Malayalam Story Book

Malayalam Story Book Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayalam Story Book, Magazine, karungappally, Kollam.

കൊറെ വർഷം മുൻപാണ് ഇൻബോക്സിൽ അപ്രതീക്ഷിതമായി ഒരു സ്ത്രീയുടെ മെസ്സേജ്എനിക്ക് കുറച്ചു യാത്രചെയ്യണം കൂടെ വരാമോ? “അന്നൊക്കെ ഒ...
28/11/2025

കൊറെ വർഷം മുൻപാണ് ഇൻബോക്സിൽ അപ്രതീക്ഷിതമായി ഒരു സ്ത്രീയുടെ മെസ്സേജ്

എനിക്ക് കുറച്ചു യാത്രചെയ്യണം കൂടെ വരാമോ? “

അന്നൊക്കെ ഒറ്റയ്ക്ക് ഒരുപാട് യാത്ര ചെയ്യുന്ന ഒരാളായിരുന്നു ഞാൻ. പോകുന്ന സ്ഥലങ്ങളിൽ എല്ലാം ചെന്ന് സെൽഫിഎടുത്തു ഫേസ്ബുക്കിൽ അന്നൊക്കെ പോസ്റ്റ്‌ ചെയ്യുമായിരുന്നു. ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടിയ നല്ലൊരു ഐഡി ആയിരുന്നു അത് ( കയ്യിലിരിപ്പ് കൊണ്ട് അത് പൂട്ടിക്കെട്ടേണ്ടി വന്നു ) ഹ്മം… അത് പോട്ടെ

എന്തായാലും ആദ്യം മെസ്സേജ് അയച്ച സ്ത്രീയുടെ പ്രൊഫൈൽ പോയി ഞാനൊന്നുടെ അരിച്ചു പെറുക്കി ഇടയ്ക്കൊക്കെ നിർദോഷകരമായ കമെന്റും മെസ്സേജും പരസ്പരം അയക്കാറുണ്ട്.

ഫേക്ക് അല്ല. രാജ്യത്തെ അറിയപ്പെടുന്ന ഒരു അർദ്ധസർക്കാർ സ്ഥാപനത്തിന്റെ കേരളത്തിന്റെ മുഴുവനും ചുമതല വഹിക്കുന്ന ഒരാളാണ് ഈ സ്ത്രീ സുന്ദരിയുമാണ് ( ഇവിടെ നോക്കേണ്ട ഈ ഐഡിയിൽ ഇല്ല ) ഒറ്റത്തടിയായി നടക്കുന്നയെനിക്ക് രണ്ടാമതൊന്നുടെ ചിന്തിക്കേണ്ട ആവിശ്യമില്ലല്ലോ..! ഞാനും തിരിച്ചു മെസ്സേജ് അയച്ചു. ” ഒക്കെ സമ്മതം “

സ്ത്രീ : കാർ ഓടിക്കുമോ?

ഞാൻ : ഇല്ല. ( ഡ്രൈവർ ആക്കാനാണോയെന്നൊരു സംശയംകൊണ്ട് പെട്ടന്ന് വായിൽ വന്നതാ )

സ്ത്രീ : എങ്കിൽ നമ്മുക്ക് ബസ്സിൽ പോകാം

ഞാൻ : എങ്ങോട്ട്..?

സ്ത്രീ : മൂന്നാർ, ഇടമലക്കുടി, മറയൂർ കാന്തല്ലൂർ etc..

ഞാൻ : അപ്പൊ എത്ര ദിവസത്തേക്ക് ആണ്?

സ്ത്രീ : അതൊന്നു പറയാൻ പറ്റില്ല രണ്ടു ജോഡി ഡ്രെസ്സ് എടുത്തോ ഒരുവഴി പോണതല്ലേ.

ഞാൻ : (മനസ്സിൽ പൊട്ടിയ ലഡുവെല്ലാം ഒന്നുടെ എടുത്തു പൊട്ടിച്ചുകൊണ്ട് സാഹചര്യം വ്യെക്തമാക്കി ) എൻ്റെ കൈയിൽ ഇത്രയും ദിവസം കറങ്ങാനുള്ള കാശൊന്നും ഇല്ല.

സ്ത്രീ : അതൊന്നും സാരമില്ല മുഴുവൻ ചിലവും ഞാനെടുത്തോളാം. നാളെ രാവിലെ 5 മണിക്ക് കോട്ടയം ksrtc ബസ് സ്റ്റാൻഡിൽ ഉണ്ടാവണം. ഗുഡ് ന്യ്റ്റ്

ഞാൻ : ഗുഡ് ന്യ്റ്റ് അന്നത്തെ ദിവസം ഉറങ്ങിയില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരുവിധം മൂന്നുമണിക്ക് എഴുനേറ്റ് ഫ്രഷ് ആയി.

കൃത്യം 4:30 am കോട്ടയം ബസ് സ്റ്റാന്റ് തോളിലൊരു ബാഗും തൂക്കി ഞാൻ ഹാജർ

കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും എന്തോ വെപ്രാളവും പരവേശവും നെഞ്ചിടിപ്പും കൂടി കൂടി വന്നു.ഇനി എന്നെ വെറുതെ പറ്റിച്ചതാണോ? ഇനിയവൾ വരാതിരിക്കുമോ? എന്തായിരിക്കും അവളുടെ ഉദ്ദേശം? അപരിചിതനായ എന്നെയെന്തിന് കൂട്ട് വിളിക്കണം? ചതി വല്ലതും ആണോ? കൂടെ പോകണോ? ഒരു ആവേശത്തിൽ ഇറങ്ങി പുറപ്പെടുകയും ചെയ്തു ഇനി മുൻപിൽ ഉള്ളത് എന്താണെന്ന് അറിയാതെ ഒരു നൂറുചോദ്യങ്ങൾ മനസിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോയി.

കൃത്യം 5:00മണി

നീല ജീൻസ് കറുത്ത ഷോർട്ടോപ് കണ്ണട പൊക്കിക്കെട്ടിയ ചുരുണ്ട മുടി കാലിൽ സ്ലിപ്പർ എന്നെപ്പോലെ ചോക്ലേറ്റ് നിറം മുതുകിൽ വലിയൊരു ട്രാവൽ ബാഗ് കൈയിൽ വേറൊരെണ്ണം അങ്ങനെയൊരു തടിച്ചി കൊച്ച് കാഴ്ച്ചയിൽ യുവതി പരപരാ വെളുപ്പിനെ അവളുടെ നൂറേ നൂറ്റിപ്പത്തെ എനർജിയിൽ തുള്ളിതുള്ളിയുള്ള വരവ് കാണാൻ തന്നെയൊരു ഭംഗിയായിരുന്നു..

ഇങ്ങനെ ആ സൗന്ദര്യം നോക്കി വായുപൊളിച്ചു നിൽക്കുമ്പോൾ. അവളുടെ കൈയിലുള്ള ബാഗുകൾ മുഴുവനും എന്റെ കയ്യിലേക്ക് വേഗം ഊരിതന്നു..

നീയിതൊന്ന് പിടിച്ചേ….. ഞാനൊന്ന് മുള്ളിയിട്ട് വരാം.

അവൾ ksrtc യുടെ ബാത്‌റൂമിലേക്ക് ഓടി … എനിക്ക് തടയണമെന്ന് ആഗ്രഹമുണ്ടായിരുന്നു അതിലും സ്പീഡിൽ അവൾ ഓടിയിരുന്നു.

( വേറൊന്നുമല്ല ഇത് വായിക്കുന്ന ആരും കോട്ടയത്തെ ksrtc യുടെ ബാത്‌റൂമിൽ കയറരുത്. അത്രയും മോശമാണ് ഇപ്പോഴത്തെ അവസ്ഥ )

തിരികെ വന്നവളുടെ മുഖത്തു നോക്കി ഒരു ചിരി പാസ് ചെയ്തു. ബാത്‌റൂമിന്റെ അവസ്ഥ അവളുടെ തിരിച്ചുള്ള ചിരിയിൽ പ്രകടമായിരുന്നു.

ടാ… പെട്ടന്ന് പോയി സീറ്റ് പിടിച്ചോ … ഞാനിപ്പോ വരാം.

ബാഗിന് മുടിഞ്ഞ കനം ബസിൽ കേറി ഡബിൾ സീറ്റ് പിടിച്ചു. അതാവുമ്പോ കുറച്ചു സ്പര്ശനസുഖം കിട്ടുമല്ലോ!!!

ചറപറാ ഇംഗ്ലീഷിൽ ഫോണിൽ ആരോടോ വഴക്കിട്ടാണ് അവൾ ബസിലേക്ക് കയറിയത്. അടുത്ത് വന്നു കൈകൊണ്ടു ആംഗ്യഭാഷയിൽ സൈഡ് സീറ്റിൽ ഇരുന്നോളാം എന്നുപറഞ്ഞു സീറ്റിനിടയിലൂടെ ഞെങ്ങി ഞെരുങ്ങി കയറിയിരുന്നു . ഏതോ വിലകൂടിയ പെർഫ്യൂം ആണ് അടിച്ചിരിക്കുന്നത്. നല്ല കാപ്പിപ്പൂവിന്റെ മണം

അപ്പൊഴേക്കും ഞാൻ “ഒരു ഇന്ത്യൻ പ്രണയകഥയിലെ ” ഫഹദ് ഫാസിലിന്റെ “അയ്മനം സിദ്ധാർഥ്ന്റെ ” ബസിൽ പോകുന്ന അവസ്ഥയിലായി. അവളെ അമല പോൾ ആയി അങ്ങോട്ട് സങ്കൽപ്പിച്ചു. ഡബിൾ സീറ്റ് ആണേലും രണ്ടു പേർക്കും സാമാന്യം വണ്ണമുള്ളതുകൊണ്ട് ഇടയ്ക്ക് ഗ്യാപ് ഇടാൻ പറ്റിയില്ല. മുട്ടിയിരുമി ഇനിയുമെത്ര കിലോമീറ്റർ ആലോചിച്ചപ്പോ മനസിളകി അവള് കാണാതെ ആനവണ്ടിയുടെ ഫ്രണ്ട് സീറ്റിന്റ കമ്പിയിലൊരു ഉമ്മ കൊടുത്തു.

അപ്പോഴേക്കും കണ്ടെക്റ്റർ വന്നു.

രണ്ട് അടിമാലി. അവൾ ടിക്കറ്റെടുത്തു.

അപ്പൊ… മൂന്നാർ പോകുന്നില്ലേ? ഇത് നേരിട്ടുള്ള ബസ് ആണല്ലോ? ഞാൻ ചോദിച്ചു.

