Sathyan Pulikkal

Sathyan Pulikkal "നീ ചെന്നിറുക്കാത്ത പൂവേതു ഭൂമിയിൽ,
നീയേറ്റു വാങ്ങാത്ത നോവേതു മണ്ണിതിൽ "
- പാബ്ലോ നെരൂദ.💝

02/02/2025

എൻ്റെ കുഞ്ഞൻ അബിയുവിൽ നിറയെ ഫലങ്ങൾ 👌🥰
#അബിയു

01/02/2025

യൂണിവേഴ്സിറ്റി സി സോൺ കലോത്സവത്തിലെ ഒരു കിടിലൻ ഒപ്പന കണ്ട് നോക്കൂ 👌👌💕

10/01/2025

"ഒന്നിനി ശ്രുതി താഴ്തി പാടുക പൂങ്കുയിലേ...."
ഭാവഗായകൻ്റെ മാസ്റ്റർ പീസ് 👌

"കരയുന്ന രാക്കിളിയെതിരിഞ്ഞൊന്നു നോക്കീടാതെ മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരില്‍ "നിത്യ വിസ്മയ മധുരഗാനങ്ങളാൽ കൈരളിയ...
09/01/2025

"കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസ ചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്‍ "

നിത്യ വിസ്മയ മധുരഗാനങ്ങളാൽ കൈരളിയുടെ കാത് കുളിർപ്പിച്ച
ഭാവഗായകന് വിട 💔🌹🌹🙏

12/12/2024

താമരശേരി ചുരത്തിന് ബദൽ പാതയില്ല : ഷാഫി പറമ്പിൽ പാർലമെൻ്റിൽ 👌🥰

22/11/2024

പോഷകങ്ങളുടെ കലവറയാണ് വിദേശ പഴമായ അബ്യൂ. ആമസോൺ തറവാട്ടിൽ പിറന്ന അബ്യൂ നമ്മുടെ നാട്ടിൽ നന്നായി വിളയിക്കാം. ഞങ്ങളുടെ വീട്ടിലെ ഒരു കൊച്ചു അബ്യൂ ചെടിയിൽ വിളഞ്ഞ പഴങ്ങൾ കാണാം. വിളഞ്ഞ പഴം വിളവെടുത്ത് മുറിക്കുന്നതും കാണാം.😍

''വ്രതം അനുഭൂതിയാണ് "ഇനി വ്രതശുദ്ധിയുടെ നാളുകൾ.വ്രതം മനസ്സിന്റെ അനുഭൂതിയാണ്.അത് പുറമെയുള്ള കെട്ടുകാഴ്ചകളല്ല. "തത്വമസി"(അ...
15/11/2024

''വ്രതം അനുഭൂതിയാണ് "
ഇനി വ്രതശുദ്ധിയുടെ നാളുകൾ.

വ്രതം മനസ്സിന്റെ അനുഭൂതിയാണ്.അത് പുറമെയുള്ള കെട്ടുകാഴ്ചകളല്ല. "തത്വമസി"
(അത് നീയാകുന്നു/ഞാൻ തന്നെയാണ് നീ)
എന്ന് ഭക്തനോട് പറയുന്ന ഏക ദേവതാ രൂപമാണ് ശബരിമല ശ്രീ അയ്യപ്പൻ. വ്രതശുദ്ധമാർന്ന വൃശ്ചിക പുലരിയോടെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭമായി.

"മനുഷ്യനും മനുഷ്യനും മത്സരമില്ലാ..
മത ജാതിഭേദങ്ങൾ ഇവിടെയില്ലാ...
തമ്പുരാനില്ലാ..താഴ്ന്നവനില്ലാ...
ഈ തിരു സന്നിധിയയിൽ...."

ഇത് തന്നെയാണ് ശബരിമല ക്ഷേത്രസന്നിധാനത്തെ മറ്റ് ദേവാലയങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അനിവാര്യമായ മാനവ സൗഹാർദ്ദമാണ് ഇവിടം വിളിച്ചോതുന്നത്. ഓരോ മനുഷ്യനിലും ദൈവാംശമുണ്ടെന്ന പരമസത്യം വിളിച്ചു പറയുന്ന ദേവസ്ഥാനം.

മാലയിട്ടുകഴിഞ്ഞാൽ പ്രപഞ്ചത്തിലെ
"മുള്ള് മുരട് മൂർഖൻപാമ്പു മുതൽ, കല്ല് കരട് കാഞ്ഞിരക്കുറ്റി" വരെയുള്ള സകലമാന അചേതന - സചേതന വസ്തുക്കളെയും സ്വാമിയായി കണ്ട് ആദരിക്കണമെന്ന് പറയുന്ന ദേവസങ്കല്പം. വലിപ്പച്ചെറുപ്പമില്ലാതെ സകലരെയും ഒന്നായി കാണാൻ പഠിപ്പിക്കുന്ന സോഷ്യലിസ്റ്റ് ദേവൻ തന്നെയാണ് യഥാർത്ഥത്തിൽ ശ്രീ അയ്യപ്പൻ!

"മനുഷ്യനൊന്നാണെന്ന സത്യം
എന്റെ മണികണ്ഠസ്വാമി അരുൾ ചെയ്തു...
മദമാത്സര്യങ്ങൾ ഇവിടെ വേണ്ടെന്ന
മഹിതോപദേശം ഞാൻ കേട്ടൂ..."

വർത്തമാനകാല മാനവസമൂഹത്തിന് അനിവാര്യമായ സന്ദേശവുമിതാണ്. വിശാലവും ചിന്തോദ്ദീപകവുമായ സന്ദേശം.....
ഇതിനെ സങ്കുചിതമാക്കാതിരിക്കുക.....🙏
ഏവർക്കും ശ്രീ ശബരീശന്റെ അനുഗ്രഹാശിസുകളുണ്ടാവട്ടെ. സമാധാനപൂർണ്ണമായ ഒരു തീർത്ഥാടനകാലം സാർത്ഥകമാകട്ടെ..
" സ്വാമിയേ ശരണമയ്യപ്പാ ..."

✍ സത്യൻ പുളിക്കൽ

Address

Valiyaparamba
Kondotty

Website

Alerts

Be the first to know and let us send you an email when Sathyan Pulikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share