28/07/2026
നീരജ് മാധവ്,, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രഷ്‌മി റെജു എന്നിവർ ചേർന്ന് നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന" പ്ലൂട്ടോ " ജൂലൈ മുപ്പതിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള,സച്ചിൻ ജോസഫ്,നിമ്ന്ന ഫത്തൂമി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
ജിസിസി (GCC) മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും (TruthGlobal Films), ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ (Overseas Non-GCC) ബെർക്ഷെയർ ഡ്രീം (Berkshire Dream House) "പ്ലൂട്ടോ" തിയേറ്ററുകളിൽ എത്തിക്കും.
മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന ഏലിയൻ കോമഡി ജോണറിലേക്ക് പുതിയൊരു വഴിത്തിരിവാകും ഈ ചിത്രം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജയകൃഷ്ണൻ ആർ കെ,ഛായാഗ്രാഹണം -വിഷ്ണു ശർമ്മ,കഥ തിരക്കഥ-നിയാസ് മുഹമ്മദ്,സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്,ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അർജ്ജുനൻ, അസ്സോസിയേറ്റ് ഡയറക്ടർ-നൗഫൽ സലിം,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പ്രൊഡക്ഷൻ മാനേജർ-പക്കു, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ,സൗണ്ട് ഡിസൈൻ-ശങ്കരൻ എ എസ്,കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ്- ഫ്ലയിങ് പ്ലൂട്ടോ,സ്റ്റണ്ട്- എപിയൻസ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്,പ്രൊജക്റ്റ് ഡിസൈൻ ആന്റ് മാർക്കറ്റിംഗ് സ്ട്രാറ്റെജി-ലൂപ്പ് സ്റ്റോറീസ്,വിഷ്വൽ പ്രൊമോഷൻസ്-
സ്നേക് പ്ലാന്റ്,
പി ആർ ഒ-എ എസ് ദിനേശ്.