അടിമാലിയിൽ ഒരു പ്രോഗ്രാമിന് പങ്കെടുക്കാനാ ഇപ്പൊ പോകുന്നത് അത് ഉച്ചക്ക് ആണ് അത് കഴിഞ്ഞു മൂന്നാർ.

ഫേസ്ബുക്കിലൂടെ പരസ്പരം പരിചയപ്പെട്ടിട്ടുള്ളത് കൊണ്ട് ഇനിയെന്താണ് സംസാരിക്കേണ്ടതെന്ന് ആലോചിച്ചു.

മനസ് വായിച്ചതുപോലെയാണ് അവൾ സംസാരിച്ചു തുടങ്ങിയത്.

ടാ… നമ്മളിപ്പോ പോകുന്നത് മുതൽ തിരികെ വരുന്നത് വരെയും എന്നെപ്പറ്റിയോ എന്റെ ഫാമിലിയെപ്പറ്റിയോ ഒന്നും ചോദിക്കരുത്. എന്തൊക്കെ പ്രശ്നം ഉണ്ടായാലും കൂടെയുണ്ടാവണം. എനിക്ക് ഉറപ്പ് തരണം.

അവൾ കൈ നീട്ടി. ഞാൻ ആ കൈയിൽ പിടിച്ചു പതുക്കെ അമർത്തി കൂടെയുണ്ടാകുമെന്ന് വാക്കുകൊടുത്തു.

ഇനിയെന്തെങ്കിലും ഉണ്ടോ? ഞാൻ ചോദിച്ചു.

ഉണ്ട്… ബസിൽ കയറിയാൽ സൈഡ് സീറ്റിൽ എന്നെയിരുത്തണം. അതിനു യാതൊരു കോംപ്രമൈസുമില്ല കേട്ടല്ലോ. പിന്നെ ഒരുമിച്ച് ഇങ്ങനെ മുട്ടിയിരുമി ഇരിക്കുമ്പോൾ വേണ്ടാത്ത ചിന്തകളൊന്നും മനസ്സിൽ ഉണ്ടാവരുത്. ( അപ്പൊ പണിക്കൂലിയും ഇല്ലേ..!! മനസ്സിൽ പറഞ്ഞു )

അങ്ങനെ വല്ല ചിന്തയും വന്നാൽ നിന്റെ മോളാണ് കൂടെയുള്ളതെന്ന് കരുതിയാൽ മതി. ( അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു )

അയിന്…. ഞാൻ കല്യാണം കഴിച്ചില്ല. ( എന്റെ വക വളിച്ച കോമഡി )

ഞാൻ അവിഹിതത്തിൽ ഉണ്ടായതാണെന്ന് അങ്ങോട്ട് വിചാരിക്കെടാ നീയല്ലേ ആള് എനിക്കറിയാം നീയത്ര പുണ്യാളനൊന്നുമല്ലെന്ന് 😄

ആഹാ…. നീയപ്പോ എന്നെക്കുറിച്ച് മൊത്തം പഠിച്ചു വച്ചിട്ടുണ്ടല്ലേ കൊച്ചു ഗള്ളി. അവളുടെ കവിളിൽ പിടിച്ചാണ് ഞാൻ മറുപടി കൊടുത്തത്.

പിന്നെയും എന്തൊക്കെയോ പറഞ്ഞു പറഞ്ഞു അവൾ ഉറക്കത്തിലേക്ക് വഴുതി വീഴുന്നുണ്ട്. അവളെ പതിയെ എന്റെ തോളിലേക്ക് തല ചായ്ച്ചു കിടത്തി. ഇടയ്ക്ക് അവളുടെ മുഖത്തേക്ക് ഞാൻ നോക്കി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ നിഷ്‌ക്കളങ്കത നിറഞ്ഞ മുഖം. അവളുടെ തലയിൽ അവളെറിയാതെ ഒരുമ്മ കൊടുത്തു.

——-***——-

അടിമാലിയിൽ സ്റ്റാൻഡിന്റെ ഓപ്പോസിറ്റ് വലിയൊരു ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ ചെന്നെത്തിയത്.

ടാ…. നമ്മുക്ക് വല്ലതും കഴിക്കേണ്ടേ?

വിശന്നു അണ്ഡം വരെയും പരിഞ്ഞിരിക്കുന്ന എന്നോടാണ് ചോദ്യം. ഒന്നും മടിച്ചില്ല കൈയും കഴുകി കേറിയങ് ഇരുന്നു.

ചൂട് പൊറോട്ട ബീഫ് ഫ്രൈ.. പ്രിയപ്പെട്ട ബ്രൂ കോഫി.

ഞാൻ ഓഡർ ചെയ്ത അതേ ഫുഡ്‌ തന്നെ അവളും . ഞാൻ മൂന്നു പൊറോട്ട കഴിച്ചു അവളും മൂന്നെണ്ണം ഞാനൊരാണല്ലേ എന്നാപ്പിന്നെ ഒരെണ്ണം കേറ്റി പിടിച്ചെക്കാമെന്ന് കരുതി ഒന്നുടെ വാങ്ങി. ഉടനെ അവളും ഒരെണ്ണം വാങ്ങി. ഞാൻ ഒന്നുടെ ദേ…. പിന്നെയും കട്ടക്ക് കൂടെ അവളും ഒന്നുടെ. വീണ്ടും പൊറോട്ട ബീഫ് ഫ്രൈ ബ്രൂ കോഫി.

വൈറ്റെർ ഞങ്ങളുടെ ഈ കുല്സിത പ്രവർത്തി കണ്ടു അന്തവിട്ടു നിൽക്കുന്നത് കണ്ടപ്പോൾ നിശബ്ദയുദ്ധം ഞങ്ങൾ അങ്ങനെ അവസാനിപ്പിക്കാൻ തയ്യാറായി.

ബില്ലുമായി വന്ന വൈറ്റർക്ക് ടിപ്പ് കൊടുത്തോണ്ട് അവൾ ചോദിച്ചു.

“ഇവിടെ റൂം കിട്ടുമോ?”

അയാൾ ഞങ്ങളെ ചെറുതായി ഒന്നുനോക്കി ചിരിച്ചു. ഉണ്ട് ആയിരത്തിയഞ്ഞുറു രൂപയാവും സിംഗിൾ റൂമില്ല.

ഹാഫ് ഡേ…. കിട്ടുമോ? ആയിരം രൂപാ തരാം .

മാനേജറോട് ചോദിച്ചിട്ട് പറയാം. അയാൾ അകത്തേക്ക് പോയി.

ഇവളെന്തിനുള്ള പുറപ്പാടാണ് …! അറിയാതെ എന്റെ നെഞ്ചിടിക്കാൻ തുടങ്ങി. ഒന്നും അങ്ങോട്ട് കേറി ചോദിക്കില്ലെന്ന് വാക്കും കൊടുത്തു പോയി. എന്നാലും അടിവയറ്റിൽ ഒരു മഞ്ഞുമഴ പെയ്യുന്ന അവസ്ഥയിൽ ഞാനവളെ നോക്കി. അവളൊരു ചെറു ചിരിയോടെ രണ്ടു കണ്ണുകളുമടച്ചു കാണിച്ചു.

മേഡം…. റൂം റെഡിയാണ് എത്ര സമയത്തെക്കാണ് വേണ്ടത്? വൈറ്റർ ഉദാരമനസ്‌ക്കനെപ്പോലെ നിന്നുകൊണ്ട് പറഞ്ഞു.

മൂന്ന് മണിക്കൂർ സമയം മതി. എവിടാണ് ബുക്ക്‌ ചെയ്യേണ്ടത്?

വൈറ്റർ : ഇതുപോലുള്ള കാര്യങ്ങൾക്കു ബിൽ കൊടുക്കാറില്ല അതുകൊണ്ട് റൂം ബുക്ക്‌ ചെയ്യേണ്ട! ( വളരെ പതിയെയാണ് അയാൾ അത് പറഞ്ഞത് )

അത് വേണ്ട……റൂമിന്റെ ബില്ല് വേണം. രെജിസ്റ്റർ ബുക്കിൽ രേഖപെടുത്തുകയും വേണം. അവൾ ബാഗിൽ നിന്ന് ഐഡന്റിറ്റി കാർഡ് എടുത്തു കൊടുത്തു.

അയാൾ ചെറുതായി ഒന്ന് ചമ്മിയപോലെ തോന്നി.

റൂമിൽ ചെന്നപാടെ…. അവൾ ബെഡിലേക്ക് കിടന്നു.

ആകാശത്താണോ ഭൂമിയിലാണോ ഞാനെന്നു അറിയാൻ മേലാതെ ബാഗുകളും തൂക്കിപിടിച്ചു ഇനിയെന്ത് എന്ന ഭാവത്തിൽ നിൽക്കുന്ന എന്നെ നോക്കി അവൾ ചിരിച്ചു.

ടാ… ഞാൻ ഒരു അഞ്ചു മിനിറ്റ് കിടക്കാൻ പോകുകയാണ് അര മണിക്കൂറിൽ കൂടുതലായാൽ ഒന്ന് വിളിച്ചേക്കണേ.. നീ വേണേൽ ഒന്ന് ഫ്രഷായിക്കോ അല്ലെങ്കിൽ നീയും കിടന്നോ പക്ഷേ വിളിക്കാൻ മറക്കരുത്.

അവൾ കണ്ണുകളടച്ചു കിടക്കുന്നതും നോക്കി ഞാനും അവിടിരുന്നു. എത്ര ഭംഗിയാണ് ഉറങ്ങുമ്പോൾ ഇവളെ കാണാൻ….

കഥയുടെ ബാക്കിഭാഗം ആദ്യ കമന്റിൽ....

കൊറേ വർഷങ്ങൾക്ക് മുൻപ് നടന്നൊരു സംഭവമാണ്.അന്ന് ഞാൻ അവിവാഹിതനായിരുന്നു.. കൂട്ടുകാരുടെ കൂടെ കൂടി ദൂരെ സ്ഥലങ്ങളിൽ താമസിച്ചു...
27/11/2025

കൊറേ വർഷങ്ങൾക്ക് മുൻപ് നടന്നൊരു സംഭവമാണ്.

