Quilon News

Quilon News News | Story

കൊല്ലത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ.മാരക രാസ ലഹരിമരുന്നായ എം.ഡി.എം.എ യുമായി യുവാവ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിൽ....
01/04/2026

കൊല്ലത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ.

മാരക രാസ ലഹരിമരുന്നായ എം.ഡി.എം.എ യുമായി യുവാവ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിൽ. ചവറ പരിമണം പുലിമുഖത്ത് വീട്ടിൽ ഗിരീഷ് (44) ആണ് പോലീസ് സംഘത്തിന്റെ പിടിയിലായത്.

രാത്രികാല പെട്രോളിങ്ങ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന കൊല്ലം ഈസ്റ്റ് പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. 30.03.2026 വെളുപ്പിന് 2.00 മണിയോടെ ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഗിരീഷ് സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇയാളെ തടഞ്ഞ് നിർത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് 3.258 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ജി.എസ്.ഐ ഷൈജുവിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഓ മാരായ ജയകൃഷ്ണൻ, ജോൺ, മുരുകേശ് എന്നിവരടങ്ങിയ പെട്രോളിങ്ങ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.


കൊല്ലം നീണ്ടകര പാലം - ആറ് വരിയിലേക്ക്Photo Courtesy - aviyal youtube
01/04/2026

കൊല്ലം നീണ്ടകര പാലം -
ആറ് വരിയിലേക്ക്
Photo Courtesy - aviyal youtube

പുത്തൂർ മുക്കിൽ കെട്ടാരക്കര നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ എൻ ബാലഗോപാലിന് വമ്പിച്ച സ്വീകരണം.  KN Balagopal
01/04/2026

പുത്തൂർ മുക്കിൽ കെട്ടാരക്കര നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ എൻ ബാലഗോപാലിന് വമ്പിച്ച സ്വീകരണം.

KN Balagopal

She walk @ Kareepra
01/04/2026

She walk @ Kareepra

സിപിഐഎം അംഗത്വം രാജിവച്ച് കോൺഗ്രസിലേക്ക് കടന്നുവന്ന  അഡ്വ. പി ഐഷാ പോറ്റിയെ കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസി...
15/01/2026

സിപിഐഎം അംഗത്വം രാജിവച്ച് കോൺഗ്രസിലേക്ക് കടന്നുവന്ന അഡ്വ. പി ഐഷാ പോറ്റിയെ കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കൊടിക്കുന്നിൽ സുരേഷ് എം പി സ്വീകരിച്ചു.

കുളക്കട കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വ്യവസായ പങ്കാളിത്തത്തോടെയുള്ള സ്കിൽ ട്രെയിനിംഗ് സെന്ററിന്റെയും എ. ഐ ഗിഗ് വർക്ക് സെന...
15/01/2026

കുളക്കട കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വ്യവസായ പങ്കാളിത്തത്തോടെയുള്ള സ്കിൽ ട്രെയിനിംഗ് സെന്ററിന്റെയും എ. ഐ ഗിഗ് വർക്ക് സെന്ററിന്റെയും പ്രവർത്തനോദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ നിർവഹിച്ചു.

ഗ്രാമീണ യുവതയ്ക്ക് തൊഴിൽ നൈപുണ്യവും തൊഴിലവസരങ്ങളും ഉറപ്പാക്കി കേരളത്തിലെ ഗ്രാമങ്ങളെ ആഗോളനിലവാരത്തിലുള്ള തൊഴിൽ ഹബ്ബുകളാക്കി മാറ്റുമെന്നും കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയായി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി, നൂതനമായ 'ഹയർ ആൻഡ് ട്രെയിൻ' മാതൃകയിലൂടെ ഗ്രാമീണ യുവതി- യുവാക്കൾക്ക് മികച്ച പരിശീലനവും നേരിട്ടുള്ള തൊഴിൽ അവസരങ്ങളും ലഭ്യമാക്കാൻ ഈ സംരംഭം വഴി സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഓപ്പറേറ്റിംഗ് പാർട്‌ണറായ ആർ.സി.സി.എസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഓട്ടോമൊബൈൽ, ഹോസ്‌പിറ്റാലിറ്റി, ഹൈഡ്രോപോണിക്‌സ്, ഡിജിറ്റൽ എഐ ട്രാൻസ്ഫോർമേഷൻ തുടങ്ങിയ മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുക.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ ലീപ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഇൻഡിവില്ലേജിന്റെ കേരളത്തിലെ ആദ്യത്തെ സെന്ററാണ് കുളക്കടയിൽ സജ്ജമായത്. ആഗോള കമ്പനികൾക്കായി എഐ സപ്പോർട്ട്, ഡാറ്റ വ്യാഖ്യാനം തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഈ കേന്ദ്രം ഗ്രാമീണ സ്ത്രീകൾക്കും യുവാക്കൾക്കും സ്വന്തം നാട്ടിൽ തന്നെ തൊഴിൽ ഉറപ്പാക്കുന്നു. ആദ്യഘട്ടത്തിൽ 50 വർക്ക് സ്റ്റേഷനുകളിൽ ആരംഭിക്കുന്ന പദ്ധതി ഭാവിയിൽ 150 വർക്ക് സ്റ്റേഷനുകളായി ഉയർത്തും.

