11/08/2025
മരണപ്പെട്ട വിദ്യാർത്ഥിയുടെ വീട്ടിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി.
കോതമംഗലം : കറുകടം സ്വദേശിനിയും ലൗ ജിഹാദിന്റെ ഇരയുമായ വിദ്യാർത്ഥിയുടെ വീട്ടിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി. കാമുകനായ റമീസ് സോനയോട് മതം മാറാൻ തയ്യാറല്ലെങ്കിൽ മരിച്ചോളാൻ പറഞ്ഞെന്നു ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുള്ളതായാണ് വിവരം. വീട്ടിനുള്ളിൽ അടച്ചിട്ട നിലയിൽ ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്ന വിദ്യാർത്ഥി പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് വളരെ ഗൗരവമായി കാണേണ്ടതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ബിജെപി ദേശീയനിർവ്വഹക സമിതി അംഗം പി കെ കൃഷ്ണ ദാസ്, എറണാകുളം മേഖല പ്രഭാരി ഷോൺ ജോർജ്, ജില്ല പ്രസിഡന്റ് പി പി സജീവ്, വൈസ് പ്രസിഡന്റ് ഇ റ്റി നടരാജൻ, കോതമംഗലം മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീൺ, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാങ്ങോട്, അജിത് കുമാർ ഇ കെ എന്നിവരും ഉണ്ടായിരിന്നു.
ചിത്രം :ബിജെപി നേതാക്കൾ മാധ്യമങ്ങളെ കാണുന്നു