും അർഹതയില്ലത്തവളാണ് എന്റെ മനസ് കൈവിടാതെ ഞാൻ സൂക്ഷിച്ചോളാം..
ഞാനും അവളോട് പറഞ്ഞത് നിന്റെ ജീവിതത്തിന്റെ, നിന്റെ മനസിന്റെ സന്തോഷത്തിന്റെ യൊക്കെ താക്കോൽ നിന്റടുത് മാത്രമാണ്, അത് നീ മുറുകെ പിടിച്ചു നിന്റെ മനസിന്‌ സന്തോഷമുള്ള കാര്യങ്ങൾ ഒക്കെ ചെയ്ത് മുന്നോട്ട് ജീവിക്കണം..പിന്നെ ജീവിതയാത്രയിൽ കൂടെ കൂട്ടാം എന്ന് തോന്നിയ ഒരാളെ കണ്ടു മുട്ടിയാൽ ഒരുമിച്ചൊരു യാത്രയെ കുറിച്ചും ചിന്തിക്കണം, കാരണം നിനക്ക് 23 വയസ് മാത്രാണ്. ഒറ്റക്ക് ഒരു ജീവിതം വേണ്ട മോളെ, അതും ഉൾക്കൊള്ളണം എന്നുകൂടെ പറഞ്ഞിരുന്നു.. ചെയ്യുമെന്നും ചെയ്യില്ല എന്നും പറഞ്ഞില്ല

ഇന്ന് രാവിലേ മുതൽ ആ കുട്ടി സംസാരിക്കുന്നത് അവൾക്ക് വരുന്ന വെറുപുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് അയച്ചു കൊണ്ടാണ്, ജെൻസൺ നെ ആലോചിച് ജീവിക്കുന്നില്ലത്രേ,അവൾ ചിരിച്ചഘോഷിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടുന്നു, ഇതൊക്കെ കാരണം അവൾ നന്ദിയില്ലാത്തവളായി മാറി എന്ന്. ജെൻസന്റെ അച്ഛൻ ചെയ്ത വീഡിയോ പ്രകാരം വീട് ജപ്തി ചെയ്യാൻ പോകുന്നു എന്നറിഞ്ഞു, അവൾ നല്ലൊരു തുക ആദ്യമേ കൈമാറിയിരുന്നു, ഒപ്പം അന്നാ സ്ഥാപനം തുടങ്ങാൻ വേണ്ടി കൊടുത്ത സ്വർണ്ണമൊന്നും അവൾ തിരിച്ചു വേടിച്ചില്ല എന്നതെല്ലാം അവളെ അറിയുന്നവർക്കറിയാം.. മരിച്ചുപോയവരെ കുറിച്ചോ അവന്റെ വീട്ടുകാരെ കുറിച്ചോ ഒന്നും പ്രതികരിക്കില്ല അവൾ, അതാണവളുടെ പ്രകൃതം..

ഇന്നും അവൾ ജീവിക്കുന്നത് വാടക വീട്ടിലാണ്, കാരണം വാഗ്ദാനങ്ങൾ ഒന്നും ഇതുവരെ പ്രഭാല്യത്തിൽ വന്നിട്ടില്ല, ജോലി ഒഴിച്ച്.ആ ജോലിയും ചെയ്തു, അവളുടെ സന്തോഷത്തിന്റെ വഴി കണ്ടെത്തി അവൾ ജീവിക്കാൻ പാടില്ല എന്ന് വിളിച്ചു പറയുന്ന മാന്യ മായ മനുഷ്യരോട്, ഈ സംഭവിച്ചത് നിങ്ങൾക്കാണെങ്കിൽ നിങ്ങൾ ജനൽ കമ്പി പിടിച്ചു വിദൂരതയിലേക്ക് കണ്ണു നട്ട്, കണ്ണീർ പൊഴിച്ചിരുന്നോളൂ, പക്ഷെ അവൾ, അവളുടെ മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് ജീവിച്ചു മുന്നോട്ട് പോകുക തന്നെ ചെയ്യട്ടെ.

കേരളം തണുപ്പിച്ച്, മൂടിക്കെട്ടി ഡിറ്റ് വ ഡിറ്റ് വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി തണുത്ത അന...
30/11/2025

കേരളം തണുപ്പിച്ച്, മൂടിക്കെട്ടി ഡിറ്റ് വ

ഡിറ്റ് വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി തണുത്ത അന്തരീക്ഷം തുടരുകയാണ്. മൂടിക്കെട്ടി നില്‍ക്കുന്നുണ്ടെങ്കിലും മഴ പെയ്യുന്നുമില്ല.

എന്താണ് കാരണമെന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാകും. എന്നാല്‍ അതാകട്ടെ ഇന്നത്തെ പോസ്റ്റ്.

തണുപ്പിന് കാരണം

ഡിറ്റ് വ ചുഴലിക്കാറ്റിന്റെ ഔട്ടര്‍ ബാന്റുകള്‍ക്കും പുറത്താണ് കേരളം. കേരളത്തിലേക്ക് മേഘങ്ങള്‍ ചുഴലിക്കാറ്റ് അയക്കുന്നത് ഇന്നലെ മുതല്‍ ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. കനത്ത മേഘങ്ങള്‍ മൂലം സൂര്യപ്രകാശം ഭൂമിയില്‍ വീഴുന്നില്ല. ഇതു മൂലം ഭൂമി ചൂടായി അന്തരീക്ഷം ചൂടുപിടിക്കുന്നില്ല. ഇതിനാല്‍ പകലും രാത്രിയും താപനില കുറഞ്ഞു നില്‍ക്കുന്നു.

