12/04/2025
ആയുർവേദ സ്മൃതി മെഡിറ്റേഷൻ കൗൺസിലിംഗ് :എത്ര ചികിത്സയെടുത്താലും മാറാത്ത പല ശാരീരിക മാനസിക രോഗങ്ങളുടെ അടിസ്ഥാന കാരണം എന്നോ ഒരിക്കൽ നിങ്ങൾ കടന്നു പോയ മാനസിക സമ്മർദ്ദത്തിന്റെ ഭാഗമായിരിക്കും. അല്ലെങ്കിൽ നിരന്തരമായി നിങ്ങൾ അഭിമുഖീകരിക്കുന്ന stress ഉം, ടെൻഷനും ആയിരിക്കും. ഇത്തരം അസുഖങ്ങളെ psychosomatic രോഗങ്ങൾ എന്നാണ് പറയുന്നത്. ഒരു രോഗം മാറണമെങ്കിൽ അതിന്റെ അടിസ്ഥാന കാരണത്തെ പൂർണമായും മാറ്റണം. സ്മൃതി മെഡിറ്റേഷനിലൂടെ ഒരു വ്യക്തി കടന്നു പോകുമ്പോൾ, ഉപബോധമനസ്സിൽ കിടക്കുന്ന ആ വിഷമത്തിലൂടെ സഞ്ചരിക്കുകയും അന്നുണ്ടായ പ്രശ്നങ്ങൾക്ക് സ്വന്തമായി പരിഹാരം കണ്ടെത്തുകയുമാണ് ചെയ്യുന്നത്.ഇതുവഴി കാരണമറിയാത്ത ഒരുപാട് ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ(ഉറക്കമില്ലാത്ത അവസ്ഥ, പലതരം സന്ധിവേദനകൾ, ശരീരമാസകലമുള്ള വേദന, മൈഗ്രെയ്ൻ,സ്ഥിരമായ ക്ഷീണം, പലതരം ത്വക് രോഗങ്ങൾ,ഉൾ ഭയം, anxiety, പഠനത്തിലെ ശ്രദ്ധക്കുറവ്,പലതിനോടും അമിതമായ ആസക്തി,റിലേഷൻഷിപ്പിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ,സ്വഭാവ വൈകല്യങ്ങൾ,ഒന്നിലും സന്തോഷം കണ്ടെത്താൻ പറ്റാത്ത അവസ്ഥ,ഡിപ്രെഷൻ etc....) മാറുകയും ചെയ്യുന്നു.മനസ്സിന്റെ അടിത്തട്ടിൽ നിങ്ങൾ പോലും അറിയാതെ കിടക്കുന്ന ഇത്തരം trauma കളെ heal ചെയുന്നത് വഴി സ്ഥിരമായ സന്തോഷവും ആരോഗ്യവും നിങ്ങൾക്ക് ലഭിക്കുന്നു