27/06/2023
ഇതൊരു കവാടമാണ്...
വെറും കവാടമല്ല..!
സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെ ആദ്യകാല ആസ്ഥാന മന്ദിരമായിരുന്ന അബുൽ ഹഖ് മുഹമ്മദ് അബ്ദുൽ ബാരി ഉസ്താദിന്റെ വീട്ടിലേക്കുള്ള കവാടം.
അനവധി നിരവധി മഹാന്മാരായ പണ്ഡിത മഹത്തുക്കൾ ദൂരെ ദിക്കിൽ നിന്നും സമസ്ത മുശാവറ യോഗം കൂടാൻ വേണ്ടി കടന്നു വന്ന കവാടം.
ഓർക്കണേ...
1960കൾക്ക് മുമ്പാണിത്.
അക്കാലത്ത് കവാടത്തിന് പോയിട്ട് ഓടിട്ട വീട് പോലും കാണൽ അപൂർവ്വമായ കാലം.
അതെ..
അക്കാലത്ത് മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും വലിയ ധനാഢ്യനായിരുന്ന സമസ്തയുടെ സ്ഥാപക നേതാവും 20 വർഷം സമസ്തയുടെ പ്രസിഡണ്ടുമായിരുന്ന വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ (ഖഃസി).
പക്ഷേ..
എല്ലാ സമസ്തക്കും ദീനിനും നാടിനും വേണ്ടി എല്ലാം ചിലവഴിച്ച് അവസാനം കഫൻ പുടക്ക് പോലും പണമില്ലാതെ ഫക്കീറായി പടച്ച റബ്ബിലേക്ക് യാത്രപോയ മഹാൻ.
ഇന്നും ഉസ്താദ് വഖഫ് ചെയ്ത 30ലേറെ നമ്പറിൽ ഏക്കർ കണക്കിന് ഭൂമികൾ പുതുപ്പറമ്പിലും പുതുപ്പറമ്പിന്റെ അയൽ പ്രദേശങ്ങളായ എടരിക്കോട്, തെന്നല, പറപ്പൂർ വില്ലേജുകളിലുമുണ്ട്. അതിൽ ഭൂരിഭാഗവും പുതുപ്പറമ്പ് ജുമാ മസ്ജിദ് പള്ളി പരിപാലനം ദർസ് എന്നിവയക്ക് വേണ്ടിയുള്ളതാണെന്നും കൂടിയോർക്കണം.
സ്വന്തമായി നാട്ടിൽ സ്വന്തം സ്ഥലത്ത് സ്വന്തം ചിലവിൽ സ്കൂൾ പണിത് അത് സർക്കാറിന് കൈമാറി.
സമസ്ത പഴയ കാലത്ത് ഭൗതിക വിദ്യാഭ്യാസത്തിന് എതിരാണെന്ന് പറഞ്ഞവർ ഇതൊന്നും കാണണം.
ഇതേ പോലെ തന്നെ സ്വന്തം ചിലവിൽ സ്വന്തം സ്ഥലത്ത് സ്കൂളിനോട് ചാരി മദ്റസയും പണിതു. പുതുപ്പറമ്പ് ബയാനുൽ ഇസ്ലാം മദ്റസ.
1951 സെപ്തബംർ 17ന് വാളക്കുളം പുതുപ്പറമ്പ് ജുമാ മസ്ജിദിൽ ചേർന്ന സമസ്ത മുശാവറ യോഗത്തിൽ SKIMVB രൂപീകൃതമായപ്പോൾ താൻ പണിത മദ്റസ സമസ്തയുടെ ആദ്യ മദ്റസയായി രജിസ്റ്റർ ചെയ്തു.
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ പണി നടക്കുമ്പോൾ ഉസ്താദ് സുഖമില്ലാതെ കിടക്കുകയാണ്. ആ സമയത്ത് ജാമിഅഃക്ക് കൊടുക്കാൻ തന്റെ കയ്യിൽ ഒന്നുമില്ലാത്തതിനാൽ താൻ രചിച്ച "സ്വിഹാഹു ശൈഖൈനി" എന്ന ഗ്രന്ഥത്തിന്റെ 1000 കോപി ജാമിഅഃക്ക് വേണ്ടി സമർപ്പിച്ചു.
ഉസ്താദിന്റെ വീട്ടിലേക്കുള്ള ഈ കവാടം ഇന്നും അവിടെയുണ്ട്.
നിർഭാഗ്യവശാൽ വീട് പൊളിഞ്ഞ അവസ്ഥയിലാണ്.
അല്ലാഹു ഈ മഹാന്മാരോടൊപ്പം നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടേ.. ആമീൻ.