Konni vartha

Konni vartha konni first internet media
http://konnivartha.com

This is the official face book account of online news portal

PRESIDENT OF INDIA TO VISIT Andhra Pradesh from June 30 to July 1The President of India Smt Droupadi Murmu will visit An...
29/06/2026

PRESIDENT OF INDIA TO VISIT Andhra Pradesh from June 30 to July 1

The President of India Smt Droupadi Murmu will visit Andhra Pradesh from June 30 to July 1, 2026. On June 30, the President will grace the first convocation ceremony of the Central Tribal University of Andhra Pradesh at Vizianagaram, Andhra Pradesh. On July 1, the President will grace the first convocation ceremony of the Central University of Andhra Pradesh at Ananthapuramu, Andhra Pradesh.

The President of India Smt Droupadi Murmu will visit Andhra Pradesh from June 30 to July 1, 2026. On June 30, the President will grace the first convocation ceremony of the Central Tribal University of Andhra Pradesh at Vizianagaram, Andhra Pradesh. On July 1, the President will grace the first conv...

പുണെ കൊലക്കേസ്; വിവാഹ ഷോപ്പിങിനെന്ന പേരിൽ സിയ ഗോയൽ പ്രതിശ്രുത വരനിൽ നിന്നും ഒരു കോടി രൂപ വാങ്ങി കാമുകന് നൽകിപൂണെ: മഹാരാഷ...
29/06/2026

പുണെ കൊലക്കേസ്; വിവാഹ ഷോപ്പിങിനെന്ന പേരിൽ സിയ ഗോയൽ പ്രതിശ്രുത വരനിൽ നിന്നും ഒരു കോടി രൂപ വാങ്ങി കാമുകന് നൽകി

പൂണെ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തുന്നതിനു മുമ്പ് പ്രതിശ്രുത വധുവായ സിയ ഗോയൽ വിവാഹ ഷോപ്പിങിനെന്നു പറഞ്ഞ് ഒരു കോടി രൂപ കൈപ്പറ്റിയതായി പൊലീസ് വെളിപ്പെടുത്തി. പ്രതികളായ സിയ ഗോയലും കാമുകൻ ചേതൻ ചൗദരിയും ചേർന്ന് ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. കൊലപാതകവും ശേഷമുള്ള സിയയുടെയും കാമുകന്‍റെയും ഭാവി ജീവിതവും ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി കേതൻ അഗർവാളിൽ നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയതായും പിന്നീട് പണം കാമുകനായ ചേതൻ ചൗദരിക്ക് കൈമാറിയതായുമാണ് ആരോപണം. ട്രെക്കിങ്ങിനിടെ സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണാണ് കേതൻ മരിച്ചതെന്നാണ് പൊലീസും കുടുംബാംഗങ്ങളും ആദ്യം കരുതിയത്....

പൂണെ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തുന്നതിനു മുമ്പ് പ്...

കരയിലൂടെയും ആകാശത്തിലൂടെയും പാക് ആക്രമണം; അഫ്ഗാനില്‍ 40 മരണം; കൊല്ലപ്പെട്ടത് സിവിലിയന്‍മാരെന്ന് താലിബാന്‍; ഭീകരരെന്ന് പാ...
29/06/2026

കരയിലൂടെയും ആകാശത്തിലൂടെയും പാക് ആക്രമണം; അഫ്ഗാനില്‍ 40 മരണം; കൊല്ലപ്പെട്ടത് സിവിലിയന്‍മാരെന്ന് താലിബാന്‍; ഭീകരരെന്ന് പാക്കിസ്താന്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന്‍ കരയിലൂടെയും ആകാശത്തിലൂടെയും നടത്തിയ ആക്രമണങ്ങളില്‍ 40 ഓളം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. പാക് അതിര്‍ത്തിയോട് ചേര്‍ന്ന അഫ്ഗാന്‍ പ്രവിശ്യകളില്‍ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 160-ലധികം പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാന്റെ നടപടി ഭീരുത്വമാണെന്നും ക്രൂരമായ കുറ്റകൃത്യമാണെന്നും താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് മറുപടിയായാണ് സൈനിക നടപടി എന്നാണ് പാകിസ്ഥാന്റെ വാദം. അഫ്ഗാനിസ്ഥാനിലെ പക്തിയ, പക്തിക, കുനാര്‍ പ്രവിശ്യകളിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 29 ഭീകരരെ വധിച്ചതായി പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അതാവുള്ള താരാര്‍ വ്യക്തമാക്കി....

