30/07/2025
എനിക്കറിയാം ഇന്നല്ലെങ്കിൽ നാളെ എനിക്ക് ജയിക്കാൻ പറ്റും, അതെ, ഇത് പറയുന്നത് സബിത, തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട അതേ സ്ഥാപനത്തിന്റെ മുന്നിൽ സ്വന്തമായി തൊഴിൽ ചെയ്ത് വിജയത്തിലേക്ക് നീങ്ങുന്ന പെൺ കരുത്ത്. മാസങ്ങൾക്കു മുൻപ് ഇൻഫോപാർക്കിലെ ജോലി ഉപേക്ഷിച്ച സബിത ഇന്ന് അതേ സ്ഥാപനത്തിന് മുന്നിൽ ഓട്ടോയിൽ ഭക്ഷണപ്പൊതികൾ വിൽക്കുകയാണ്, ആദ്യം സ്കൂട്ടറിൽ എത്തിയായിരുന്നു സ്ഥാപനത്തിൽ ഭക്ഷണം കൊടുത്തിരുന്നത്, അപ്പോൾ എതിർപ്പുമായി സ്ഥാപന ഉടമകൾ രംഗത്ത് എത്തി അവരുടെ പ്രോപ്പർട്ടിയിൽ കച്ചവടം അനുവദിക്കില്ല എന്നായി, വിരട്ടൽ തന്നോട് വേണ്ടെന്ന് സബിതയും റോഡ് ആരുടെയും കുടുംബ സ്വത്ത് അല്ലല്ലോ പിന്നീട് കച്ചവടം ഐടി പാർക്കിന് മുന്നിൽ റോഡിലായി, ഒപ്പം സ്കൂട്ടർ മാറ്റി തന്റെ പഴയ ഓട്ടോയിൽ ആയി വരവ്. റോഡ് സൈഡിൽ നിന്നുള്ള കച്ചവടത്തിൽ ആദ്യമൊക്കെ നാണക്കേട് തോന്നിയിരുന്നു, അതും താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മുന്നിലാണ് കച്ചവടം ചെയ്യുന്നത് അതിന്റെ ഒരു ചമ്മലും തോന്നി. കുറച്ചു ചിന്തിച്ചപ്പോൾ ഒന്ന് മനസ്സിലായി, തനിക്ക് ജീവിക്കാനാണ് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല, അതോടുകൂടി മനസ്സിലേക്ക് ഒരു പുതു ഊർജ്ജം വന്നെത്തി. എത്ര വലിയ വെയിൽ ആയാലും മഴയായാലും താൻ തളരില്ല, ഇന്നല്ലെങ്കിൽ നാളെ തനിക്കു ജയിക്കാൻ കഴിയും, സബിത പറയുന്നു. മോള് പത്താം ക്ലാസിലും മോൻ ആറാം ക്ലാസിലും ആണ് പഠിക്കുന്നത്.അവരെ മിടുക്കരാക്കി എടുക്കണം അതിനു വേണ്ടി ജോലി ചെയ്തു ജീവിക്കാൻ മനുഷ്യന്മാർ സമ്മതിച്ചില്ല എങ്കിൽ നമ്മൾ എന്തുചെയ്യാനാണ്, എന്നാൽ പിന്നെ ഒറ്റയ്ക്ക് പൊരുതാം എന്ന് വിചാരിച്ചു.
സബിതയ്ക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്, ഇന്ന് സബിത വിജയത്തിന്റെ പാതയിലാണ് ഇപ്പോൾ രണ്ടു സ്ഥലങ്ങളിലായി ഭക്ഷണ വിതരണം നടത്തുന്നുണ്ട്, ഊണിനു പുറമേ ബിരിയാണിയും സ്നാക്സും എല്ലാമുണ്ട്, തൊഴിലില്ലാതെ അലയുന്ന യുവാക്കൾക്ക് ഒരു മാർഗ്ഗദർശിയാണ് ഇന്ന് സബിത.💕💕💕💕