അന്ന് ഞാൻ അവിവാഹിതനായിരുന്നു.. കൂട്ടുകാരുടെ കൂടെ കൂടി ദൂരെ സ്ഥലങ്ങളിൽ താമസിച്ചു പണിക്ക് പോകും. നാട്ടിൽ പണിയൊന്നും ചെയ്യില്ലെങ്കിലും ദൂരെ ദേശത്തു പോയാൽ രണ്ടു ഗുണമുണ്ട് . എന്നും വെ,ള്ളമടി നടക്കും പിന്നെ പല പല നാടും കാണാൻ പറ്റും. പിന്നെ നാട്ടിൽ വരുമ്പോൾ ഇഷ്ടംപോലെ കാശും കൈയിൽ കാണും അത് തീരുംവരെ ഞെളിഞ്ഞു നടക്കാം. അങ്ങനെ കേരളത്തിലും തമിഴ്നാട്ടിലും ബാംഗ്ളൂരിലു മൊക്കെയായി കുറെ നാൾ കറങ്ങി നടന്നു. അതൊക്കെ ഒരു കാലം.

ഇങ്ങനെ അ,ടിച്ചു പൊ,ളിച്ചു നടക്കുന്നതിനിടെ ത്രിശൂർ ഒരു വർക്ക്‌ കിട്ടി. ഏകദേശം രണ്ടോ മൂന്നോ മാസം അവിടെ ചിലവഴിക്കേണ്ടി വരും. ഞാനും പണിക്കാരും സാധനജഗമവസ്തുക്കൾ എല്ലാം വച്ചുകെട്ടി നേരെ ത്രിശൂർക്ക് വണ്ടി വിട്ടു.

അവിടാണ് നമ്മുടെ കഥ തുടങ്ങുന്നത്.

ഒരു വലിയ വീടിന്റെ പെയ്റ്റിംഗ് & പോളിഷിങ് വർക്ക്‌ ആണ് ചെയ്യേണ്ടത് ആദ്യം തന്നെ പരിസരമൊക്കെ ഒന്ന് വീഷിച്ചു അടുത്ത് ഒരു വീട് മാത്രം അവിടെ ഒരു അമ്മച്ചി മാത്രമാണ് താമസിക്കുന്നത് . ഞങ്ങൾ ജോലിചെയ്യുന്ന വീട്ടിൽ പുതിയ കിണർ ആയതിനാൽ വെള്ളം കുടിക്കാൻ അമ്മച്ചിയുടെ വീട്ടിലെ കിണറാണ് ഉപയോഗിക്കുന്നത്. അങ്ങനെ ഒന്നുരണ്ടു ആഴ്ച കഴിഞ്ഞു.

ഒരു ദിവസം ഞാൻ വെള്ളം കോരാൻ ചെന്നപ്പോൾ ആ വീടിന്റെ ജനലിൽക്കൂടി രണ്ടു കണ്ണുകൾ എന്നെത്തന്നെ നോക്കി നിൽക്കുന്നു . ഞാൻ പതിയെ അടിമുടി ഒന്ന് നോക്കി പെണ്ണാണ് എന്തെങ്കിലും ഒന്ന് ചോദിക്കാമെന്ന് കരുതി അടുത്തേക്ക് ചെന്നപ്പോൾ അവൾ ആകത്തേക്ക് പതിയെ വലിഞ്ഞു. ആദ്യമായി കണ്ടതിന്റെ ചമ്മലോ പേടിയോ ആയിരിക്കും പെണ്ണല്ലേ.

അമ്മച്ചിയുടെ അകന്ന ബന്ധത്തിലുള്ള ആരോ കൊണ്ടുവന്നു ആക്കിയതാണ് അമ്മച്ചിക്ക് ഒരു കൂട്ടിനു.

പിന്നിടുള്ള ദിവസങ്ങളിൽ മിക്കവാറും ഞാൻ തന്നെയാണ് വെള്ളം കോരാൻ പോകുന്നത് അപ്പോഴെല്ലാം ഞങ്ങൾ പരസ്പരം കാണും കണ്ണുകൾ കൊണ്ട് സംസാരിക്കും. ഇതൊന്നും ആദ്യമൊക്കെ അമ്മച്ചിയുടെ കണ്ണിൽ പെട്ടില്ലെങ്കിലും കൂടെ പണിയുന്ന ചിലയവന്മാരുടെ കണ്ണിൽ പെട്ടു.

മിക്കവാറും ദിവസം അവളുടെ കളിയും ചിരിയുമൊക്കെ എന്റെ ജോലിയുടെ മടുപ്പ് മാറ്റി ഇടയ്ക്കൊക്കെ അമ്മച്ചി കാണാതെ ജനലിക്കൂടെ എന്റെയൊരു ആഹാരത്തിന്റെ പങ്കു വരെയും അവൾക്കായി ഞാൻ പകുത്തു കൊടുത്തു.

“നിന്റെ ഈ പോക്ക് ശെരിയല്ല കേട്ടോ” കൂട്ടുകാർ ഉപദേശിച്ചു തുടങ്ങി.

എനിക്കണേ നാൾക്ക്നാൾ സ്നേഹം കൂടിക്കൂടി വന്നു.

അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം നാട്ടിലേക്ക് പോകേണ്ട അത്യാവശ്യം വന്നു. രാത്രിയിൽ തന്നെ അവിടുന്ന് യാത്രയായി ഒന്ന് കാണാനോ മിണ്ടാനോ പറ്റിയില്ല.

പിന്നീട് വേറെ കുറച്ചു സൈറ്റിൽ അര്ജന്റ് വർക്ക്‌ ഉള്ളതുകൊണ്ട് പെട്ടന്ന് തിരിച്ചു പോകാനും കഴിഞ്ഞില്ല. പിന്നെയും ഒരു മാസം കഴിഞ്ഞു അവിടേക്ക് തന്നെ തിരിച്ചു ചെന്നു ഒരാഴ്ചത്തെ ഫിനിഷിങ് വർക്ക്‌ ഉണ്ട് അതുകഴിഞ്ഞാൽ അവിടുന്ന് യാത്ര പറഞ്ഞു പോരണം.

വന്നിട്ട് രണ്ടു ദിവസമായെങ്കിലും ഞാൻ അങ്ങോട്ട്‌ പോയില്ല അവളെ ഫേസ് ചെയ്യാനൊരു വിഷമം. ഇനിയും തമ്മിൽ കണ്ടുകഴിഞ്ഞാൽ ഇപ്പോഴുള്ള വിഷമത്തെക്കാൾ കൂടുതൽ പ്രയാസമുണ്ടാക്കും അതുകൊണ്ടാണ് മനഃപൂർവം ഒഴിഞ്ഞു മാറിയത്.

എങ്കിലും ദൂരെനിന്ന് അവൾ കാണാതെ ഞാൻ നോക്കും. അപ്പോഴൊക്കെയും അവൾ ജനലിൽക്കൂടി ഇങ്ങോട്ടേക്കു നോക്കി നിക്കുന്നുണ്ടായിരുന്നു.

അവസാന ദിവസം

വണ്ടിയിൽ സാധനങ്ങൾ കയറ്റി ഞങ്ങൾ എല്ലാരോടും യാത്ര പറഞ്ഞു. കൂട്ടുകാർ അമ്മച്ചിയോടു യാത്ര പറഞ്ഞു തിരിച്ചു വന്നു.

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

നിനക്കു എത് ചെടിയാ ഏറ്റവും ഇഷ്ടം. അവളുടെ കണ്ണുകളിൽ നോക്കി അവൻ പ്രണയഭാവത്തോടെ ചോദിച്ചു.എനിക്കു ലാവെൻഡർ ആണ് ഇഷ്ടം. അവൾ ഭാവ...
27/11/2025

നിനക്കു എത് ചെടിയാ ഏറ്റവും ഇഷ്ടം. അവളുടെ കണ്ണുകളിൽ നോക്കി അവൻ പ്രണയഭാവത്തോടെ ചോദിച്ചു.

എനിക്കു ലാവെൻഡർ ആണ് ഇഷ്ടം. അവൾ ഭാവമാറ്റം ഒന്നും ഇല്ലാതെ പറഞ്ഞു.

നീ ചുമ്മാ പറയാതെ. ഞാൻ സീരിയസ് ആയിട്ട് ആണ്‌ ചോദിച്ചത്. നിന്റെ നാട്ടിൽ അതിനു എവിടാ ലാവെൻഡർ. നീ അത്‌ കണ്ടിട്ട് കൂടി ഉണ്ടാവില്ല.

കണ്ടിട്ട് വേണോ ഇഷ്ടപെടാൻ. എനിക്ക് ആ വയലറ്റ് കളർ ഭയങ്കര ഇഷ്ടമാ.

ശെരിക്കും?

ആ ശെരിക്കും.

എങ്കിൽ അടുത്ത തവണ ഞാൻ എന്റെ നാട്ടിൽ പോയിട്ട് വരുമ്പോൾ ഞാൻ അത്‌ കൊണ്ട് വരാം. എന്റെ വീട്ടിൽ അതിന്റെ വല്യ ഒരു തോട്ടം ഉണ്ട്.

പിന്നെ, നടന്നത് തന്നെ. നീ ട്രാവൽ ചെയിതു ഇവിടെ എത്തുമ്പോളേക്കും അത്‌ കരിഞ്ഞിട്ടുണ്ടാവും.

നമുക്ക് നോക്കാലോ. കരിയുമോ എന്ന്. അവൻ പറഞ്ഞു.

എന്നിട്ട് ആ ചേട്ടൻ ആ ചേച്ചിക്ക് വേണ്ടി ലാവെൻഡർ കൊണ്ട് വന്നോ അനു ചേച്ചി.

അത്‌ വരെ അനു പറഞ്ഞത് കേട്ട് കൊണ്ടിരുന്ന അവളുടെ റൂമേറ്റ് ശ്രദ്ധ ആകാംഷ അടക്കാൻ വയ്യാതെ ചോദിച്ചു.

എന്റെ കൂടെ മുമ്പ് വർക്ക്‌ ചെയ്തിരുന്നവർ ആയിരുന്നു അന്ന എന്ന മലയാളി പെൺ ക്കൊച്ചും സീൻ എന്ന മെക്സിക്കോക്കാരനും.

സോൾ മേറ്റ്സ് എന്ന് കെട്ടിട്ടുണ്ടെങ്കിലും അവരെ കണ്ടപ്പോൾ ആണ് എനിക്ക് ശെരിക്കും അങ്ങനെ ഉണ്ടെന്നു തോന്നി തുടങ്ങിയത്.

വല്ലാത്ത ഒരു ആത്മബന്ധം അവർക്ക് ഇടയിൽ ഉണ്ടായിരുന്നത് ആയി എനിക്ക് തോന്നിയിട്ടുണ്ട്.

അവൾ എന്ത് പറഞ്ഞാലും സീൻ അത്‌ കണ്ണൂപൂട്ടി വിശ്വാസിച്ചിരുന്നു. അതിൽ എന്തേലും പറ്റിരു ഉണ്ടോന്നു പോലും നോക്കാതെ. അത്രയ്ക്കും അന്നയിൽ അവന്റെ വേരുകൾ ശക്തം ആയിരുന്നു.