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന്‍ കരയിലൂടെയും ആകാശത്തിലൂടെയും നടത്തിയ ആക്രമണങ്ങളില...

പ്രതിമാസം 1000 രൂപ സ്ത്രീകൾക്ക് ലഭിക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമം, ആരോപണവുമായി കെഎൻ ബാലഗോപാൽത...
29/06/2026

പ്രതിമാസം 1000 രൂപ സ്ത്രീകൾക്ക് ലഭിക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമം, ആരോപണവുമായി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ കേരളത്തിലെ 35 നും 60 നും ഇടയിൽ പ്രായമുള്ള 30 ലക്ഷത്തിലധികം സ്ത്രീകൾക്കായി നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അട്ടിമറിക്കപ്പെടുന്നുവെന്ന് സംശയിക്കുന്നുലെന്ന് മുൻ ധനകാര്യമന്ത്രി കെഎൻ കെഎൻ ബാലഗോപാൽ. സ്ത്രീ സുരക്ഷാ പദ്ധതി സംബന്ധിച്ചു മുഖ്യമന്ത്രി വി. ഡി സതീശൻ നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്. രാജ്യത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഒരു സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ നിന്ന് ഒരുവശത്ത് പിന്നോട്ട് പോവുകയും മറുവശത്ത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്യുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി....

തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ കേരളത്തിലെ 35 നും 60 നും ഇടയിൽ പ്രായമുള്ള 30 ലക്ഷത്തിലധികം സ്ത്രീകൾക്കായി നടപ്പിലാ...

കടുത്ത സംഘർഷത്തിന് പിന്നാലെ ഇറാന് വിട്ടുനൽകുന്ന ഫണ്ടിൽ വ്യക്തത ആയി, 600 കോടി ഡോളർ ഖത്തർ വഴി നൽകും; ഹോർമുസ് വീണ്ടും കൈപ്പ...
29/06/2026

കടുത്ത സംഘർഷത്തിന് പിന്നാലെ ഇറാന് വിട്ടുനൽകുന്ന ഫണ്ടിൽ വ്യക്തത ആയി, 600 കോടി ഡോളർ ഖത്തർ വഴി നൽകും; ഹോർമുസ് വീണ്ടും കൈപ്പിടിയിലാക്കി ഇറാൻ

ടെഹ്റാൻ: ഇറാന് നൽകേണ്ട മരവിപ്പിച്ച സ്വത്തുക്കളിൽ ആദ്യ ഘട്ടമായ 600 കോടി ഡോളർ ഖത്തർ വഴി നൽകും. ഹോർമൂസിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തീരുമാനിച്ചു. അതേസമയം അടുത്ത ഘട്ടം ഇറാൻ - അമേരിക്ക ചർച്ചകൾ ഈയാഴ്ച്ച നടക്കുമെന്ന വാർത്ത ഇറാൻ നിഷേധിച്ചു. ഹോർമൂസ് കൈകാര്യം ചെയ്യാനുള്ള ചർച്ചകൾ ഒമാനും ഇറാനും തമ്മിൽ തുടങ്ങി. എല്ലാ കപ്പലുകളും ഇറാൻ നൽകിയ റൂട്ട് വഴി മാത്രം- ഹോർമൂസ് വീണ്ടും കൈപ്പിടിയിലാക്കിയെന്ന് ഇറാൻ അവകാശപ്പെട്ടു. സംഘർഷം അവസാനിപ്പിച്ച് വീണ്ടും ചർച്ചകളിലേക്ക് മടക്കം. ധാരണയിലൊപ്പിട്ടതിന് പിന്നാലെ ഹോർമൂസിലെ ആധിപത്യം കൈവിടും വിധം ഒമാൻ തീരം വഴി സുരക്ഷിത നാവിക പാത വന്നതും കാര്യമായ ഇളവുകൾ ഇറാനു വേണ്ടി നടപ്പാകാതിരുന്നതുമാണ് സംഘർഷത്തിന് വഴിയൊരുക്കിയത്....

