12/08/2025
വിവാഹ മോതിരത്തിന്റെ വില 42 കോടി; ഞെട്ടിച്ച് റൊണാൾഡോയും ജോർജിനയും!
വർഷങ്ങളായി നീണ്ട പ്രണയത്തിനൊടുവിൽ കാമുകി ജോർജിന റോഡ്രിഗസിന് വിവാഹാഭ്യർത്ഥന നടത്തി പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സന്തോഷ വാർത്തയ്ക്കൊപ്പം ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് റൊണാൾഡോ സമ്മാനിച്ച വിവാഹ മോതിരത്തിന്റെ വിലയെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.