10/09/2025
*നൂറാം വാർഷികത്തിന്റെ നിറവിൽ കിഴിശ്ശേരി ജി എൽ പി സ്കൂൾ; ആഘോഷ പരിപാടികൾ സമാപിച്ചു*
---------------------------------------
*📰 Kizhissery News*
📍10-09-2025 | ബുധൻ
•••••••••••••••••••••••••••••••
*https://chat.whatsapp.com/EbvQgX5MzvD92wVyzz5OPH*
*കിഴിശ്ശേരി:* കിഴിശ്ശേരിയുടെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക മത രാഷ്ട്രീയ മേഖലകളിൽ നിരവധി പ്രതിഭകളെ സമ്മാനിച്ച സ്വതന്ത്ര്യ ഇന്ത്യയുടെ രൂപീകരണത്തിന് മുമ്പേ കിഴിശ്ശേരിയുടെ ഹൃദയഭാഗത്ത് അക്ഷര വെളിച്ചം വിതറി ഇന്നും തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന കിഴിശ്ശേരി ജി എൽ പി സ്കൂൾ, അതിന്റെ ഒരു വർഷത്തോളമായി നടത്തികൊണ്ടിരിക്കുന്ന നൂറാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചു
പരിപാടിയുടെ ഉദ്ഘാടനവും നൂറാം വാർഷിക ഉപഹാരമായ സ്മാർട്ട് ക്ലാസ് റൂം പ്രൊജക്ടിന്റെ സമർപ്പണവും കേരളാ നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ നിർവ്വഹിച്ചു. പി കെ ബഷീർ എം എൽ എ അധ്യക്ഷത വഹിച്ചു. 2025 വർഷത്തെ 35 എൽ എസ് എസ് വിജയികളെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും സ്പീക്കറും എം എൽ എ യും ചേർന്ന് ആദരിച്ചു. കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രജനി ടീച്ചർ, വൈസ് പ്രസിഡന്റ് ബാബു ആനത്താനത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുർഷിദ നിസാർ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലാം മുക്കൂടൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസ്യ ഹംസ, ബ്ലോക്ക് മെമ്പർ എം. സി കുഞ്ഞാപ്പു, വാർഡ് മെമ്പർമാരായ സീനത്ത് വി, കോട്ട ഉമ്മർ ഹാജി, ബാലത്തിൽ ബാപ്പു, പുളിക്കൽ കുഞ്ഞി മൊയ്തീൻ, പി. ടി രാമദാസ്, പി. ടി വേലു കുട്ടി മാസ്റ്റർ, പി നജീബുദ്ദീൻ, സുകുമാരൻ പുല്ലഞ്ചേരി, എ ഇ ഒ എ. ടി സൈതലവി, ബി പി സി രജ്ഞിത്ത്, പി ടി എ പ്രസിഡൻ്റ് പെരിങ്ങാടൻ നിസാർ, എച്ച് എം ഉഷ ടീച്ചർ, എന്നിവർ സംസാരിച്ചു. ചെയർമാൻ ഷറഫുദ്ദീൻ കൊടക്കാടൻ സ്വാഗതവും, ഇ അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു, പൂർവ വിദ്യാർത്ഥി സംഗമത്തിൽ പി ടി എ പ്രസിഡന്റ് നിസാർ പെരിങ്ങാടൻ അധ്യക്ഷത വഹിച്ചു. എം എൻ ചന്ദ്രൻ നായർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. അഡ്വ. വിഭു വാളശ്ശേരി, എം സി മാലിക്ക്, ഫസൽ യു. കെ, പുളിക്കൽ മുഹമ്മദ്, സിറാജുദീൻ ഇല്ലത്തൊടി എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക സംഗമത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. സൈതലവി പുളിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ടി അഷ്റഫ്, സ്മിത ടീച്ചർ, ജോണി മാസ്റ്റർ, അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൂർവ്വ അധ്യാപകരെയും മുൻ കാല പി ടി എ പ്രസിഡന്റുമാരെയും എസ് എം സി ചെയർമാൻമാരെയും ആദരിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാവിരുന്നും പട്ടുറുമ്മാൽ ഫെയിം ഫാസില ബാനു നയിച്ച ഗാനമേളയും അരങ്ങേറി
🌳🌳🌳🌳🌳🌳🌳🌳🌳🌳
*കിഴിശ്ശേരിയുടെ ആദ്യ വാർത്ത ചാനൽ*
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യൂ..
*https://chat.whatsapp.com/EbvQgX5MzvD92wVyzz5OPH*
🌐 *Like page:* https://www.fb.com/kizhisserynews
പ്രാദേശികവാർത്തകൾ, പരസ്യങ്ങൾ, ചരമങ്ങൾ, സ്റ്റോറികൾ അയക്കാൻ
🌐http://wa.me/917356286919