ടെഹ്റാൻ: ഇറാന് നൽകേണ്ട മരവിപ്പിച്ച സ്വത്തുക്കളിൽ ആദ്യ ഘട്ടമായ 600 കോടി ഡോളർ ഖത്തർ വഴി നൽകും. ഹോർമൂസിൽ പൊട്ടിപ്പു.....

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ 2 ജില്ലകളിലും ഓറഞ്ച് അലർട്ട്തിരുവനന്തപുരം: സ...
29/06/2026

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ 2 ജില്ലകളിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ രൂക്ഷമാകുന്നത്. ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് മറ്റന്നാളും യെല്ലോ അലർട്ടാണ്....

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ രൂക്ഷമാകുന്നത്. ഇന്ന് 3 ജില്.....

പാതിരാത്രിയില്‍ നാടകീയ റെയ്ഡ്; ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും ഏഴ് പ്രമുഖ നേതാക്കളെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത് ഇറാഖ് സൈ...
29/06/2026

പാതിരാത്രിയില്‍ നാടകീയ റെയ്ഡ്; ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും ഏഴ് പ്രമുഖ നേതാക്കളെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത് ഇറാഖ് സൈന്യം

ബാഗ്ദാദ്: ഇറാഖ് രാഷ്ട്രീയത്തെ പിടിച്ചുലച്ച അഴിമതിക്കേസില്‍ ഏഴ് ഉന്നത രാഷ്ട്രീയ നേതാക്കളെ സൈന്യം അറസ്റ്റ് ചെയ്തു. ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള പാര്‍ലമെന്റ് അംഗങ്ങളായ ഏഴ് പേരയൊണ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണ്‍ വളഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാടകീയമായ റെയ്ഡിന്റെ വിശദാംശങ്ങള്‍ ഇറാഖ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസം അറസ്റ്റിലായ മുന്‍ പെട്രോളിയം ഉപമന്ത്രി അദ്‌നാന്‍ അല്‍ ജുമൈലിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റിലായ ജനപ്രതിനിധികളുടെ പാര്‍ലമെന്ററി പരിരക്ഷ നീക്കിയ ശേഷമായിരുന്നു സുരക്ഷാസേനയുടെ നടപടി. മുന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനിയുടെ പാര്‍ട്ടിയിലെ പ്രമുഖരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു....

ബാഗ്ദാദ്: ഇറാഖ് രാഷ്ട്രീയത്തെ പിടിച്ചുലച്ച അഴിമതിക്കേസില്‍ ഏഴ് ഉന്നത രാഷ്ട്രീയ നേതാക്കളെ സൈന്യം അറസ്റ്റ് ചെയ...

ജോജു ജോർജ് – ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ മാസ്സ് ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രം ‘വരവ്’ തിയറ്ററുകളിലേക്ക്മലയാള സിനിമയുടെ മാസ്സ...
29/06/2026

ജോജു ജോർജ് – ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ മാസ്സ് ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രം ‘വരവ്’ തിയറ്ററുകളിലേക്ക്

മലയാള സിനിമയുടെ മാസ്സ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതാൻ ജോജു ജോർജും ഷാജി കൈലാസും ആദ്യമായി ഒന്നിക്കുന്ന 'വരവ്' ജൂലൈ 16ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്. ശ്രീ ഗോകുലം മൂവീസാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇന്ത്യയൊട്ടാകെ വിതരണത്തിനെത്തിക്കുന്നത്. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസിന്റെ മാസ്സ് മേക്കിങും ജോജു ജോർജിന്റെ കരുത്തുറ്റ പ്രകടനവും ഒത്തുചേരുമ്പോൾ, ചിത്രം തിയറ്ററുകളിൽ വലിയൊരു ആഘോഷമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. ഹൈറേഞ്ചിന്റെ വിസ്മയകരമായ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ തീപ്പൊരി ആക്ഷനും, കൈയടി നേടുന്ന മാസ്സ് ഡയലോഗുകളും, കുടുംബ വികാരങ്ങളും ഒരുമിക്കുന്ന ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു....

