Biju pulickan : Pulickan's Media

Biju pulickan : Pulickan's Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Biju pulickan : Pulickan's Media, Media/News Company, pulickeyil (h)thiruvampady po pazhuthuruthu, Kottayam.

20/02/2025
കുളിക്കാം അലക്കാം കടുത്തുരുത്തി  പിറവം റോഡ്
17/09/2024

കുളിക്കാം അലക്കാം കടുത്തുരുത്തി പിറവം റോഡ്

25/05/2024

മുട്ടുചിറ ആറാം മൈലിൽ ഇന്ദനം കയറ്റി വന്ന ടാങ്കർ ലോറിക്ക് തീ പിടിച്ചപ്പോൾ

https://youtu.be/SkTHItAAcZs?si=scpCo5XcthZL0gfS   മക്കളാണ് പ്രോൽസാഹനം വേണം
21/05/2024

https://youtu.be/SkTHItAAcZs?si=scpCo5XcthZL0gfS

മക്കളാണ് പ്രോൽസാഹനം വേണം

പത്താംക്ലാസുകാരി ലയ, അനിയൻ ലീൻ, അവധിക്കാലത്തെ ചില പ്രചോദനക്കാഴ്ചകൾ വൈക്കത്ത് നിന്ന്

16/04/2024

കാട് കയറി മൂടി സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായിരുന്ന കടുത്തുരുത്തിയിലെ ജലസേചന വകുപ്പിൻ്റെ പഴയ ഓഫീസ് കാടും പള്ളയും വെട്ടി നീക്കി ശുചീകരണം നടത്തി കടുത്തുരുത്തി സെൻ്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ലയ മരിയ ബിജു. 2004 ൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ജലസേചന വകുപ്പിൻ്റെ ഓഫിസ് കാട് കയറി മൂടിയതോടെ ഇഴജന്തുക്കൾ താവളമാക്കിയിരുന്നു. ജനലകൾ തകർന്നു. പരിസരം മദ്യപാനകേന്ദ്രമായിയിരുന്നു. ചുള്ളി തോടിൻ്റെ അരികിൽ സ്ഥിതി ചെയ്യുന്ന ഓഫിസിൽ സ്ഥിരമായി വെള്ളം കയറുന്നതും ഫയലുകളും ഓഫിസ് സാധങ്ങൾ നശിക്കുന്നതും പതിവായിരുന്നു. ഒരു വർഷം മുൻപ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് കടുത്തുരുത്തി സിവിൽ സ്റ്റേഷനിലേക്ക് നീക്കി. ഇതോടെ ഓഫിസ് കെട്ടിടത്തിലേക്ക് ആരും തിരിഞ്ഞു നോക്കാതായി. ഓഫിസും പരിസരവും കാട് കയറി. ഓഫിസ് പരിസരത്തു കൂടി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. വിഷു ദിനത്തിൽ ലയമരിയ മാതാപിതാക്കളുടെ പിന്തുണയോടെ ഓഫിസ് കെട്ടിടവും പരിസരവും വൃത്തിയാക്കുകയായിരുന്നു. കെട്ടിടത്തിൽ കയറിയിരുന്ന കാട് വെട്ടി നീക്കി. കെട്ടിടം മാറാലയും ചിതലും നിക്കി. പരസരത്തെ കാട് വെട്ടിത്തെളിച്ചും. പരിസരമാകെ അടിച്ചു വൃത്തിയാക്കി. അനിയൻ ലീൻ ബി. പുളിക്കൻ സഹായത്തിന് കൂടിയെങ്കിലും പരുക്കേറ്റതിനാൽ പിൻമാറി. സ്കൂൾ മാനേജർ ഫാ. ബിനോ ചേരിയിൽ, പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചിറക്കാട്ട്, അധ്യാപിക ഷിജിമോൾ ജോസ്, സംഗീത എന്നിവരാണ് ലയമരിയയ്ക്ക് മാർഗ നിർദേശങ്ങൾ നൽകുന്നത്.

10/04/2024

പരിസ്ഥിതി പ്രവർത്തനത്തിന്റെ ഭാഗമായി കടുത്തുരുത്തി സെൻ്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജു ഉണ്ടാക്കിയ സീഡ് ബോൾസ് സ്കൂളിലെ മറ്റു കുട്ടികളുമായി ചേർന്ന് വിവിധ സ്ഥലങ്ങളിലായി എറിഞ്ഞു. ഈ വിത്തുകൾ പലയിടങ്ങളിൽ കിടന്ന് മുളച്ച് മരങ്ങളായി വളരുക എന്ന കൺസെപ്റ്റ് ആണ് ഇതിന് പിന്നിലുള്ളത്. ചാണകവും മണ്ണും കുഴച്ച് മരങ്ങളുടെ വിത്തുകൾ ഉള്ളിൽ വച്ച് നിർമിക്കുന്നതാണ് സീഡ് ബോൾ' ഞീഴൂർ , കടുത്തുരുത്തി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ സീഡ് ബോൾ എറിഞ്ഞു. സ്കൂൾ മാനേജർ ഫാ. ബിനോ ചേരിയിൽ, പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചിക്കൊട്ട്, അധ്യാപിക ഷിജിമോൾ ജോസ് എന്നിവരാണ് മാർഗ നിർദേശങ്ങൾ നൽകുന്നത്.സേറ സോനു, ഷാരോൺ , ആദം, ലീൻ ബി. പുളിക്കൻ എന്നിവർ പങ്കെടുത്തു