ഒരുപാട് വർക്ക്‌ ഇമെയിലുകൾക്ക് ഇടയിൽ സീൻ, അന്നാ എന്ന് വിളിച്ചാൽ അവൻ അത്‌ എത് ഇമെയിൽ ആണ് ഉദേശിച്ചത്‌ എന്ന് കറക്റ്റ് മനസിലാക്കി

അവൾ ഉത്തരം കൊടുത്തിരുന്നത് എങ്ങനെ എന്ന് ഇന്നും പിടി കിട്ടാത്ത കാര്യം.

ഞാൻ പലപ്പോഴും അന്നയോട് ചോദിച്ചിട്ടുണ്ട്. നിനക്ക് അവൻ ഇതാണ് ചോദിക്കാൻ പോകുന്നതെന്ന് എങ്ങനെയാണ് മനസിലായത് എന്ന് .

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

മഞ്ഞുമൂടി കിടക്കുന്ന മരങ്ങൾക്കിടയിലൂടെ അവൾ പതിയെ പതിയെ നടന്നു.. ഒരു മാലാഖയെപ്പോലെ … ഇളം തെന്നൽ അവളുടെ പാറിക്കിടക്കുന്ന മ...
26/11/2025

മഞ്ഞുമൂടി കിടക്കുന്ന മരങ്ങൾക്കിടയിലൂടെ അവൾ പതിയെ പതിയെ നടന്നു.. ഒരു മാലാഖയെപ്പോലെ … ഇളം തെന്നൽ അവളുടെ പാറിക്കിടക്കുന്ന മുടി യിഴകളിൽ തലോടി… നല്ല തണുപ്പ്..പെട്ടന്നാരോ തൻ്റെ പിന്നാലെഉള്ളതുപോലെ…അവൾ ഓടി…വേഗത്തിൽ… ഓടി ഓടി ഒരു തടിപ്പാലത്തിൽ എത്തി … രക്ഷപ്പെട്ടേ മതിയാവു.. അവൾ പാലത്തിലൂടെ ഓടി .. പാലത്തിൻ്റെ നടുവിൽ എത്തിയതും അവൾ താഴേക്ക് കാൽ തെറ്റി വീണു… ഒരു പട്ടം പോലെ ഭാരമില്ലാതെ താഴേക്ക് ….

“അമ്മേ……..” അവൾ ഉറക്കെ നിലവിളിച്ചു .

“ആഹാ.. ഇന്നും ദേവ പാലത്തിൽ നിന്നും വീണമ്മേ …. “ആദി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു .

“ഇവളെ ഞാൻ… ” എന്നും പറഞ്ഞു ശ്രീദേവി ദേവയുടെറൂമിലേക്ക് നടന്നു.

“ദേവ നീയിതു വരെ എണീറ്റില്ലേ… നേരം എത്രയായീന്ന് അറിയ്യോ നിനക്ക് ” ശ്രീദേവി മകളെ വിളിച്ചു. പക്ഷേ അകത്തു നിന്നും യാതൊരു മറുപടിയുമില്ലാതായപ്പോൾ “ഇന്നു നിന്നെ ഞാൻ ശരിയാക്കും, നാളെ കല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടിൽ പോകേണ്ട പെണ്ണാ ഇങ്ങനെ പോത്തുപോലെ കിടക്കണേ… “

ശബ്ദം അടുത്തെത്തി എന്നറിഞ്ഞപ്പോൾ തല മൂടിക്കിടന്ന നമ്മുടെ നായിക ചാടിയെഴുന്നേറ്റിരുന്നു ഒരു വളിച്ച ചിരി പാസാക്കി .. ” അമ്മക്കുട്ടി.. ഇന്നൊരു ദിവസം കൂടിയല്ലേ ഉള്ളൂ, നാളെ നേരത്തെ എണീക്കണ്ടേ… പിന്നെ കല്യാണം കഴിഞ്ഞാൽ ഇങ്ങനെ പറ്റില്ലാലോ…”

അതു കേട്ടപ്പോൾ ശ്രീദേവി പതിയെ അവളുടെ അടുത്തിരുന്നു.” അമ്മേടെ കുട്ടി ഋഷീൻ്റെ വീട്ടിൽ പോയിട്ട് ഇങ്ങനെ വൈകി എണീക്കരുത് ട്ടോ.. അവിടത്തെ അമ്മയ്ക്ക് ചിലപ്പോ ഇഷ്ടാവൂലാ… അമ്മേ നേം അച്ഛനേം പറയിപ്പിക്കരുത് മോള് …”

“ഇല്ലാമ്മേ .. എനിക്കറിയാലോ എല്ലാം .. അമ്മ പേടിക്കണ്ടാട്ടോ “ദേവ കൊഞ്ചി പറഞ്ഞു അതു കേട്ട് മകളുടെ തലയിലൊന്നു തഴുകി ശ്രീദേവി അടുക്കളയിലേക്ക് നടന്നു.

എല്ലാരുംദേവാന്ന് വിളിക്കണ ഞാൻ ആരാണെന്ന് പറയാട്ടോ… ഞാൻ ‘ദേവയാമി ‘ … പി ജി കഴിഞ്ഞു. അച്ഛൻ ഒരുപാവം ബാങ്കുദ്യോഗസ്ഥൻ പ്രഭാകരൻ .. അമ്മ ഞങ്ങളെയൊക്കെ മേയ്ക്കുന്ന ഒരു പാവം വീട്ടമ്മ. പിന്നെ ആദി ദേവ്…. എൻ്റെ പ്രിയപ്പെട്ട ഏട്ടൻ…. വഴക്കുകൂടാനും സ്നേഹിക്കാനും എന്തിനും എൻ്റെ കൂടെ എൻ്റേട്ടൻ ഉണ്ടാവും.ആള് എഞ്ചിനിയറിംഗ് കഴിഞ്ഞ് ബാംഗ്ലൂർ ജോലി ചെയ്യുന്നു.

പിന്നെ… നാളെ എൻ്റെ വിവാഹമാണ്… ആളാരാണെന്നല്ലേ… ഋഷികേശ് …ആളൊരു കോളേജ് അധ്യാപകനാണ്…. ഞങ്ങളുടെമൂന്നു വർഷത്തെ പ്രണയം സഫലമാവുകയാണ് നാളെ….. ‘ അയ്യോ കഥയും പറഞ്ഞിരുന്നാൽ ശ്രീദേവി യമ്മയുടെ അടുത്ത വരവ് എന്നെ ശരിയാക്കാനാവും ‘ എന്നും പറഞ്ഞ് ദേവയാമി ഫ്രഷാവാൻപോയി.

തിരികെ റൂമിലെത്തിയപ്പോഴാണ് ഫോൺ നോക്കിയത്. ‘Good morning Aamikutty…,☕ ഋഷിയുടെ മെസ്സേജ് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. തിരിച്ചൊരു മറുപടിയും കൊടുത്തു’Good morning mashe ❤️..

ഋഷി ദേവയാമിയെ ആമി എന്നാണ് വിളിക്കുന്നത്, അവൾ തിരിച്ച് മാഷെന്നും.

******************

ഋഷി രാവിലെ ജോഗിംങ്ങ് കഴിഞ്ഞു വന്നു ഫോണെടുത്തുനോക്കി. സ്ക്രീനിൽ അവനും അവൻ്റെ ആമിയും ചേർന്നു നിൽക്കുന്ന ഫോട്ടോയും നടുവിലായ് Rishikesh weds Devayami താഴെ Save the date എന്നെഴുതിയതും തെളിഞ്ഞു കാണാം. കുറച്ചു നേരം അതിൽ നോക്കി നിന്നു, പിന്നെ ‘നാളെ നീയെൻ്റെ ജീവൻ്റെ പാതിയാവും പെണ്ണെ…. ‘ എന്നും പറഞ്ഞവളുടെ മുഖത്തൂടെ വിരലോടിച്ചു. കണ്ട നാൾ മുതൽ മനസ്സിൽ കടന്നു കൂടിയവൾ…

വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നവർ.ഇഷ്ടങ്ങൾ പോലും വ്യത്യസ്തം. താൻ പുസ്തകങ്ങളെ ഏറെ ഇഷ്ടപ്പെട്ടപ്പോൾ നൃത്തത്തെ തൻ്റെ ജീവനായി കരുതിയിരുന്നവളാണ് എൻ്റെ ആമി. ആകെ രണ്ടാൾക്കും കൂടിയുള്ള ഇഷ്ടം മഴയായിരുന്നു. തനിക്ക് മഴ കണ്ട് ആസ്വദിക്കാനായിരുന്നു ഇഷ്ടമെങ്കിൽ അവൾക്ക് അത് നനയാനായിരുന്നു ഇഷ്ടം. എന്നിട്ടും… കണ്ട നാൾ മുതൽ എൻ്റെ ഹൃദയം കീഴടക്കിയവൾ എൻ്റെ ആമി…

” രാവിലെ തന്നെ സ്വപ്നം കാണാൻ തുടങ്ങിയോ കല്യാണ ചെക്കൻ ” ശബ്ദം കേട്ടു ഋഷി നോക്കുമ്പോൾ റിതുവാണ്. ഋഷിയുടെ അനിയത്തിയാണ് റിതിക .

“നീ പോടി … അല്ല നീയെന്താ ഇവിടെ “

“ചുമ്മാ,നിന്നെയൊന്നു കാണാൻ”

“എന്തോ കാര്യമുണ്ട്…. അല്ലാതെ നീ രാവിലെ എന്നെ തിരക്കി വരില്ലാ…. “
അവളൊരു വളിഞ്ഞ ചിരിയോടെ പറഞ്ഞു.

“അതേ ഏട്ടാ എൻ്റെ കൂടെയൊന്നു ടൗണിലേക്ക് വരുമോ പ്ലീസ്..”

“എന്തിന്? ഒരാഴ്ചയായിട്ട് ഫുൾ ടൗണിൽ തന്നെയാണല്ലോ നീ.. ഇനിയും കഴിഞ്ഞില്ലേ ..”

“അത്…പിന്നെ.. ഞാനെടുത്ത ഡ്രസ്സിനു മാച്ചാകുന്ന കുറച്ചു സാധനങ്ങൾ വാങ്ങണം.”