കൂടാതെ ചുഴലിക്കാറ്റും മറ്റു സിസ്റ്റങ്ങളും മേഖലയിലെ താപനില കുറയ്ക്കാറുണ്ട്. അതിന് പല കാരണങ്ങളുണ്ട്. ഉയര്‍ന്ന അന്തരീക്ഷ പാളികളിലെ തണുത്ത വായുവിനെ അപ്പര്‍ എയര്‍ സര്‍ക്കുലേഷനുകളും ചുഴലിക്കാറ്റുകളും ന്യൂനമര്‍ദങ്ങളും താഴേക്ക് കൊണ്ടുവന്നു ഭൗമോപരിതലത്തോട് സമ്പര്‍ക്കം പുലര്‍ത്തുന്ന താഴ്ന്ന അന്തരീക്ഷപാളിയെ തണുപ്പിക്കാറുണ്ട്. ഇതാണ് സിസ്റ്റം വരുമ്പോള്‍ അന്തരീക്ഷം പെട്ടെന്ന് തണുക്കുന്നതിന് മറ്റൊരു കാരണം.

ഡിറ്റ് വ ചുഴലിക്കാറ്റിന്റെ സ്‌പൈറല്‍ ബാ്ന്‍ഡ് എന്നറിയപ്പെടുന്ന ഔട്ടര്‍ ബാന്റുകള്‍ ഈര്‍പ്പത്തെ കേരളത്തിനു മുകളിലേക്ക് എ്ത്തിക്കുന്നതും തണുപ്പിന് കാരണമാണ്. ഔട്ടര്‍ ബാന്റിലായതിനാലാണ് കേരളത്തില്‍ മഴ ലഭിക്കാത്തതിനും കാരണം. കൂടാതെ കേരളത്തിലേക്ക് ഉത്തരേന്ത്യന്‍ വരണ്ട കാറ്റിന്റെ സ്വാധീനവും ഉണ്ട്. എന്നാല്‍ കേരളത്തില്‍ കിഴക്കന്‍ മേഖലയിലും മറ്റും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഡ്രൈ സ്‌പെല്‍ എന്നറിയപ്പെടുന്ന ചെറിയ മഴ കേരളത്തില്‍ നല്‍കി ഡിറ്റ് വ പ്രസാദിച്ചു പോകും.
രാത്രി ബൈക്കില്‍ പോകുന്നവര്‍ തണുപ്പ് പ്രതിരോധിക്കുന്ന സ്വെറ്റര്‍ ഉപയോഗിച്ചാല്‍ കഫക്കെട്ടും ജലദോഷവും ഒഴിവാക്കാം.

കയ്യടിച്ച് പോകും ഈ 'നല്ല മനസ്സിനെ'! 31 ലക്ഷം വേണ്ടെന്ന് വെച്ച് ഒരു രൂപ മാത്രം സ്വീകരിച്ച് ആൺകുട്ടി!അതെ, ഇപ്പോഴുമുണ്ട് നല...
29/11/2025

കയ്യടിച്ച് പോകും ഈ 'നല്ല മനസ്സിനെ'! 31 ലക്ഷം വേണ്ടെന്ന് വെച്ച് ഒരു രൂപ മാത്രം സ്വീകരിച്ച് ആൺകുട്ടി!

അതെ, ഇപ്പോഴുമുണ്ട് നല്ല മനസ്സുള്ള ആൺകുട്ടികൾ! സ്ത്രീധനം ഒരു 'സാധാരണ' സംഭവമായി മാറിയ നമ്മുടെ നാട്ടിൽ, ഈ യുവാവിന്റെ തീരുമാനം വലിയൊരു സന്ദേശമാണ്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഈ നല്ല സംഭവം.

കൈ നിറയെ പണം കാണുമ്പോൾ ആർക്കാണ് ആഗ്രഹമില്ലാത്തത്? എന്നാൽ, 26-കാരനായ അവധേഷ് റാണയോട് വധുവിന്റെ കുടുംബം നൽകിയ 31 ലക്ഷം രൂപ വേണ്ടെന്ന് വെച്ചു. പകരം ചടങ്ങിന്റെ ഭാഗമായി ഒരു രൂപ മാത്രം സ്വീകരിക്കുകയും ചെയ്തു!
പണം വെച്ച തളികയ്ക്ക് മുന്നിൽ നമസ്‌കരിച്ച്, അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്: "ഈ പണം സ്വീകരിക്കാൻ എനിക്കൊരു അവകാശവുമില്ല. ഇത് എന്റെ ഭാര്യയുടെ പിതാവ് കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ്."

ഒരു നിമിഷം ഞെട്ടിയെങ്കിലും, വരന്റെ ഈ ധീരമായ തീരുമാനത്തെ വിവാഹത്തിനെത്തിയവർ ആർപ്പുവിളികളോടും കയ്യടികളോടും കൂടിയാണ് അംഗീകരിച്ചത്. മകന്റെ തീരുമാനത്തെ മാതാപിതാക്കളും പൂർണ്ണമായി പിന്തുണച്ചു.

നാഗ്വയിൽ ബിസിനസ് നടത്തുന്ന അവധേഷ്, 24-കാരിയായ അതിഥി സിംഗിനെയാണ് വിവാഹം ചെയ്തത്. കൊവിഡ് ബാധിച്ച് പിതാവ് നഷ്ടപ്പെട്ട അതിഥിക്കും കുടുംബത്തിനും ഒരു കൈത്താങ്ങായി മാറിയ ഈ യുവാവിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്! 👍👍

Address

Kollam

Website

Alerts

Be the first to know and let us send you an email when Mallu Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share