23/08/2026
ഇന്ത്യയിൽ 15നും 29നും ഇടയിൽ പ്രായമുള്ള 8.7 കോടി യുവാക്കൾ വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിൽ ഒന്നിലും ഏർപ്പെട്ടിട്ടില്ലെന്ന് നീതി ആയോഗ് റിപ്പോർട്ട്. യുവാക്കളുടെ തൊഴിൽപങ്കാളിത്തവും നൈപുണ്യ വികസനവും നേരിടുന്ന വെല്ലുവിളികളിലേക്കാണ് കണക്കുകൾ വിരൽചൂണ്ടുന്നത്.
സ്ത്രീകളുടെ തൊഴിൽപങ്കാളിത്തത്തിലും വലിയ അന്തരമുണ്ട്. രാജ്യത്തെ സ്ത്രീകളിൽ വെറും 3 ശതമാനം പേർ മാത്രമാണ് ഔപചാരിക മേഖലയിൽ ജോലി ചെയ്യുന്നത്. കുടുംബ-പരിചരണ ചുമതലകളും പരിശീലന സൗകര്യങ്ങളുടെ അഭാവവും ഇതിന് പ്രധാന കാരണങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.