
18/07/2025
വേർപിരിഞ്ഞ അച്ഛനെയും അമ്മയെയും എങ്ങനെയെങ്കിലും ഒന്നിപ്പിക്കണം.
നാളെ എന്റെ വിവാഹമാണ്.. ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
എന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞാണ് കഴിയുന്നത്.
മൂന്ന് വർഷത്തോളമായി അവർ വിവാഹമോചിതരായിട്ട്.
മക്കളായ ഞങ്ങൾ എതിർക്കാൻ ശ്രമിച്ചെങ്കിലും അവരുടെ തീരുമാനത്തിൽ അവർ ഉറച്ചു നിന്നു.
അതുകൊണ്ടുതന്നെ ആ തീരുമാനത്തെ ഞങ്ങൾ ബഹുമാനിച്ചു.
വിവാഹമോചന സമയത്ത് രണ്ടാളുടെയും മുഖത്ത് സങ്കടം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ അമ്മയുടെ കൂടെയും അനിയൻ അച്ഛന്റെ കൂടെയും നിന്നു.
എന്നാലും അച്ഛനോടുള്ള സ്നേഹം ഞാൻ കാത്തു സൂക്ഷിച്ചു.
നല്ല ഒരു ഭർത്താവാകാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങൾക്ക് നല്ല ഒരു അച്ഛൻ ആയിരുന്നു.
പിന്നീടാണ് അറിയുന്നത് അവർക്കിടയിൽ ഉണ്ടായിരുന്നത് വെറും തെറ്റിദ്ധാരണ മാത്രം ആയിരുന്നെന്ന്.
ആരൊക്കെയോ അമ്മയോട് മനഃപൂർവം ഓരോന്ന് പറഞ്ഞു കൊടുത്ത് അവരെ തമ്മിൽ തെട്ടിച്ചതാണെന്ന്.
ശരിക്കും അച്ഛൻ ഒരു പാവമായിരുന്നു.
അതുകൊണ്ടുമാത്രമാണ് അമ്മയുടെ ആവശ്യത്തിന് കൂട്ട് നിന്നത്.
അറിഞ്ഞപ്പോൾ രണ്ടാൾക്കും പിരിയേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടാവണം.
അമ്മയുടെ മുഖത്ത് നിരാശയുടെ ഭാവം ആയിരുന്നു.
നടന്നതൊക്കെ കള്ളക്കഥകൾ ആയിരുന്നുവെന്ന് അറിഞ്ഞപ്പോൾ അവരെ വീണ്ടും ഒന്നിപ്പിക്കാൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചു.
പരസ്പരം വീണ്ടും ഒന്നിക്കാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നു എങ്കിലും മറ്റുള്ളവർ എന്ത് പറയുമെന്നുള്ളനാണക്കേടായിരുന്നു രണ്ടാൾക്കും.
അതുകൊണ്ടുതന്നെ വീണ്ടുമൊരു കൂടിച്ചേരലിന് അവർ സമ്മതിച്ചില്ല.
എന്റെ വിവാഹം ആലോചിച്ചതും ഉറപ്പിച്ചതും അച്ഛനും അമ്മയും ചേർന്നായിരുന്നു.
വിവാഹത്തിന് സമയമായി അച്ഛനും അമ്മയും എത്തി.
ഞങ്ങൾ പറഞ്ഞതനുസരിച്ചു രണ്ടാളും ഒരെ colour ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്.
പരസ്പരം നോക്കുന്നും ചിരിക്കുന്നുമുണ്ട്.
ഒളിന്റെയുള്ളിൽ സ്നേഹം ആ പഴയതുപോലെ തന്നെയുണ്ട്.
വിവാഹത്തിന് എല്ലാവരും എത്തി.
അജയ് എന്നാണ്വരന്റെ പേര്.
താലികെട്ടാൻ സമയമായപ്പോൾ അജയ് പറഞ്ഞു എനിക്ക് ഈ വിവാഹത്തിന് സമ്മതം അല്ല.
കേട്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി.
ആരും പേടിക്കണ്ട ആദ്യം അച്ഛനും അമ്മയും പിണക്കങ്ങൾ മറന്ന് ഒന്നാകണം അതുകണ്ടു സന്തോഷത്തോടെ വേണം എനിക്ക് നിങ്ങളുടെ മകളുടെ കഴുത്തിൽ താലികെട്ടാൻ..
എല്ലാം ഞങ്ങൾ പറഞ്ഞു plan ചെയ്തതാരുന്നു.
എല്ലാത്തിനും പൂർണ്ണ സപ്പോർട്ടായി അജയ് യുടെ വീട്ടുകാരും ഉണ്ടായിരുന്നു.
ഇതല്ലാതെ അവർ ഒന്നിപ്പിക്കാൻ മറ്റുമാർഗങ്ങളൊന്നും ഞങ്ങൾ കണ്ടില്ല.
അച്ഛന്റെയും അമ്മയുടെയും മുഖത്ത് പെട്ടന്നൊരു ഞെട്ടൽ ഉണ്ടായെങ്കിലും... പതിയെ ആ ഞെട്ടൽ പുഞ്ചിരിയായി മാറി.
അങ്ങനെ അവർ വീണ്ടും വിവാഹിതരായി.
ഒപ്പം ഞങ്ങളും.
ഈ വിവാഹത്തിന് എനിക്ക് കിട്ടാവുന്നതിലും ഏറ്റവും വലിയ സമ്മാനമാണ് അജയ് യും കുടുംബവും എനിക്ക് തന്നത്.
എല്ലാത്തിനും കൂടെനിന്ന അവരോടുള്ള നന്ദി ഒരിക്കലും എത്ര പറഞ്ഞാലും മതിവരില്ല.
എല്ലാവരുടെയും മുഖത്ത് സന്തോഷം.
അച്ഛന്റെയും അമ്മയുടെയും മുഖത്ത് പഴയ സന്തോഷം തിരിച്ചുവന്നിരിക്കുന്നു.
പ്രിയമുള്ളവരേ ഇതുപോലെ ചില തെറ്റിദ്ധാരണകളുടെ പേരിൽ ഇങ്ങനെ പിരിഞ്ഞു താമസിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടാവാം.
നമ്മൾ മക്കളുടെ അവസരോചിതമായ ഇടപെടൽ ചിലപ്പോൾ അവരെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കാരണമായേക്കാം.
ഇതൊന്ന് share ചെയ്യണേ..
നമ്മൾ കാരണം ഒരാളെങ്കിലും രക്ഷ പെട്ടാലോ ❤️
✍️ ആവ മരിയ