KNEF

KNEF Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KNEF, Media/News Company, Kottayam.

11/09/2025
KNEF സമ്മേളന വാർത്ത പത്രങ്ങളിലൂടെ
11/09/2025

KNEF സമ്മേളന വാർത്ത പത്രങ്ങളിലൂടെ

10/09/2025

KNEF സംസ്ഥാന സമ്മേളന ഉദ്ഘാടന പ്രസംഗം സ്പീക്കർ AN ഷംസീർ

വി.എസ്. ജോൺസൺ സംസ്ഥാന പ്രസിഡൻ്റ്, ജയിസൺ മാത്യു ജനറൽ സെക്രട്ടറി കോട്ടയം: കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്...
10/09/2025

വി.എസ്. ജോൺസൺ സംസ്ഥാന പ്രസിഡൻ്റ്, ജയിസൺ മാത്യു ജനറൽ സെക്രട്ടറി

കോട്ടയം: കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റായി വി.എസ്. ജോൺസൺ (മാതൃഭൂമി), ജനറൽ സെക്രട്ടറിയായി ജയിസൺ മാത്യു (ദീപിക) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ- വൈസ് പ്രസിഡൻ്റുമാർ ആർ. രാധാകൃഷ്ണൻ (ജന്മഭൂമി), ആർ. മല്ലികാദേവി (ജനയുഗം), അബ്ദുൾ ഹമീദ് (മാധ്യമം), ജോയിൻ്റ് സെക്രട്ടറിമാർ: സി. ആർ. അരുൺ (മാതൃഭൂമി), എസ്. ഉദയകുമാർ (കേരള കൗമുദി), ഇന്ദു മോഹൻ (ദേശാഭിമാനി), ടി.പി. സന്തോഷ് (മാതൃഭൂമി), ട്രഷറർ: എം. ജമാൽ ഫൈറൂസ് (മാധ്യമം). സെക്രട്ടറിയേറ്റ് അംഗങ്ങളായി സിജി എബ്രഹാം (മാതൃഭൂമി), ഫസൽ റഹ്മാൻ, പി. സാലിഹ് (മാധ്യമം), കെ.എസ്. സാബു (കേരള കൗമുദി), അബ്ദുറഹ്മാൻ ബാഫഖി (ചന്ദ്രിക), ടി. ഷബിൻ (മാതൃഭൂമി), എ. കൃഷ്ണൻ (ദേശാഭിമാനി), എം. കെ. അൻവർ (സുപ്രഭാതം), കെ. കെ. മധു (സിറാജ്), പി.പി. ഹംസ (തേജസ്), വി. വിജു കുമാർ (മെട്രോ വാർത്ത).

പത്രങ്ങളുടെ വിശ്വാസ്യത വലുത്: സ്പീക്കർ കോട്ടയം:  വാർത്തകളുടെ ലോകത്ത് ഇപ്പോഴും പത്രങ്ങളുടെ വിശ്വാസ്യത വളരെ വലുതാണെന്ന് സ്...
10/09/2025

പത്രങ്ങളുടെ വിശ്വാസ്യത വലുത്: സ്പീക്കർ

കോട്ടയം: വാർത്തകളുടെ ലോകത്ത് ഇപ്പോഴും പത്രങ്ങളുടെ വിശ്വാസ്യത വളരെ വലുതാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് ഉണ്ടായ അച്ചടി അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റം പത്രസ്ഥാപനങ്ങളെ പ്രതിസന്ധിയിൽ ആക്കുന്നു. പത്രവിതരണം അടക്കമുള്ള ജോലികൾക്ക് പ്രയാസങ്ങളുണ്ട്. പത്ര വ്യവസായ രംഗത്തെ വെല്ലുവിളികൾ പരിഹരിക്കുന്നതിന് ആവശ്യമായ ചർച്ചകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് വി.എസ്. ജോൺസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ്, സ്വാഗതസംഘം ചെയർമാൻ ടി.ആർ. രഘുനാഥൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി. റെജി, ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, എൻ.ജെ.പി.യു സംസ്ഥാന പ്രസിഡൻ്റ് കെ.എൻ ലതാനാഥൻ, സീനിയർ നോൺ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻ്റ് വർഗീസ് ചെമ്പോല, ജനറൽ സെക്രട്ടറി ജയ്സൺ മാത്യു, ട്രഷറർ ജമാൽ ഫൈറൂസ്, സ്വാഗതസംഘം ജനറൽ കൺവീനർ ജയകുമാർ തിരുനക്കര, കോര സി. കുന്നുംപുറം, സിജി ഏബ്രഹാം, ബിജു ആർ തുടങ്ങിയവർ പ്രസംഗിച്ചു. പത്രമാധ്യമ രംഗത്ത് ഇടക്കാലാശ്വാസം പ്രഖ്യാപിക്കണമെന്നും തൊഴിൽ കോഡ് പിൻവലിക്കണമെന്നും പെൻഷൻ പദ്ധതികളിലെ അപാകതകൾ പരിഹരിക്കണമെന്നും മാധ്യമ ജീവനക്കാർക്ക് എതിരെയുള്ള അക്രമങ്ങൾക്കെതിരെ പരിഹാരമുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

06/09/2025
04/09/2025

KNEF 21-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സമ്മേളന നഗരിയായ കോട്ടയം നഗരത്തിൽ കമാനങ്ങൾ ഉയർന്നു... 🙏

KNEF STATE GENERAL COUNCIL @  Ernakulam Press Club
18/08/2025

KNEF STATE GENERAL COUNCIL @ Ernakulam Press Club

Address

Kottayam
686001

Website

Alerts

Be the first to know and let us send you an email when KNEF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KNEF:

Share