“എനിക്കു പറ്റില്ല.. നിനക്കിതു തന്നെയാ പണി .. നാളെ എൻ്റെ യാ കല്യാണം നിൻ്റെയല്ലാ…”

“പോടാ ദുഷ്ടാ.., അധികം വൈകാതെ എനിക്കും അവസരം വരും. അപ്പൊ ഞാനെടുത്തോളാം….” റിതു പിണങ്ങിപ്പോയി.

‘റിതിക ഗ്രൂപ്പ് സ്’ എന്ന ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ ഉടമസ്ഥരാണ് ഋഷിയുടെ അമ്മ വസുന്ധരാ ദേവിയും അച്ഛൻചന്ദ്രശേഖരനും. സ്വന്തമായി ടെക്സ്റ്റൈൽസും ജ്വല്ലറിയും ഹോട്ടലും ഹോസ്പിറ്റലും എല്ലാമുള്ളവർ. നാട്ടിലെ അറിയപ്പെടുന്ന സമ്പന്നർ ആയിരുന്നു അവർ.പക്ഷേ, ഋഷിയ്ക്ക് ഇതിലൊന്നും താൽപര്യ മില്ലായിരുന്നു.

വസുന്ധരാ ദേവി മകനെ പഠിപ്പിച്ച് ഡോക്ടറാക്കാൻ ആഗ്രഹിച്ചു. എന്നാൽ ഋഷിയ്ക്ക് അധ്യാപകനാവാനായിരുന്നു ഇഷ്ടം. മാതാപിതാക്കളുടെ പണമോ പ്രശസ്തിയോ അയാളെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല. ചന്ദ്രശേഖരൻ ഋഷിയുടെ ഇഷ്ടത്തിന് പ്രാധാന്യം നൽകി. അമ്മ ഋഷിയുടെ വാശിയ്ക്ക് മുന്നിൽ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. ഋഷി പഠിച്ച് കോളേജിൽ അധ്യാപക നായി. എഴുത്തും വായനയുമായിരുന്നു അയാൾക്ക് ഏറെ ഇഷ്ടം. അൽപസമയം കിട്ടിയാൽ പുസ്തകങ്ങളുമായി ഇരിക്കും കക്ഷി. റിതിക അമ്മയുടെ ആഗ്രഹപ്രകാരംഎം ബി ബി എസിനു പഠിക്കുന്നു.

ഋഷി മൂളിപ്പാട്ടും പാടി ബാത്റൂമിലേക്ക് കയറി.ഫ്രഷായി വന്ന് താഴേക്കിറങ്ങി. താഴെ തന്നെ നോക്കി നിൽക്കുന്ന മുഖം കണ്ട് ഋഷി ഞെട്ടി…”എൻ്റീശ്വരാ ഈ കുരിശെപ്പോ വന്നൂ ” ഋഷി മനസ്സിൽ പറഞ്ഞു. അതു മനസ്സിലാക്കിയെന്നവണ്ണം

” ദാ ഇപ്പൊ വരുന്ന വഴിയാ.. ” മറുപടിയും വന്നു .

” സിതാര മോൾ വന്നോ ” അരുന്ധതി അപ്പോഴേക്കും അവിടെ എത്തി.

” ആ ആൻ്റി ഞാൻ നേരെ ഇങ്ങു പോന്നു. അച്ഛൻ പുറത്ത് അങ്കിളിനോട് സംസാരിക്കുന്നുണ്ട് “

“മോളെ കണ്ടിട്ട് എത്ര നാളായി, വാ.. വിശേഷങ്ങൾ ഒക്കെ പറ” അരുന്ധതിയാണ്

“ആൻ്റിക്കെങ്കിലും തോന്നിയല്ലോ എന്നെക്കണ്ടിട്ട് കുറെയായെന്ന്… പിന്നെ നമുക്കെന്ത് വിശേഷം.. വിശേഷമൊക്കെ ഇവിടെയല്ലേ.. ” സിതാര ഋഷിയുടെ മുഖത്തേക്ക് ഒളികണ്ണിട്ട് നോക്കി പറഞ്ഞു.

” അതിന് വല്ലതും പറയാൻ സമയം തരണ്ടേ… ആൻ്റിയും മോളും കൂടി നോൺസ് റ്റോപ്പ് വായടിയല്ലേ.,, ” ഋഷിയും വിട്ടുകൊടുത്തില്ല.

“ഇനി വല്ലതും കഴിച്ചിട്ട് ബാക്കി, ആൻറീ വിശക്കുന്നു” സീതാര പറഞ്ഞു കൊണ്ട് അരുന്ധതിക്കൊപ്പം നടന്നു.

സിതാര അരുന്ധതിയുടെ വല്യച്ചൻ്റെ മകൻ കൃഷ്ണ കുമാറിൻ്റെ മകളാണ്. വകയിൽ ഋഷിയുടെ മുറപ്പെണ്ണ്. അതിൻ്റെ ഒരു ഇളക്കം കുട്ടിക്കാലം തൊട്ടെ സിതാരയ്ക്ക് ഋഷിയോടുണ്ട്.കൃഷ്ണകുമാറിനും അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നു. അരുന്ധതിയെമണിയടിച്ച് ഋഷിയെക്കൊണ്ട് സിതാരയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചിരുന്നതാണ് കൃഷ്ണ കുമാറും ഭാര്യ ബിന്ദുജയും .റിതിക ഗ്രൂപ്പിൻ്റെ പിൻഗാമികളാവാൻ അവർ കണ്ട വഴി കൂടിയായിരുന്നു അത്. സിതാരയ്ക്ക് ഋഷിയെ ഇഷ്ടവുമാണ്. ഋഷിക്ക് അവളോട് അങ്ങനെ ഒരു താത്പര്യം ഇല്ലായിരുന്നു .. ആമിയെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന ഋഷിയുടെ വാശിയ്ക്ക് മുന്നിൽ അരുന്ധതി കീഴടങ്ങുകയായിരുന്നു.

********************

ദേവഅടുക്കളയിൽ എത്തിയപ്പോൾ നല്ല ബഹളമാണ്. മേമ സൗമിനിയും ശിവ മാമനും മക്കൾ ശിവദയും ശ്രീയയും ഇന്നലെ തന്നെ വന്നിട്ടുണ്ട്.ശിവദയും ദേവയാമിയും സമപ്രായക്കാരാണ്.അമ്മമ്മയും അച്ഛച്ഛനും ഒരാഴ്ച്ചയായി വീട്ടിൽ തന്നെയുണ്ട്. പ്രഭാകരൻ്റെ അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചു പോയിരുന്നു. കൊച്ചച്ചന്മാർ രണ്ടു പേരും ഇന്നെത്തും.

ആദി യേട്ടൻ അമ്മമ്മയുടെയും അച്ഛച്ഛൻ്റെയും നടുക്കിരുന്ന് കളി പറയുന്നുണ്ട് . കിങ്ങിണി പൂച്ച അവൻ്റെ മടിയിൽ ഇരിക്കുന്നു .ഇതു കണ്ട ദേവ അൽപം കുശു മ്പോടെ അവർക്കിടയിൽ തിരക്കി കയറിയിരുന്നു.

“കിങ്ങിണീ….വാ.. ” കേൾക്കേണ്ട താമസം കിങ്ങിണി പൂച്ച ആദിയുടെ കയ്യിൽ നിന്നും ചാടി ദേവയുടെ മടിയിൽ കയറി. എല്ലാവരും ചിരിച്ചു. ആദി ബാംഗ്ലൂര് നിന്നും കൊണ്ടുവന്ന പൂച്ചക്കുട്ടിയാണ് കിങ്ങിണി.വെളുത്ത നിറയെ രോമങ്ങൾ ഉള്ള അതിൻ്റെ കഴുത്തിൽ ചുവന്ന നാടയിൽ ഒരു കുഞ്ഞു മണി കെട്ടി കൊടുത്തിട്ടുണ്ട് ദേവ.

“ഏട്ടാ എന്തൊക്കെയാവിശേഷം…” ദേവ കുസൃതിയോടെ ചോദിച്ചു. “ടീ… കുശുമ്പീ ….. എന്നാലും ആ ഋഷിയെങ്ങനെ ഇവളെ സഹിക്കും.. ആ പാവത്തിനെ ക്കാത്തോളണേ…” ആദി മുകളിലേക്ക് നോക്കി പറഞ്ഞു.. എല്ലാവരും പൊട്ടി ച്ചിരിച്ചു.

“ഒരു വല്ലാത്ത തമാശ ചിരിക്കാൻ ഇവിടെ കുറെ പേരും ” ദേവമുഖം കോട്ടി.

കുറച്ചു കഴിഞ്ഞപ്പോൾ വിരുന്നുകാരൊക്കെ വന്നു തുടങ്ങി. കല്യാണവീടിൻ്റെ ബഹളം എല്ലായിടത്തും കേൾക്കാറായി. ഉച്ചയാവാറായപ്പോഴേക്കും ചെറിയച്ഛന്മാരും ഭാര്യമാരും മക്കളും എത്തി. എല്ലാവരും കൂടി ദേവയെ പൊതിഞ്ഞു. വിശേഷങ്ങൾ പറച്ചിലും ദേവയെ കളിയാക്കിയും എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു......

കഥയുടെ ബാക്കിഭാഗം ആദ്യ കമന്റിൽ....

“നാളെ വിഷുവാണ് കേട്ടോ .നമ്മുടെ കല്യാണം കഴിഞ്ഞുള്ള ആദ്യ വിഷു. വേഗം വരണേ” കീർത്തി ജോഷിയുടെകവിളിൽ മെല്ലെ ഒന്ന് തൊട്ടു.“ഇല്ല...
26/11/2025

“നാളെ വിഷുവാണ് കേട്ടോ .നമ്മുടെ കല്യാണം കഴിഞ്ഞുള്ള ആദ്യ വിഷു. വേഗം വരണേ” കീർത്തി ജോഷിയുടെകവിളിൽ മെല്ലെ ഒന്ന് തൊട്ടു.

“ഇല്ലാടി ലേറ്റ് ആവില്ല എത്ര വൈകിയാലും ഇന്ന് തന്നെ എത്തും .ഇന്ന് അമ്മച്ചിയുടെ ഓർമ ദിവസമായത് കൊണ്ടാണ്. അല്ലെങ്കിൽ ഈ യാത്ര ഉണ്ടാകുമോ ?”

“എനിക്കറിയാം ” കീർത്തി പതിയെ പറഞ്ഞു.