കൊട്ടാരക്കരയിൽ ഐഷാ പോറ്റിയെ സ്വീകരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്...
15/01/2026

കൊട്ടാരക്കരയിൽ ഐഷാ പോറ്റിയെ സ്വീകരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ അഡ്വ. പി. ഐഷാ പോറ്റിക്ക് കൊട്ടാരക്കരയിൽ ഊഷ്മള സ്വീകരണം നൽകി. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഐഷാ പോറ്റിയെ ഔദ്യോഗികമായി സ്വീകരിച്ചത്.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തിയ ഐഷാ പോറ്റിയെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പി. രാജേന്ദ്രപ്രസാദ്, യുഡിഎഫ് ചെയർമാൻ കെ. സി. രാജൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇൻ ചാർജ് ഒ. രാജൻ എന്നിവർ ചേർന്ന് ഓഫീസിലേക്ക് ആനയിച്ചു. തുടർന്ന് സംഘടിപ്പിച്ച സ്വീകരണ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ, രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം ജനകീയ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊട്ടാരക്കരയിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഐഷാ പോറ്റിയുടെ കോൺഗ്രസിലേക്കുള്ള വരവ് പാർട്ടിക്ക് വലിയ കരുത്താകുമെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇത് നിർണായക സ്വാധീനം ചെലുത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

സ്വീകരണ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തിയ ഐഷാ പോറ്റി, സിപിഐഎം നേതൃനിരയിലെ ചിലരുടെ ഗൂഢാലോചനകൾ തനിക്കെതിരെ ഉണ്ടായിരുന്നുവെന്നും, തന്റെ പ്രവർത്തനങ്ങളെ അവഗണിച്ച് രാഷ്ട്രീയമായി ഒതുക്കാൻ ശ്രമം നടന്നതായും ആരോപിച്ചു. താൻ ഒരിക്കലും അധികാരത്തിന് പിറകെ പോയിട്ടില്ലെന്നും, ജനങ്ങളാണ് തനിക്ക് ലഭിച്ച എല്ലാ അവസരങ്ങളുടെയും യഥാർത്ഥ അവകാശികളെന്നും അവർ പറഞ്ഞു. ഇടതുപക്ഷത്തിലെ സാധാരണ പ്രവർത്തകരെ കുറ്റപ്പെടുത്താനില്ലെന്നും, അവരോടുള്ള ബഹുമാനം തുടരുമെന്നും ഐഷാ പോറ്റി വ്യക്തമാക്കി.

സ്വീകരണ സമ്മേളനത്തിൽ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പി. രാജേന്ദ്രപ്രസാദ്, യുഡിഎഫ് ചെയർമാൻ കെ. സി. രാജൻ, കെപിസിസി സെക്രട്ടറി എൽ. കെ. ശ്രീദേവി, പി. ഹരികുമാർ, സവിൻ സത്യൻ, ആർ. രശ്മി എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഒ. രാജൻ അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു, എൻജിഒ അസോസിയേഷൻ, ലോയേഴ്സ് കോൺഗ്രസ് എന്നീ പോഷക സംഘടനകളിലെ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത സമ്മേളനത്തിൽ വേദിയിൽ വെച്ച് ഐഷാ പോറ്റിക്ക് സംഘടനകളുടെ നേതൃത്വത്തിൽ ഔപചാരിക സ്വീകരണവും നൽകി.

ജില്ലാതല ബഡ്സ് കലോത്സവം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു...
14/01/2026

ജില്ലാതല ബഡ്സ് കലോത്സവം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

മാലിന്യത്തിൽ നിന്നും കലാസൃഷ്ടി; ജില്ലാതല മത്സരം സമാപിച്ചു.കൊല്ലം : മാലിന്യത്തിൽനിന്നും കലാസൃഷ്ടികൾ നിർമിക്കുന്നതിന് ജില്...
14/01/2026

മാലിന്യത്തിൽ നിന്നും കലാസൃഷ്ടി; ജില്ലാതല മത്സരം സമാപിച്ചു.

