03/07/2026
Movie : ഉയിർ
Directer: M Padmakumar
പോലീസ് ഇൻവെസ്റ്റിഗേഷൻ ഡ്രാമ എന്ന രീതിയിൽ വന്ന സിനിമ. മേക്കിങ്ങും ടെക്നിക്കൽ സൈഡും നല്ല രീതിയിൽ വർക്ക് ചെയ്തിട്ടുണ്ട്.
പക്ഷേ ഇൻവെസ്റ്റിഗേഷൻ ഭാഗത്തേക്ക് വരുമ്പോൾ എനിക്ക് അത്ര സാറ്റിസ്ഫൈയിംഗ് ഫീൽ കിട്ടിയില്ല. കേസ് സോൾവ് ചെയ്യുന്ന രീതിയിൽ വലിയ ഡെപ്ത് തോന്നിയില്ല. ചില ക്ലൂസും ട്വിസ്റ്റുകളും തുടക്കത്തിൽ തന്നെ പ്രെഡിക്റ്റ് ചെയ്യാൻ പറ്റുന്ന തരത്തിലായിരുന്നു. “പ്രേക്ഷകന് നേരത്തെ മനസ്സിലാകുന്ന ചില കാര്യങ്ങൾ പോലീസുകാർക്ക് പിന്നീട് മാത്രമാണ് മനസ്സിലാകുന്നത് എന്നൊരു തോന്നലും ഉണ്ടായി”.
എന്നാൽ സിനിമയുടെ അവസാന ഭാഗം നല്ലൊരു ഇമോഷണൽ ഇംപാക്റ്റ് നൽകുന്നുണ്ട്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും, അവരുടെ ജീവിതത്തിന് കുറച്ചുകൂടി സ്പേസ് കൊടുക്കാനും പറയുന്ന മെസേജ് നന്നായി വർക്ക് ചെയ്തു.
റോഷൻ മാത്യു ഒരിക്കൽ കൂടി ഗംഭീര പ്രകടനം. സ്ക്രീനിൽ കാണാൻ തന്നെ ഒരു പ്രത്യേക ഫീലാണ്. ബൈജുവും മറ്റ് അഭിനേതാക്കളും അവരുടെ ഭാഗങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.
മൊത്തത്തിൽ, നല്ല പെർഫോമൻസുകളും മികച്ച മേക്കിങ്ങും ഉള്ള സിനിമ. പക്ഷേ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ ഞാൻ പ്രതീക്ഷിച്ച ആഴം കിട്ടിയില്ല. എന്നിരുന്നാലും അവസാനം നൽകുന്ന ഇമോഷണൽ ഇംപാക്റ്റ് സിനിമയെ വേറിട്ടതാക്കുന്നു.
3⭐️/5