“അമ്മച്ചി എന്നെ കണ്ടിട്ടില്ല അല്ലെ ജോഷിച്ചായ ?അമ്മച്ചി ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ എനിക്കും അവരുടെ ഒപ്പം താമസിക്കാമായിരുന്നു .അവരെയൊക്കെ അമ്മച്ചി പറഞ്ഞു സമ്മതിപ്പിച്ചേനെ അല്ലെ ?എനിക്കെന്തു ഇഷ്ടമാണെന്നോ ഇച്ചായന്റെ പപ്പയെയും അവരേം ഒക്കെ ?” ജോഷിയുടെ കണ്ണ് ഒന്ന് നിറഞ്ഞു.

“വേഗം വരാം “അവൻ ഇടർച്ചയോടെ പറഞ്ഞു. പപ്പയ്‌ക്കോ ഇച്ചായന്മാർക്കോ തന്നോടൊരു ദേഷ്യവുമില്ലന്നു അവനു തോന്നി .ഏറ്റവും ഇളയതായതു കൊണ്ട് തന്റെ ഏതു തെറ്റും ക്ഷമയ്ക്കാനുള്ള ഒരു മനസ്സുണ്ടവർക്കു പണ്ടേ തന്നെ . അത് കൊണ്ട് മാത്രമാണ് അവരുടെ സമ്മതമില്ലാതെ കീർത്തിയെ വിവാഹം ചെയ്തിട്ടും അവർ തന്നോട് ക്ഷമിച്ചതു .പക്ഷെ അംഗീകരിക്കത്തത് അവളെയാണ്. സ്നേഹിക്കാത്തതും പൊറുക്കാത്തതും അവളോടാണ് .അവളുടെ വീട്ടുകാരോ പടിയടച്ചു അവളെ പിണ്ഡം വെച്ച് കഴിഞ്ഞു .സത്യത്തിൽ അവൾക്കാണ് ആരുമില്ലാതെ പോയത് .

“നിന്റെ പെണ്ണിന് സുഖമാണോ ?” ഇടയ്ക്കു എപ്പോളോ പപ്പയുടെ പക്കൽ നിന്ന് ചോദ്യമുണ്ടായി. അവനൊന്നു മൂളി.

“ഞാൻ കണ്ടിട്ടില്ല ഇത് വരെ .നിന്റെ ഇച്ചായൻ ഒരിക്കൽ മൊബൈലിൽ ഫോട്ടോ കാട്ടി. പക്ഷെ ക്ലിയർ ആയില്ല “

അവൻ മൊബൈൽ എടുത്തു തന്റെ ഫോണിലെ ചിത്രങ്ങൾ കാണിച്ചു കൊടുത്തു

“ഇവൾക്ക് നിന്റെ അമ്മച്ചിയുടെ ഒരു ഛായ ഉണ്ട് അല്ലിയോടാ ? ചെറുപ്പത്തിൽ ആനി കൊച്ചും ഏകദേശം ഇത് പോലെ ആയിരുന്നു ..അവളുടെ അപ്പൂപ്പന്മാരൊക്കെ നമ്പൂതിരിമാരാണെന്നു അവളെപ്പോഴും പറയും .ഞാൻ അവളെ അപ്പൊ കളിയാക്കും .ഇവളും നമ്പൂതിരിക്കോച്ചാ അല്ലിയോ ?” ജോഷി തലയാട്ടി

“അവളുടെ വീട്ടുകാര് വരാറുണ്ടോ ?”

“ഇല്ല “

“സഹിക്കാൻ പറ്റുമോ ?അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല .കണ്ണേ പൊന്നെ എന്ന് വളർത്തിയ മക്കൾ ഒരു ദിവസം നമുക്കങ്ങു അന്യരാകുമ്പോൾ, നമ്മുടെ ഇഷ്ടമൊന്നും അവരുടെ ഇഷ്ടം അല്ലാതാകുമ്പോൾ, നമ്മുടെ വിശ്വാസങ്ങൾ ഒക്കെ തട്ടിത്തെറിപ്പിച്ചു വേറെ ഒരാൾക്കൊപ്പം പോകുമ്പോൾ, നെഞ്ചു പൊട്ടുമെടാ കൂവേ ..അവള് വളർന്നത്, മുട്ടിലിഴഞ്ഞത് , അവളുടെ പാല്മണം മാറാത്ത ഉമ്മകള് ഒക്കെ ചങ്കിനകത്തു ഇങ്ങനെ കിടന്നു …”പപ്പയുടെ ശബ്ദം ഒന്നിടറി

“എനിക്ക് പെങ്കൊച്ചുങ്ങളില്ല. പക്ഷെ എനിക്കറിയാം അതൊക്കെ “പപ്പാ ദീർഘനിശ്വാസം എടുത്തു.

“ഞാൻ അവളുടെ അച്ഛനെ ചെന്ന് കണ്ടിരുന്നു പപ്പാ. അവളുടെ വീട്ടിൽ പോയി എല്ലാവരുടെയും കാല് പിടിച്ചു നോക്കി ..ആട്ടിയിറക്കി എന്നെ ..സ്നേഹം ഒരു തെറ്റാണോ പപ്പാ? “

“ഈ ചോദ്യത്തിനു പപ്പയുടെ കയ്യിൽ ഉത്തരമില്ല ജോ. ചില ശരികൾ തെറ്റാണു. ചിലപ്പോഴെങ്കിലും “പപ്പാ വിളറി ചിരിച്ചു.

വീട്ടിൽ വന്നപ്പോൾ സന്ധ്യയായി. വിളക്ക് തെളിയിച്ചിട്ടില്ല.

“കീർത്തി “അവൻ നീട്ടി വിളിച്ചു.

പടിക്കെട്ടുകൾക്കു താഴെ അവൾ ബോധമറ്റു കിടക്കുന്നതു കണ്ടു നടുക്കത്തോടെ അവനോടി അവൾക്കരികിലെത്തി?തല പൊ*ട്ടി ര*ക്തം വർന്നിട്ടുണ്ട് .

ആശുപത്രി

“നല്ല ശക്തിയുള്ള വീഴ്ചയാണല്ലോ ജോ “ഡോക്ടർ അലക്സ്‌ പറഞ്ഞു.

“ഞാൻ ഇല്ലായിരുന്നു വീട്ടിൽ. “അവന്റെ ശബ്ദം തളർന്നു പോയി.
സ്കാൻ റിപ്പോർട്ടിലൂടെ ഒന്ന് കണ്ണോടിച്ചു ഡോക്ടർ.

“കുറച്ചു പ്രശ്നം ഉണ്ടല്ലോ ജോ ..ഈ വീഴ്ചയല്ല പ്രശ്നം.ആക്ച്വലി അതെന്താണ് വെച്ചാൽ കീർത്തിയുടെ തലയ്ക്കുള്ളിൽ ഒരു ട്യൂമർ വളരുന്നുണ്ട് കുറച്ചു വലുതാണ് .സര്ജറി വേണം .പെട്ടെന്ന് തന്നെ “

ജോഷിക്ക് തന്റെ ശരീരത്തിന് ബലം ഇല്ലന്ന് തോന്നി .കേട്ടതൊന്നും ശരിയല്ല .താൻ എന്തോ സ്വപ്നം കാണുകയാണ്.

“ഞാൻ ജോഷിയുടെ പപ്പയെ വിളിച്ചു പറയട്ടെ ?” ജോഷി അതിനു മറുപടി പറയാതെ എഴുനേറ്റു . ഇതിപ്പോൾ തന്നെ പപ്പാ അറിയും കാരണം ഇത് പപ്പയുടെ ഹോസ്പിറ്റൽ ആണ് .ഇവിടേയ്ക്ക് കൊണ്ട് വന്നതും അത് കൊണ്ട് തന്നെ .

“നിനക്കൊട്ടും മനഃശക്തിയില്ലല്ലോ മോനെ. നീ ആനികൊച്ചിന്റെ മകൻ തന്നെയാണോ ?” പപ്പാ അവനെ നെഞ്ചോട് ചേർത്ത് ചോദിച്ചു.

“അവളില്ലാതെ ഞാൻ എന്തിനാ പപ്പാ? എനിക്ക് അവളെ വേണംഒന്നും ആവാതെ.. പ്ലീസ് പപ്പാ “അവൻ വിങ്ങി കരഞ്ഞു.

“പപ്പ ഏറ്റെട മോനെ “അയാൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു. അത് ഒരു ഉറപ്പ് ആയിരുന്നു.

ഡോക്ടറുടെ മുഖത്ത് ഒട്ടും തെളിച്ചമുണ്ടായില്ല.

“സാർ ആ കുട്ടിയുടെ വീട്ടുകാരെ അറിയിക്കണം. നമ്മുടെ ഭാഗത്തു നിന്നു ഒരു വീഴ്ചയും ഉണ്ടാകരുത്.. വളരെ ഗുരുതര മായ കണ്ടിഷൻ ആണ് സാർ. രക്ഷപെട്ടു വന്നാലും ചിലപ്പോൾ പാരലൈസ്ഡ് ആവാൻ സാധ്യത കൂടുതൽ ആണ് “

പപ്പാ മെല്ലെ തലയാട്ടി.

അഡ്വക്കേറ്റ് ബാലസുബ്രഹ്മണ്യം അൽപനേരം അയാളെ നോക്കിയിരുന്നു.

“നോക്ക് മിസ്റ്റർ ഞങ്ങളെ സംബന്ധിച്ചിടത്തോളം കീർത്തി മരിച്ചു കഴിഞ്ഞു. അതിന്റ കർമങ്ങളും കഴിഞ്ഞു. ഈ കാര്യം പറഞ്ഞു കൊണ്ട് ആരും വരണ്ട ” ദേഹത്തിന് തീ പിടിച്ച പോലെ അയാൾക്ക് തോന്നി. . കസേര പിന്നിലേക്ക് നീക്കി അയാൾ ചാടിയെഴുന്നേറ്റു

“താൻ.. താൻ ഒരു അപ്പൻ .. ആണെടോ?സ്വന്തം മകൾ മ,രിക്കാൻ കിടക്കുമ്പോൾ… കഷ്ടം !എടോ ജനിപ്പിച്ചാൽ മാത്രം തന്ത ആവില്ല. ചങ്കിനകത്തു ദേ ഇവിടെ അയാൾ നെഞ്ചിൽ ഒന്ന് തട്ടി.. ഇവിടെ എന്റെ കുഞ്ഞ് എന്നൊരു വിങ്ങൽ വേണം.. പൊറുക്കാൻ ഒരു മനസ്സും. തന്നോട് പറഞ്ഞിട്ട് ഒന്നും ഒരു കാര്യോമില്ല.. തനിക്കൊക്കെ എന്തിനാടോ വിദ്യാഭ്യാസം? വക്കീൽ ആണ് പോലും വക്കീൽ.. ഞാൻ കൊണ്ട് പോകുവാ അവളെ. എന്റെ മോൾ ആയിട്ട്. അവകാശം പറഞ്ഞോണ്ട് പിന്നെ ഒരുത്തനും എന്റെ പടി ച,വിട്ടിയെക്കരുത്

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

എനിക്കൊരു വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്മക്കളുടെ മുന്നിൽ നിന്നത് പറയുമ്പോൾ അച്ഛന്റെ തല കുനിഞ്ഞിരുന്നു.അച്ഛന്റെ ആ വാക്ക...
26/11/2025

എനിക്കൊരു വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്

മക്കളുടെ മുന്നിൽ നിന്നത് പറയുമ്പോൾ അച്ഛന്റെ തല കുനിഞ്ഞിരുന്നു.