കൊല്ലം : മാലിന്യത്തിൽനിന്നും കലാസൃഷ്ടികൾ നിർമിക്കുന്നതിന് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല മത്സരത്തിന്റെ സമാപന സമ്മേളനം കോർപ്പറേഷൻ ടൗൺ ഹാൾ അനക്സ് ബിൽഡിംഗിൽ കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ് സുബോധ് അധ്യക്ഷനായി. സംസ്ഥാന ശുചിത്വ മിഷൻ ഡയറക്ടർ ടി. എം മുഹമ്മദ് ജാ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമ, നഗര പ്രദേശത്തെ മാലിന്യങ്ങളിൽ നിന്നും മൂല്യമേറിയ കലാസൃഷ്ടികൾ നിർമിച്ച് പരിസ്ഥിതി സൗഹൃദ അന്തരീക്ഷം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾക്കും പൊതുവിഭാഗത്തിനുമായി മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 38 കുട്ടികൾ പങ്കെടുത്തു. എൽ പി, യു പി വിഭാഗം മത്സരത്തിൽ മഹാദേവ് ആർ നായർ, എസ് കാവ്യ, പി അബിൻ തുടങ്ങിയവർ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ അഖിൽ നാഥ്‌ ഒന്നാം സ്ഥാനവും സിദ്ധാർത്ഥ് രണ്ടാം സ്ഥാനവും അഭിലാഷ് മൂന്നാം സ്ഥാനവും നേടി. പൊതു വിഭാഗത്തിൽ എ പി ഉഷ ഭായ് ഒന്നാം സ്ഥാനം, ആശ ലത രണ്ടാം സ്ഥാനം, ജി ആർ ജയശ്രീ മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി. മത്സരാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ദേവി, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അജയകുമാർ, സംസ്ഥാന ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ എ ഫൈസി, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ അനിൽകുമാർ, അസിസ്റ്റന്റ് കോർഡിനേറ്റർ എസ്.എ ശ്രുതി, സംസ്ഥാന ശുചിത്വ മിഷൻ ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന ക്ഷീരസംഗമത്തിന് നാടാകെ വിളംബരവുമായി പാട്ടുവണ്ടിയെത്തി.സംസ്ഥാന ക്ഷീരസംഗമത്തിന്റെ വിളംബരവുമായി ജില്ലയുടെ ഗ്രാമ-നഗര...
14/01/2026

സംസ്ഥാന ക്ഷീരസംഗമത്തിന് നാടാകെ വിളംബരവുമായി പാട്ടുവണ്ടിയെത്തി.

സംസ്ഥാന ക്ഷീരസംഗമത്തിന്റെ വിളംബരവുമായി ജില്ലയുടെ ഗ്രാമ-നഗര വീഥികളിലേക്കെത്തി പാട്ടുവണ്ടി. ആശ്രാമം മൈതാനത്ത് ജനുവരി 18 മുതൽ 21 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026' ന്റെ പ്രചരണാർഥമാണ് പര്യടനം. ചിന്നക്കട ബസ് ബേയിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഫ്‌ളാഗ് ഓഫ് ചെയ്തു. ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണമുയർത്തിയുള്ള ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. പാട്ടുവണ്ടിയുടെഭാഗമായ സനു കുണ്ടറ നയിക്കുന്ന നാടൻ പാട്ടുകളുമുണ്ടായിരുന്നു.

അഞ്ചാംലൂമൂട് സ്വകാര്യ ബസ് സ്റ്റാൻഡ്, ചവറ തെക്കുംഭാഗം ക്ഷീരസംഘം, ചവറ സിവിൽസ്റ്റേഷൻ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, തൊടിയൂർ ക്ഷീരസംഘം തുടങ്ങിയ സ്ഥലങ്ങളിലാണ് വണ്ടിയെത്തിയത്. കർഷകരുമായുള്ള സംവാദവും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരിയും നടത്തി. 15ന് ഓച്ചിറ, ശാസ്താംകോട്ട, ചെറുമൂട്, മുഖത്തല 16ന് ചാത്തന്നൂർ, കൊട്ടാരക്കര, വെട്ടിക്കവല 17ന് പത്തനാപുരം, അഞ്ചൽ, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ വണ്ടിയെത്തും.

ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടർമാരായ സിനില ഉണ്ണികൃഷ്ണൻ, ബോബി പീറ്റർ, ഡെപ്യൂട്ടി ഡയറക്ടർമാരായ വർക്കി ജോർജ്ജ്, സുരേഖ നായർ, അസിസ്റ്റന്റ് ഡയറക്ടർ എ അനീഷ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Address

Kollam
691008

Website

Alerts

Be the first to know and let us send you an email when Quilon News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share