12/01/2023
"സ്റ്റിൽ ഫോട്ടോഗ്രാഫർ "
കാലം മാറിയാലും ക്യാമറ മാറിയാലും മാധവട്ടൻ ഇന്നും ഫോട്ടോഗ്രാഫർ തന്നെ.
1980 കളിൽ സജീവമായിരുന്ന. യാഷിക ഫ്ലക്സ് ക്യാമയിൽ ഇരുപത്തിമൂന്നാം വയസ്സിൽ തുടങ്ങിയതാണ് മാധവട്ടന്റ ഫോട്ടോഗ്രാഫർ ജീവിതം.
യാഷിക ഫ്ലക്സ്,യാഷിക മാറ്റ് ജി, റോള്ളി ഫ്ലക്സ്, യാഷിക എം. ജി.വൺ , എസ്. എൽ. ആർ നിക്കോൺ എഫ്. എം ടു , ഫീൽഡ് ക്യാമറ, കോസിന, നിക്കോൺ ഡി സീരീസ്, ക്യാമറളിലേല്ലാം ഫോട്ടോ എടുത്ത മാധവേട്ടൻ ഏറ്റവും നൂതന സാങ്കേതിക വിദ്യയിലൊരുക്കിയ മിറർലെസ്സ് ക്യാമറയിൽ എത്തി നിൽക്കുമ്പോഴും ആ ഇരുപത്തിമൂന്നുകാരന്റെ ഊർജ്ജവും സർഗ്ഗാത്മകതയും ഒരുപടി ഉയർന്നിട്ടെഒള്ളൂ...
കാലവും ക്യാമറയും ഒരേപോലെ മാറുമ്പോഴും ഈ 64 കാരൻ പകർത്തിയ മനോഹര ചിത്രങ്ങൾ തന്റെ സ്റ്റുഡിയോയിൽ നിറംമങ്ങാതെ ഇന്നുമുണ്ട്.
എൺപതുകളിലും തൊണ്ണൂറുകളിലും മാധവേട്ടന്റെ ക്യാമറയിൽ പകർത്താത്ത ആഘോഷങ്ങൾ ചുരുക്കമായിരുന്നു വൈലത്തൂര്കാർക്ക്.വൈലത്തൂര് കാരുടെ ആദ്യത്തെ സ്റ്റുഡിയോ.
കഴിഞ്ഞ കാലത്തെ ഓർമ്മകൾ ഫ്രയിമിലാക്കാൻ തനിക്ക് കൂട്ടായ സ്വന്തം ക്യാമറകളെല്ലാം പുതിയ തലമുറക്ക് കാണാനും പഠിക്കാനും വേണ്ടി ഇന്നും പൊടിപിടിപ്പിക്കാതെ സൂക്ഷിച്ചിട്ടുണ്ട് സ്റ്റുഡിയോക്ക് മുന്നിലെ ആ വലിയ ചില്ലുകൂട്ടിൽ.
ഫോട്ടോഗ്രാഫർമാരുടെ ആദ്യത്തെ സംഘടനയായ എ. കെ. പി. എ യുടെ തുടക്കകാലം മുതൽക്കേ ജില്ലാ സെക്രെട്ടറി ആയും, പ്രസിഡന്റ് ആയും, സംസ്ഥാന കമ്മിറ്റി അഗംമായും ഇപ്പോൾ തീരൂർ മേഖല കമ്മിറ്റി അംഗമായും സംഘടനയെ നയിക്കുന്നു. ചെറിയമുണ്ടം കമ്മാടിക്കൽ സംഗീത് മാധവൻ
വൈലത്തൂരുക്കാരുടെ ആഘോഷങ്ങൾ ക്യാമറയിൽ പകർത്താനും പുതിയ തലമുറക്ക് ഫോട്ടോഗ്രാഫി പകർന്നു നൽകാനും വൈലത്തൂരിലെ സംഗീത് സ്റ്റുഡിയോയിൽ മാധവേട്ടനും ഭാര്യ രമണിയും മകൾ രമ്യയും ഫോട്ടോഗ്രാഫർമാരായി ഇന്നും സജീവമാണ്.