Puthuppally Varthakal

Puthuppally Varthakal News from Puthuppally, Kottayam

പുതുപ്പള്ളി സ്വദേശി ശ്രീ ജോജോ പി ജോൺ പൊട്ടയ്ക്കവേലിൽ സംവിധാനം ചെയ്ത "_മുട്ടുവിൻ തുറക്കപ്പെടും_ " എന്ന വെബ് സീരിസിന്റെ ആദ...
03/03/2025

പുതുപ്പള്ളി സ്വദേശി ശ്രീ ജോജോ പി ജോൺ പൊട്ടയ്ക്കവേലിൽ സംവിധാനം ചെയ്ത "_മുട്ടുവിൻ തുറക്കപ്പെടും_ " എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് 10degreeNDreamstudio എന്ന യൂട്യൂബ് ചാനലിലൂടെ പ്രദർശനത്തിന് എത്തുകയാണ് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു...... പുതുപ്പളളിയുടെ മുൻ എം എൽ ഏയും കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും ആയിരുന്ന നമ്മുടെ ഉമ്മൻ ചാണ്ടി സാറിന്റെ ഡോക്യൂമെന്ററി സംവിധായകൻ കൂടെ ആയ ശ്രീ ജോജോ പി ജോണിന്റെ ഈ കലാസൃഷ്ടിക്കും നല്ലവരായ എല്ലാ പുതുപ്പള്ളിക്കാരും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

എന്ന്,
Team മുട്ടുവിൻ തുറക്കപ്പെടും

EP - 1 https://www.youtube.com/watch?v=R6pqwWZmq4M

EP - 2 https://www.youtube.com/watch?v=UljT-GI74wg

EP - 3 വരുന്ന വെള്ളിയാഴ്‌ച മാര്‍ച്ച് 7, വൈകിട്ട് 5 മണിക്ക്.
p.john.7



In a quaint village in Kottayam, 60-year-old Baby, a passionate cinephile and rubber tapper, has spent his life dreaming of the silver screen. When a film cr...

കോട്ടയം പുതുപ്പള്ളിയിൽ മദ്യലഹരിയിൽ 2 ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. എടിഎം കൗണ്ടറും രണ്ട് കാറുകളും തല്ലിതകർത്തു. ഒരാൾ...
22/02/2025

കോട്ടയം പുതുപ്പള്ളിയിൽ മദ്യലഹരിയിൽ 2 ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. എടിഎം കൗണ്ടറും രണ്ട് കാറുകളും തല്ലിതകർത്തു. ഒരാൾക്ക് വെട്ടേറ്റു.

ഇന്ന് വൈകിട്ട് എട്ടുമണിയോടെ ആയിരുന്നു സംഭവം. ബാറിൽ മദ്യപിച്ച ശേഷം രണ്ട് ഗുണ്ടാ അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ പുതുപ്പള്ളി പള്ളി റോഡിലുള്ള ഇൻഡസന്റ്റ് ബാങ്കിൻ്റെ എടിഎം കൗണ്ടർ അക്രമി സംഘം തല്ലി തകർത്തു. 2 കാറുകളുടെ ചില്ലുകളും തകർത്തു.

ആക്രമണത്തിനിടെ ഒരാൾക്ക് കഴുത്തിന് വെട്ടേറ്റു. വെട്ടേറ്റയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

സംഭവം അറിഞ്ഞ് കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു

🌼📽️🌼അത്യാധുനിക സൗകര്യങ്ങളോടെ കോട്ടയം പുതുപ്പള്ളിയിൽ ആരംഭിച്ചിരിയ്ക്കുന്ന 'സ്പെഫ' (SPEFA - Sanjay Padiyoor Entertainments...
10/02/2025

🌼📽️🌼അത്യാധുനിക സൗകര്യങ്ങളോടെ കോട്ടയം പുതുപ്പള്ളിയിൽ ആരംഭിച്ചിരിയ്ക്കുന്ന 'സ്പെഫ' (SPEFA - Sanjay Padiyoor Entertainments Film Academy) നടത്തുന്ന 5 ദിവസം നീണ്ടു നിൽക്കുന്ന മെഗാ വർക്ക്ഷോപ്പിലേയ്ക്ക് സ്വാഗതം🙏🙏🙏

