
16/06/2025
കൊട്ടാരക്കര
KSRTC ബസിൽ മോഷണം നടത്തിയ അമ്മയും മകളും പിടിയിൽ
KSRTC ബസിൽ യാത്ര ചെയ്ത് മോഷണം നടത്തിയ തമിഴ്നാട് സ്വദേശികളായ അമ്മയും മകളും പിടിയിൽ. തമിഴ്നാട് ചെട്ടിപാളയം സ്വദേശികളായ സെൽവി (47) അഥിനി (27 ) എന്നിവരാണ് പോലീസ് പിടിയിലായത്. നെടുവത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ സുരേഷിന്റെ ബാഗും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. കുണ്ടറയിൽ നിന്നും കൊട്ടാരക്കരയിലേക്ക് വരുന്ന വഴി ചന്ത മുക്കിൽ ഇറങ്ങിയപ്പോഴാണ് ബാഗിൽ കരുതിയിരുന്ന പതിനായിരത്തോളം രൂപ മോഷണം പോയതായി ജലജ അറിയുന്നത്. ഇറങ്ങുന്നതിന് മുന്നേ തന്റെ അടുത്ത് യാത്ര ചെയ്തിരുന്ന രണ്ട് പേരെ ജലജയ്ക്ക് സംശയം തോന്നിയിരുന്നു. ഉടൻ തന്നെ ജംഗ്ഷനിൽ നിന്നും ഓട്ടോ വിളിച്ച് ബസിനെ പിന്തുടർന്നു. ബസ് ചന്തമുക്ക് എത്തിയപ്പോൾ ബസിൽ നിന്നും പുറത്തിറങ്ങി രക്ഷപെടാൻ ശ്രമിച്ച ഇരുവരെയും ജലജ പിടിക്കൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.