അച്ഛന്റെ ആ വാക്കുകൾ കേട്ടതും മക്കളായ രാകേഷും രാജീവും പരസ്പരം നോക്കി.

അച്ഛനിത് എന്താ പറയുന്നത് ?അച്ഛന് ഇത്രയും പ്രായമായില്ലേ, മക്കളും മക്കളുടെ മക്കളുമായില്ലേ അച്ഛാ. ഇനി വിവാഹം കഴിക്കണം എന്നൊക്കെ പറഞ്ഞു നടന്നാൽ, ആളുകൾ കേട്ടാൽ എന്തു പറയും?

രാകേഷ് അച്ഛനോട് ചോദിച്ചു.

അയാൾ അതിനു മറുപടിയൊന്നും പറയാതെ സ്വന്തം മുറിയിലേക്ക് പോയി.

രാകേഷ് കാനഡയിലാണ്. ഭാര്യയും മക്കളും അവിടെയാണ്. രണ്ടുവർഷം കൂടി അയാൾ അച്ഛനെ കാണാൻ വന്നതാണ്.

രാജീവും ഭാര്യ ശിഖയും ഒൻപത് വയസ്സുകാരി ആമിയും അച്ഛനോടൊപ്പമാണ് താമസം.

ഈ അച്ഛന് ഇത് എന്താ പറ്റിയത് രാജീവ്? ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത്എങ്ങനെയാണ്.
നമ്മുടെ അമ്മയെ മറക്കാൻ അച്ഛന് ഇത്ര പെട്ടെന്ന് സാധിച്ചോ ?

അച്ഛന് അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ അത് നടത്തി ക്കൊടുക്കുന്നതല്ലേ രാകേഷേട്ടാ നല്ലത്. രാജീവിന്റെ ഭാര്യ ചോദിച്ചു.

നിനക്ക് ഇതെന്തുപറ്റി ശിഖ. ഒരു അച്ഛൻ മക്കളുടെ മുഖത്ത് നോക്കി ചോദിക്കാൻ പറ്റുന്ന കാര്യമാണോ ഇത്. അതും പേരക്കുട്ടികൾ വരെയുള്ള ആൾ. എന്റെ മൂത്ത മോന് പ്രായം ഇരുപത് ആയി.ആ പ്രായത്തിൽ പേരക്കുട്ടി യുള്ള ആളാണോ ഇപ്പോൾ വിവാഹം കഴിക്കാൻ നോക്കുന്നത്.

ശിഖ അതിനു മറുപടിയൊന്നും പറഞ്ഞില്ല.

രാത്രിയിൽ ഒരുമിച്ചിരുന്ന് അത്താഴം കഴിക്കു മ്പോഴും ആരും പരസ്പരം അതിനെക്കുറിച്ച്‌ ഒന്നും മിണ്ടിയില്ല.

ആമിക്കുട്ടി മാത്രം സ്കൂളിലെ വിശേഷങ്ങളൊക്കെ വാ തോരാതെ പറയുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി.

രാജീവ് കട്ടിലിൽ കിടക്കുകയാണ്.

അയാൾ എന്തോ കടുത്ത ആലോചനയിലാണ്.

ശിഖ അയാൾക്കരികിൽ ഇരുന്നു

എന്തു പറ്റി രാജീവ്?

അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നു

നമ്മൾ അച്ഛനെ നന്നായിട്ടല്ലേ നോക്കുന്നത് ശിഖ? അയാൾ ചോദിച്ചു,
അച്ഛന് ഇഷ്ടമുള്ള ഭക്ഷണം, വസ്ത്രം ഒക്കെ നൽകുന്നുണ്ടല്ലോ, നന്നായിത്തന്നെയാണ് അച്ഛനെ നമ്മൾ നോക്കുന്നത് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.എന്നിട്ടും അച്ഛൻ ഈ എഴുപതാമത്തെ വയസ്സിൽ ഒരു വിവാഹം വേണമെന്ന് പറയുമ്പോൾ… എനിക്ക് എന്തോ ഒന്നും മനസ്സിലാകുന്നില്ല ശിഖ.

ശിഖ അയാൾക്കരുകിൽ ഇരുന്നു

അച്ഛൻ ഇപ്പോൾ ആവശ്യം ഒരുപാട് ഭക്ഷണമോ വസ്ത്രമോ ഒന്നുമല്ല രാജീവ് പരിഗണനയാണ്.

ഞാനും രാജീവും രാവിലെ തന്നെ ജോലിക്ക് പോകും. ആമിക്കുട്ടി സ്കൂളിലേക്കും പോകും.പിന്നെ ഈ വീട്ടിൽ അച്ഛൻ ഒറ്റയ്ക്കല്ലേ..

നമ്മൾ ജോലി കഴിഞ്ഞു വന്നാലും നമ്മുടേതായ പല തിരക്കുകളിലേക്ക് മാറും.

നമ്മൾ അച്ഛന് അർഹിക്കുന്ന പരിഗണന കൊടുത്തിട്ടുണ്ടോ, കേവലം ഭക്ഷണമോ വസ്ത്രമോ മാത്രം പോര അവർക്ക്

അവർക്ക് അവരുടെ പ്രായത്തിലുള്ള ഒരാൾ കൂട്ട് വേണം. നമുക്ക് അവരുടെ ചിന്തകളോളം വളരാൻ കഴിയില്ല നമ്മൾ അവരുടെ ചിന്തകൾക്കൊപ്പം എത്തണമെങ്കിൽ നമ്മളും അവരുടെ പ്രായമാകണം

അച്ഛന്റെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കിക്കേ രാജീവ്. അച്ഛൻ എങ്ങോട്ടും പോകുന്നില്ല. അച്ഛന് ഒന്നും ചെയ്യാനില്ല.അച്ഛന്റെ എല്ലാ കടമകളും കഴിഞ്ഞു.

അച്ഛന് സുഹൃത്തുക്കളും അധികം ഇല്ലല്ലോ. ചിലരൊക്കെ മ,രിച്ചു,പോയി ചിലർ അസുഖ ബാധിതരാണ്,ഈയിടെ അച്ഛൻ പറയുന്നത് കേട്ടു അച്ഛന്റെ രണ്ടുമൂന്നു സുഹൃത്തുക്കൾ വൃദ്ധസദനത്തിൽ ആണെന്ന്. ആ സൗഹൃദവലയം ഒക്കെ അച്ഛന് നഷ്ടം ആയിരിക്കുകയല്ലേ..

അമ്മ മരിച്ചിട്ട് നാല് വർഷമായില്ലേ രാജീവ്ഒ രാൺതുണ യില്ലെങ്കിലും ഒരു പെണ്ണിന് ജീവിക്കാൻ കഴിയും.സ്വന്തം ഇണ കൂടെയില്ലെങ്കിൽ ഒരാണിന്റെ ജീവിതം നരകതുല്യമാണ്. അത് മനസ്സിലാകണമെങ്കിൽ നമ്മൾ അച്ഛനോളം പ്രായമെത്തണം. രാജീവ് ഒന്ന് ആലോചിച്ചു നോക്കിക്കേ . ഞാൻ ഇല്ലാത്ത ഒരു ജീവിതം എങ്ങനെയായിരിക്കുമെന്ന്..

രാജീവ് അവളുടെ കണ്ണുകളിലേക്ക് നോക്കി. ഇല്ലടോ എനിക്ക് അങ്ങനെ ചിന്തിക്കാൻ പോലും ആവില്ല.അയാൾ അവളെ ചേർത്തു പിടിച്ചു.

അച്ഛൻ ഇപ്പോൾ വേണ്ടത് ഒരു കൂട്ടാണ്. അച്ഛൻ പറയുന്നതൊക്കെ കേട്ടിരിക്കാൻ ഒരാൾ.അച്ഛൻ പുറത്തൊക്കെ പോയിട്ട് കയറി വരുമ്പോൾ കാത്തിരിക്കാൻ ഒരാൾ.?ഭക്ഷണം കഴിക്ക് എന്നൊക്കെ പറഞ്ഞടു ത്തിരിക്കാൻ ഒരാൾ.

ഏത് കാലഘട്ടത്തിലായാലും മനുഷ്യന് പരിഗണന വേണം.

അച്ഛനെ വിവാഹം കഴിപ്പിക്കണം എന്നാണോ നീ പറയുന്നത്?

തീർച്ചയായും വേണം രാജീവ്അ ച്ഛൻ ഇത് ഇങ്ങോട്ട് ആവശ്യ പ്പെടുന്നതിനു മുൻപ് മക്കളായ നമ്മളൊക്കെ അച്ഛനോട് അങ്ങനെ ഒരു ചോദ്യം ചോദിക്കണമായിരുന്നു.

രാജീവ് കുറെ നേരം ആലോചിച്ചിരുന്നു

ശരിയാണ് നീ പറഞ്ഞത്.

പിറ്റേന്ന് രാകേഷിനോട് രാജീവ് അക്കാര്യം പറഞ്ഞു

നിന്റെ തലയ്ക്ക് വട്ടാണോ രാജീവ്.

ഈ പ്രായത്തിൽ അച്ഛൻ വിവാഹം കഴിച്ചാൽ, വിവാഹം കഴിച്ചു കൊണ്ടുവരുന്ന ആളെക്കൂടി നമ്മൾ നോക്കേണ്ടിവരും. അതും ഈ പ്രായത്തിൽ ഒക്കെയുള്ള ആളാകുമ്പോൾ എന്തെങ്കിലും രോ,ഗങ്ങളും വയ്യായ്കകളും ഒക്കെ ഉണ്ടായിരിക്കും.