🎁🎊🎁ആദ്യ ബാച്ചിനെ കാത്തിരിയ്ക്കുന്നത് അനവധി ഓഫറുകൾ🎁🎊🎁
🧾ഫെബ്രുവരി 26 മുതൽ മാർച്ച് 2 വരെ പുതുപ്പള്ളി സ്പെഫ ക്യാംപസിൽ🥰✌️
🌈☀️🌈"നിങ്ങൾ സ്വപ്നം കാണുക, ഞങ്ങൾ വഴി കാട്ടും" - നിങ്ങൾക്ക് വഴി കാട്ടാൻ എത്തുന്നത് മലയാളം & തമിഴ് ഹിറ്റ് മേക്കേഴ്‌സ് 🌈💫🌈

🎥ACTING - Realistic Acting: Voice Modulation: Audition Techniques
🎥SCRIPT WRITING - Story to Script
🎥DIRECTION - Shot Division
🎥CINEMATOGRAPHY
🎥SPOT EDITING
🎥SYNC SOUND
🔆HIGHLIGHT - Real Film Shooting Exercise Using ARRI Movie Camera 🎥🎥🎥
Whatsapp @ 8078297644
Visit : www.spe-fa.com






ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: കോട്ടയം നഗരസഭ ഭരിക്കുന്ന കോൺഗ്രസിനെതിരെ ഉയർത്തിയ അഴിമതി ആരോപണം സിപിഎമ്മിനെ തിരിഞ്ഞു കുത...
05/02/2025

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: കോട്ടയം നഗരസഭ ഭരിക്കുന്ന കോൺഗ്രസിനെതിരെ ഉയർത്തിയ അഴിമതി ആരോപണം സിപിഎമ്മിനെ തിരിഞ്ഞു കുത്തുന്നു; സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തിയത് ഇടത് യൂണിയനിലെ ജീവനക്കാരെ; സർക്കാരിനെതിരെ സമരത്തിന് ഒരുങ്ങി ജീവനക്കാരുടെ സംഘടനകൾ;

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടില്‍ നിന്ന് 2.4 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ 29 ജീവനക്കാരില്‍ നിന്നു തുക ഈടാക്കണമെന്ന തദ്ദേശവകുപ്പ് ഡയറക്ടറേറ്റിലെ ഫിനാൻസ് മാനേജ്മെന്റ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ ശുപാർശക്കെതിരെ പ്രതിഷേധമുയരുന്നു. തട്ടിപ്പ് നടന്ന കാലയളവായ 47 മാസം കോട്ടയം നഗരസഭയില്‍ ജോലി ചെയ്ത ഒമ്ബതു സെക്രട്ടറിമാർ ഉള്‍പ്പെടെയുള്ള ജീവനക്കാരില്‍ നിന്നു സാമ്ബത്തികബാദ്ധ്യത കണക്കാക്കി 18 ശതമാനം പിഴപ്പലിശ സഹിതം ഈടാക്കാനാണ് നിർദേശം. കൂടുതല്‍ തട്ടിപ്പു നടന്നതായി ഇനിയും കണ്ടെത്തിയാല്‍ ആ തുകയും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും.

കൂടുതല്‍ തട്ടിപ്പു നടന്നതായി ഇനിയും കണ്ടെത്തിയാല്‍ ആ തുകയും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. സെക്രട്ടറിമാർക്ക് പുറമേ അവരുടെ പി.എ, ക്ലാർക്ക് / അക്കൗണ്ടൻ്റ്, സൂപ്രണ്ട് എന്നിവരില്‍ നിന്നാണ് തുക ഈടാക്കുക. കോട്ടയം നഗരസഭയില്‍ ക്ലാർക്കായിരുന്ന അഖില്‍ സി.വർഗീസാണ് പെൻഷൻ ഫണ്ടില്‍ നിന്ന് അമ്മ പി.ശ്യാമളയുടെ അക്കൗണ്ടിലേക്ക് പണം മാറ്റി 2.4 കോടിയുടെ തട്ടിപ്പു നടത്തിയത്. ഇയാള്‍ മാസങ്ങളായി ഒളിവിലാണ്. രക്ഷപ്പെടാൻ സഹപ്രവർത്തകരുടെ സഹായം ലഭിച്ചിരുന്നു. വിവിധ ഏജൻസികള്‍ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. ഇയാൾ ഇടതുപക്ഷ യൂണിയൻറെ സജീവ പ്രവർത്തകനാണ് എന്ന് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ ഇയാളുടെ രക്ഷപ്പെടലിന് ഭരണ സ്വാധീനം ഉപകാരപ്പെട്ടിട്ടുണ്ട് എന്ന ആക്ഷേപവും ശക്തമാണ്.