മലയാള സിനിമയുടെ മാസ്സ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതാൻ ജോജു ജോർജും ഷാജി കൈലാസും ആദ്യമായി ഒന്നിക്കുന്ന 'വരവ്' ജ...

ബാച്ചിലർമാർക്ക്​ പ്രത്യേക പാർപ്പിട കേന്ദ്രങ്ങൾ: 10 മാസത്തിനിടെ 1,360 ലൈസൻസുകൾ അനുവദിച്ച് സൗദി മുനിസിപ്പാലിറ്റി മന്ത്രാലയ...
29/06/2026

ബാച്ചിലർമാർക്ക്​ പ്രത്യേക പാർപ്പിട കേന്ദ്രങ്ങൾ: 10 മാസത്തിനിടെ 1,360 ലൈസൻസുകൾ അനുവദിച്ച് സൗദി മുനിസിപ്പാലിറ്റി മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ ബാച്ചിലർമാർക്കും തൊഴിലാളികൾക്കുമുള്ള കൂട്ടായ പാർപ്പിട കേന്ദ്രങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതി​െൻറ ഭാഗമായി കഴിഞ്ഞ 10 മാസത്തിനിടെ 1,360-ലധികം ലൈസൻസുകൾ അനുവദിച്ചതായി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അറിയിച്ചു. 2025 സെപ്റ്റംബർ മുതൽ ഇത്തരം താമസസൗകര്യങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയതിന് ശേഷം, നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നതിൽ പ്രകടമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കൂട്ടായ താമസമേഖലയെ കൂടുതൽ സുസംഘടിതമാക്കുന്നതിനും തൊഴിലാളികളുടെ പാർപ്പിടങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള മന്ത്രാലയത്തി​െൻറ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. നിയമം പ്രാബല്യത്തിൽ വന്നതുമുതൽ ലൈസൻസിനായുള്ള അപേക്ഷകളിൽ വലിയ വർദ്ധനവാണ് ദൃശ്യമാകുന്നത്. മന്ത്രാലയത്തി​െൻറ ഔദ്യോഗിക പോർട്ടലായ ‘ബലദി’ പ്ലാറ്റ്‌ഫോം വഴി അനുവദിച്ച ഈ ലൈസൻസുകൾ പ്രകാരം ഏതാണ്ട് 10 ലക്ഷത്തോളം ഗുണഭോക്താക്കളെ ഉൾക്കൊള്ളാൻ ശേഷിയുള്ള താമസസൗകര്യങ്ങളാണ് ഒരുങ്ങുന്നത്....

റിയാദ്: സൗദി അറേബ്യയിൽ ബാച്ചിലർമാർക്കും തൊഴിലാളികൾക്കുമുള്ള കൂട്ടായ പാർപ്പിട കേന്ദ്രങ്ങൾ കൂടുതൽ വ്യവസ്ഥാപി.....

സന്ദീപിനെ അവശനിലയിൽ‌ കണ്ടെത്തിയത് ഇന്നലെ; മരണം കൊലപാതകമെന്ന് കണ്ടെത്തി, പ്രതികൾ‌ യുവതിയുടെ അച്ഛനും സുഹൃത്തുംപത്തനംതിട്ട:...
29/06/2026

സന്ദീപിനെ അവശനിലയിൽ‌ കണ്ടെത്തിയത് ഇന്നലെ; മരണം കൊലപാതകമെന്ന് കണ്ടെത്തി, പ്രതികൾ‌ യുവതിയുടെ അച്ഛനും സുഹൃത്തും

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ സന്ദീപിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്ടി, സുഹൃത്ത് ഗോപി എന്നിവരാണ് പ്രതികൾ. വിവാഹിതയായ യുവതിയുമായി സന്ദീപിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണം. മരണം മർദ്ദനമേറ്റെന്ന് പോസ്റ്റുമോട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സന്ദീപിനെ വീടിന് സമീപം അവശ നിലയിൽ കണ്ടെത്തിയത്. സംശയിക്കുന്ന മൂന്നു പേരെ രാവിലെ പിടികൂടിയിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ സന്ദീപിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്....

Address

Konni Vartha ,, No :26, Konni , Pathanamthitta (dist )kerala , India , Pin :689691
Konni
689691

Alerts

Be the first to know and let us send you an email when Konni vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share