ആദരാജ്ഞലികൾ.ഇന്നലെവൈകുന്നേരം നമ്പ്യാകുളത്തുണ്ടായ വാഹാനാ പകടത്തിൽ ഓമല്ലൂർ മംഗലത്തു പാടി ശ്രീകുമാറിന്റ് ഭാര്യ ഷീമ[40]അന്തര...
09/04/2024

ആദരാജ്ഞലികൾ.
ഇന്നലെവൈകുന്നേരം നമ്പ്യാകുളത്തുണ്ടായ വാഹാനാ പകടത്തിൽ ഓമല്ലൂർ മംഗലത്തു പാടി ശ്രീകുമാറിന്റ് ഭാര്യ ഷീമ[40]അന്തരിച്ചു. സംസ്കാരം ബുധൻ 3 ന് ' മക്കൾ ആരോമൽ,ആദിത്യൻ.

05/04/2024

പിതാവിൻ്റെ ജീവൻ നില നിർത്താൻ വൈദ്യുതി വേണം. പാതിരാത്രിയിൽ കടുത്തുരുത്തി KSEB ഓഫിസിൽ അമ്മയും കുഞ്ഞുങ്ങളും കിടപ്പ് സമരം

04/04/2024

ഞീഴൂർ വില്ലേജ് ഓഫീസറെ കൈക്കൂലിയുമായി വിജിലൻസ് പിടികൂടുന്നു.

ഞിഴൂർ വില്ലേജ് ഓഫീസർ ജോർജ്ജ് ജോണാണ്
കുറവിലങ്ങാട് സ്വദേശിയായ യുവാവിന് കാനഡയിൽ പോകുന്നതിന് പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യുന്നതിന് പാലാ RDO ഓഫീസിൽ നൽകിയ അപേക്ഷയിൽ പരിശോധന നടത്തി അന്വേഷണ റിപ്പോർട് RDO ഓഫീസിൽ സമർപ്പിക്കുന്നതിന് കൈക്കുലിയായി 1300 രൂപ ഇന്നേ ദിവസം ഉച്ച കഴിഞ് 1 മണിയോടെ പരാതിക്കാരനിൽ നിന്നും വില്ലേജ് ഓഫീസറുടെ മുറിയിൽ വച്ച് കൈപ്പറ്റിയ സമയം വിജിലൻസ് അറസ്റ്റ് ചെയ്തത്
വില്ലേജ് ഓഫീസിലെ കറണ്ട് ചാർജ്ജ് അടക്കാൻ എന്ന പേരിലാണ് പരാതിക്കാരനോട് 1300 രൂപ വില്ലേജ് ഓഫീസർ ഇന്നലെ ആവശ്യപ്പെട്ടത്
പണം നൽകിയെങ്കിൽ 'മാത്രമേ റിപ്പോർട്ട് RDO യിൽ അയക്കൂ എന്നാണ് വില്ലേജ് ഓഫീസർ പരാതിക്കാരനോട് പറഞ്ഞത്
തുടർന്ന് പരാതിക്കാരൻ കോട്ടയം വിജിലൻസ് ഓഫീസിൻ എത്തി പരാതി നൽകുകയായിരുന്നു
തുടർന്ന് കിഴക്കൻ മേഖല വിജിലൻസ് SP വി.ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം കോട്ടയം വിജിലൻസ് Dysp
വിജിലൻസ് നടപടികൾ പൂർത്തികരിച്ച് ആവലാതിക്കാരനെ ഏൽപ്പിച്ച പണം ആവലാതിക്കാരൻ ഇന്ന് വില്ലേജ് ഓഫീസിലെത്തി കൈമാറുന്ന സമയം
Dysp രവികുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
വിജിലൻസ് സംഘത്തിൽ ഇൻപ്പെക്ടർ പ്രതീപ് എസ്
SI മാരായ സ്റ്റാൻലി തോമസ്
ജയ്മോൻ വി.എം
പ്രദീപ്കുമാർ
പ്രസാദ് കെ.സി
തുടങിയ വരും ഉണ്ടായിരുന്നു

04/04/2024

വൈക്കം ടി.വി പുരത്ത് ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ്
എഴുന്നള്ളിപ്പിന് ഇടെ ഇടഞ്ഞ് പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ ചെങ്ങനാശ്ശേരി സ്വദേശി സാമിച്ചൻ (25) തള്ളിയിട്ട ശേഷം ചവിട്ടിയത്. ഉടൻ തന്നെ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

Address

Pulickeyil (h)thiruvampady Po Pazhuthuruthu
Kottayam
686612

Telephone

+919447409448

Website

Alerts

Be the first to know and let us send you an email when Biju pulickan : Pulickan's Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Biju pulickan : Pulickan's Media:

Share