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു

കോട്ടയം നഗരസഭയിലെ ഉദ്യോഗസ്ഥ തല അഴിമതി നഗരഭരണം നടത്തുന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തലയിൽ വെച്ചു കെട്ടാനാണ് ജില്ലയിലെ സിപിഎം നേതൃത്വം ശ്രമിച്ചിരുന്നത്. എന്നാൽ സർക്കാർ അന്വേഷണവും പണം തിരികെ പിടിക്കാനുള്ള തുടർ നടപടികളും വിനയായിരിക്കുന്നത് ഇടതുപക്ഷ ഉദ്യോഗസ്ഥ സംഘടനയിൽ പെട്ട ജീവനക്കാർക്കാണ്. സാമ്പത്തിക ക്രമക്കേടിന്റെ ഉത്തരവാദികളായി കണ്ടെത്തിയിരിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും ഇടത് സംഘടനകളിലെ അംഗങ്ങളാണ് എന്നത് സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുന്നു.

സമരത്തിരത്തിനൊരുങ്ങി ജീവനക്കാർ:

അഖില്‍ സി വർഗീസ് 2.4 കോടി രൂപ തട്ടിപ്പു നടത്തിയതിന് തങ്ങളുടെ ശമ്ബളത്തില്‍ നിന്ന് തുക ഈടാക്കാൻ വകുപ്പില്ലെന്നും തദ്ദേശ വകുപ്പ് അധികൃതരുടെ ശുപാർശയില്‍ ഇങ്ങനെയൊരു നിർദ്ദേശമില്ലെന്നുമാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. ഇതിനെതിരെ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് ജീവനക്കാർ. അതേസമയം ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ചവരുത്തിയ നഗരസഭയിലെ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശുപാർശയുണ്ട്. സംഭവത്തില്‍ നഗരസഭാ ഡപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ 4 പേരെ നേരത്തേ തദ്ദേശവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

പുതിയ വിവാദം:

നഗരസഭയിലെ 211 കോടി രൂപ കാണാനില്ലെന്ന ഓഡിറ്റ് റിപ്പോർട്ടിനെ ചൊല്ലി ഇരുമുന്നണികളും പരസ്പരം പഴിചാരി രംഗത്തെത്തിയതോടെ പുതിയ വിവാദം പുകയുകയാണ്.

ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയ...
29/12/2024

ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത കുറച്ച് ദിവസങ്ങളിൽ, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതിൽ ഒരു പുതിയ എ.പി.കെ ഫയൽ തരം മാൽവെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാം. നിങ്ങളുടെ പേരിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് പുതുവത്സരാശംസകൾ അയക്കാം. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, കാർഡ് ലഭിക്കാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക എന്ന് അറിയിക്കും.അത്തരമൊരു ലിങ്ക് അയച്ചാൽ, ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയത്. സൈബർ കുറ്റവാളികൾ ഫോൺ ഹാക്ക് ചെയ്യുകയും ആക്സസ് അവരിലേക്ക് പോകുകയും ചെയ്യും. മൊബൈൽ ഡേറ്റ, ഗാലറി, കോൺടാക്റ്റ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ മോഷ്ടിക്കപ്പെടും തുടർന്ന് തട്ടിപ്പിൽ കുടുങ്ങാം. അതിനാൽ ഹാപ്പി ന്യൂ ഇയർ റെഡിമെയ്ഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് പൊലീസ് മുന്നറിയിപ്പ്.

ബി.എൽ.ഒ.മാരുടെ പേരിലുളള പണപ്പിരിവ് അനധികൃതം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം കോട്ടയം: ബൂത്ത് ലെവൽ ഓഫീസർമാരുടെ പേരിൽ കൂട്ടായ്...
29/12/2024

ബി.എൽ.ഒ.മാരുടെ പേരിലുളള പണപ്പിരിവ് അനധികൃതം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

കോട്ടയം: ബൂത്ത് ലെവൽ ഓഫീസർമാരുടെ പേരിൽ കൂട്ടായ്മയുണ്ടാക്കി ചില വ്യക്തികൾ അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ പേരിൽ അസോസിയേഷൻ രൂപീകരിച്ച് പണപ്പിരിവ് നടത്തുന്നത് അത്യന്തം ഗൗരവമുളള വിഷയമാണ്. ഇത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ നടത്തുന്ന പണപ്പിരിവല്ല. വിഷയത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ.

27/12/2024

ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ആദരാഞ്ജലികൾ

ആദരാഞ്ജലികൾ....
20/12/2024

ആദരാഞ്ജലികൾ....