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

കൃഷ്ണേ….അരുൺ മോന്റെ സൂക്കേടിനെ പറ്റി പൊറത്ത് ആരോടും പറയര്ത്…നീ പറഞ്ഞ് അറിഞ്ഞൂന്ന് ആരും പറയുന്നത് കേക്കാൻ ഇട വരുത്തര്ത്…ക...
25/11/2025

കൃഷ്ണേ….അരുൺ മോന്റെ സൂക്കേടിനെ പറ്റി പൊറത്ത് ആരോടും പറയര്ത്…നീ പറഞ്ഞ് അറിഞ്ഞൂന്ന് ആരും പറയുന്നത് കേക്കാൻ ഇട വരുത്തര്ത്…കുട്ടിക്ക് ഞാൻ പറയുന്നത് മനസിലായോ….

രാവുണ്ണി നായര് പറയുന്ന കേട്ടാ തോന്ന്വല്ലോ പറഞ്ഞു നടക്കാൻ പാകത്തിന് എനിക്കെന്തോ അറ്യാംന്ന്…ഡൽഹീന്ന് തറവാട്ടിലെ അമ്മേടെ മോനും കുടുബോം വന്നു.ഇനി കുറച്ചീസം കാണും അത്രേ എനിക്കറിയാൻ പാടുള്ളൂ….

നീ അറിഞ്ഞോ…വാസുദേവൻ അങ്ങുന്നിന്റെ മോനില്ലേ…അരുൺ….ആ കുട്ടിക്ക് തലക്ക് സുഖൂല്ല പോലും.ഏതോ സ്വാമീന്റെ അടുത്ത് ചികിത്സക്ക് വന്നതാ…ഇവരുടെ ബന്ധത്തിൽ പെട്ട ഒരു കുട്ടിമായി കല്യാണം ഒറപ്പിച്ചതായ് രുന്നു.കല്യാണത്തിന് കൊറച്ച് ദിവസം ഉള്ളപ്പോ ആ കുട്ടി മരിച്ചു പോയി..പിന്നെയാ ഇങ്ങനെ ആയെ പോലും…

ശബ്ദം കുറച്ച് എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ ദേവകിയേച്ചി പറഞ്ഞു

ഏത്…ഡൽഹീന്ന് വന്നവരോ…

ആ..അത് തന്നെ..എപ്പോഴൊന്നും അങ്ങനെ എളകില്ല പോലും..ഇടക്കേ എളകൂ പോലൂ…എളകിയാ…ഭയങ്കര പൊല്ലാപ്പാ പോലും….ആ കൊച്ചിന്റെ പേര് വിളിച്ച് ബഹളായിരിക്കും പോലും…..അല്ലാത്തപ്പോ മുറീ തന്നെ ആയിരിക്കും മിക്കവാറും പോലും…അന്നേരവും ആരോടും മിണ്ടൂല….അന്നേരവും ആരെയും മനസിലാവൂല തോന്നുന്നു..ഗൗരി കുഞ്ഞ് ചോദിച്ചാലെ മിണ്ടൂ..നീ ആരോടും പറഞ്ഞേക്കല്ലേ…ഞാൻ തറവാട്ടമ്മയോട് ശ്രീജ കൊച്ചമ്മ പറയണത് കേട്ടതാ…

ഓ…അപ്പോ അതാണ്…രാവുണ്ണി നായർ പറഞ്ഞത്…

കൃഷ്ണേ….

പോയി നോക്ക്….എന്തേലും ജോലി തരാനായിരിക്കും ഒരു മിനിറ്റ് വെറ്തേ നിക്കാൻ വിടില്ല ആ മറുത…

കൃഷ്ണേ…ഇതൊക്കെ അലക്കണം…

നിലത്ത് കൂട്ടിയിട്ട തുണികൾ ചൂണ്ടി ശ്രീജേച്ചി പറഞ്ഞു.

പിന്നെ അരുണിന്റെ റൂമിൽ കാണും മുഷിഞ്ഞത്.അതു കൂടി എട്ക്കണം..

നിലത്തെ തുണികൾ വാരി കൂട്ടി എട്ക്കുമ്പോൾ ശ്രീജേച്ചി പറഞ്ഞു

ഈശ്വരാ….ആ വട്ടന്റെ റൂമിൽ പോവാനോ….

പേടിച്ച് പേടിച്ചാ പോയത്.റൂമിൽ നിന്നും പാട്ട് കേൾക്കുന്നുണ്ട്.

അപ്പോ…ഇപ്പോ വട്ട് ഇളകീട്ടില്ലാ തോന്നുന്നു…

റൂമിന്റെ വാതിക്കലെത്തുമ്പോഴേക്കും പാട്ട് നിന്നു.റൂമിലേക്ക് എത്തി നോക്കി. ജനലിലിൽ കൂടി പുറത്തേക്ക് നോക്കി നിക്കുന്നു.ശബ്ദമുണ്ടാക്കാതെ അടി അടിയായി കാൽ വെച്ച് റൂമിൽ കേറി.കട്ടിലിലും ചസേരയിലുമായി ഇട്ടിരുന്ന തുണികൾ പതുക്കെ എടുത്ത് അതേ പോലെ പുറത്തേക്ക് അടി അടി ആയി കാൽ പതുക്കെ വെച്ച് നടന്നു.പെട്ടെന്നു ഒരു വയറിൽ കൂടി ചുറ്റി പിറകോട്ടു വലിച്ചു

എവ്ടേക്കാടീ…പെണ്ണേ ഓടി പോവാൻ നോക്കുന്നേ…ഞാൻ കാണില്ലെന്നു വെച്ചോ…

കുതറുമ്പോഴേക്കും പൊക്കിയെടുത്ത് മേശയ്ക്ക് മോളിലിരുത്തി.

എവ്ടേയാടീ എന്നെ പറ്റിച്ച് പോവുന്നേ…

കുസൃതി നിറച്ച കണ്ണുകൾ ചലിപ്പിച്ച് കൊണ്ടു ചോദിച്ചു.ബഹളം വെച്ച് ആരെയെങ്കിലും വിളിക്കണമെന്നുണ്ട് പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല. കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി.

അക്കൂ…..

പ്രണയാദ്രമായ സ്വരത്തോടൊപ്പം വിരലുകൾ കവിളിലേക്ക് നീങ്ങി.

ഞാൻ അക്കുവല്ല…കൃഷ്ണയാ….ഇവ്ടെത്തെ ജോലിക്കാരിയാ….

വിരലുകൾ കവിളിൽ സ്പർശിക്കാതിരിക്കാൻ മുഖം ചെരിച്ചു കൊണ്ട് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു

ഇപ്പോ വരാംന്നു പറഞ്ഞ് പോയതല്ലേ..എത്ര നേരമായി ഞാൻ നിന്നെ കാത്തിരിക്കുന്നൂ….

പറയുന്നതൊന്നും കേൾക്കുന്നില്ല.പിന്നെയും എന്തൊക്കെയോ പുലമ്പുന്നു.

എവ്ടെ പോവുവാ….

മേശയിൽ നിന്നും ഊർന്നിറങ്ങി ഓടാൻ നോക്കിയപ്പോൾ വലിച്ചടുപ്പിച്ചു കൊണ്ട് ചെവിയിൽ ചോദിച്ചു.ചെവിയിൽ ശ്വസം പതിഞ്ഞപ്പോൾ തോളിലേക്ക് തല ചെരിച്ച് പ്രധിഷേധിക്കാൻ നോക്കി.വയറിൽ മുറുകിയ വിരലുകൾ എടുത്തു മാറ്റാൻ നോക്കി.

എത്ര നേരം നീ ഒളിച്ചു നടക്കുംന്നു നോക്കുകയായിരുന്നു….ഇനി നീയെങ്ങനെ ഓടിയൊളിക്കുംന്നു കാണാലോ…

വയറിലെ കൈയുടെ മുറുക്കം വേദനിപ്പിച്ചു തുടങ്ങി.

എന്നെ വിട്..ഞാൻ കൃഷ്ണയാ….

നീ…അക്കുവല്ലേ…പറ …അക്കുവല്ലേ…പറയ്….

ചുമലുകൾ കുലുക്കി ദേഷ്യത്തിൽ ചോദിച്ചു.മേശയിലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം വലിച്ചിട്ട് അലറി.

അ..അതേ….

ഉത്തരം കേട്ടപ്പോൾ ഒന്നടങ്ങി

ഇവ്ടെ ഇരിക്ക്…

ചൂണ്ടി കാണിച്ച കസേരയിൽ ഇരുന്നു

എന്താ ഇത്രേം നേരം വരാതിരുന്നേ…

പതിഞ്ഞ സ്വരത്തിൽ ചോദിച്ചു കൊണ്ട് മുഖത്ത് വീണു കിടന്ന മുടിയിഴകൾ ഊതി മാറ്റി.

ഞാൻ….അടുക്കളേൽ…..

വിറയലു കാരണം പറയാൻ കൂടി പറ്റുന്നില്ല

ഞാൻ ..പോയിക്കോട്ടെ…

എവ്ടേക്ക്…

ഇതൊക്കെ അലക്കാൻ

കൈയിലെ തുണികൾ കുറച്ചു ഉയർത്തി കൊണ്ട് പറഞ്ഞു

കുറച്ച് കഴിഞ്ഞ് പോവാം….

വാശി പിടിക്കും പോലെ പറഞ്ഞു

അലക്കീട്ട് വേഗം വരാം….

വേഗം വരണം…ഞാൻ കാത്തിരിക്കും

ഒന്നുകൂടി ഇടുപ്പിലെ പിടി മുറുക്കി കൊണ്ട് പറഞ്ഞു.ആ പിടിയിൽ നിന്നും രക്ഷപെട്ട് പുറത്തെത്തിയിട്ടും വിറയൽ മാറിയില്ല.ഇടുപ്പിൽ ഇപ്പോഴും അയാളുടെ കൈകൾ …ചെവിയിൽ പതിഞ്ഞ അയാളുടെ നിശ്വാസത്തിന്റെ ചൂട് ഇനിയും പോയിട്ടില്ല

അക്കൂ…….

അയാളുടെ കണ്ണുകൾ തേടുന്നതു കണ്ടതും കറിയുടെ പാത്രം കൈയിൽ പിടിച്ച് ശ്രീജേച്ചീടെ പെറകിൽ ഒളിച്ചു.ടേബിളിൽ ഭക്ഷണം കഴിക്കാൻ ഇരുന്നവരെല്ലാം അത്ഭുതത്തോടെ ഇതാരെയാ വിളിക്കുന്നത് എന്ന് നോക്കുന്നു

ഈശ്വരാ…കാണല്ലേ….കാണല്ലേ

കണ്ണുകൾ അടച്ച് നിന്നു…

കഥയുടെ ബാക്കിഭാഗം ആദ്യ കമന്റിൽ......

Address

Karungappally
Kollam

Alerts

Be the first to know and let us send you an email when Malayalam Story Book posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category