
10/09/2025
മമ്മൂട്ടിയ്ക്കു വേണ്ടി പാട്ട്പാടി പിന്നണി ഗായകൻ പട്ടം സനിത്ത്.....
തിരുവനന്തപുരം:മമ്മൂട്ടിയുടെ ജന്മദിനത്തിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ശ്രീചിത്രാ ഹോമിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഗാനം ആലപിച്ചത്.
മഹാനടൻ മമ്മൂട്ടിയ്ക്ക് ആയുരാരോഗ്യ സൗഖ്യനേർന്നുകൊണ്ട് സംസാരച്ച ശേഷമാണ് പട്ടംസനിത്ത് ഗാനം ആലപി
ച്ചത്.
ചടങ്ങ് ബഹു.മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.മുൻ മന്ത്രി വി എസ് ശിവകുമാർ,ചലച്ചിത്ര നിർമ്മാതാക്കളാ ജി സുരേഷ്കുമാർ, രഞ്ജിത്ത്, രാകേഷ്,സംവിധായകൻ ടി എസ് സുരേഷ് ബാബു, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി വള്ളക്കടവ് നിസാം എന്നിവർ ജന്മദിനാശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. കുട്ടികളോടൊപ്പം മന്ത്രി
കേക്കുമുറിച്ച് ജൻമദിനം ആഘോഷി
ക്കുകയുണ്ടായി. News 22