17/12/2024

ലാൽ സി. ഉതുപ്പ്‌ (51) തോട്ടയ്ക്കാട് നിര്യാതനായി

കോട്ടയം മാർക്കറ്റിൽ
കേരള കോഫി, എന്ന പേരിൽ കാപ്പിപ്പൊടി വ്യാപാരം നടത്തിവരുകയായിരുന്നു.

പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ.....🌹🌹🌹

പുതുപ്പള്ളി വഴി പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങി.യാത്ര ക്ലേശം വളരെയേറെ ഉണ്ടായിരുന്ന പൊത്തൻപുറം ദയറാ പുതുപ്പള്ളി ...
16/12/2024

പുതുപ്പള്ളി വഴി പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങി.

യാത്ര ക്ലേശം വളരെയേറെ ഉണ്ടായിരുന്ന പൊത്തൻപുറം ദയറാ പുതുപ്പള്ളി കോട്ടയം റോഡിൽ കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസ് സർവീസ് ഇന്നു മുതൽ തുടക്കം കുറിച്ചു.

പാമ്പാടി ദയറായുടെയും വ്യാപാരി വ്യവസായി നേതൃത്വത്തിന്റെയും ഏറെ നാളത്തെ പരിശ്രമഫലമായാണ് ഇത് സാധിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി ബസ്റ്റാൻഡിൽ ബസ്സിന് ഗംഭീര സ്വീകരണം ഒരുക്കി.

പുതുപ്പള്ളിയിൽ പൊലീസ് കൺട്രോൾ റൂം വാഹനത്തിന് നേരെ യുവാക്കളുടെ ആക്രമണം. ആക്രമണത്തിൽ പൊലീസ് കൺട്രോൾ റൂം വാഹനത്തിലുണ്ടായിരു...
05/12/2024

പുതുപ്പള്ളിയിൽ പൊലീസ് കൺട്രോൾ റൂം വാഹനത്തിന് നേരെ യുവാക്കളുടെ ആക്രമണം. ആക്രമണത്തിൽ പൊലീസ് കൺട്രോൾ റൂം വാഹനത്തിലുണ്ടായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ രാജേഷ്, ഡ്രൈവർ രോഹിത്, സിവിൽ പൊലീസ് ഓഫിസർ ശ്യാം മഥനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ വൈകിട്ട് എട്ടരയോടെ പുതുപ്പള്ളി ഭാഗത്തായിരുന്നു സംഭവം. ഇതുവഴി സ്കൂട്ടറിൽ ട്രിപ്പിൾ എത്തിയ യുവാക്കൾ റോഡിൽ മറിഞ്ഞു വീണു. ഇത് ചോദ്യം ചെയ്ത നാട്ടുകാരും യുവാക്കളും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന്, നാട്ടുകാർ വിവരം 112 വിൽ അറിയിച്ചു. ഇത് അനുസരിച്ച് പൊലീസ് കൺട്രോൾ റൂം സംഘം സ്ഥലത്ത് എത്തി. തുടർന്ന്, യുവാക്കളെ വാഹനത്തിലേയ്ക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘത്തെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. ഒരാൾ പുതുപ്പള്ളി സ്വദേശിയും മറ്റൊരാൾ കാഞ്ഞിരപ്പള്ളി മാവേലിക്കര സ്വദേശികളുമായിരുന്നു.

പ്രതികളുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റു. ഇതേ തുടർന്ന് കൺട്രോൾ റൂം പൊലീസ് സംഘം പ്രതികളെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. പരിക്കേറ്റഇതേ തുടർന്ന് കൺട്രോൾ റൂം പൊലീസ് സംഘം പ്രതികളെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഓറഞ്ച് അലെർട്ട്: കൺട്രോൾ റൂം തുറന്നുഅതിശക്തമായ മഴ സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അ...
02/12/2024

ഓറഞ്ച് അലെർട്ട്: കൺട്രോൾ റൂം തുറന്നു

അതിശക്തമായ മഴ സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്കും.

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0481 2565400, 9188610017
, 9446562236
കോട്ടയം താലൂക്ക്: 0481 2568007
വൈക്കം താലൂക്ക്: 04829 231331
ചങ്ങനാശേരി താലൂക്ക്: 0481 2420037
കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331
മീനച്ചിൽ താലൂക്ക്: 0482 2212325

Address

Kottayam

Website

Alerts

Be the first to know and let us send you an email when Puthuppally Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share