18/08/2025
പണപ്പെരുപ്പം നിയന്ത്രിച്ച് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. എന്നാൽ മറുവശത്ത് കേരളത്തിന്റെ സാമ്പത്തിക നിലയാകട്ടെ പരിതാപകരമാം വിധം ദിനം പ്രതി കൂടുതൽ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയാണ്.
ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ എട്ട് വർഷത്തെ കുറഞ്ഞ നിലയായ 1.55 ശതമാനത്തിലെത്തിക്കാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞിരിക്കുന്നു. കേരളത്തിലാകട്ടെ ഇത് വീണ്ടുമുയർന്ന് 8.89 ശതമാനത്തിലുമെത്തി.
കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ മോഡലുകളെല്ലാം തകർന്നടിയുമ്പോൾ, പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു.
കഴിഞ്ഞ ഏഴു മാസമായി കേരളം തന്നെയാണ് പണപ്പെരുപ്പത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കഴിഞ്ഞ മാസം 6.71 ശതമാനമായിരുന്നതാണ് ഇപ്പോൾ 8.89ലേക്ക് ഉയർന്നത്. കേരളത്തെ സംബന്ധിച്ച് വരാനിരിക്കുന്നത് ഏറ്റവും വലിയ ഉൽസവ സീസണായ ഓണക്കാലമാണ്. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില ദിവസം തോറും കുതിച്ചുയരുമ്പോൾ മലയാളികൾക്കിത് പൊലിമ കുറഞ്ഞൊരു ഓണക്കാലമാകാൻ തന്നെയാണ് സാധ്യത. നാളികേരത്തിൻ്റെയും വെളിച്ചെണ്ണയുടെയും വില റെക്കോർഡ് നിലവാരത്തിലാണ്. ഇത്രയുമൊക്കെയായിട്ടും വിപണിയിൽ ഇടപെട്ട് വില പിടിച്ചു നിർത്താനോ, മറ്റ് നടപടികൾ സ്വീകരിക്കാനോ സർക്കാർ നടപടിയെടുക്കുന്നില്ല.
കഴിവുകെട്ട ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ മാത്രമെ ഇതിനൊരു അവസാനമിടാൻ കഴിയുകയുള്ളു.
വികസിത കേരളത്തിനായി ബിജെപിക്കൊപ്പം അണി ചേരാം.
മാറാത്തത് ഇനി മാറണം.
Under PM Shri Narendra Modi ji’s leadership, India has tamed inflation and is driving the economy to new heights. In stark contrast, Kerala’s finances are sinking deeper into crisis with each passing day. The nation’s inflation has fallen to 1.55%, the lowest in eight years, while Kerala’s numbers have shot up to 8.89%.
For a government that never tires of boasting about its education and healthcare “models,” the reality is clear: Kerala now leads not in progress, but in inflation, unemployment, and economic distress.
For seven straight months, Kerala has topped the nation in inflation. What was 6.71% just last month has now surged to about 9%. With Onam just around the corner, soaring prices of essentials threaten to rob Malayalis of their festive joy. Coconut and coconut oil have touched record highs, yet the Pinarayi govt does nothing. No intervention. No relief. No accountability. A government asleep at the wheel, letting people suffer while prices spiral out of control.
This must change
People deserve better. It's time for us to be with BJP, to build .